കാലങ്ങളായി മനുഷ്യന് ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളിലൊന്നാണ് പര്‍വ്വത നിരകളുടെ മുകളില്‍ കാണപ്പെടുന്ന മഞ്ഞ്മനുഷ്യന്‍മാരെ പറ്റി. പുരാണ ഗ്രന്ഥങ്ങളിലും നാടന്‍ കഥകളിലും ഇവയെ പറ്റിയുള്ള കഥകള്‍ ധാരാളമുണ്ടെങ്കിലും ഈ വിഭാഗം പര്‍വ്വതങ്ങളില്‍ എവിടെയാണ് വസിക്കുന്നതെന്നോ ഇവയ്ക്ക് പിന്നിലെ രഹസ്യമെന്തെന്നോ കണ്ടെത്താന്‍ ശാസത്ര ലോകത്തിന് ഇന്നേ വരെ സാധിച്ചിട്ടില്ല. പല പരമ്പരാഗത മിത്ത് കഥകളില്‍ യതി എന്ന പേരിലും ഈ പര്‍വ്വത മനുഷ്യര്‍ അറിയപ്പെടുന്നു. എന്നാല്‍ ഇവ യഥാര്‍ത്ഥത്തില്‍ മനുഷ്യ വിഭാഗമല്ലെന്നും കരടി വര്ഗ്ഗമാണെന്നുമുള്ള പുതിയ കണ്ടെത്തലുകളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ ബഫലോ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് നടത്തിയ പഠനങ്ങളാണ് ഈ ഒരു നിഗമനത്തിലേക്ക്എത്തിചേര്ന്നിരിക്കുന്നത്. കരടിയുടെതിന് സമാനമായ അന്തരിക ഘടനയാണ് ഈ ജീവികളിലും കാണപ്പെടുന്നതെന്ന് സര്‍വകലാശാലകളിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സാധാരണയായി നാലു കാലില്‍ നടക്കുന്ന ഇവര്‍ ചിലപ്പോള്‍ രണ്ട് കാലിലും നടക്കും.ഈ സമയത്ത് ഇവരെ കാണുന്നവരിലാണ് ഈ വിധത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടാവാന്‍ സാധ്യത ഉണ്ടായിട്ടുണ്ടാവുകയെന്നും ശാസ്ത്രജ്ഞന്മാര് വ്യക്തമാക്കുന്നു. സാധാരണയായി ഏഷ്യയിലെ പ്രത്യേകിച്ച് ഹിമാലയത്തിലെ മഞ്ഞ് മൂടിയ പര്‍വ്വതങ്ങള്‍ക്ക് ഈ മുകളിലാണ് ഇവയെ കൂടുതലായി കാണപ്പെടാറുള്ളത്.
Subscribe to:
Post Comments (Atom)
-
ഒരു പ്രകൃതിദത്തനാരാണ് ചണം. ചണ നാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു. ചണസസ്സ്യത്തിൽ നിന്നും ലഭിക്കുന്ന ഫലമാണ് ചണവിത്ത് ...
-
ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ്പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ്കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ,വൈപ്പറിഡേ, കൊളുബ്ര...
-
ക്രിസ്റ്റഫർ കൊളംബസ് മാലാഖമാരുടെ പഴം എന്നു വിശേഷിപ്പിച്ച പപ്പായ.. അമേരിക്കൻ നാടുകളിലാണ് ഉത്ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഉൽപ...
-
ഒരു വാക്ക് പലരും പല രീതിയിലാണ് ഉച്ചരിക്കുന്നതും ഉപയോഗിക്കുന്നതുമെന്നറിയാമോ? ഇതാ ചില മലയാള ഭാഷാ കൗതുകങ്ങള്‍. വിവിധ ക്ലാസുകളിലെ ഭാഷാപഠനത്തി...
-
ഒരു നൂറ്റാണ്ടിനു മുമ്പ് റഷ്യയിൽ നടന്നകാര്യങ്ങൾ അറിയാൻ ഭൂരിപക്ഷത്തിനും താല്പര്യം കാണില്ല. എങ്കിലും വളച്ചൊടിക്ക പെടാത്ത ചരിത്രസത്യങ്ങൾ അറിയു...
-
ലോകത്തിലെ തന്നെ ക്ഷേത്ര വിസ്മയങ്ങളില്‍ ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം. മധുര നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്....
-
മുസ്ലിംസമുദായത്തിൽ; സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിൽ ഏർപ്പെടുന്നതിനെയാണ് നിക്കാഹ് എന്നു പറയുന്നത്. നിക്കാഹ് എന്നറിയപ്പെടുന്ന മുസ്ലീം വി...
-
ഇത് കുഞ്ഞുനളു മുതലേ നാം ഓരോരുത്തരും മനസ്സില്‍ കൊണ്ടു നടക്കുന്ന വലിയൊരു ചോദ്യമാണ്. ഇത്രയും ഭാരമേറിയ ഒരു വാഹനത്തെ വായുവിൽ ഇങ്ങനെ പറത്താന്‍ സ...
-
രജനീഷ് ചന്ദ്രമോഹൻ ജെയിൻ (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ്എന്നും പിന്നീട് ഓഷോ എന്നും അറിയ...
മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം
ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...

No comments:
Post a Comment