ചാകര: വൻതോതിൽ മീനുകൾ

കാറ്റ്, ഒഴുക്ക്, തിര, ചെളി, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് മുകളിലേക്കുണ്ടാകുന്ന ശക്തമായ ജലപ്രവാഹം എന്നിവമൂലം കേരളത്തിന്റെ ചില തീര പ്രദേശങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് ചാകര (മഡ് ബാങ്ക്‌സ്). വർഷകാലത്ത് തീരക്കടലിലാണ്ചാകര പ്രതിഭാസം കാണപ്പെടുന്നത്. രണ്ട്അഴിമുഖങ്ങൾക്കിടയിലാണ് ചാകര കാണുന്നത്. നദീമുഖത്ത് നിന്നുവരുന്നചെളിയും എക്കലും ഒരു സ്ഥലത്ത് അടിഞ്ഞു കൂടുന്നു. എന്നാൽ കടൽഇവയെ പുറം തള്ളുന്നു. മീനുകൾക്ക്ഭക്ഷണസങ്കേതമാകുന്ന ഇവിടേക്കു വൻതോതിൽ മീനുകൾ എത്തിച്ചേരും.രണ്ടാഴ്ച മുതൽ മൂന്നു മാസം വരെ ഈ ചെളിക്കലക്കം ഒരിടത്തു തന്നെ നിന്ന ശേഷം മാറിപ്പോകുന്നു. ചാകര വീഴുന്നിടത്ത് കടലിനു പ്രത്യേക ശാന്തതയായിരിക്കും. ആ സമയത്ത് ചുറ്റിലും കടൽ ഇളകി ആർത്തിരമ്പുകയാവും. ചാകര ഉള്ളപ്പോഴാണ് അപകട ഭയം കൂടാതെ മത്സ്യ ബന്ധനത്തിനു പോകാൻ കഴിയുന്നത്. വിവിധ ഇനം മത്സ്യങ്ങൾ ലഭിക്കുന്നതിനാൽ ഇതിനെചാകരക്കൊയ്ത്ത് എന്നും പറയാറുണ്ട്.

ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഒഷീനോഗ്രഫി(എൻഐഒ) ശാസ്ത്രജ്ഞർ, ആലപ്പുഴ തീരത്തെ ചാകരയെ കുറിച്ച് നടത്തിയ പഠനത്തിൽ ആഗോളതാപനം തടയാൻ സഹായകരമാകുന്ന ബാക്ടീരിയ അടക്കം നിരവധി ജൈവ കൗതുകങ്ങളാണ് ചാകരയിൽ ഒളിഞ്ഞിരിക്കുന്നുവെന്നും. ചാകര മൂലമുണ്ടാകുന്ന ഫ്രജിലേറിയ,നോക്റ്റിലുക്ക, കോസിനോഡിസ്‌കസ്പോലെയുള്ള സസ്യപ്ലവകങ്ങൾ കഴിക്കനാണ് മത്സ്യങ്ങൾ എത്തുന്നതെന്നും കണ്ടെത്തി. ഫ്രജിലേറിയ കൂടുതലായി രൂപപ്പെടുന്ന സമയത്ത് ചാള ആകും കൂടുതൽ എത്തുക. ചാള, അയല, ചെമ്മീൻ,കൊഴുവ എന്നീ മത്സ്യങ്ങളാണ് ഇങ്ങനെ ഒന്നിച്ചു കൂടുന്നത്. തവിട്ടു നിറം കലർന്ന പച്ചനിറമുള്ള പോളവെള്ളമായിരിക്കും ഈ പ്രദേശങ്ങളിൽ കാണപ്പെടുക. അടിത്തട്ടിൽ നിന്ന് ജലം ശക്തിയായി മുകളിലേക്ക് തള്ളുമ്പോൾ ഓക്‌സിജൻ ലഭിക്കാൻ മീനുകൾ മുകൾ ഭാഗത്തേക്ക് വരും.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...