സന്ധ്യകഴിഞ്ഞ് പാടത്തുനിന്നും വീട്ടിലേയ്ക്ക് തുഴയുന്ന വള്ളങ്ങളിലുള്ളവര്‍ ഇരുട്ടത്ത് വഞ്ചികള്‍ കൂട്ടിയുരുമ്മാതിരിക്കുവാന്‍ നേരത്തെ തന്നെ ചൂളമടിച്ച് മുന്നറിയിപ്പ് കൊടുക്കുന്നത് കുട്ടനാടന്‍ വയലുകളില്‍ പതിവാണ് . പരന്നു കിടക്കുന്ന വേമ്പനാട്ടുകായലിലെ മീന്‍പിടുത്തക്കാര്‍ ചൂളമടിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതും നമ്മുക്ക് കാണാം . കാമിനിയെ തന്‍റെ സാന്നിധ്യമറിയിക്കാനും ചില ചെറു സന്ദേശങ്ങള്‍ കൈമാറാനും ചൂളമടി ഒരു ഭാഷയായി ഉപയോഗിക്കുന്നത് നാം കണ്ടിട്ടുണ്ട് . ഇങ്ങനെ ചില ചെറുകാര്യങ്ങള്‍ക്കല്ലാതെ ഇതൊരു വികസിച്ച ഭാഷാരൂപമായി നമ്മള്‍ ഉപയോഗിക്കാറില്ല . എന്നാല്‍ മലഞ്ചെരുവുകളില്‍ ഒറ്റപ്പെട്ടു കിടക്കുന്ന വിദൂരഗ്രാമങ്ങളിലെ സ്ഥിതി അതല്ല . സംസാരഭാഷയെക്കാള്‍ കൂടുതല്‍ ദൂരം കേള്‍ക്കുന്ന ചൂളമടി ഭാഷയാണ് അവര്‍ക്ക് അഭികാമ്യം. കേവലം ഒന്നോ രണ്ടോ സന്ദേശങ്ങള്‍ കൈമാറാനല്ലാതെ ചൂളമടി പ്രധാനഭാഷയായി തന്നെ രൂപാന്തരം പ്രാപിച്ച ഗ്രാമങ്ങള്‍ ലോകമെമ്പാടുമുണ്ട് . മെക്സിക്കോയിലെ Sochiapan ഗ്രാമത്തിലുള്ളവര്‍ക്ക് ചൂളമടിച്ച് തർക്കത്തിലേർപ്പെടാൻവരെ കഴിയും.
ഗ്രീക്ക് ദ്വീപായ Evia യിലെ ഒരു മലയോരഗ്രാമത്തിൽ 1969 ൽ ഒരു ചെറുവിമാനം തകർന്നു വീണതോടെയാണ് ചൂളമടി ഭാഷ ലോകശ്രദ്ധയാകർഷിക്കുന്നത് . കാണാതായ വൈമാനികരെ തിരക്കിയെത്തിയ രക്ഷാപ്രവർത്തകരുടെ കൂടെകൂടിയ ഗ്രാമവാസികളുടെ ചൂളമടി ഭാഷകേട്ട് ലോകം ഞെട്ടി. കാറ്റിന്റെ ദിശനോക്കി കിലോമീറ്ററുകൾക്കപ്പുറം നിൽക്കുന്ന ആളുകളോട് അവർ സംവദിക്കുന്നത് ഒരു ഞെട്ടലോടെ രക്ഷാപ്രവർത്തകർ കണ്ടു. ഗ്രീക്ക് ഭാഷയിൽ എന്തൊക്കെപ്പറയാമോ അതൊക്കെ (90%) അവരുടെ ചൂളമടി ഭാഷയായ sfyria യിൽ സംവദിക്കുവാൻ കഴിയും . ചൂളമടിയുടെ വികസിത രൂപം ഇപ്പോഴും ഉപയോഗിക്കുന്നവർ നമ്മുടെ നാട്ടിലുമുണ്ട് !
മേഘാലയിലെ പന്ത്രണ്ടുഗ്രാമങ്ങളുടെ ഒരു ഗ്രൂപ്പാണ് Khadar Shnong. ചിറാപ്പുഞ്ചിക്ക് 26 കിലോമീറ്റർ കിഴക്കാണിത് . കിഴക്കൻ ഖാസി മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രാമങ്ങളുടെ കൂട്ടത്തിൽ Kongthong ആണ് Whistling Village Of India എന്നറിയപ്പെടുന്നത് . ഇവിടെ ഒരു കുട്ടിയെ ഗർഭിണിയായിരിക്കുമ്പോൾ തന്നെ അവൻ്റെ / അവളുടെ പേര് ചൂളമടി രൂപത്തിൽ ‘അമ്മ മനസ്സിൽ കരുതുo പിച്ചിലും, റ്റ്യുണിലും മറ്റൊരാളുടെ പേരുമായി യാതൊരു സാമ്യവും ഇല്ലാത്ത ഒരു ശബ്ദമായിരിക്കും അത്.കുട്ടി ജനിക്കുമ്പോൾ ഗ്രാമവാസികൾ ചുറ്റുംകൂടി ആ പേര് ഉറക്കെ ചൂളമടിക്കും . ആ ഗ്രാമത്തിലെ എല്ലാവർക്കും ഇത്തരം ഒരു പേര് ഉണ്ടാവും . അവർ തമ്മിൽ ഈ പേരിലാവും സംസാരിക്കുക . എന്നാൽ കേവലം പേര് മാത്രമല്ല അവർ ചൂളമടിക്കുന്നത് . നിത്യജീവിതത്തിലെ ഏതാണ്ട് എല്ലാ കാര്യവും തന്നെ അവർക്കു ചൂളമടിച്ച് സംസാരിക്കുവാൻ കഴിയും .
ഏതാണ്ട് എഴുപതോളം ചൂളമടി ഭാഷകൾ ഇന്ന് ലോകമെമ്പാടും ഉള്ളതായി തിരിച്ചറിഞ്ഞിട്ടുണ്ട് . ഇതൊരു ഒറ്റപ്പെട്ട ഭാഷയല്ല . ആശയം മനസിലാക്കാൻ ഇതിനൊരു സംസാര ഭാഷ അടിസ്ഥാനമായി ഉണ്ടാവും . എന്നാണ് ഇത്തരം ഭാഷകൾ ഉരുത്തിരിഞ്ഞത് ? ക്രിസ്‌തുവിന് മുൻപ് അഞ്ചാം നൂറ്റാണ്ടിൽ എത്യോപ്യയിലെ ചില ഗുഹാവാസികൾ ഇത്തരം വിസിലിംഗ് ഭാഷ ഉപയോഗിച്ചിരുന്നതായി Herodotus പറയുന്നുണ്ട് . “വൗവ്വാലുകൾ ചിലയ്ക്കുന്നതു പോലെ” എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത് . ഇന്നും എത്യോപ്യയിലെ Omo താഴ് വരയിൽ വിസിലിംഗ് ഭാഷകൾ നിലവിലുണ്ട് . ഒറ്റപ്പെട്ട ,വിദൂര , മലയോര ഗ്രാമങ്ങളിലും , ദ്വീപുകളിലുമാണ് ഭൂരിഭാഗം ചൂളമടി ഭാഷകളും രൂപംകൊണ്ടിരിക്കുന്നത് . യുദ്ധസമയങ്ങളിൽ പല സേനകളും സന്ദേശങ്ങൾ കൈമാറാൻ ഇത്തരം ഭാഷകൾ ഉണ്ടാക്കുകയോ അല്ലെങ്കിൽ ഇതറിയാവുന്നവരെ അതിന് നിയോഗിക്കുകയോ ചെയ്തിട്ടുണ്ട് . രണ്ടാം ലോകമഹായുദ്ധകാലത്തു ആസ്‌ത്രേലിയൻ ആർമി , പാപ്പുവ ന്യൂഗിനിയായിലെ വിസിലടിക്കാരായ Wam ഗോത്രക്കാരെ റേഡിയോ സന്ദേശങ്ങൾ കൈമാറുവാൻ നിയോഗിച്ചിരുന്നു . സൈബീരിയയിലെ Yupik വർഗ്ഗക്കാർ കടലിൽ വേട്ടയ്ക്ക് പോകുമ്പോൾ ഇപ്പോഴും ചൂളമടി ഭാഷ മാത്രമാണ് ഉപയോഗിക്കുന്നത് . താവോ മതക്കാർക്കിടയിൽ വിസിലടിച്ച് പ്രാർത്ഥിക്കുന്ന പതിവുണ്ടായിരുന്നതായി ചൈനീസ് രേഖകൾ പറയുന്നു . ഇന്നും ദക്ഷിണ ചൈനയിലെ Hmong , Akha ന്യൂനപക്ഷങ്ങൾക്കിടയിൽ വിസിലടി ഭാഷ നിലവിലുണ്ട് .
ഫ്രഞ്ചുകാരനായ Julien Meyer എഴുതിയ Whistled Languages: A Worldwide Inquiry on Human Whistled Speech ആണ് ചൂളമടി ഭാഷകളെപറ്റി പഠിക്കുവാൻ ഏറ്റവും നല്ല പുസ്തകം.

No comments:
Post a Comment