വംശനാശഭീഷണി നേരിടുകയാണ് ഇന്ന് ഈ വിഷത്തവളകൾ

മനുഷ്യനുണ്ടാക്കിയ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചൊല്ല് ഒരിനം തവളയുടെ കാര്യത്തിൽ കിറുകൃത്യമാണ്. മഞ്ഞ, ചുവപ്പ്, നീല, കറുപ്പ് എന്നിങ്ങനെ കടുംവെട്ട് നിറങ്ങൾ. ആരാകിലെന്ത് മിഴിയുള്ളവർ നോക്കി നിന്നുപോകുന്നത്ര ഭംഗി. എന്നുവച്ച് അടുത്തുപോവുകയോ തൊട്ടുനോക്കുകയോ ചെയ്തേക്കരുത്. വിവരമറിയും! എത്ര മുട്ടൻ മനുഷ്യനെയും കൊല്ലാൻ പോന്ന വിഷം ഈ തവളയിലുണ്ട്.

തെക്കേ അമേരിക്കയിലെയും മധ്യ അമേരിക്കയിലെയും മഴക്കാടുകളിൽ കണ്ടുവരുന്ന പോയിസൺ ഡാർട്ട് ഫ്രോഗ്(ഡാർട്ട് എന്ന വാക്കിന് അമ്പ് എന്നും അർഥമുണ്ട്) എന്ന പേരു ലഭിച്ചത്. ഡാർട്ട് ഫ്രോഗ്, ആരോ പോയിസൺ ഫ്രോഗ് എന്നും പേരുകളുണ്ട്.

നിറം ഭംഗിയുടെ ലക്ഷണമാണെന്നും അത് ആളുകളെ ആകർഷിക്കാനുള്ളതാണെന്നുമൊക്കെ നമ്മൾ മനുഷ്യരുണ്ടാക്കിയ തിയറികളാണ്. ജന്തുലോകത്തിൽ ഈ നിറപ്പകിട്ടിന് ഒരൊറ്റ അർഥമേയുള്ളൂ. അപകടം! ശത്രുക്കൾ അടുത്തുവരാതിരിക്കാനുള്ള സൂത്രമാണ് പോയിസൺ ഡാർട്ട് ഫ്രോഗുകളുടെ കടും നിറങ്ങൾ. 175ലേറെ തരം പോയിസൺ ഡാർട്ട് ഫ്രോഗുകൾ കോസ്റ്റാറിക്ക മുതൽ ബ്രസീൽ വരെയുള്ള മഴക്കാടുകളിൽ കഴിഞ്ഞുവരുന്നു. പലയിടത്തെയും തവളകൾക്ക് പല നിറങ്ങളാണ്. എല്ലാം ലോകത്തിലെത്തന്നെ ഏറ്റവും മനോഹരമായ നിറങ്ങൾ.

ഈച്ചയും പ്രാണിയും ചിലന്തിയുമൊക്കെയാണ് ഭക്ഷണം. വെറുമൊരു പേപ്പർ ക്ലിപ്പിനോളം ഉയരമുള്ള ഇവ ത്വക്കിലൂടെയാണ് വിഷം പുറത്തുവിടുക. ലോകത്തിലെ ഏറ്റവും വിഷമുള്ള ജീവികളിൽ ചിലർ ഇവയുടെ കൂട്ടത്തിലാണ്. ഗോൾഡൻ പോയിസൺ ഡാർട്ട് ഫ്രോഗ് എന്നയിനത്തിന്റെ വിഷത്തിന് പത്ത് മുതിർന്ന മനുഷ്യരെ കൊല്ലാനാകും! ഒരേയൊരിനം പാമ്പിനു മാത്രമേ ഇവയെ തിന്നാനുള്ള കപ്പാസിറ്റി ഉള്ളൂ. എന്നുവച്ച് ഇവ സുരക്ഷിതരൊന്നുമല്ല. വനനശീകരണവും മലിനീകരണവും മൂലം കടുത്ത വംശനാശഭീഷണി നേരിടുകയാണ് ഇന്ന് ഈ വിഷത്തവളകൾ.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...