ഹൈമാവതി കുളം (കാര്യവട്ടം ക്യാംപസ് )

പ്രേതം ഉണ്ടോ ഇല്ലേ എന്നത് കാലങ്ങളായി മനുഷ്യന്റെ രാത്രികളിലെ ശ്വസ്തതയെ കെടുത്തുന്ന ഒരു ചോദ്യമായി ഇന്നും , ഈ എരുപത്തൊന്നാം നൂറ്റാണ്ടിലും അവശേഷിക്കുകയാണ് . അതിനിടയിലാണ് ഈയിടയ്ക്ക് ഞാന്‍ തിരുവനന്തപുരത്തെ കാര്യവട്ടം ക്യാംപസില്‍ ചുറ്റിത്തിരിയുന്നു എന്നു പറയപ്പെടുന്ന ഒരു പ്രേതത്തെ കുറിച്ച് കേള്‍ക്കാന്‍ ഇടയായത് . മുന്‍പെപ്പഴഴോ മുന്നിരയില്‍ പ്രചാരത്തില്‍ നില്‍ക്കുന്ന ഒരു ചാനല്‍ വളരെ പ്രചാരം കൊടുത്തു ഈ സംഭവം ജനങ്ങളിലേക്ക് എത്തിച്ചിരുന്നു അത്രേ,

കാര്യവട്ടം കാമ്പസിനുള്ളില്‍ ഒരു ചെറിയ വനാന്തര ഭാഗം പോലെ തോന്നിക്കുന്ന ഒരിടത്താന് കുപ്രസിദ്ധിയാര്‍ജിച്ച ഹൈമാവതി കുളം സ്ഥിതി ചെയ്യുന്നത്. 1950-60 ഉകളില്‍ ഈ കാടുകളില്‍ ഹൈമാവതിയും അവളുടെ കാമുകനും പ്രണയിച്ചു നടന്നു അത്രേ. എന്നാല്‍ ഈ ബന്ധം അങ്ഗീകരിക്കാന്‍ ഹൈമാവതിയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല . യൂണിവേഴ്സിറ്റി ഉദ്യോഗ്സ്തനായ ഹൈമാവതിയുടെ അച്ഛന്‍ ഇതിന്റെ പ്രതികാരമായി അന്യ മതകാരനായ ആ യുവാവിനെ കോല്ലുകയും ആ കുളത്തിന്റെ അടിത്തട്ടില്‍ മൂടുകയും ചെയ്തു.   ഇതറിഞ്ഞ  ഹൈമാവതി കാമ്പസിനുള്ളിലെ അതേ  കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തു . ആ സംഭവത്തിന് ശേഷം ഈ കുളം ഹൈമാവതി കുളം എന്നാണ് അറിയപ്പെടുന്നത് .

ആഗ്രഹങ്ങള്‍ സഭലമാകാതെ മരണത്തിന്റെ പിടിയിലമര്‍ന്ന ഹൈമാവതി ഒരു അദൃശ്യ ശക്തിയായി കാര്യവട്ടം കാമ്പസിനെ പിന്തുടര്‍ന്നു . രാത്രി 8 മുതല്‍ 10വരെ സമയ്താന് പലരും ഹൈമാവതിയെ കണ്ടിട്ടുലത്ത് .. ഇതുവരെ ആര്‍ക്കും ഈ പ്രേതം ഉപദ്രവം ഒന്നും ചെയ്തിട്ടില്ല .. ടെക്നോ  പാര്‍ക്കില്‍  ജോലി ചെയ്യുന്ന ഒരു യുവതി ഒരിക്കല്‍ തന്റെ വീടിലേക്കുള്ള യാത്രയില്‍ രണ്ടാള്‍ പൊക്കമുള്ള അസാധാരണ വലിപ്പമുള്ള എന്തോ ഒരു വ്സ്ഥു റോഡിലൂടെ ഒഴുകി പോകുന്നതായി കണ്ടു.. പിന്നെടു പലരും ഇതേ കാഴ്ച കാണാനിടയായി ..അവിടെ ഹോസ്റ്റല്‍ഇല്‍ താമസിക്കുന്നവര്‍ ഇവിടെ നിന്നും രാത്രിയില്‍ പലപ്പോഴായി ഒരു പെങ്കുട്ടിയുടെ നിലവിളിയും കെട്ടിടുണ്ട്.. ഇതൊക്കെ അറിഞ്ഞു ഈ കാര്യം പഠിക്കാനായി  അവിടെ എത്തിയവര്‍ ഭൂമിശാസ്ത്ര പരമായ എന്തൊക്കെയോ വ്യെതിയാനങ്ങള്‍ ഈ സ്ഥലത്തു കണ്ടെത്തി ,

എന്നാല്‍ മധ്യ, മയക്കുമരുന്നു മാഫിയകള്‍ സ്വയ്ര്‍യ വിഹാരത്തിനായി  ച്മച്ചൊരുക്കിയ കഥയാണ് ഇതെന്നും അഭ്യൂഹങ്ങളുണ്ട് .

എന്തായാലും ഈ കഥ കേട്ടു ഈ സ്ഥലം കാണാന്‍ എത്തുന്നവരുടെ എണ്ണം ചെറുതോന്നും അല്ല . സത്യമോ മിഥ്യയോ എന്നു അറിയില്ല .. പക്ഷേ കാര്യവട്ടം കാംപസിന്‍റെ രാവുകളെ പേടിപ്പെടുത്താനും .. ഇരുട്ടില്‍  പുകയോടൊപ്പം ഒഴുകി നടക്കാനും തീരാത്ത പ്രണയ നഷ്ടത്തിന്റെ നിലവിളിയുമായി ഹൈമാവതി ഒരു ചോദ്യ ചിന്നമായി തുടരുന്നു.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...