ഡൊറാന്റോ പീയട്രി - മെഡൽ നഷ്ടവും നേട്ടവും

ആതെൻസിൽ 1896ൽ വെച്ച് നടന്ന പ്രഥമ ഒളിംപിക്സിൽ മാരത്തൺ ഓട്ടം ഒരു മത്സരയിനമായി ഉൾപ്പെടുത്തിയത് തന്നെ ഗ്രീക്ക് ചരിത്രത്തിലെ ഒരു വൈകാരിക മുഹൂർത്തത്തെ അനുസ്മരിച്ചുകൊണ്ടാണല്ലോ. മാരത്തൺ എന്ന സ്ഥലത്ത് വെച്ച് നടന്ന യുദ്ധത്തിലെ വിജയ വാർത്ത സ്വജനതയെ അറിയിക്കാൻ മാരത്തൺ മുതൽ ആതെൻസ് വരെ ഓടിയെത്തി കഥപറഞ്ഞു തളർന്നു വീണുമരിച്ച പൈഡിപ്പെഡ്സ് എന്ന ധീരസേനാനിയെ സ്മരിക്കുന്നതിനു വേണ്ടിയാണ് മാരത്തൺ ഒളിംപിക്സിൽ ഉൾപ്പെടുത്തിയത്.

ആദ്യ 3 ഒളിംപിക്സിൽ 40 കി. മീ. മത്സരമായിരുന്ന മാരത്തൺ 1908 ലണ്ടൻ ഒളിമ്പിക്സിലാണ് ആദ്യമായി 42.195 കി. മീ. മത്സരം നടത്തിയത്. വിൻസർ കാസിൽ മുതൽ സ്റ്റേഡിയത്തിലെ റോയൽ ബോക്സ് വരെയുള്ള ദൂരമായിരുന്നു 42.195 കി. മീ. മത്സരം വീക്ഷിക്കാൻ എത്തിയ രാജകുടുംബാംഗങ്ങൾക്ക് കാണാൻ സൗകര്യാർത്ഥമാണ് ഈ ദൂരം നിശ്ചയിച്ചത്. പിന്നീട് മാരത്തൺ ഓട്ടത്തിന്റെ ദൂരം 42.195 കി. മീ. ആയി നിജപ്പെടുത്തിയെങ്കിലും തീരുമാനം നടപ്പിലായത് 1924ലെ പാരീസ് ഒളിമ്പിക്സ് മുതലാണ്.

1908 ജൂലൈ ഇരുപത്തിനാലിനാണ് മത്സരം നിശ്ചയിച്ചിരുന്നത്. കഠിനമായ ചൂടിൽ ക്ഷീണിതരായ പലരും പിൻവാങ്ങിയെങ്കിലും കുറേപ്പേർ നിശ്ചയദാർഡ്യത്തോടെ ഓട്ടം തുടർന്നു. അക്കൂട്ടത്തിൽ ഒരാളായിരുന്നു ഇറ്റാലിക്കാരനായ ഡൊറാന്റോ പീയട്രി. ഏറ്റവും മുന്നിൽ ഓടുന്ന ആളിൽ നിന്നു ഒരു നിശ്ചിത ദൂരം പാലിച്ചിരുന്ന അയാൾ 20 കി. മീ. കഴിഞ്ഞതോടെ ഓട്ടത്തിന്റെ വേഗം ക്രമാനുഗതമായി വർദ്ധിപ്പിച്ചു. ഓരോ എതിരാളിയെയും പിന്നിലാക്കി കുതിച്ച അയാൾക്കുവേണ്ടി ഇരുവശത്തും നിന്നവർ ആർത്തുവിളിച്ചു. അവസാനം അയാൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചു. ഇനി ഏകദേശം 350 മീ. മാത്രം ബാക്കി. അമേരിക്കൻ താരമായ ജോണി ഹെയ്‌സ് വളരെ പിന്നിലാണ്. പീയട്രി യെ സ്റ്റേഡിയം ഒന്നടങ്കം പ്രോത്സാഹിപ്പിച്ചു. എന്നാൽ അയാൾ ക്ഷീണിതനായി കഴിഞ്ഞിരുന്നു. ഓട്ടത്തിനിടയിൽ പെട്ടെന്നയാൾ നിലംപതിച്ചു. കാഴ്ചക്കാർ നിശബ്ദരായി. അവർ അയാളെ വീണ്ടും പ്രോത്സാഹിപ്പിച്ചു. വീണ്ടും അയാൾ കഷ്ടപ്പെട്ട് എഴുന്നേറ്റു. വീണ്ടും വീണു. അങ്ങനെ പലതവണ ആവർത്തിച്ചു. ഫിനിഷിങ് പോയിന്റിന് അടുത്തെത്തിയപ്പോൾ അയാൾ വീണ്ടും വീണു. അപ്പോഴും ജോണി ഹെയ്‌സ് ചിത്രത്തിലേ ഇല്ലായിരുന്നു. നിലത്തുകിടന്ന പീയട്രിക്ക് എഴുന്നേൽക്കാൻ ഐറിഷ് റഗ്ബി താരവും ഡോക്ടറുമായ മൈക്കൽ ജോസഫ് ബൽഗർ സഹായിച്ചു. അങ്ങനെ അയാൾ മത്സരം പൂർത്തിയാക്കി.

പരസഹായംകൊണ്ട് മത്സരം പൂർത്തിയാക്കിയ പീയട്രിയെ അയോഗ്യനാക്കണമെന്ന് അമേരിക്ക വാദിച്ചു. അങ്ങനെ പീയട്രിയെ അയോഗ്യനായി പ്രഖ്യാപിച്ച് ഹെയ്‌സിന് സ്വർണ്ണമെഡൽ നൽകി. ഇതിനെല്ലാം മൂകസാക്ഷിയായി അപ്പോഴും പീയട്രി സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.

പീയട്രിയുടെ കഴിവ് നേരിട്ട് കണ്ട അലക്സാണ്ട്ര രാജ്ഞി അയാൾക്ക് പിറ്റേന്ന് ഒരു തങ്കത്തിൽ പൊതിഞ്ഞ കപ്പ് സമ്മാനമായി നൽകി. ഡെയിലി മെയ്ലിന് മത്സരം കവർ ചെയ്യാനെത്തിയ സർ ആർതർ കോനൻ ഡോയൽ ഇങ്ങനെ എഴുതി.

"The Italian's great performance can never be effaced from our record of sport, be the decision of the judges what it may."

അങ്ങനെ വിജയിക്ക് സ്വർണ്ണമെഡലും പരാജിതന് തങ്കത്തിൽ പൊതിഞ്ഞ കപ്പും ലഭിച്ചു.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...