ഫാഹിയാൻ കണ്ട ഇന്ത്യ

മെഗസ്തനീസിന്  700 വര്ഷങ്ങള്ക്കുശേഷം ഇന്ത്യ സന്ദർശിച്ച ചൈനക്കാരനായ ബുദ്ധഭിഷുവായിരുന്നു ഫാഹിയാൻ. ചൈനയിലെ ഇന്നത്തെ ഷാൻഡി പ്രേദേശത്തു എ . ഡി .374 ൽ ആണ് അദ്ദേഹം ജനിച്ചത് .ബുദ്ധമത വിശ്വാസികൾ ആയിരുന്ന മാതാപിതാക്കൾ ഫാഹിയാനെ മാടത്തിലേക്കയച്ചു . വടക്കൻ ചൈനയുടെ തലസ്ഥാനവും പ്രധാനബുദ്ധമത കേന്രമായിരുന്ന ചാങ് -ആനിലെ സുപ്രദാന മഠത്തിൽ  അദ്ദേഹം തുടർന്ന് ഉപരിപഠനം നടത്തി .
ഭാരതപര്യടനം :-
 മൂല്യങ്ങളെ ഉയർത്തിപിടിച്ചിരുന്ന ഫാഹിയാൻ ഇരുപതാം വയസിൽ പൂർണ ബുദ്ധഭിഷുവായി മാറി. 5 വർഷത്തിന്ശേഷം എ .ഡി .399 ൽ അദ്ദേഹം ഭാരതപര്യടനത്തിനൊരുങ്ങി . 14 വര്ഷങ്ങളോളം വീടുവിട്ട്‌ അലഞ്ഞ ഈ ചൈനീസ് തീർത്ഥാടകൻ 6 വർഷം  യാത്രയും 6  വർഷം ഇന്ത്യയിലും 2 വർഷം ശ്രീലങ്കയിലും വിനിയോഗിച്ചു . ആയിരക്കണക്കിന് മൈലുകൾ പർവ്വതങ്ങളും മഹാസമുദ്രങ്ങളും താണ്ടിയുള്ള ദുർഘടമായാ യാത്രയായിരുന്നു അദ്ദേഹത്തിന്റേത് .'ചൈനയിലേക്കുള്ള കവാടം' എന്നറിയപെട്ടിരുന്ന ടൂൺഹാങിലെ ഭരണാധികാരി ഫാഹിയാന്‌ യാത്രക്ക്‌ വേണ്ടതെല്ലാം നൽകിയിരുന്നു. ഭിക്ഷുക്കൾ അനുഷ്ഠിക്കേണ്ട ചര്യകളും അച്ചടക്കവും വിശദീകരിക്കുന്ന' വിനയപീഠകം ' എന്ന ബുദ്ധമതഗ്രന്ഥത്തിന്റെ ശാരിപ്പകർപ്പ് അന്നെഷിച്ചായിരുന്നു ഭാരതത്തിലേക്കുള്ള യാത്ര . ബുദ്ധമത കേന്ദ്രങ്ങൾ സന്ദർശിച്ചു അത്യാവശ്യം വേണ്ട ഗ്രന്ഥങ്ങൾ ശേഖരിക്കുകായിരുന്നു യാത്ര ഉദ്ദേശം.
കാശ്മീരിലൂടെ :-
കാശ്‌മീരിലെത്തിയ ഫാഹിയാൻ.  സ്കാർസോയിൽ അന്നത്തെ രാജാവ് വിളിച്ചുകൂട്ടിയതും പഞ്ചപരിഷത്തെന്നോ പഞ്ചവത്സരസമ്മേളനമെന്നോ വിളിക്കപ്പെട്ടിരുന്നതുമായ ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു . ഇവിടെയുള്ള ഒരു ബുദ്ധവിഹാരത്തിൽ പലതരത്തിലുള്ള തിരുശേഷിപ്പുകൾ കാണുകയുണ്ടായി .ബുദ്ധൻഉപയോഗിച്ചതായി കരുതുന്ന കോളാമ്പിയും അദ്ദേഹത്തിന്റെ പല്ലും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതും ഫാഹിയാൻ ദർശിച്ചതായി പറയുന്നു . ഗാന്ധാരദേശത്തു പറയിലുള്ള ബുദ്ധൻറെ കൽപാടുകളും കണ്ടെത്തി . പുരുഷപുറത്തെ (ഇന്നത്തെ പെഷവാർ) ശിലാ ഗുഹ തന്നെ ഏറെ ആകർഷിച്ചതായും അദ്ദേഹം പറയുന്നു. ആ ഗുഹയിൽ ബുദ്ധൻറെ യഥാർത്ഥ രൂപത്തിലുള്ള പൂർണകായ പ്രതിമയുണ്ടായിരുന്നു. മധ്യപ്രദേശിൽ ധാരാളം തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു . ബുദ്ധൻറെ സമകാലീകനായിരുന്ന  കുശാലയിലെ പ്രേസേനജിത് രാജാവ് ആദ്യമായി ചന്തനത്തിൽ ബുദ്ധൻറെ വിഗ്രഹം ഉണ്ടാക്കിയതായും പറയപ്പെടുന്നു . വിഗ്രഹാരാധന അക്കാലത്തുതന്നെ ഇവിടെ നിലനിന്നിരുന്നതായി ഇത് വ്യക്തമാക്കുന്നു . വിശുദ്ധ ബുദ്ധകേന്ദ്രങ്ങളായിരുന്ന കപിലവസ്തു , ശ്രാവസ്തി ,രാജഗൃഹ ,ഗയ തുടങ്ങിയവയെ ഏകാന്ത കേന്ദ്രങ്ങൽ എന്നാണ് ഫാഹിയാൻ വിശേഷിപ്പിക്കുന്നത് .
അഹിംസയും അയിത്തവും :-
 രാജ്യമെമ്പാടുമുള്ള ജനങ്ങൾ മറ്റുജീവികളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്തിരുന്നില്ല . ലഹരിപാനീയങ്ങളോ ലഹരിപകരുന്ന മറ്റ് വസ്തുക്കളോ അവർ ഉപയോഗിച്ചിരുന്നില്ല . അഹിംസയിൽ അധിഷ്ഠിതമായ ഒരു ജീവിതമായിരുന്നു അവര്ണയിച്ചിരുന്നത് . കശാപ്പുശാലകളോ മദ്യശാലകളോ എങ്ങും കാണാൻ ഇല്ലായിരുന്നു . അതെ സമയം ചണ്ഡാളൻ മാരും അയിത്തം കല്പിക്കപെട്ടവരും മദ്യവും മാസവും ഉപയോഗിച്ചതായും പറയുന്നു .
 അയിത്തം രൂകഷമായിരുന്ന് . സമൂഹത്തിലെ അധഃകൃതരും ചണ്ഡാളന്മാരും പട്ടണത്തിന് പുറത്തുതാമസിക്കണം . പട്ടണങ്ങളിൽ പ്രവേശിക്കുകയാണെങ്കിൽ തങ്ങളുടെ വരവ് അറിയിക്കാൻ തടിക്കഷണം നിലത്തടിച്ചു ഒച്ചയുണ്ടാക്കണമായിരുന്നു .
ചന്ദ്രഗുപ്തൻ II ആയിരുന്നു ഫാഹിയാൻറെ സന്ദർശനകാലത്തു രാജാവ്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...