ചിറ്റാർ പഞ്ചായത്തുകാർ മരിച്ചാൽ പോലീസ് ബഹുമതി

പോലീസ് ബഹുമതിയോടെ ശവ സംസ്കാരം വലിയ വിഐപികൾക്കുള്ളതാണ്  എന്നൊരു  ചിന്ത  സാധാരണയായി  നമുക്കുണ്ട്. എന്നാൽ  പത്തനംതിട്ട ജില്ലയിലെ സീതത്തോട്, ചിറ്റാർ പഞ്ചായത്തുകാർ മരിച്ചാൽ ആഗ്രഹിക്കാതെ തന്നെ കിട്ടും ആ ബഹുമതി. മൃതദേഹം മാണിയാർ ആംഡ് പോലീസ് ക്യാപിനു മുന്നിലൂടെ കൊണ്ടു പോകണം എന്നു മാത്രം. മരിച്ചവർക്കു സംസ്ഥാനത്തു മറ്റൊരു പോലീസ് ക്യാംപിനു മുന്നിലും കിട്ടാത്ത ബഹുമതി!

പോലീസ് ക്യാംപുകളിൽ ആയുധങ്ങൾ സൂക്ഷിക്കുന്ന ഡ്യൂട്ടി ഓഫീസിനു മുന്നിലൂടെ മൃതദേഹം കൊണ്ടുപോയാൽ പ്രസന്റ് ആം എന്ന ബഹുമതി നിർബന്ധമായും നൽകണമെന്നാണ് ചട്ടം. സംസ്ഥാനത്തു മറ്റെല്ലാ ക്യാംപുകളിലും ആയുധപ്പുര ഉൾഭാഗത്താണ്. മണിയാറിൽ റോഡരികിലാണെന്നതാണ് പ്രത്യേകത .അവിടെ  സംസ്കാര ചടങ്ങുകളുടെ ചിത്രമെടുത്ത് സൂക്ഷിക്കുന്ന കുടുംബങ്ങൾ  ഉണ്ടെങ്കിൽ  ആൽബത്തിലെ ഒരു ചിത്രം മണിയാറിലെ പ്രസന്റ് ആമിന്റേതു  കൂടി  ആകാറുണ്ട്.

പ്രസന്റ് ആം അത്ര ചെറിയ ബഹുമതിയല്ല. ജീവിച്ചിരിക്കുന്നവരിൽ എസ്പി റാങ്കിലും അതിനുമുകളിലുള്ളവർ ഡ്യൂട്ടി ഓഫീസിനു മുന്നിലെത്തുമ്പോഴാണ് പ്രസന്റ് ആം നൽകുന്നത്. ഡിഐജി റാങ്കിന് മുകളിലുള്ളവർ എത്തിയാലേ ബ്യൂഗിൾ മുഴക്കൂ. മൃതദേഹത്തിനു കിട്ടുന്നത് ഇതേ ആദരവാണ്. ആകാശത്തേക്കു വെടി ഒഴികെ എല്ലാ ചടങ്ങുകളുമുണ്ടാവും.
  ആംബുലൻസ് ഡ്രൈവർമാർക്ക് ഈ ചടങ്ങ് അറിയാം.അവർ അകലെ നിന്നേ ലൈറ്റ് തെളിയിച്ചു ക്യാംപിലുള്ളവർക്കു സൂചന നൽകും. ഇതല്ലാതെ ക്യാംപിലുള്ളവർക്കു മുൻകൂർ അടയാളമൊന്നുമില്ല.
ഈ ചടങ്ങുകൾക്കിടയിൽ മൃതദേഹം വഹിക്കുന്ന ആംബുലൻസ് മുന്നോട്ടു നീങ്ങിയിരിക്കും.........
post courtesy - - Dheeraj kailas

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...