ലംബോര്‍ഗിനിയുടെ ചരിത്രം

വടക്കന്‍ ഇറ്റലിയില്‍ ജീവിതചെലവുകള്‍ക്ക് വേണ്ടി കഷ്ട്ടപെട്ടിരുന്ന പാവപെട്ട ഒരു കര്‍ഷക കുടുംബത്തില്‍ 1916, ഏപ്രില്‍ 28 നാണ് ഫെറുച്ചിയോ ലംബോര്‍ഗിനി (Feruccio Lamborgini)  ജനിച്ചത്. ഒരുപാട് കാലത്തെ ആഗ്രഹത്തിനുശേഷം ലംബോര്‍ഗിനിയുടെ അച്ഛന്‍ ഒരു ട്രാക്ടര്‍ വാങ്ങി. യന്ത്രങ്ങളുടെ പ്രവര്‍ത്തനനങ്ങളില്‍ താല്‍പര്യം ഉണ്ടായിരുന്ന ലംബോര്‍ഗിനിയായിരുന്നു അച്ഛന്റെ ട്രാക്ടറുകളുടെ അറ്റകുറ്റപണികള്‍ നടത്തിയിരുന്നത്. മകന്‍റെ യന്ത്രങ്ങലോടുള്ള അഭിനിവേശം കണ്ട അച്ഛന്‍  അവന്‍റെ ഇഷ്ട്ടത്തിനു യോജിച്ച ഒരു എഞ്ചിനീയര്‍ ആക്കാന്‍ തീരുമാനിച്ചു.

പഠനശേഷം 1940 ല്‍ ഇറ്റാലിയന്‍ വ്യോമസേനയില്‍ മെക്കാനിക്ക് ആയി ചേര്‍ന്ന ലംബോര്‍ഗിനി ഒരു തവണ യുദ്ധ തടവുകാരനായി പിടിക്കപെട്ടു. യുദ്ധം അവസാനിച്ച് സ്വദേശത്തില്‍ തിരിച്ചെത്തിയ ലംബോര്‍ഗിനി യുദ്ധത്തില്‍ അതികമായി വന്ന മെക്കാനിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചെറിയ ട്രാക്ടറുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. 1950-കളോടെ ഗുണമേന്മയുള്ള ട്രാക്ടറുകളുടെ നിര്‍മാണത്തിലൂടെ ലംബോര്‍ഗിനി കോടീശ്വരനായി. സ്പോര്‍ട്സ് കാറുകളുടെ ആരാധകനായിരുന്ന ലംബോര്‍ഗിനി അക്കാലത്ത് Mercedes-Benz 300SL,  Jaguar E-Type coupé,  Maserati 3500 GTs തുടങ്ങിയ നിരവധി കാറുകള്‍ സ്വന്തമാക്കിയിരുന്നു. അക്കാലത്ത് ഇറങ്ങിയ ഫെരാരിക്ക് ചില പ്രശ്ങ്ങള്‍ ഉള്ളതായി ലംബോര്‍ഗിനി ശ്രദ്ധിച്ചിരുന്നു. പ്രധാനമായും ക്ലച്ചിനായിരുന്നു പ്രശ്നം. തന്‍റെ കഴിവുകള്‍ ഉപയോഗപ്പെടുത്തി ലംബോര്‍ഗിനി തന്‍റെ ഫെരാരിയുടെ പ്രശ്ങ്ങള്‍ തീര്‍ത്തു. ഈ പ്രശ്ങ്ങളും അതിനുള്ള പരിഹാരവും ലംബോര്‍ഗിനി ഫെരാരിയുടെ സ്ഥാപകനായ എന്സോ ഫെരാരി (Enzo Ferrari) യെ അറിയിച്ചെങ്കിലും ലംബോര്‍ഗിനി തല്‍ക്കാലം ട്രാക്ടറുകളുടെ കാര്യം നോക്കിയാല്‍ മതിയെന്നും കാറിന്‍റെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കികൊള്ളാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. അപമാനിക്കപെട്ട ലംബോര്‍ഗിനി അടങ്ങിയിരുന്നില്ല, ഇപ്പോള്‍ നിലവിലുള്ളതിനേക്കാള്‍ നല്ല ഒരു കാര്‍ നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ "Lamborghini Automobili" 1963 ല്‍ സ്ഥാപിച്ചു. ലംബോര്‍ഗിനിക്ക് കാളപ്പോരിനോടുണ്ടായിരുന്ന താല്പര്യം തന്‍റെ കമ്പനിയുടെ മുദ്രയിലും പ്രതിഫലിച്ചു. 

അപമാനിക്കപെട്ട ഒരു മനുഷ്യന്‍റെ ക്രിയാത്മകതയുടേയും കഠിനാധ്വാനത്തിന്‍റെയും ശ്രമഫലമായ ലംബോര്‍ഗിനി വാഹനപ്രേമികളെ കൊതിപ്പിച്ചുകൊണ്ട് ഇന്നും യാത്ര തുടരുന്നു.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...