നോർത്ത് സെമിത്തേരിയിലെ അതി ജീവനങ്ങൾ

54 ഏക്കറോളം വരുന്നൊരു സെമിത്തേരി, അതിനെ പരിപാലിച്ചു കൊണ്ട് 3000 ത്തോളം കുടുംബങ്ങൾ കല്ലറകളിൽ ഉണ്ടും ഉറങ്ങിയും കഴിയുന്നു. ഇത് ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയിലെ പുരാതനമായ നോർത്ത് സെമിത്തേരി (പാങ് ഡോക് ), ആഴ്ചയിൽ കുറഞ്ഞത്  100 ഓളം ശവ സംസ്ക്കാരം  നടക്കുന്ന   ഒരു വമ്പൻ സെമിത്തേരിയിലെ കാഴ്ച .    മനില മുനിസിപ്പാലിറ്റിയുടെ അധീനതയിലാണ്  ദശ ലക്ഷത്തോളം പേരെ അടക്കം ചെയ്തിരിക്കുന്ന പുരാതനമായ ഈ സെമിത്തേരി. പണ്ട് ലാ -ലോമ സെമിത്തേരിയുടെ ഭാഗമായിരുന്നെങ്കിലും 1094 ൽ കത്തോലിക്കരുടെ മാത്രം സ്മശാനമായി. ഫിലിപ്പിൻസിന്റെ തികച്ചും വ്യത്യസ്തമായ ശില്പചാതുര്യം ശവകുടീരങ്ങളിൽ പ്രതിഫലിച്ചു കാണാം. മുൻ പ്രസിഡണ്ടമാരും ഉന്നത കലാകാരന്മാരും സിനിമാ താരങ്ങളും ഉറങ്ങുന്ന ഈ മണ്ണിലാണ് കുട്ടികൾ പന്ത് കളിച്ചു നടക്കുന്നത്. കുടീരങ്ങളുടെ പരിപാലനവും ചെയ്തു അവർ അവിടെ തന്നെ കഴിയുന്നു . അവർ സെമിത്തേരി കാണാനെത്തുന്നവർക്കു വഴികാട്ടിയായും അനുബന്ധ ജോലികൾ ചെയ്തും ദൈനംദിന ചിലവുകൾക്കു വഴി കണ്ടെത്തുന്നു. കുടീരങ്ങളുടെ  ഉടമകളോ ബന്ധുക്കൾ വരുമ്പോൾ  അവർ താവളം മാറുന്നു. തികച്ചും അനധികൃതമായി താമസിക്കുന്ന ഇവരെ എങ്ങനെ പുനരധിവസിപ്പിക്കാം എന്ന ആലോചനയിലാണ് അധികൃതർ.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...