ഗുവാം ദീപിലെ പാമ്പുകൾ

ഗുവാം എന്നത് ജപ്പാനും ഓസ്ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ്. അമേരിക്കയുടെ ഭാഗമായ ഈ ദ്വീപ് അത്യപൂര്‍വ്വമായ ഒരു ഭീഷണി നേരിടുകയാണ്. ഒരു ജീവി വര്‍ഗ്ഗം ദ്വീപിലെ ജൈവവ്യവസ്ഥയ്ക്കു മുഴുവന്‍ ഭീഷണിയാകുന്ന അവസ്ഥയാണത്. ഒരു പക്ഷെ മനുഷ്യനു ശേഷം ഒരു പ്രദേശത്തെ ജൈവവ്യവസ്ഥയ്ക്ക് മുഴുവന്‍ ഭീഷണിയാകാന്‍ കഴിഞ്ഞ ഏക ജീവി എന്ന ഖ്യാതി കൂടിയുണ്ട് ഈ ജീവികൾക്ക്. ബോയിഗാ ഇറെഗുലാരിസ് എന്ന ഈ തവിട്ട് നിറമുള്ള മരപ്പാമ്പുകളാണ് ദ്വീപിലെ ജൈവ വ്യവസ്ഥയെ തകർക്കുന്നത്.

ഗുവാം സ്വദേശിയല്ല മറിച്ച് വിദേശത്തു നിന്നെത്തിയതാണ് ഈ പാമ്പുകള്‍ . വ്യാപകമായി പെറ്റുപെരുകിയ ഇവയ്ക്ക് കാര്യമായ ശത്രുക്കള്‍ ഈ ദ്വീപിലില്ല. അതുകൊണ്ടു തന്നെ അംഗസംഖ്യ വന്‍തോതില്‍ വർധിക്കാന്‍ ഈ അനുകൂല സാഹചര്യം കാരണമായി. കാര്യമായ വിഷമുള്ള ഇവയുടെ മറ്റൊരു പ്രത്യേകത അടങ്ങാത്ത വിശപ്പാണ്. ഇടയ്ക്കിടക്ക് എന്തെെങ്കിലും കഴിച്ചുകൊണ്ടിരിക്കണം ഈ പാമ്പുകൾക്ക്. പ്രാണികള്‍ മുതല്‍ പക്ഷികള്‍ വരെയുള്ള ഒരു ജീവികളേയും ഇവ വെറുതെ വിടില്ല. എല്ലാത്തിനേയും നിമിഷങ്ങൾക്കകം അകത്താക്കും.

പപുവാന്യൂ ഗിനിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്‍റെ ബോട്ടിലേ മറ്റോ ആണ് ഇവ ദ്വീപിലേക്കെത്തിയതെന്നാണു കരുതപ്പെടുന്നത്.1980 കളിലാണ് ഇവ ഇവിടെയെത്തിയത്. ഇപ്പോൾ ഏതാണ്ട് 20 ലക്ഷത്തോളം പാമ്പുകള്‍ ദ്വീപിലുണ്ടെന്നാണു കണക്കാക്കുന്നത്. അതായത് 544 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ ദ്വീപില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ അയ്യായിരം പാമ്പുകളെ കാണാന്‍ കഴിയും. ആ നിലയ്ക്കാണ് ഇവയുടെ വളർച്ച.

ഗുവാമില്‍ കാണപ്പെട്ടിരുന്ന 12 ഇനം പക്ഷികളില്‍ പത്തെണ്ണത്തിനും ഇതിനകം വംശനാശം സംഭവിച്ചു കഴിഞ്ഞു. ഇതില്‍ പ്രത്യേകയിനം പൊന്‍മാനുള്‍പ്പടെ 3 പക്ഷികള്‍ ലോകത്തു മറ്റെവിടെയും കാണപ്പെടാത്തവയാണ്. പക്ഷികളെ തിന്നുന്നതിനൊപ്പം മുട്ടയും ഇവ അകത്താക്കുന്നതാണ് ജീവികളുടെ വംശനാശത്തിലേക്കു നയിച്ചത്. ഇത് കൂടാതെ ദ്വീപിലെ വൃക്ഷങ്ങള്‍ക്കും ഈ പാമ്പുകള്‍ ഭീഷണിയാണ്. ദ്വീപിലെ പഴങ്ങള്‍ ഉണ്ടാകുന്ന മരങ്ങളുെടയെല്ലാം പ്രത്യുൽപാദനം നടക്കുന്നത് ഈ പഴങ്ങള്‍ തിന്നുന്ന വവ്വാലുകള്‍ വിസര്‍ജ്ജിക്കുന്ന വിത്തുകളിലൂടെയാണ്. ഇങ്ങനെയല്ലാതെ ഈ മരങ്ങളുടെ തൈകള്‍ മുളയ്ക്കാറില്ല. വവ്വാലുകളും പാമ്പുകളുടെ ഭക്ഷണമായി തീര്‍ന്നതോടെ വൃക്ഷങ്ങളും ഇപ്പോള്‍ ദ്വീപിൽ പുതിയതായി മുളയ്ക്കുന്നില്ല.

മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും മാത്രമല്ല അമേരിക്കന്‍ ഗവര്‍മെന്‍റിനും വര്‍ഷം ലക്ഷക്കണക്കിനു ഡോളറിന്‍റെ നഷ്ടം ഇവയുണ്ടാക്കുന്നുണ്ട്. ദ്വീപില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതീകരണ സംവിധാനങ്ങള്‍ ഇവ ഇടയ്ക്കിടെ തകരാറിലാക്കുന്നതു വഴിയാണിത്. ഏതായാലും പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്ന പാമ്പുകളെ ഉടൻ നിയന്ത്രിച്ചില്ലെങ്കിൽ ആ ദ്വീപിലെ ജീവജാലങ്ങളെല്ലാം നാമാവശേഷമായേക്കാം.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...