നിഘണ്ടു അഥവാ ശബ്ദകോശം

ഒരു ഭാഷയിലെ വാക്കുകൾ അക്ഷരമാലാക്രമത്തിലോ വർണമാലാക്രമത്തിലോ അടുക്കി അവയുടെ അർഥവും ഉച്ചാരണവും നിർവചനങ്ങളും പ്രയോഗങ്ങളും മറ്റു വിവരങ്ങളും അതേ ഭാഷയിലോ മറ്റു് ഭാഷകളിലോ നൽകുന്ന അവലംബഗ്രന്ഥമാണ്‌ നിഘണ്ടു അഥവാ ശബ്ദകോശം.

ഒരു വാക്കിനുതന്നെ ചിലപ്പോൾ ഒന്നിലധികം അർഥങ്ങളുണ്ടാവാം. ഇത്തരം സന്ദർങ്ങളിൽ, 'കൂടുതൽ പ്രചാരമുള്ള അർഥം ആദ്യം' എന്ന ക്രമമാണ് മിക്ക നിഘണ്ടുക്കളിലും സ്വീകരിക്കുന്നത്.

നിഘണ്ടുക്കൾ സാധാരണയായി പുസ്തകരൂപത്തിലാണ് ലഭ്യമാകുന്നത്. കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കാവുന്ന സോഫ്റ്റ്‌വേർ പ്രോഗ്രാം രൂപത്തിലും ഇപ്പോൾ നിഘണ്ടുക്കൾ ലഭ്യമാണ്. ഇന്റർനെറ്റ് മുഖേന ഉപയോഗിക്കാവുന്ന അനേകം ഓൺലൈൻ നിഘണ്ടുക്കളും നിലവിലുണ്ട്.

ചരിത്രം

അക്കാഡിയൻ സാമ്രാജ്യത്തിലെ ക്യൂണിഫോം പട്ടികകളാണ് അറിയപ്പെടുന്നതിൽ ഏറ്റവും പഴക്കം ചെന്ന നിഘണ്ടുക്കൾ. ഇവ സുമേറിയൻ-അക്കാഡിയൻ ദ്വിഭാഷാ പദാവലികൾ ആയിരുന്നു. എബ്ല (ഇപ്പോഴത്തെ സിറിയ) എന്ന പ്രദേശത്തുനിന്ന് കണ്ടെടുക്കപ്പെട്ട ഇവ, ഏകദേശം 2300 ബി.സി.ഇ.യിൽ നിലന്നിന്നിരുന്നവയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

ബി.സി. മൂന്നാം നൂറ്റാണ്ടിനടുത്ത് രചിക്കപ്പെട്ട എര്യ (?) എന്ന ചൈനീസ് നിഘണ്ടുവാണ് അറിയപ്പെടുന്നവയിൽ ഏറ്റവും പഴക്കം ചെന്ന ഏകഭാഷാ നിഘണ്ടു.

ഫിലിറ്റസ് ഓഫ് കോസ് രചിച്ച ചിട്ടയില്ലാത്ത വാക്കുകൾ എന്ന ശബ്ദസംഗ്രഹം ഹോമറിന്റെ ഗ്രന്ഥങ്ങളിലെയും മറ്റനേകം സാഹിത്ര്യഗ്രന്ഥങ്ങളിലെയും വാക്കുകളും, സംസാരഭാഷയിൽനിന്നുള്ള വാക്കുകളും, സാങ്കേതികപദങ്ങൾഉം ഉൾക്കൊള്ളുന്നതായിരുന്നു.

ഹോമർ സാഹിത്യത്തെ അടിസ്ഥാനമാക്കിയുള്ള ശബ്ദാവലികളിൽ ഇന്നും നിലനിൽക്കുന്നവയിൽ ഏറ്റവും പഴക്കം ചെന്നത് അപ്പൊല്ലോനിയസ് ദ സോഫിസ്റ്റ് (ക്രിസ്ത്വബ്ദം 1-ആം ശതകം) രചിച്ച ശബ്ദാവലിയാണ്.

ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ അമരസിംഹൻ രചിച്ച ശബ്ദകോശമായ 'അമരകോശ'മാണ് ആദ്യത്തെ സംസ്കൃത ശബ്ദകോശം. പദ്യരൂപത്തിൽ രചിക്കപ്പെട്ട ഈ ശബ്ദകോശത്തിൽ ഏകദേശം പതിനായിരം വാക്കുകളുണ്ട്.

മലയാളത്തിൽ

മലയാളത്തിലെ ആദ്യകാലനിഘണ്ടുക്കളിൽ ശ്രദ്ധേയമായത് ഹെർമൻ ഗുണ്ടർട്ടിന്റെ നിഘണ്ടു ആണ്. പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയത് ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി ആണ്.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...