ഗോസ്റ്റ് ഒാഫ് മൗല്‍സ്

പ്രകൃതി തന്‍റെ കരവിരുതിനാല്‍ ചാലിച്ചെടുത്ത ,അഴകാര്‍ന്ന രാജ്യമാണ് സ്വിറ്റ്സര്‍ലാണ്ട്.

ഹരിതകമ്പളം വിരിച്ച പര്‍വ്വതനിരകളും,തെളിനീര് അഴകിനാല്‍ ഒഴുകുന്ന നദികളും,പുല്‍മേടുകളും ഒത്ത് ചേര്‍ന്നഒരു മരതക പരവതാനി..!

സ്വിറ്റസര്‍ലണ്ട് വനങ്ങളുടെ സൗന്ദര്യത്തിന് ഒരു വന്യമുഖം നല്‍കിയ ഒരു ദൂരൂഹവ്യക്തിത്വം ആയിരുന്നു ലേലയോണ്‍..

ആരാണ് ഈ ലേലയോണ്‍..?

ലേലയോണ്‍ ഒരു മനുഷ്യനാണോ,മാനസികവിഭ്രാന്തിയുളള ഒരു സൈനികനായിരുന്നോ,അതോ ഒരു അന്യഗൃഹ ജീവി ആയിരുന്നോ എന്ന കാര്യത്തില്‍ പ്രാദേശവാസികളുടെ ഇടയില്‍ ഇന്നും തര്‍ക്കമുണ്ട്.

2003 മുതല്‍ 2013വരെയുള്ള പത്ത് വര്‍ഷകാലയളവില്‍ മൗള്‍സ് കാടുകളില സ്ഥിരം സാന്നിദ്ധ്യമായിരുന്നു ലേലയോണ്‍ .
(വര്‍ഷത്തിന്‍റെ കാര്യത്തില്‍ വ്യക്തതയില്ല)

കാടുകളില്‍ റോന്തു ചുറ്റാറുള്ള വനപാലകരില്‍ ഒരാളാണ് ഒരിക്കല്‍ പുഴവക്കിലിരുന്നു.ഒരു മത്സ്യത്തെ പച്ചയോടെ കഴിക്കുന്ന ലേലയോണിനെ ആദ്യമായി കാണുന്നത്.

തന്‍റെ ശബ്ദം ശ്രവിച്ച മാത്രയില്‍ പുഴയിലേക്ക് ഊളിയിട്ട് മറഞ്ഞ ,ഇയാളെ പ്പറ്റി തന്‍റെ മറ്റു സഹപ്രവര്‍ത്തകരോടായി പറഞ്ഞുവെങ്കിലും,അവര്‍ അതിനെ കാര്യമായി എടുത്തില്ല.

പതിവ് റോന്ത് ചുറ്റലിനടയില്‍ വനത്തിലെ മരങ്ങളില്‍ പ്രത്യേകരീതിയില്‍ ചിലത് കോറിയിട്ട പോലുള്ള ചിഹ്നങ്ങളും, ചിത്രങ്ങളും അവരില്‍ ചിലര്‍ ശ്രദ്ദിക്കാറുണ്ടായിരുന്നു..!

മോല്‍സ് ടൗണിലെ പബ്ബുകളിലും,ബാറുകളിലും താമസിയാതെ ലേലയോണ്‍ എന്ന ദൂരൂഹന്‍ പ്രശസ്തനാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

ലേലയോണെ ഒരു നിമിഷമാത്രയില്‍ കണ്ടിട്ടുള്ളവരൊക്കെ,തങ്ങളുടെ ഭാവനയ്ക്ക് ഉതകുന്ന രീതിയില്‍ വേഷവിധാനങ്ങളും,മുഖഭാവമൊക്കെ നല്‍കിവന്ന് കൊണ്ടിരുന്നു.

അങ്ങനെ ഒരിക്കലാണ്.
അന്‍റോണിയോ തോമസ് എന്ന വ്യക്തി തന്‍റെ ഭാര്യയും കുട്ടികളുമൊടൊപ്പം,ആഴ്ചയവധിദിനങ്ങള്‍ ആസ്വദിക്കാന്‍ മൗല്‍സ് കാടുകളില്‍വരുന്നത്.

തങ്ങളെ ശ്രദ്ധിക്കാതെ നടന്ന് പോകുന്ന ഒരാളെ ശ്രദ്ധിക്കുന്നത് വനപാലകരുടെ വേഷവിധാനങ്ങളല്ല അയാള്‍ ധരിച്ചിരുന്നതിനാല്‍,
കണ്ടമാത്രയില്‍ തന്നെ വിചിത്രവേഷധാരിയായ അയാളുടെ ചിത്രങ്ങള്‍ അദ്ദേഹം തന്‍റെ മൊബൈലില്‍ പകര്‍ത്തി.

ആ സന്ദര്‍ഭങ്ങള്‍ അന്‍റോണിയോ വിവരിക്കുന്ന് ഇങ്ങനെയാണ്.
”ഭാര്യയുമൊപ്പം ഞങ്ങളുടെ ടെന്‍റിന് സമീപം പാചകം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ വിജനമായ ആ പ്രദേശത്ത് കൂടീ ഒരാള്‍ നടന്ന് പോകുന്നതായി ശ്രദ്ദിച്ചത്..

കണ്ടപ്പോള്‍ അയാളുടെ വേഷവിധാനങ്ങളില്‍ ഒരു കൗതുകം തോന്നി.

ഒന്നാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച സൈനികവേഷവും ,മുഖാവരണമായി ഗ്യാസ് ചേംബര്‍ മാസ്കും,കൈയില്‍ ഒരു കറുത്ത ക്ളോക്കും ഉണ്ടായിരുന്നു .”

എന്‍റെ മൊബൈലിന്‍റെ ഫ്ളൊഷ് അയാളുടെ ശ്രദ്ധയില്‍ പ്പെട്ടത് കൊണ്ടാകാം അയാള്‍ പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു.എല്ലാവരെയും സൂക്ഷ്മഭാവത്തില്‍ നോക്കി ഭാര്യയുടെ പിന്നിലൊളിച്ച കുട്ടികളെ തമാശരൂപേണ ഒന്ന് ഭയപ്പെടുത്തി. വിചിത്രമായ ഏതോ ഒരു ഭാഷയില്‍ കൂക്ക് വിളിച്ചു.എന്‍റെ കൈയിലിരുന്ന മൊബൈല്‍ തട്ടിയെടുത്തതിന് ശേഷം അയാളുടെ ബൂട്ട് കൊണ്ട് ചവിട്ടി തകര്‍ത്തു.
പാകം ചെയ്യാനായി വച്ചിരുന്ന പച്ചമാംസം കൈയിലെടുത്ത് പതിയെ അവിടുന്ന് നടന്നകന്നു.

നടന്ന പോകുമ്പോള്‍ അയാളുടെ ഉയരവും,മറ്റും ഞാന്‍ കണക്ക് കൂട്ടി 1.90 മീറ്ററെങ്കിലും ഉണ്ടാവാം അതിനൊത്ത ശരീരവും
എന്തായാലും അയാള്‍ ഒരു മനുഷ്യനല്ല എന്ന് തന്നെയാണ് ,എന്‍റെ വിശ്വാസം.”

പീന്നിട് മൊബൈലില്‍ താന്‍ എടുത്ത ചിത്രങ്ങള്‍ ,
മൊബൈല്‍,തകര്‍ന്നെങ്കിലും അതിലുണ്ടായിരുന്ന മെമ്മറികാര്‍ഡിന്‍റെ സഹായത്തോട് കുടീ പ്രിന്‍റ് ചെയ്ത്.തന്‍റെ ഒരു സുഹൃത്ത് മുഖേന ഡെയ്ലി മെയിലിന്‍റെ ലേഖകനായ ലെമെറ്റിന്‍റെ സഹായത്തോടെ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി.

വിവരങ്ങള്‍ വായിച്ചറിഞ്ഞ നിരവധിപേരും,പോലീസും,സൈന്യവുമൊക്കെ ,മൗല്‍സ് കാടുകളില്‍ അന്വേഷണം നടത്തിയെങ്കിലും,പരാജയമായിരുന്നു ഫലം.

മൗല്‍സ് ടൗണിലെ വനത്തിനോടു സമീപം താമസിക്കുന്ന വീടുകളിലെ ആളുകളോട് നടത്തിയ അന്വേഷണത്തില്‍ പലരും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍തന്നെയാണ് അവരോട് പറഞ്ഞതും..

എങ്കിലും ഒരു യുവതി പറഞ്ഞ അംഗ വിക്ഷേപങ്ങള്‍ അന്‍റോണിയോ എടുത്ത ചിത്രങ്ങള്‍കനുയോജ്യമായരീതിയില്‍ അവര്‍ക്ക് സ്വീകാര്യമായി തോന്നി.

”അന്ന് വൈകുന്നേരം നല്ലൊരു മഴയുള്ളദിവസമായിരുന്നു.
കാറ്റ് നല്ല ശക്തിയോടെ വീശൂന്നതിനാല്‍,ജനാലകള്‍ അടയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ വീടീന്‍റെ കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന് ഒരാള്‍ തന്‍റെ മഴയില്‍ നനഞ്ഞ വസ്ത്രങ്ങള്‍ മാറുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.മുഖത്ത് ധരിച്ചിരുന്ന മാസ്ക് നീക്കം ചെയ്തപ്പോള്‍ മുഖം ഒരു പ്രത്യേകത ഉള്ളത്പോലെ തോന്നി.കാറ്റിന്‍റെ വേഗതയില്‍ ജനാലകള്‍ വന്നിടിച്ച ശബ്ദം കേട്ടഭാഗത്തേക്ക് നോക്കിയ അയാള്‍ എന്ന കണ്ട നിമിഷത്തില്‍ തന്നെ അവിടെ നിന്നും ഒാടി മറഞ്ഞു.”
(കേസ് ഡയറിയിലെ യുവതിയുടെ ,വാക്കുകള്‍)

ഈ സംഭവങ്ങള്‍ക്കുശേഷവും നിരവധി ആളൂകള്‍ ലേലയോണിനെ കണ്ടതായി അവകാശപ്പെട്ടുവെങ്കിലും തെളിവ് നിരത്താന്‍ ആരെക്കൊണ്ടും കഴിഞ്ഞില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം,പതിവ് തിരച്ചിലിനിടയില്‍ ഒരിടത്ത് നിന്നും ലേലയോണിന്‍റേതെന്ന് കരുതുന്ന,ഗ്യാസ് ചേംബര്‍ മാസ്ക്കും,പീന്നിട് ഒരു ദിവസം മറ്റൊരിടത്ത് നിന്നും മൂഷിഞ്ഞ രിതിയില്‍ ഒരൂ പഴയ സൈനിക വേഷവും,ഫ്രഞ്ച് ഭാഷയില്‍ എഴുതിയ ഒരു ആത്മഹത്യകുറിപ്പും അന്വേഷണ സംഘത്തിന് ലഭിച്ചു.

ആത്മഹത്യ കുറിപ്പിലെഴുതിയ വാചകങ്ങള്‍ ഇപ്രകാരമാണ്.

,”ഞാനൊരു സന്ദര്‍ശനത്തിന് വന്നു
സമയമായി തിരിച്ച് പോകുന്നു ”(കൂടെ അന്ന് ആ വനപാലകന്‍ മരങ്ങളില്‍ കണ്ട ചിഹ്നങ്ങളും,ചിത്രങ്ങളും)

ആത്മഹത്യ കുറിപ്പിലെ ഈ വാചകങ്ങളാണ് പലരെയും
രണ്ട് തട്ടിലേക്ക് നയിച്ചു

ഒരൂ കൂട്ടര്‍ ലേലയോണ്‍ ഒരു അന്യ ഗ്രഹജീവിയാണന്നും,
മറ്റൊരു കൂട്ടര്‍ അയാള്‍ മാനസിക വിഭ്രാന്തിയുള്ള ഒരു പഴയ സൈനികാണന്നും എന്ന രീതിയില്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു.

കാര്യം എന്ത് തന്നെയായാലും 2013ന് ശേഷം ലേലയോണിനെ കണ്ടതായി ആരും പറയുന്നില്ലെന്ന് മൗല്‍സ് നിവാസികള്‍ തന്നെ അവകാശപ്പെടുന്നുണ്ട്…!
അന്വേഷണ ഉദ്യോഗസ്ഥരും തെളിവുകളുടെ അഭാവത്താല്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

ഇപ്പോഴും ഇവരെയാല്ലാം കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമുണ്ട്…!

പത്ത് വര്‍ഷക്കാലം തങ്ങളെ ഭയവിഹ്വലതയില്‍ ആറാടിച്ച ആ ദൂരൂഹനായ വ്യക്തി ആരാണ്?

മനുഷ്യനോ?അതോ ഭൂമിയില്‍ പെട്ട് പോയ ഒരൂ ഏലീയനോ?..!

(ലേലയോണ്‍ ആണ്,
അയാളുടെ പേര്, എന്ന് പോലും ആത്മഹത്യ കുറിപ്പില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിഞ്ഞത്)

(ചിത്രങ്ങള്‍ പലതും അയാളെ (ലേലയോണ്‍)കണ്ട ചിലരുടെ ഭാവനനയ്ക്കനുസൃതമായ ഗ്രാഫിക്സ് ചിത്രങ്ങളാണ്)

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...