പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാ ല്‍സംഗം ചെയ്ത കുറ്റത്തിന് പ്രസിദ്ധ ആള്‍ദൈവം ആസാറാം ബാപ്പുവിനെ 1 സെപ്റ്റംബർ 2013 രാജസ്ഥാനിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിനു ശിക്ഷി ക്കുകയുണ്ടായി. കൂടാതെ അദ്ദേഹത്തിന്‍റെ സഹായികളായി രുന്ന രണ്ടുപേര്‍ക്ക് 20 വര്‍ഷം വീതം തടവുശിക്ഷ വിധിക്കുകയും ചെയ്തു.
നമുക്ക് ആസാറാമില്‍ നിന്ന് തുടങ്ങാം.
1947 ല്‍ ഇപ്പോഴത്തെ പാക്കിസ്ഥാനിലെ സിന്ധു (Sindh) പ്രവിശ്യയില്‍ നിന്ന് വിഭജനത്തെത്തുടര്‍ന്ന് ഗുജറാ ത്തിലെ അഹമ്മ ദാബാദിലേക്ക് കുടിയേറിയതാണ് ആസാറാമിന്റെ കുടുംബം..ആസാറാമിന്റെ യഥാ ര്‍ത്ഥ പേര് 'അസുമല്‍ ഹര്‍പലാനി' എന്നായിരുന്നു.41 ല്‍ ജനിച്ച ആസാറാമിന് ഇപ്പോള്‍ 77 വയസ്സുണ്ട്.
60 കള്‍ക്കുശേഷം രാജസ്ഥാനിലെ അജ്മീര്‍ പട്ടണ ത്തില്‍ കുതിരവണ്ടിയോടിച്ചാണ് അസുമല്‍ ഹര്‍പലാനി കുടുംബം പരിപാലിച്ചിരുന്നത്. രണ്ടുവര്‍ഷം അദ്ദേഹം കുതിരവണ്ടി തെളിച്ചു. അതിനുശേഷം ഒരു ചായക്കടയില്‍ സഹായിയായി കുറെനാള്‍ ജോലിചെയ്തു. അതിവേഗം സമ്പന്നനാ കണം എന്ന അഭിവാഞ്ജ വച്ചുപുലര്‍ത്തിയിരുന്ന ആസാറാം അതിനുള്ള പരിശ്രമം തുടര്‍ന്നുപോരവേ,
'ലീലാഷാ' എന്ന സന്യാസിയെ കണ്ടുമുട്ടിയത് വഴിത്തി രിവായി മാറി. ആസാറാം അവരുടെ ശിഷ്യത്വം സ്വീകരിച്ചു.. അങ്ങനെ 1972 ല്‍ അഹമ്മദാബാദില്‍ നിന്ന് 10 KM അകലെ സബര്‍മതി നദിക്കരയിലെ മുട്ടേര ഗ്രാമത്തില്‍ സ്വന്തമായി ഒരാശ്രമം സ്ഥാപിച്ച് അസുമല്‍ ഹര്‍പലാനി , ആസാറാം ബാപ്പു എന്ന പേരില്‍ പ്രവചനങ്ങള്‍ നടത്തിപ്പോന്നു.
മെല്ലെ മെല്ലെ ഗുജറാത്തിലെ ഗ്രാമീണ മേഖലകളിലെ സാധാരണക്കാര്‍ക്കിടയിലും ആദിവാസി - പിന്നോക്ക വിഭാഗങ്ങള്‍ക്കിടയിലും അദ്ദേഹം നാടന്‍ മരുന്നുക ളും , ദൈവീക പ്രവചനങ്ങളും, ഭജനയും കീര്‍ത്ത നങ്ങളുമായി വളരെ പെട്ടെന്ന് പ്രസിദ്ധനായി മാറി.
ആസാറാമിന്റെ പ്രവചനങ്ങള്‍ നാടുനീളെ ബുക്ക് ചെയ്യപ്പെട്ടു. ടി.വി ചാനലുകളിലും അദ്ദേഹം താരമായി. ശ്രീരാമചരിത്രം ആസ്പദമാക്കിയാണ് അദ്ദേഹം പ്രവചനങ്ങളും ഭജനയും നടത്തിയിരുന്നത്. ഇതിനുശേഷം എല്ലാവര്‍ക്കും അന്നദാനം നടത്തുന്നതും പതിവായതോടെ ആസാറാമിന്റെ ശിഷ്യരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു.
ലോകമൊട്ടാകെ ഇന്ന് 4 കോടി അനുയായികളും 400 ആശ്രമങ്ങളുമുള്ള ആസാറാമിന്റെ ആസ്തി പതിനായിരം കോടിക്ക് പുറത്താണ്.
2013 ല്‍ ആസാറാം ബാപ്പുവിനെതിരെ ബലാല്‍സംഗ ക്കുറ്റം ആരോപിച്ചു പോലീസില്‍ കേസ് രെജിസ്റ്റര്‍ ചെയ്ത ഉത്തര്‍പ്രദേശിലെ ഷാജഹാന്‍ പൂര്‍ നിവാ സിനിയായ പെണ്‍കുട്ടിയുടെ കുടുംബം മുഴുവന്‍ ആസാറാമിന്റെ കടുത്ത അനുയായികളായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ് സ്വന്തം ചെലവിലാണ് ഷാജഹാന്‍പൂരില്‍ ആസാറാമിന്റെ ആശ്രമം നിര്‍മ്മിച്ചതും.
കുട്ടികള്‍ക്ക് ആത്മീയസംസ്കാരത്തിലൂന്നിയ വിദ്യാ ഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം തന്‍റെ രണ്ടു പെണ്മക്കളെയും ആസാറാമിന്റെ അധീനതയി ലുള്ള മധ്യപ്രദേശിലെ ചിന്ദ്വാഡ യിലുള്ള ഗുരുകുല വിദ്യാലത്തില്‍ ചേര്‍ക്കുകയും ചെയ്തു.എന്നാല്‍ മുതിര്‍ന്ന പെണ്‍കുട്ടിയ്ക്ക് അടിക്കടി അല്ലറ ചില്ലറ അസുഖങ്ങള്‍ വരുന്നത് പതിവായിരുന്നു. ഇതുമാ റാന്‍ പെണ്‍കുട്ടിയെ നേരിട്ട് ആസാറാമിനെ കാണി ക്കാന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഉപദേശിച്ചതിന്‍ പ്രകാരം മാതാപിതാക്കള്‍ മകളുമായി രാജസ്ഥാ നിലെ ജോധ്പൂര്‍ ആശ്രമത്തില്‍ എത്തുകയും അവിടെവച്ച് മാതാപിതാക്കളെ ഒഴിവാക്കി ആസാറാം അതിവിദഗ്ദ്ധമായി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 2013 ആഗസ്റ്റ് 16 നു വൈകിട്ടായിരുന്നു സംഭവം.
ഈ കേസില്‍ ആസാറാമിന്‍റെ ജാമ്യാപേക്ഷകള്‍ കീഴ്ക്കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെ 11 തവണ നിരസിക്കപ്പെട്ടു. കേസിനായി ആസാറാം പണം വാരിയെറിഞ്ഞു. ആസാറാമിനായി അണിനിരന്ന അഭിഭാഷകര്‍, റാം ജെറ്റ്മലാനി,രാജു രാമചന്ദ്രന്‍,സുബ്രഹ്മണ്യം സ്വാമി, സല്‍മാന്‍ ഖുര്‍ഷിത്,കെ.ടി.എസ് തുളസി, യു.യു.ലളിത്, സിദ്ധാര്‍ത്ഥ ലുത്ര തുടങ്ങിയ അതിപ്രശസ്ത രായിരുന്നു.
കേസിലെ രണ്ടു സാക്ഷികള്‍ കൊല്ലപ്പെട്ടു. മൂന്നു സാക്ഷികള്‍ ആക്രമിക്കപ്പെട്ടു. ഒരാളെ കോടതി പരിസരത്തുവച്ച് ആസിഡ് ഒഴിച്ചുകൊല്ലാനും ശ്രമം നടന്നു. മറ്റൊരു സാക്ഷി കോടതിയില്‍ മൊഴിനല്‍കി പുറത്തിറങ്ങിയശേഷം അജ്ഞാതവാസത്തിലാണ്. അദ്ദേഹത്തെയും കൊല്ലാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
പെണ്‍കുട്ടിക്കും കുടുംബത്തിനും എത്ര പണം വേണമെങ്കിലും നല്‍കാമെന്ന പ്രലോഭനം പലതവണയുണ്ടായി. വഴങ്ങാതായപ്പോള്‍ പലതരത്തില്‍ ഭീഷണികള്‍ വന്നു. കൊല്ലുമെന്നുവരെ. നാലര വര്‍ഷം അവര്‍ വീട്ടില്‍നിന്നു അധികം പുറത്തിറങ്ങാതെ പോലീസ് സംരക്ഷണയിലാണ് ജീവിച്ചത്.
2008 ല്‍ ആശ്രമത്തില്‍ നടന്ന രണ്ടു കുട്ടികളുടെ കൊലപാതകത്തിലും, 2014 ല്‍ സൂറത്തിലെ ആശ്രമത്തില്‍ ആസാറാമും മകന്‍ നാരായന്‍ സായിയും ചേര്‍ന്നു ഇരട്ട സഹോദരിമാരെ ബലാല്‍സംഗം ചെയ്ത കേസിലും ആസാറാം അന്വേഷണം നേരിടുകയാണ്. ആസാറാമിന്റെ മകനും ഇപ്പോള്‍ ജയിലിലാണ്.
ആസാറാമിന്റെ ആശ്രമത്തിലെ സന്ദര്‍ശകരില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി ബാജ്പേയ്, ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി,ലാല്‍ കൃഷണ അദ്വാനി, നിതിന്‍ ഗദ്ക്കരി, ദിഗ്വിജയ് സിംഗ്, കമല്‍നാഥ്, മോത്തിലാല്‍ വോറ തുടങ്ങിയ ഭരണ - പ്രതിപക്ഷ നേതാക്കളുടെ നീണ്ട നിരതന്നെയുണ്ട്. തീര്‍ച്ചയായും ഈ രാഷ്ട്രീയ സ്വാധീനം ആസാറാം പലവിധത്തിലും മുതലെടുത്തിരുന്നു.
Follow us on:

No comments:
Post a Comment