ഒരു ലിറ്റർ കഴുതപ്പാലിന് 3000 രൂപ

ഒരു ലിറ്റർ കഴുതപ്പാലിന് 3000 രൂപ ; മൂവാറ്റുപുഴക്കാരൻ ഐടി പ്രൊഫഷണലിന്റെ കഴുത ഫാം വിശേഷങ്ങൾ
പശു ഫാം , ആട് ഫാം, മുയ്റ്റൽ ഫാം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ കഴുത ഫാം എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ കാര്യമാണ്. എന്നാൽ ഇത്തരത്തിൽ ഒരു കഴുത ഫാം തുടങ്ങി ഒരു നാടിനെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ് രാ​മ​മം​ഗ​ലം സ്വ​ദേ​ശി എ​ബി ബേ​ബി. ക​ഴു​ത​പ്പാ​ൽ കൊ​ണ്ടാ​ണ് എ​ബി ബേ​ബി അ​തി​ശ​യം തീർക്കുന്നത്.
ഐടി ഉദ്യോഗസ്ഥനായിരുന്ന എബി ബേബി തികസിച്ചും അവിചാരിതമായാണ് കഴുത വളർത്തലിലേക്ക് വരുന്നത്. കേട്ടവർ കേട്ടവർ ആദ്യം കളിയാക്കി ചിരിച്ചു. പക്ഷെ അതുകൊണ്ടൊന്നും തോറ്റുകൊടുക്കാൻ എബി തയ്യാറല്ലായിരുന്നു.
ക​ഴു​ത​പ്പാ​ൽ കൊ​ണ്ട് മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന എ​ബി​യു​ടെ ഇൗ ​വേ​റി​ട്ട സം​രം​ഭ​ത്തിന്‍റെ പ്ര​ചോ​ദ​നം ബൈ​ബി​ളും ച​രി​ത്ര​രേ​ഖ​ക​ളു​മാ​ണ്. ഡോ​ൾ​ഫി​ൻ ​െഎ.​ബി.​എ എ​ന്ന സ്​​ഥാ​പ​ന​വും തു​ട​ങ്ങിയാണ് എബി തന്റെ സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നത്.
ഐടി മേഖലയിൽ 19 വർഷം ജോലി ചെയ്ത ശേഷമാണ് കഴുത വളർത്തലിലേക്ക് തിരിയുന്നത്. ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്​​നാ​ട്ടി​ലും ആ​ന്ധ്ര​​​പ്ര​ദേ​ശി​ലും തി​ക്കും​തി​ര​ക്കും കൂ​ട്ടി 10 മി​ല്ലീ​ലി​റ്റ​ർ പാ​ൽ 100 രൂ​പ​ക്ക്​ വാ​ങ്ങി​ക്കു​ടി​ക്കു​ന്ന​വ​രെ കണ്ടാണ് എബിക്ക് ഈ ബിസിനസ് തന്നെ ചതിക്കില്ല എന്ന് തോന്നിയതും നിക്ഷേപം നടത്തിയതും. ഒപ്പം മൂല്യവർധിത വസ്തുക്കളുടെ നിർമാണം എന്ന സ്വപ്നവും.
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ സ​മ്പ​ന്ന​രു​ടെ മൃ​ഗ​മാ​ണ്​ ക​ഴു​ത. ക​ഴു​ത​പ്പാ​ലി​ന്‍റെ ഒൗ​ഷ​ധഗു​ണം എബി പ​ഠ​ന​ങ്ങ​ളി​ലൂ​ടെ ക​ണ്ടെ​ത്തിയ എബി രാ​മ​മം​ഗ​ല​ത്തെ വീ​ടി​ന്​ സ​മീ​പ​ത്തെ ര​ണ്ടേ​ക്ക​റി​ൽ പി​ന്നെ ഒ​ന്നും ആ​ലോ​ചി​ക്കാ​തെ ഫാം ​തു​ട​ങ്ങു​ക​യാ​യി​രു​ന്നു.
2016ൽ ആണ് രാ​മ​മം​ഗ​ല​ത്ത്​ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ക​ഴു​ത ഫാം ​ആ​രം​ഭി​ക്കു​കയായിരുന്നു. വീ​ടി​നോ​ട്​ ചേ​ർ​ന്ന്​ ക​ഴു​ത​പ്പാ​ലു​പ​യോ​ഗി​ച്ച്​ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്​​തു​ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള യൂ​നി​റ്റും തു​ട​ങ്ങി. ഇ​പ്പോ​ൾ 26 ക​ഴു​ത​ക​ളു​ടെ താ​വ​ള​മാ​ണ്​ രാ​മ​മം​ഗ​ല​ത്തെ എ​ബി​യു​ടെ ഫാം.
ത​മി​ഴ്​​നാ​ട്ടി​ൽ​ നി​ന്നാണ്​ ഒ​ന്നി​ന്​ 25,000 രൂ​പ വീ​തം ന​ൽ​കി മൂ​ന്ന്​ ഡ​സ​നോ​ളം ക​ഴു​ത​ക​ളെ എ​ത്തി​ച്ച​ത്. കാര്യം കഴുത മലയാളികൾക്ക് മണ്ടൻ മൃതുകമാണ് എങ്കിലും പാ​ലിന്‍റെ വി​ല കേ​ട്ടാ​ൽ ആരും ഒന്നും ഞെട്ടും.ലി​റ്റ​റി​ന്​ 3000 രൂ​പ മുതൽ വി​ലയുണ്ടെന്ന്​ എബി പറയുന്നു. വ​ള​രെ കു​റ​ച്ച്​ പാ​ൽ മാ​ത്ര​മാ​ണ്​ ക​ഴു​ത​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന​ത്. അ​തി​നാ​ൽ പാ​ലി​നും ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വി​ല വ​ള​രെ കൂ​ടു​ത​ലാ​ണ്.
കഴുതപ്പാലിൽ നിന്നും ഫെയർനസ് ​ ക്രീ​മു​ക​ൾ, ഫേ​ഷ്യ​ൽ പാ​ക്കു​ക​ൾ, ഷാം​പൂ, ബോ​ഡി വാ​ഷ്, ബോ​ഡി ജെ​ൽ തു​ട​ങ്ങി​യ​വ​യു​ടെ നി​ർ​മാ​ണ​ത്തി​ലാ​ണ് എബിയുടെ ശ്രദ്ധ.ഇത്തരത്തിൽ നിർമിക്കുന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ വി​ല കൂ​ടു​ത​ലാ​ണെ​ങ്കി​ലും ഗു​ണം മ​ന​സ്സി​ലാ​ക്കി​യ​വ​ർ ഇ​േ​പ്പാ​ൾ അ​േ​ന്വ​ഷി​ച്ച്​ എത്തുന്നുണ്ട്. കഴുത ഫാം വിപുലീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇ​തോ​ടൊ​പ്പം ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ രം​ഗ​ത്തും ക​ഴു​ത​പ്പാ​ലി​ൽ​ നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ​ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...