റോട്ട് വീലര്‍: കൊലയാളിയും സ്നേഹിതനും

റോട്ട് വീലര്‍ ഡോഗുകളെ കില്ലര്‍ ഡോഗുകളായും കൊലയാളികളായും മാത്രം കാണുന്നവരോട്. കൊടുക്കുന്ന സ്നേഹം നൂറിരട്ടിയായി തിരിച്ചു തരുന്നവരാണ് ഇവര്‍. സ്വഭാവനന്മയുള്ള ഒരു ഇനമാണ് റോട്ട്. വീട്ടുകാരെ സ്നേഹിക്കുകയും അവരോട് ഒരു സുഹൃത്തിനെ പോലെ പെരുമാറുകയും ചെയ്യും.  എന്നാൽ ശരിയാംവണ്ണം പരിചയപ്പെടുത്തിയില്ലെങ്കിൽ ഇവ അപരിചിതരെ അകറ്റി നിർത്തും എന്നത് സത്യമാണ്. അസാമാന്യമായ കായിക ശക്തി ഉള്ള ഇനമായതിനാല്‍ വലിയ നായകളെ വളർത്തി പരിചയമില്ലാത്തവർ ഇവയെ വീട്ടുമൃഗമായിവളർത്തുന്നത് ശ്രമകരമാണ്. ശൌര്യമുള്ള നായ്ക്കളുടെ സേവനം ആവശ്യമായി വരുന്നവര്‍ ലാബ്‌, ടോബര്‍മാന്‍ പോലുള്ള ഇനങ്ങളെ ടെമ്പര്‍ ആക്കി പരിശീലിപ്പിച്ചു വളര്ത്തുക. അതിനു ഒരിക്കലും റോട്ട് വീലറുകളെ ഉപയോഗിക്കരുത്. ഉയര്ന്ന കായിക ശക്തിയും വര്‍ധിച്ച ശൌര്യവും കൂടിയാകുമ്പോള്‍ റോട്ട് ഉടമസ്ഥന് പോലും ഭീഷണിയാകും.
ആക്രമണത്തില്‍ നിന്നും പിന്തിരിപ്പിക്കുക എന്നത് വളരെ ശ്രമകരമാണെന്ന് മറക്കാതിരിക്കുക. ആയതിനാല്‍ അത്തരം സന്ദര്ഭങ്ങള്‍ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുക. കഴിവതും ഒരു ഓമനയായി ശാന്ത സ്വഭാവത്തില്‍ വളര്ത്തു ക.

മൃഗസ്നേഹികളുടെ പ്രിയപ്പെട്ട ബ്രീഡാണ് റോട്ട് വീലര്‍,സൗന്ദര്യത്തൊടൊപ്പം അപാരമായ കരുത്തും ഇവരുടെ പ്രത്യേകതയാണ്. തിര നിറച്ച തോക്കിനേക്കാള്‍ അപകടകാരിയെന്നാണ് വിദേശികള്‍ ഇവനെ വിശേഷിപ്പിക്കാറുള്ളത്. ഒരു കാറ് പോലും ഒറ്റയ്ക്ക് കെട്ടിവലിയ്ക്കാന്‍ ഇവര്‍ ധാരാളം. റോമന്‍ പട്ടാളം യുദ്ധമുഖത്ത് ഇവരെ കൂടെ കൂട്ടിയെന്നത് ചരിത്രം.ചരക്ക് ഗതാഗതം വാഹനങ്ങള്‍ ഏറ്റെടുക്കുന്നത് വരെ യൂറോപ്പില്‍ റോട്ട് വീലര്‍ ഭാരംവലിച്ചു.കരുത്തനായത് കൊണ്ട് തന്നെ ഇവരെ മെരുക്കാനും പ്രയാസം. പക്ഷെ പരിശീലിപ്പിച്ചാല്‍ കുടുംബത്തിന്റെ നല്ല കാവല്‍ക്കാരനായി ഇവരുണ്ടാകും.

വേണ്ടത്ര പരിചയവും പരിശീലനവും നേടാത്തവര്‍ ഇവരെ വളര്‍ത്തുന്നത് തീര്‍ത്തും അപകടരമാണ്. ഇണക്കമില്ലാത്തവരെ കടിച്ച് കീറി കൊല്ലുമെന്നത് വയനാട്ടിലെ സംഭവം സാക്ഷ്യം.മറ്റ് ഏത് ഇനം നായ്ക്കളെക്കാളും കടിച്ച് കീറാന്‍ കരുത്തുള്ള താടിയെല്ലും ഇവരുെട പ്രത്യേകതയാണ്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...