കാർബൺ എന്ന മലയാളസിനിമ കണ്ടിട്ട് അതിന്റെ ലൊക്കേഷൻ എവിടെയാണെന്നന്വേഷിക്കാത്ത സഞ്ചാരികൾ കുറവായിരിക്കും. അതിലെ പല ഭാഗങ്ങളും ഉറുമ്പിക്കരയിലും പരിസരപ്രദേശങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.
ഉറുമ്പിക്കര എന്ന പേര് പുറംലോകം കേട്ട് തുടങ്ങിയിട്ട് അധികമായിട്ടില്ല. എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം.
നട്ടുച്ചയ്ക്ക് പോലും കോടമഞ്ഞിൽ മൂടിയ മലനിരകൾ കാണണമെങ്കിൽ ഉറുമ്പിക്കരയിൽ പോയാൽ മതിയാവും. ജനവാസം തീരെയില്ലാത്ത സ്ഥലമാണ്. ടോപ്പിൽ കയറിയാൽ ചുറ്റിനും മലനിരകളും താഴ്‌വാരങ്ങളും.
ട്രെക്കിങ്ങ് ആയി പോകാൻ പറ്റിയ ഇടമാണ്. ഏകദേശം 10 കിലോമീറ്ററോളം നടക്കാൻ ഉണ്ടാവും കാൽനടയായി പോയാൽ. പോകുന്ന വഴിയിലെ വെള്ളച്ചാട്ടങ്ങളും തടയണകളും അരുവികളും കണ്ണിന് കുളിർമയാണ്. വേണമെങ്കിൽ കുളിക്കുകയും ആവാം.
ഇരുമുലച്ചി പാറയുടെ ദൃശ്യം നയനമനോഹരമാണ്. ഏകദേശം ഒരേ പോലുള്ള രണ്ടു പാറകൾ ആണ് അവ. ഉറുമ്പിക്കര ടോപ്പിൽ എത്തുമ്പോൾ തന്നെ കാണാൻ പറ്റുന്ന കാഴ്ച.
ട്രെക്കിങ്ങിനു താല്പര്യമില്ലാത്തവർക്ക് ഫോർ വീൽ ഡ്രൈവുള്ള വാഹനങ്ങളിൽ പോകാവുന്നതാണ്. പിന്നെ അത്യാവശ്യം ബൈക്കും പോകും, പക്ഷെ റിസ്ക് ആണ്. വിചാരിക്കുന്നതിനേക്കാൾ ഭീകരമായ ഓഫ്‌റോഡ് ട്രാക്ക് ആണ് ഉള്ളത്.
ബൈക്കിൽ പോവാൻ താല്പര്യപ്പെടുന്നവർ തനിയെ പോകാതിരിക്കുക.
ഭക്ഷണവും വെള്ളവും കരുതുക.
റൂട്ട്- കോട്ടയം ജില്ലയിലെ മുണ്ടക്കയത്ത് നിന്ന് കൂട്ടിക്കൽ-വെംബ്ലി-ഉറുമ്പിക്കര / അഥവാ കൂട്ടിക്കൽ- ഏന്തായാർ-ഉറുമ്പിക്കര / കൂട്ടിക്കൽ നിന്ന് ഏകദേശം 17-18 കിലോമീറ്റർ ആണ്.
സ്വന്തം വാഹനങ്ങളിൽ പോകുന്നവർക്ക് മുണ്ടക്കയം -കൂട്ടിക്കൽ -ഉറുമ്പിക്കര -കുട്ടിക്കാനം-മുണ്ടക്കയം എന്ന രീതിയിൽ ഒരു റൗണ്ട് ട്രിപ്പ് അടിക്കാവുന്നതാണ്. (തിരിച്ചും).
വാഹനമില്ലാത്തവർക്ക് കൂട്ടിക്കൽ ചെന്ന് അന്വേഷിച്ചാൽ ജീപ്പ് ലഭിക്കും. ഏകദേശം 2000 രൂപ ആകും.
മഴക്കാലം ആണ് ഭംഗി. പക്ഷെ വലിയ മഴക്കാലത്തു പോകാതിരിക്കുക. ചെറിയ മഴയുള്ള സമയവും മൺസൂണിനു ശേഷമുള്ള മാസങ്ങളിലും മനോഹരമായ കാഴ്ചകൾ ആയിരിക്കും.

No comments:
Post a Comment