ഗ്രാമീണതയുടെ സൗന്ദര്യ ലഹരി തേടി മനവന്നൂർ ഗ്രാമത്തിലേക്ക്

തമിഴ് നാട്ടിലെ മനവന്നൂർ എന്ന കൊച്ചു ഗ്രാമം... കോടയ്ക്കനാലിൽ നിന്നും ഒരു 35 കിലോ മീറ്റർ ദൂരം...
മാജിക് മഷ്റൂം എന്ന മനുഷ്യന്റെ മസ്തിഷ്കത്തെ മത്തു പിടിപ്പിക്കുന്ന ഭ്രാന്തൻ ലഹരിക്ക് പേര് കേട്ട നാട്...
പൂമ്പാറയ് എന്ന മനോഹര ഗ്രാമത്തിൽ നിന്നും ഒരു 15 കിലോമീറ്ററോളം യാത്ര ചെയ്തു മനവന്നൂർ എന്ന കൊച്ചു ഗ്രാമത്തിലേക്ക് ഞങ്ങളുടെ കൊച്ചു വാഹനം പ്രവേശിച്ചു........
ഗ്രാമം എന്ന് പറഞ്ഞാൽ നഗര പ്രദേശത്ത്  ജീവിച്ചു പരിചയമുള്ള നാമൊക്കെ ചുരുങ്ങിയത് ഒരു 35വർഷം പിറകിലോട്ടു തിരിഞ്ഞു നോക്കിയാൽ പോലും ഇത്ര പഴമ കിട്ടിയെന്നു വരില്ല....
സുന്ദരമായ ഗ്രാമക്കവല... അതിനടുത്തായി ബീഫിയും വലിച്ചു തലയിൽ കെട്ടും കെട്ടി സൊറ പറഞ്ഞിരിക്കുന്ന ഗ്രാമത്തിലെ കാരണവന്മാർ....
ജീവിത വഴിയിൽ നെട്ടോട്ടമോടുന്ന യുവതീ യുവാക്കൾ ...എല്ലാറ്റിലുമുപരി മഴയ്ക്ക് സ്വാഗതം എന്ന് തോന്നിപ്പിക്കുമാർ മൂടിക്കെട്ടിയ കാലാവസ്ഥ...
ശാന്തതയാർന്ന ബഹളങ്ങളില്ലാത്ത അന്തരീക്ഷം.....കലുഷിതമായ മനുഷ്യ മനസ്സുകൾ തണുക്കാൻ ഇനി വേറെന്ത് വേണം.....ഗ്രാമത്തിൽ പ്രവേശിച്ച ഉടനെ ഇട വിട്ട് രണ്ടു മൂന്നു യുവാക്കൾ ഹായ് ബ്രോ എന്ന ആധുനിക ഫ്രീക്കൻ അഭിസംബോധനവുമായി തലയാട്ടി ചോദിക്കുന്നു വേണോ എന്ന് മുമ്ബ് തന്നെ അതിനെക്കുറിച്ചു ധാരണയുള്ളത് കൊണ്ട് തന്നെ അറിയാമായിരുന്നു എന്താണ് ചോദിക്കുന്നത് എന്ന്......
അതെ മാജിക് മഷ്റൂം എന്ന കഞ്ചാവ് പോലെയുള്ള ഒരു തരം ലഹരിക്ക് പേര് കേട്ട് ഗ്രാമമാണ് മനവന്നൂർ.....
പ്രകൃതിയുടെ ശാലീനതയും ഗ്രാമ സൗന്ദര്യവും ഒരു ലഹരിയായി കാണുന്നവർക്ക് ഇനി എന്തിനാണ് മസ്തിഷ്കത്തെ മരവിപ്പിക്കുന്ന മറ്റൊരു ലഹരി......അവരോടൊക്കെ സ്നേഹ പൂർവം നിരസിച്ചു കൊണ്ട് മനവന്നൂർ തടാകം എന്ന ഞങ്ങളുടെ ലഖ്‌ഷ്യ സ്ഥാനത്തിലേക്ക് ഞങ്ങൾ എത്തിച്ചേർന്നു........
ഏക്കർ കണക്കിന് പരന്നു കിടക്കുന്ന പച്ച പട്ട് വിരിച്ചു വെച്ചത് പോലെ ഉള്ള പുൽത്തകിടികൾ.......ശാന്ത സുന്ദരമായ പ്രദേശം........ശബ്ദ കോലാഹലങ്ങൾ ഒന്നും തന്നെയില്ല.......സന്ദർശക ബാഹുല്യവുമില്ല....
ടിക്കറ്റ് എടുത്തു അകത്ത് പ്രവേശിച്ചു.......കുറച്ചു മലയാളി യുവാക്കൾ ഇവിടെ എന്താ കാണാനുള്ളത് എന്നും പറഞ്ഞു പിറു പിറുത്തു പോകുന്നത് കണ്ടു.....അപ്പോഴാണ് എന്റെ മനസ്സ് പറഞ്ഞത് പ്രകൃതിയുടെ വക ഭേദങ്ങൾ ആസ്വദിക്കാൻ വരുന്നവൻ അത് തണുപ്പായാലും ചൂടായാലും ആളൊഴിഞ്ഞ ശാന്തത തുളുമ്പുന്ന പ്രദേശം ആണെങ്കിലും കൺ കുളിർക്കെ മനസ്സ് നിറഞ്ഞു ആസ്വദിക്കും..അല്ലാത്തവർ നായ ചന്തക്ക് പോയ പോലെ എന്ന് പറയേണ്ടി വരും....മൂന്നാർ മുഴുവൻ കറങ്ങി ഇവിടെ എന്താ കാണാനുള്ളത് എന്ന് നിസ്സാര ഭാവേന ചോദിച്ച ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു
ചുരുക്കിപ്പറഞ്ഞാൽ യാത്ര എവിടേക്കായാലും ഓരോ ആൾക്കാരുടെ ആസ്വാദനം പോലെയിരിക്കും എന്നതാണ് പറഞ്ഞതിന്റെ ആകെത്തുക,മനവന്നൂർ കാഴ്ചയിലേക്ക് വരാം...സുന്ദരമായ സായാഹ്‌ന സൂര്യന്റെ തലോടലേറ്റു സ്വർണ്ണ നിറത്തിൽ തിളങ്ങി നിൽക്കുന്ന ഒരു കൊച്ചു തടാകം...അതെ പച്ചപ്പട്ടു വിരിച്ചു ഏക്കറുകളോളം പരന്നു കിടക്കുന്ന പുല്തകിടികൾക്കിടയിൽ ഒരു തിലകക്കുറി പോലെ ഒരു സുന്ദര തടാകം........ശാന്തമാണ്,ശാലീനതയുള്ളവളാണ്......
കുട്ട വഞ്ചിയും ബോട്ടിങ്ങും ഒക്കെ ആയി സഞ്ചാരികളെ കാത്തു നിൽക്കുന്നുണ്ട് മനവന്നൂരിലെ ആ കൊച്ചു തടാകം......നഗരങ്ങളുടെ ബഹളങ്ങളിൽ നിന്നും മാറി ശാന്തതയും പ്രകൃതിയുടെ സൗന്ദര്യവും യാത്രയും ആണ് ലക്ഷ്യമെങ്കിൽ മടിക്കേണ്ട വണ്ടി വിട്ടോളൂ മനവന്നൂരിലേക്ക്...
 കൊടൈക്കനാൽ കഴിഞ്ഞു ഈ റൂട്ടിലേക്ക് പ്രവേശിച്ചാൽ തനി തമിഴ് ഗ്രാമീണത വിളിച്ചോതുന്ന പ്രദേശങ്ങളിലൂടെ ശുദ്ധ വായുവും ശ്വസിച്ചു പൂമ്പാറയ് തട്ട് കൃഷി സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് മനോഹരമായ മനവന്നൂർ ഗ്രാമത്തിലേക്ക് പ്രവേശിക്കാം.....
മനവന്നൂരിൽ നിന്നും നേരെ പോയാൽ കിലാവര വഴി വട്ടവടയിലേക്ക് ട്രെക്കിങ്ങ് റൂട്ട് ഉണ്ട്.....മുമ്ബ് ഓഫ്‌റോഡ് വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു..ഇപ്പോൾ ക്ലോസ് ചെയ്തു എന്നാണു കേട്ടറിഞ്ഞത്..പണ്ട് ബ്രിട്ടീഷ്കാർ തേയില കൊണ്ട് വരാൻ ഉണ്ടാക്കിയ പാത ആയിരുന്നു എന്നാണു അറിവ്........അവിടെ നിന്നും ആ വഴി വെറും 25 കിലോ മീറ്റർ മാത്രമാണ് വട്ടവടയിലേക്ക്.........ഒരു ചെറു മഴയെ സാക്ഷിയാക്കി ആ സുന്ദര ഭൂമിയിൽ നിന്നും ഞങ്ങൾ വിട വാങ്ങി..ഇനിയൊരിക്കലും കൂടി വരാമെന്നു പ്രതീക്ഷയോടെ....
സുബൈർ ഉദുമ

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...