ചരിത്രത്തിലെ ഏറ്റവും വലിയ സീരിയൽ കൊലയാളി ആരെന്ന് ചോദിച്ചാൽ പലരും പല ഉത്തരവും പറഞ്ഞേക്കാം. എന്നാൽ ചിലർക്കെങ്കിലും അറിയാമായിരിക്കും അത് ഹരോൾഡ് ഷിപ്‌മാൻ എന്ന ഒരു മോഡേൺ മെഡിസിൻ ഡോക്ടർ ആണെന്ന്. 15 രോഗികളെ ഡയമോർഫിൻ എന്ന വേദനാസംഹാരി കുത്തിവെച്ചു കൊന്ന കുറ്റത്തിന് നോർത്തേൺ ഇംഗ്ലണ്ടിലെ പ്രെസ്റ്റൺ ക്രൗൺ കോർട്ട് ഷിപ്മാനെ ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചു. എന്നാൽ അത് കഴിഞ്ഞു, ഹൈക്കോർട്ട് ജഡ്ജ് ആയ ജാനറ്റ് സ്മിത്ത് നടത്തിയ എൻക്വയറി പ്രകാരം 1974 മുതൽ 1998ൽ പിടിയിലാകുന്നത് വരെയുള്ള കാലയളവിൽ അയാൾ 218 രോഗികളെ കൊന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ റിച്ചാർഡ് ബേക്കറുടെ ക്ലിനിക്കൽ ഓഡിറ്റ് പ്രകാരം ഇത് 236 ആയിരുന്നു.
നോട്ടിംഗ്ഹാമിലെ ഒരു ലോറി ഡ്രൈവറുടെ നാല് മക്കളിൽ രണ്ടാമനായി ജനിച്ച ഹാരോൾഡ് ഫ്രഡറിക് ഷിപ്‌മാൻ, ലീഡ്‌സ് യൂണി സ്‌കൂൾ ഓഫ് മെഡിസിനിൽ നിന്ന് ബിരുദം നേടിയ ശേഷം ജൂനിയർ ഡോക്ടർ ആയി യോർക്ക്‌ഷെയറിലെ ആശുപത്രികളിൽ കുറെ നാൾ ജോലി നോക്കിയിരുന്നു. 1974 ൽ ഒരു ജനറൽ പ്രാക്ടീഷണർ ആയി ടോഡ്മോർഡനിൽ (Todmorden) ജോലിക്ക് കയറിയ ഇയാൾ പ്രിസ്‌ക്രിപ്‌ഷനിൽ തിരിമറി കാണിച്ചു സ്വന്തം ആവശ്യത്തിന് പെത്തഡിൻ കൈവശപ്പെടുത്തിയെന്ന കുറ്റത്തിന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. പക്ഷേ ഇയാൾ ഒരു ഡ്രഗ് റീഹാബിലിറ്റേഷൻ കോഴ്‌സിന് അയക്കപ്പെടുകയും 600 പൗണ്ട് പിഴ ശിക്ഷ നൽകിയും ഇതിൽ നിന്ന് രക്ഷപ്പെട്ടു. വീണ്ടും ഡോക്ടർ വേഷമണിഞ്ഞു ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഹൈഡിൽ (Hyde) ഒരു ജനറൽ പ്രാക്ടീസിൽ ജോലിക്ക് ചേർന്നു. കഠിനാദ്ധ്വാനിയും രോഗികളോട് അലിവുമുള്ള ഡോക്ടർ എന്ന നിലയിൽ പേരെടുക്കാൻ ഷിപ്‌മാന് അധികം സമയം വേണ്ടി വന്നില്ല. ചെറു പട്ടണമായ ഹൈഡിലെ ഒരു പ്രമുഖനായി മാറാനും അയാൾക്ക് സാധിച്ചു. തുടർന്ന് 1993ൽ അയാൾ സ്വന്തമായി ഒരു ജിപി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തു.
ഈ വർഷങ്ങളിലൊക്കെയും ഷിപ്‌മാൻ ആളുകളെ കൊന്നൊടുക്കിക്കൊണ്ടിരുന്നു, ആരുടേയും ശ്രദ്ധയിൽ പെടാതെ. ഒരിക്കൽ ഇയാളുടെ രോഗികളുടെ ഇടയിലുള്ള സാധാരണയിലും കവിഞ്ഞ മരണനിരക്കുകളിൽ ആശങ്ക തോന്നിയ ഡോ സൂസൻ ബൂത്ത് എന്ന ഡോക്ടർ ഇതേപ്പറ്റി സൗത്ത് മാഞ്ചസ്റ്റർ കൊറോണറെ ബോധ്യപ്പെടുത്തുകയും തുടർന്ന് പോലീസ് അന്വേഷിക്കുകയും ചെയ്തിരുന്നു. ഷിപ്‌മാനെ കുറ്റവാളിയാക്കാനുള്ള തെളിവുകളൊന്നും ഇല്ലാതിരുന്നതിനാൽ 1998 ഏപ്രിലിൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. തുടർന്ന് അതെ വർഷം സെപ്റ്റംബറിൽ അറസ്റ്റിലാകുന്നത് വരെയുള്ള സമയത്ത് ഷിപ്‌മാൻ മൂന്നു രോഗികളെക്കൂടി കൊന്നു. ഈ പോലീസ് എൻക്വയറിയെപ്പറ്റി പിൽക്കാലത്ത് രൂക്ഷമായ വിമർശനമാണ് ജഡ്ജ് ജാനറ്റ് സ്മിത്ത് നടത്തിയത്. വേണ്ടത്ര പരിചയസമ്പന്നതയില്ലാത്ത ഓഫീസർമാരാണ് അന്വേഷണം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ വിമർശനം.
ഷിപ്‌മാനെ കുടുക്കിയത് അയാളുടെ ധനമോഹമായിരുന്നു. അവസാനം വകവരുത്തിയ കാത്‌ലീൻ ഗ്രണ്ടി എന്ന വൃദ്ധയുടെ പേരിലുണ്ടാക്കിയ കള്ള വിൽപ്പത്രം വഴി അവരുടെ സ്വത്തുക്കൾ അടിച്ചു മാറ്റാൻ നോക്കിയപ്പോഴായിരുന്നു പിടി വീണത്. കാത്‌ലീൻറെ മകൾ ആഞ്ജല വുഡ്‌റഫ് പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും കാത്‌ലീൻറെ ശരീരം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ ശരീരകലകളിൽ ഡയമോർഫിൻ അമിതമായ അളവിൽ കാണപ്പെടുകയും ചെയ്തു. ഷിപ്‌മാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കള്ള വിൽപ്പത്രം ടൈപ്പ് ചെയ്യാൻ ഉപയോഗിച്ച ടൈപ്പ്റൈറ്ററും പോലീസ് കണ്ടെടുത്തു. ഇതേത്തുടർന്ന് മറ്റു കേസുകളിലും അന്വേഷണം നടത്തുകയും കുഴിച്ചിട്ട ശവശരീരങ്ങൾ പുറത്തെടുത്ത് പരിശോധന ചെയ്തതിലൂടെ 15 പേരെ ഷിപ്‌മാൻ കൊന്നതായി തെളിഞ്ഞു. ഇയാളുടെ മിക്ക ഇരകളുടെയും ശരീര പരിശോധന സാധ്യമായിരുന്നില്ല, കാരണം ഇയാൾ ബന്ധുക്കളെ പ്രേരിപ്പിച്ചു ശരീരം വൈദ്യുതശ്‌മശാനത്തിൽ കത്തിച്ചു കളയുകയായിരുന്നു പതിവ്.
2000 ജനുവരി 31ന് പ്രെസ്റ്റൺ ക്രൗൺ കോടതിയിലെ ജൂറി ഷിപ്മാനെ കുറ്റക്കാരനായി വിധിച്ചു. ജീവിതാവസാനം വരെ ജയിൽ ശിക്ഷയായിരുന്നു ഷിപ്‌മാന് ജഡ്ജി വിധിച്ചത്. 2004 ജനുവരി 13ന് വേക്ക്ഫീൽഡ് ജയിലിൽ വെച്ച്, തന്റെ 58-മത് ജന്മദിനത്തിന്റെ തലേന്നാൾ അയാൾ ജയിൽ മുറിയിൽ തൂങ്ങിമരിച്ചു.
ഷിപ്‌മാന്റെ അറസ്റ്റും വിചാരണയും തുടർന്നുള്ള എന്ക്വയറിയും ഇംഗ്ളണ്ടിലെ മെഡിക്കൽ സമൂഹത്തിന്റെയാകെ കണ്ണ് തുറപ്പിച്ചു. തുടർന്ന് മെഡിക്കൽ ട്രെയിനിങ്ങിലും ജോലിയിലും ഡോക്ടർമാർക്ക് തുടർ പരിശോധനകളും വർഷാവർഷമുള്ള അപ്രൈസലും പെർഫോമൻസ് റിവ്യൂവും മെഡിക്കൽ കൗൺസിൽ റീവാലിഡേഷനുമൊക്കെ വന്നു. ഇനിയൊരു ഷിപ്‌മാൻ ഉണ്ടാകാതിരിക്കാനുള്ള സാധ്യമായ എല്ലാ മുൻകരുതലും സർക്കാരും ജനറൽ മെഡിക്കൽ കൗൺസിലും എടുക്കാൻ ഇതൊരു കാരണമായി.

No comments:
Post a Comment