നമ്മുടെ നാട്ടിൻ പുറങ്ങളിൽ സുലഭമായി കാണുന്ന ശംഖുവരയനെ നമുക്കൊന്ന് പരിചയപ്പെടാം Bungarus Caeruleus ആണ് ശാസ്ത്രീയ നാമം . .. ചില സ്ഥലങ്ങളിൽ വെളളിക്കെട്ടൻ, എട്ടടി മൂർഖൻ, വള കൊഴുപ്പൻ, മോതിരവളയൻ, കരിയോല എന്നീ പേരുകളിലാണിവ അറിയപ്പെടുന്നത്. ശംഖുവരയന്റെ പ്രത്യേകതകൾ നമുക്ക് ഒന്ന് പഠിക്കാം. ആള് നിസ്സാരക്കാരനല്ല ഉഗ്രവിഷമുളള ഇനമാണ്. ലോക വിഷപട്ടികയിൽ മുമ്പിലുണ്ട് കക്ഷി. ഏറ്റവും ചെറിയ വിഷപ്പല്ലുളളത് ശംഖുവരയനാണ്. പൊതുവേ ശാന്ത സ്വഭാവക്കാരനാണ് എന്ന് കരുതി പ്രകോപിപ്പിച്ചാൽ വിവരം അറിയും. ഭയപ്പെടുത്തിയാൽ തനിസ്വരൂപം പുറത്തെടുക്കും . ശൗര്യത്തോടെ ആക്രമിക്കും ഇവ. ഒന്നര മീറ്ററിലധികം നീളം വരും പ്രായപൂർത്തിയായവക്ക്. രാത്രിയാണ് ഇര തേടൽ പാമ്പുകൾ തന്നെയാണ് ഇഷ്ട ഭക്ഷണം. അതും സ്വന്തം കൂട്ടത്തിലുളളവയെ വരെ ശാപ്പിടും. എലി , ഓന്ത്, ചെറു പക്ഷികൾ എല്ലാം ശംഖുവരയന്റെ ഇരകൾ തന്നെയാണ്. ശരീരം നീളമുണ്ടെങ്കിലും ഉടലിന് ചേരാത്ത ചെറിയ തലയാണിവക്ക്. " (വെളളിവരയൻ wolf snake) " എന്ന സാധു പാമ്പിനോട് നല്ല സാമ്യമുണ്ട് ശംഖുവരയന്. വെളളിവരയനാണെന്ന് തെറ്റിദ്ധരിച്ച് പലർക്കും നല്ല സൂപ്പർ കടികിട്ടാറുണ്ട് ശംഖു ചേട്ടന്റെ അടുത്ത് നിന്ന്. പാമ്പുകളെ കുറിച്ച് നന്നായിട്ട് അറിയുന്ന ഒരാൾക്കേ വെളളിക്കെട്ടനേയും വെളളിവരയനേയും തമ്മിൽ തിരിച്ചറിയാൻ പറ്റു. വാലുകൾ തമ്മിൽ മാത്രമേ ഇവ ചെറിയ വ്യത്യാസമുളളൂ . ശംഖു വരയന്റെ വിഷം വളരെ മാരകമാണ് എത്രത്തോളമെന്ന് വെച്ചാൽ മൂർഖന്റെ അഞ്ചിരട്ടി കാഠിന്യമുണ്ട് ഇവക്ക് മാരക വിഷമുണ്ടെങ്കിലും കടിയേറ്റാൽ വേദന ഉണ്ടാകില്ല. വിഷപാമ്പുകളുടെ കൂട്ടത്തിലെ വേദന കുറഞ്ഞ കടിയേൽപ്പിക്കുന്നവനാണ് ശംഖുവരയൻ. വളരെ ചെറിയ വിഷപല്ലായത് കൊണ്ട് കടിച്ച സ്ഥലം മഷിയിട്ട് നോക്കിയാലും ചിലപ്പോൾ കാണാറില്ല. കടിയേറ്റ സ്ഥലത്ത് ഒരു തരം തണുപ്പും മരവിപ്പുമാണുണ്ടാകുക. ശ്വാസതടസ്സം കലശ്ശലായി ഉണ്ടാകും. വയറ് ശക്തിയായ വേദനയുണ്ടാകും. പിന്നെ കടിച്ചത് വെളളിക്കെട്ടനാണെന്ന് എളുപ്പം മനസ്സിലാകും കാരണം വായിൽ നിന്ന് നുരയും പതയും വന്നാൽ. ഫസ്റ്റ് എയിഡ് ആണ് ഏക പോംവഴി രോഗിയെ ഭയപ്പെടുത്താതിരിക്കുക എന്നതാണ് ആദ്യ 'ഫസ്റ്റ് എയിഡ്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇവ ഇണ ചേരുന്നത്. 20 മുട്ടകൾ വരെയിടും. മുട്ടകൾ വിരിയാൻ 60 ദിവസമാകും. ഇഷ്പ്പെട്ട സ്ഥലം കരിങ്കൽ പോടുകളാണ് എന്നാലും നമ്മുടെ വീടിന്റെ അടുക്കളയിൽ വരെ കൂളായി അശാൻ കടന്ന് വരാറുണ്ട്. വിറക്പുരയിൽ കടന്ന് കൂടി അവിടെയുളള തണുപ്പിൽ ചുരുണ്ട് കൂടുന്നത് ഇങ്ങേർക്ക് വല്ല്യ ഇഷ്ടാണ്. വിറക് എടുക്കുമ്പോൾ പലർക്കും കടിയേൽക്കാറുമുണ്ട്. ചിലപ്പോൾ കിണറ്റിലും ഇറങ്ങും ശംഖുവരയൻ . വളവഴപ്പൻ ആണെന്ന് കരുതി ഓടി ചെല്ലുന്നതിന് മുമ്പ് രണ്ട് വട്ടം ചിന്തിക്കുന്നത് ആയുസ്സ് കൂട്ടാൻ കാരണമാകും. രണ്ടിനേയും തിരിച്ചറിയുക ആദ്യം എന്നിട്ട് കൈകാര്യം ചെയ്യുക.
Subscribe to:
Post Comments (Atom)
-
ഒരു പ്രകൃതിദത്തനാരാണ് ചണം. ചണ നാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു. ചണസസ്സ്യത്തിൽ നിന്നും ലഭിക്കുന്ന ഫലമാണ് ചണവിത്ത് ...
-
ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ്പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ്കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ,വൈപ്പറിഡേ, കൊളുബ്ര...
-
ക്രിസ്റ്റഫർ കൊളംബസ് മാലാഖമാരുടെ പഴം എന്നു വിശേഷിപ്പിച്ച പപ്പായ.. അമേരിക്കൻ നാടുകളിലാണ് ഉത്ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഉൽപ...
-
ഒരു വാക്ക് പലരും പല രീതിയിലാണ് ഉച്ചരിക്കുന്നതും ഉപയോഗിക്കുന്നതുമെന്നറിയാമോ? ഇതാ ചില മലയാള ഭാഷാ കൗതുകങ്ങള്‍. വിവിധ ക്ലാസുകളിലെ ഭാഷാപഠനത്തി...
-
ഒരു നൂറ്റാണ്ടിനു മുമ്പ് റഷ്യയിൽ നടന്നകാര്യങ്ങൾ അറിയാൻ ഭൂരിപക്ഷത്തിനും താല്പര്യം കാണില്ല. എങ്കിലും വളച്ചൊടിക്ക പെടാത്ത ചരിത്രസത്യങ്ങൾ അറിയു...
-
ലോകത്തിലെ തന്നെ ക്ഷേത്ര വിസ്മയങ്ങളില്‍ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം. മധുര നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്....
-
മുസ്ലിംസമുദായത്തിൽ; സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിൽ ഏർപ്പെടുന്നതിനെയാണ് നിക്കാഹ് എന്നു പറയുന്നത്. നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വി...
-
ഇത് കുഞ്ഞുനളു മുതലേ നാം ഓരോരുത്തരും മനസ്സില്‍ കൊണ്ടു നടക്കുന്ന വലിയൊരു ചോദ്യമാണ്. ഇത്രയും ഭാരമേറിയ ഒരു വാഹനത്തെ വായുവിൽ ഇങ്ങനെ പറത്താന്‍ സ...
-
രജനീഷ് ചന്ദ്രമോഹൻ ജെയിൻ (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ്എന്നും പിന്നീട് ഓഷോ എന്നും അറിയ...
മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം
ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...

No comments:
Post a Comment