ആത്മഹത്യാ ഗാനം..!, ഗ്ലൂമി സൺഡേ...

ഇരുന്നൂറോളം ആത്മഹത്യകള്‍ക്ക് കാരണമായ ഒരു ഗാനമുണ്ട്! ‘ഗ്ലൂമി സണ്‍ഡേ’ (Gloomy sunday).  റെസ്യൂ സെരെസ്സ് എന്ന ഹംഗറിക്കാരനായ  പിയാനോ വായനക്കാരൻ 1933-ൽ എഴുതി ചിട്ടപ്പെടുത്തിയ ഗാനമാണ് ഗ്ലൂമി സൺ‌ഡേ. റെസ്യൂ സെരെസ്സിന്റെ വരികളെ, പിന്നീട് ഹംഗറിക്കാരൻ തന്നെയായ കവി ലാസ്ലോ  ജാവോർ കൂടുതൽ തീവ്രമായ വാക്കുകളാൽ മാറ്റിയെഴുതി. ഈ ഗാനം അനേകമാളുകളെ ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിച്ചതായി കരുതപ്പെടുന്നു. ഈ ഗാനം, ‘ഹംഗറിയിലെ ആത്മഹത്യാഗാനം' (Hungarian suicide song) എന്നു വിശേഷിക്കപ്പെട്ടിരുന്നു.

കേൾവിക്കാരുടെ മനസ്സിൽ അധിവിഷാദവും നിരാശയും നിറക്കുന്ന വരികളാണ് ഈ ഗാനത്തിൽ. അനേകം രാജ്യങ്ങളിലെ റേഡിയോ സ്റ്റേഷനുകൾ വരെ ഈ ഗാനം പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും മാറി നിന്നിരുന്നു. രണ്ടു ശ്ലോകങ്ങളാണ് ആദ്യം ഈ ഗാനത്തിൽ ഉണ്ടായിരുന്നതെങ്കിൽക്കൂടി, അതിന്റെ തീവ്രത കുറക്കുവാനായി, മൂന്നാമതൊരു ശ്ലോകം കൂടി അധികമായി ചേർത്ത ഒരു രൂപത്തിൽ ഈ ഗാനം നമുക്ക് കേൾക്കാനാകും. ആദ്യരണ്ടു ശ്ലോകങ്ങളിലെ ദുരന്താഭിമുഖ്യം നിറഞ്ഞ ചിന്തകൾ, ഒരു സ്വപ്നമായിരുന്നുവെന്ന് വരുത്തിത്തീർക്കുവാനായിരുന്നത്രേ ഈ മൂന്നാം ശ്ലോകം. ഗാനരചയിതാവായ സാം.എം.ലൂയിസ് 1936-ൽ ചെയ്ത ഇംഗ്ലിഷ് തർജ്ജമ വളരെ അധികം ജനശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഹംഗേറിയന്‍ കവിയായ ലാസ്ലോ ജാവോര്‍ തന്റെ കാമുകിക്കുവേണ്ടി മാറ്റിയെഴുതിയ ഈ കവിത റെസോയി സെറിസിന്റെ സംഗീത സംവിധാനത്തില്‍ പുറത്തുവന്നതോടെയാണ് ആത്മഹത്യകള്‍ക്ക് തുടക്കം കുറിച്ചത്.

ഗ്ലൂമി സണ്‍ഡേയുടെ സംഗീത റെക്കോഡ് വന്‍ ഹിറ്റായി മാറി. കവിത സംഗീതമായി പുറത്തുവന്ന് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ജാവോറിന്റെ കാമുകി ആത്മഹത്യ ചെയ്തു. ആത്മഹത്യാക്കുറിപ്പില്‍ ഗ്ലൂമി സണ്‍ഡേയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. മാത്രമല്ല അവൾ മരിച്ചു കിടന്നിരുന്ന മുറിക്കുളിലെ ഗ്രാമഫോണിൽ നിന്നും ഗ്ലൂമി സൺ‌ഡേ ഗാനം ഒഴുകിയെത്തുന്നുണ്ടായിരുന്നു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു മരണം കൂടി നടന്നു. ഹൻഗേറിയയിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ സ്വയം വെടിവച്ചു മരിക്കുകയുണ്ടായി. മരണം നടന്ന മുറിയിൽ നിന്നും അയാൾ കേട്ടു കൊണ്ടിരുന്ന ഗ്ലൂമി സൺ‌ഡേയുടെ റെക്കോർഡ് കണ്ടെടുക്കുകയുണ്ടായി. ദിവസങ്ങൾ കഴിഞ്ഞില്ല, ഒരു പെൺകുട്ടി വിഷം കഴിച്ചു മരിക്കുകയുണ്ടായി, അവൾ വിഷം കഴിച്ചു അബോധാവസ്ഥയിൽ കിടക്കുമ്പോഴും അവളുടെ മുറിയിലെ ഗ്രാമഫോണിൽ നിന്നും ഗ്ലൂമി സൺ‌ഡേ പാടി കൊണ്ടിരുന്നത്രേ. പിന്നീട് ബുഡാപെസ്റ്റിലെ ഒരു റെസ്റ്റോറന്റിൽ ഒരു  ഗായക സംഘം ഗ്ലൂമി സൺ‌ഡേ ആലപിച്ചു കൊണ്ടിരിക്കുകയായിരുന്നു. അത് കേട്ട് കൊണ്ടിരുന്ന ഒരു ചെറുപ്പക്കാരൻ അല്പ സമയയങ്ങൾക്കകം തന്നെ  സ്വയം വെടിവച്ചു മരിക്കുകയുണ്ടായി.

ഗ്ലൂമി സൺഡേ പൊതു വേദികളിൽ ആലപിക്കാൻ പാടില്ലെന്ന് ഹംഗേറിയൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ ഈ സമയം ഇൻഗ്ലണ്ടിൽ ആത്മഹത്യകൾ തുടർകഥകൾ ആവുകയായിരുന്നു. ബി. ബി. സി  ഗ്ലൂമി സൺഡേ നിരോധിച്ചു. അമേരിക്കയിലും ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. പക്ഷെ അവിടെ ആ ഗാനം നിരോധിക്കപ്പെട്ടില്ല. ഈ ഗാനം റെക്കോര്‍ഡ് ചെയ്യപ്പെടാതിരിക്കാനും നിരോധിക്കാനുമുള്ള പ്രധാന കാരണം അതിലുള്ള അധി-വിശാദമാണ്, "the song is too sadistic " എന്നാണ് ഈ ഗാനത്തിന്റെ ഒരു കമ്പോസര്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.

ഗ്ലൂമി സൺ‌ഡേയുമായി ബന്ധപ്പെട്ട് 200 ആത്മഹത്യകൾ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നടന്നതായി പറയപ്പെടുന്നു. 1968 ൽ ഹംഗറിക്കാരനായ ഒരാൾ ഗ്ലൂമി സൺ‌ഡേ ഗാനം കേട്ടപാടെ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്നും ചാടി മരിച്ചതായി വാർത്തയുണ്ടായി. ഈ ഗാനം രചിച്ച റെസ്യൂ സെരസ് തന്നെ 1968 -ൽ ബുഡാപെസ്റ്റിലെ ഒരു  കെട്ടിടത്തിനു മുകളിൽ നിന്നും  ചാടി ആത്മഹത്യ ചെയ്തതും ശ്രദ്ധേയമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗ്ലൂമി സൺ‌ഡേയെ പോലെ മറ്റൊരു ഹിറ്റ്‌ സൃഷ്ടിക്കാൻ റെസോയി സെറിസിന് പിന്നീടൊരിക്കലും സാധിച്ചിരുന്നില്ല.

റെസ്യൂ സെരെസ്സിന്റെ വരികളുടെ മലയാളം തർജ്ജമ ഇപ്രകാരമാണ് :

"ഇതു ശിശിരം, ഇലകളെല്ലാം പൊഴിയുന്നു,
ലോകത്ത് പ്രണയമെല്ലാം മരിച്ചുപോയി.
കാറ്റ് വേദന നിറഞ്ഞ കണ്ണീരോടെ വിങ്ങിക്കരയുന്നു.
എന്റെ ഹൃദയം ഇനി ഒരിക്കലും ഒരു വസന്തത്തിനു വേണ്ടി ക്കൊതിക്കയില്ല.
എന്റെ കണ്ണീരും ദുഃഖങളും, എല്ലാം വ്യഥാവിലായി.
ഹൃദയമില്ലാത്ത മനുഷ്യർ. അതാഗ്രഹികളും ദുഷ്ടൻ‌‌മാരും.

പ്രണയം മരിച്ചുപോയി.

ലോകം, അതിന്റെ അവസാനത്തിലെത്തി, പ്രത്യാശക്കു, അർത്ഥം നഷ്ടപ്പെട്ടു.
നഗരങ്ങൾ തുടച്ചുമാറ്റപ്പെടുന്നു, ബോംബുകൾ സംഗീതം സൃഷ്ടിക്കുന്നു.
പുൽത്തകിടികൾ മനുഷ്യന്റെ ചോരകൊണ്ട് ചെഞ്ചുവപ്പണിയുന്നു.
തെരുവുകളിൽ എല്ലാം‍ ജഡങൾ.
ഞാൻ മറ്റൊരു നിശ്ശബ്ദ പ്രാർത്ഥന മന്ത്രിക്കട്ടെ.
മനുഷ്യർ പാപികളാണ്; ദൈവെമേ, അവർ തെറ്റുചെയ്യുന്നു.

ഈ ലോകം അവസാനിച്ചു..."

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...