മഹാവീര സ്ഥാപിച്ച ജൈനന്മാരുടെ പിന്‍ഗാമികളില്‍ രണ്ടു ആത്മവിദ്യാലയങ്ങളാണ് ദിഗംബരയും ശ്വേതംബരയും.
ഒന്നാം ജൈനമത സമ്മേളനം നടന്നവര്‍ഷം ബി.സി.310 പാടലിപുത്രത്തിലാണ്. അന്ന് ശ്വേതംബരന്‍മാരെന്നും ദിംഗംബരന്‍മാരെന്നും ജൈനമതം രണ്ടായി പിരിഞ്ഞു.
ശ്വേതംബരക്കാരെ വെള്ളവസ്ത്രം ധരിച്ചവരെന്നും പറയും. ദിഗംബരയെ ആകാശം വസ്ത്രമായി ധരിച്ചവരെന്നും അറിയപ്പെടുന്നു. സാധാരണ നഗ്‌നത എന്നാണ് ആ വാക്കിനര്‍ത്ഥം കല്പിക്കാറുള്ളത്.
തങ്ങൾക്ക് സ്വന്തമായുള്ളതെല്ലാം ഉപേക്ഷിച്ച് ഭക്ഷണം വരെ ഭിക്ഷയാചിച്ച് കഴിക്കുന്ന രീതിയിലുള്ള വളരെ ലളിതമായ ജീവിതരീതിയാണ് ജൈനമതവിശ്വാസികൾക്ക് നിഷ്കർഷിക്കപ്പെട്ടിട്ടുള്ളത്. ഇതിനുപുറമേ ബ്രഹ്മചര്യവും അനുഷ്ടിക്കേണ്ടുതുണ്ട്. പുരുഷന്മാർക്ക് അവരുടെ വസ്ത്രമടക്കം ഉപേക്ഷിക്കുന്നതിന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു.
ജൈനരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമികീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടേതടക്കമുള്ള ജീവൻ വിശുദ്ധമാണ്; അത് ഇല്ലാതാക്കുന്നതും തെറ്റാണ്. അതുകൊണ്ട് അബദ്ധത്തിൽപ്പോലും പറക്കുന്ന ജീവികളെയോ മറ്റോ വായിൽപ്പെട്ട് വിഴുങ്ങാതിരിക്കുന്നതിന്, ജൈനർ തങ്ങളുടെ വായ വെളുത്ത തുണി കൊണ്ട് മൂടിക്കെട്ടുന്നു. വിളക്കിന്റെ നാളത്തിൽപ്പെട്ട് കീടങ്ങൾ മരിക്കുന്നത് ഒഴിവാക്കാനായി ജൈനർ വിളക്ക് കത്തിക്കുന്നതും ഒഴിവാക്കാറുണ്ട്. ഇതേ കാരണത്താൽ ഇവർ പകൽവെളിച്ചത്തിൽ മാത്രമേ ഭക്ഷണം കഴിക്കാറുമുള്ളൂ. ജൈനരുടെ വായ് മൂടിക്കെട്ടുന്ന സ്വഭാവം മൂലം ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ്, ഇവർ വായില്ലാത്തവരാണെന്നു വരെ രേഖപ്പെടുത്തിയിട്ടുണ്ട്.
ജൈനമതത്തിന്റെ കഠിനമായ നിബന്ധനകൾ പാലിക്കുന്നത് മിക്കയാളുകൾക്കും പ്രയാസമായിരുന്നു. എങ്കിലും ആയിരക്കണക്കിനുപേർ സ്വന്തം വീടുപേക്ഷിച്ച് ജീവനത്തിന്റെ ഈ പുതിയ രീതി പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി മുന്നോട്ടുവന്നു. ഇതിലധികം പേർ ജൈന സന്യാസി-സന്യാസിനികൾക്ക് ഭക്ഷണവും മറ്റും നൽകി ഈ ആശയത്തെ പ്രോൽസാഹിപ്പിച്ചു. പ്രധാനമായും വണിക്കുകളും, കർഷകരുമായിരുന്നു ജൈനമതത്തിന് കൂടുതൽ പ്രോൽസാഹനം നൽകിയിരുന്നത്.
വിദേശത്തുനിന്ന് ഇന്ത്യയുടെ ആദ്ധ്യാത്മികവും സാംസ്കാരികവുമായ ചരിത്രങ്ങളെ പഠനവിഷയങ്ങളാക്കാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ഇന്ന് അധികമൊന്നും നഗ്‌നസന്യാസിമാരെ കാണാന്‍ സാധിക്കുന്നില്ല. വിദേശ സഞ്ചാരികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലോ പട്ടണ പ്രദേശങ്ങളിലോ ഇവര്‍ ഇന്ന് സമ്മേളിക്കാറില്ലന്നുള്ളതാണ് കാരണം. ആധുനിക വിദ്യാഭ്യാസം മൂലവും സാക്ഷരത വര്‍ദ്ധിച്ചതുകൊണ്ടും പാശ്ചാത്യ സാംസ്ക്കാരിക സ്വാധീനംമൂലവും ഇവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകളും വന്നിട്ടുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികളും യുവാക്കളും നഗ്‌നഗുരുക്കളെ കണ്ടാല്‍ പരിഹസിക്കുന്നതുകൊണ്ട് പൊതുസ്ഥലങ്ങളില്‍ അവര്‍ അപ്രത്യക്ഷരാകാന്‍ കാരണമായി. ജൈനന്മാര്‍ നഗ്‌നത്വം ആദ്ധ്യാത്മികതയുടെ ഭാഗമായി ഇന്നും ആചരിക്കുന്നുണ്ടെങ്കിലും ഹിന്ദുക്കളായ നഗ്‌നഗുരുക്കളുടെ എണ്ണം വളരെയധികം കുറഞ്ഞിട്ടുണ്ട്. വഴിയോരങ്ങളില്‍ കാണുന്ന നഗ്‌നഗുരുക്കള്‍ ഭൂരിഭാഗവും ജൈനന്മാരാണെന്നും കാണാം. പൊതുസ്ഥലങ്ങളില്‍ നഗ്‌നത പാടില്ലാന്നു പല പട്ടണങ്ങളിലും നിയമം പാസ്സാക്കിയതും ഇവരുടെ എണ്ണത്തിനെ സാരമായി ബാധിച്ചു. പാശ്ചാത്യ ചിന്താഗതികളും പരിഷ്ക്കാരവും ചെറുപ്പക്കാരില്‍ വന്നു കൂടിയതും നഗ്ന ഗുരുക്കളുടെ സഞ്ചാര വഴികള്‍ക്ക് തടസമായി. ചില സിക്കുകാരായ യുവാക്കള്‍ ഇവരെ കണ്ടാല്‍ മര്‍ദ്ദിക്കുകയും ചെയ്യാറുണ്ട്. ഇത്തരം അതിരൂക്ഷ ധാര്‍മ്മികമതാചാരങ്ങളുള്ള ഭ്രാന്തന്‍മാര്‍ ഭാരതത്തിനു അലങ്കാരികമല്ലെന്നും യുവതലമുറകള്‍ക്ക് ബോധ്യമായി തുടങ്ങിയിരിക്കുന്നു.

No comments:
Post a Comment