കൊച്ചിയിൽ കുടുംബികൾ

ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി , പുതുവൈപ്പ് പ്രദേശത്ത് ധാരാളം കുടുംബികൾ വസിക്കുന്നു. കൊങ്കണി ഭാഷയാണ് ഇക്കൂട്ടർ സംസാരിക്കുന്നത്. 16, 17, 18 നൂറ്റാണ്ടുകളിൽ ഗോവയിൽ നിന്നും കൊച്ചിയിലെത്തിയവരാണ് ഇവരുടെ പൂർവ്വികർ. പോർച്ചുഗീസുകാർ ഗോവയിൽ നിർബന്ധിത മതപരിവർത്തനം നടപ്പിലാക്കിയപ്പോൾ ഗോവയിൽ നിന്നും രക്ഷപെട്ടാണ് അവർ കൊച്ചിയിലെത്തിയത്.കൊച്ചിയിൽ കൊങ്കണി സംസാരിക്കുന്ന ഗൗഡസാരസ്വത ബ്രാഹ്മണരും, സോനാർമാരും, സാരസ്വത അബ്രാഹ്മണരും പൊതുവായി മേല്പറഞ്ഞ ചരിത്രം പങ്കിടുന്നവരാണ്. കൊച്ചി മഹാരാജാവ് കൊങ്കണികളെ സ്വീകരിക്കുകയും പാർക്കാൻ ഇടം നൽകുകയും ചെയ്തു.തൊഴിലും കച്ചവടവും അനുവദിച്ചു. എന്നാൽ ഗോവയിലെപ്പോലെ തന്നെ കൊച്ചിയിലും കീഴാള കായിക സമൂഹമാകാനായിരുന്നു കുടുംബികളുടെ വിധി. ഗോവയിൽ കൃഷിപ്പണിയെടുത്തിരുന്ന കുടുംബികൾ കൊച്ചിയിലും പരിസര പ്രദേശങ്ങളിലും പൊക്കാളിപ്പാടങ്ങളുണ്ടാക്കി. പൊക്കാളി കൃഷിയുടെ തുടക്കം ഇങ്ങനെയാകാം. കുടുംബികളാണ് ചെമ്മീൻ - മീൻ കൃഷിക്ക് തുടക്കം കുറിച്ചത്.കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ചെമ്മീൻ കെട്ടുകൾ അവതരിപ്പിച്ചു. മീനുകളും ഞണ്ടുകളും കക്ക ഇറച്ചിയും കൊച്ചിക്കാരുടെ മെനുവിൽ സ്ഥാനം പിടിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട കയറ്റുമതി മേഖല പുഷ്ടിപ്പെട്ടു. യു ന സ്കോയുടെ പ0ന റിപ്പോർട്ട് പ്രകാരം സിന്ധു തട നിവാസികളായ ദ്രാവിഡ ഗോത്രങ്ങളുമായി കുടുംബികൾക്ക് ബന്ധമുണ്ടത്രേ.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...