സൈബോർഗ്: ഡോ. കെവിൻ വാർവിക്ക്

മാംസവും രക്തവും സ്റ്റീലുമൊക്കെ ചേർന്ന് പാതി മനുഷ്യനും പാതി യന്ത്രവുമായ സൂപ്പർ മനുഷ്യനാണ് സൈബോർഗ്. റോബോട്ടിനെ യന്ത്രം  യന്തിരം എന്നു വിളിക്കാമെങ്കിൽ സൈബോർഗ് മനുഷ്യയന്ത്രമാണ്. ശരീരത്തിൽ പിടിപ്പിച്ചിരിക്കുന്ന യന്ത്രങ്ങളുടെ സഹായത്തോടെ മനുഷ്യന് സാധാരണ നിലയിൽ ചെയ്യാനാകത്ത കാര്യങ്ങൾ ചെയ്യാൻ സാധിക്കും. 1960കളോടെ ശാസ്ത്രകഥകളിൽ പ്രത്യക്ഷപ്പെട്ട സൈബോർഗുകൾ ഇപ്പോൾ യാഥാർത്ഥ്യമായിക്കൊണ്ടിരിക്കുന്നു. മനുഷ്യമസ്തിഷ്കത്തിൽ പിടിപ്പിക്കുന്ന ചിപ്പുകളും മറ്റും സൈബോർഗുകളുടെ ചിന്തകളേയും പ്രവർത്തികളേയും സ്വാധീനിക്കുന്നു.

ലോകത്തിലെ ആദ്യത്തെ സൈബോർഗായി സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യക്തി ഉണ്ട്.കെവിൻ വാർവിക്ക് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ഇതിനകം സൈബോർ‌ഗ് ആയി കഴിഞ്ഞിരിക്കുന്നു. ക്യാപ്റ്റൻ സൈബോർ‌ഗ് എന്നാണ് ഇദ്ദേഹത്തെ ശാസ്ത്രലോകം വിളിക്കുന്നത്. ശരീരത്തിൽ ചിപ്പുകൾ ഘടിപ്പിച്ച് അതിലൂടെ കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തുകയാണ് വാർ‌വിക്. വാർ‌വിക്കിന്റെ അടുത്ത ലക്ഷ്യം മനുഷ്യന്റെ തലച്ചോറിൽ ന്യൂറോചിപ്പുകൾ സ്ഥാപിച്ച് അതുവഴി ആശയവിനിമയം സാധിക്കുക എന്നതാണ്. ഈ രംഗത്തെ ഗവേഷണങ്ങൾ പ്രോജക്ട് സൈബോർഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കൃതൃമബുദ്ധി, റോബോട്ടിക്സ്, ബയോ മെഡിക്കൽ എഞ്ചിനീയറിങ്ങ് തുടങ്ങിയ രംഗങ്ങളിലൊക്കെ ഇദ്ദേഹം പല പുതിയ ആശയങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

ഡോ. കെവിൻ വാർവിക്ക്:

1954-ൽ യു.കെയിലെ കൊവെൻട്രി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. സ്ക്കൂൾ വിദ്യാഭ്യാസം ലോറൻസ് ഷെറിഫ് സ്ക്കൂൾ, റഗ്ബി, വാർവിക്ക്ഷയർ. 1970 ൽ ബ്രിട്ടീഷ് ടെലികോമിൽ ചേരാനായി പതിനാറാമത്തെ വയസ്സിൽ സ്ക്കൂളിൽ നിന്നും വിട വാങ്ങി. 1976 ഇൽ ആസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ആദ്യത്തെ ബിരുദം നേടി, പിന്നീട് ഇമ്പീരിയൽ കോളേജ് ലണ്ടനിൽ നിന്നും പി.എച്.ഡി പൂർത്തിയാക്കി.

ഓക്സ്ഫോർഡ്, ന്യൂകാസിൽ, വാർവിക്ക് എന്നീ സർവ്വകലാശാലകളിൽ ജോലി ചെയ്ത ശേഷം 1987-ൽ യൂണിവേഴ്സിറ്റി ഓഫ് റീഡിങിലെ സൈബർനെറ്റിക്സ് വിഭാഗത്തിൽ പ്രവേശിച്ചു. ചാർട്ട്റ്റേർഡ് എഞ്ജിനീയർആയ കെവിന് വാർവിക്ക്, ഇന്സ്റ്റിറ്റ്യൂഷന് ഓഫ് എഞ്ജിനീയറിങ്, സിറ്റി ആന്റ് ഗിൾ ഡ്സ് ഓഫ് ലണ്ടന് ഇന്സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ വിശിഷ്ടാംഗത്വം ആണ്. പ്രാഗിലെ ചെക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വിസിറ്റിങ് പ്രഫസർ, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ഇൽലിനോയ്സിലൽ 2004-ഇലെ സീനിയർബെക്ക്മാന് ഫെൽലോ എന്നീ പദവികൾ ലഭിച്ചു. യൂണിവേഴ്സിറ്റി ഓഫ് റീഡിങിലെ Knowledge Transfer Partnerships Centre ന്റെ ഡയറക്ടർആയും പ്രവർത്തിക്കുന്നുണ്ട്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...