ആകാശവാണിയുടെ അവതരണ സംഗീതം

ഇന്ത്യ മുഴുവൻ അലകളുണർത്തിയ സംഗീതമാണ് ആകാശവാണിയുടെ അവതരണ സംഗീതം. ഏതൊരു കൊച്ചു കുട്ടിയ്ക്കും എത്ര അകലെ നിന്നു കേട്ടാലും മനസ്സിലാകുന്ന ഈ സംഗീതം നിർവ്വഹിച്ചിരിക്കുന്നത് ജൂത അഭയാർത്ഥിയായി ഇന്ത്യയിലെത്തിയ വാൾട്ടർ കൗഫ് മാൻ ആയിരുന്നു. ബൊഹീമിയയിൽ ജനിച്ച വാൾട്ടർ കൗഫ് മാന് ജൂതനായതിനാൽ ആ രാജ്യം വിടേണ്ടി വന്നു. 1934ൽ ഇന്ത്യയിൽ അഭയാർത്ഥിയായി വന്നു. ബോംബെ ചേംബർ മ്യൂസിക് സൊസൈറ്റിയ്ക്കു രൂപം നൽകി. ചൈനയിലും ടിബറ്റിലുമൊക്കെ അഭയാർത്ഥിയായി ജീവിച്ച ശേഷമാണ് ഇന്ത്യയിലെത്തിയത്. 1937 മുതൽ 1946 വരെ ആകാശവാണി ( ALL INDIA RADIO) യിൽ ജീവനക്കാരനായിരുന്ന കൗഫ് മാൻ സോഫിയ കോളേജ് അദ്ധ്യാപകനുമായിരുന്നു 14 വർഷം ഇന്ത്യയിൽ ജീവിച്ചു.ഇംഗ്ലണ്ട് .കാനഡ എന്നിവിടങ്ങളിലെ കൂടി ജീവിതാനന്തരം 1957 ൽ അമേരിക്കയിലെത്തി.1964 ൽ അമേരിക്കൻ പൗരത്വം നേടി.1984 സെപ്റ്റംബർ 9 ന് മൺമറഞ്ഞു. ഇന്ത്യയിലിപ്പോഴും കൗഫ് മാന്റെ ലളിതമെങ്കിലും മാന്ത്രികസംഗീതത്തിൽ റേഡിയോ നിലയങ്ങൾ ഉറക്കമുണരുന്നു, കൂടെ നമ്മളും നമ്മുടെ കുട്ടിക്കാലവും - കഴിഞ്ഞ എഴുപതു വർഷത്തിലധികമായി.


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...