മനുഷ്യർ എന്ന 'ഹോമോ സാപ്പിയൻസ്' ഉണ്ടായിട്ട് വളരെ കുറച്ചു കാലമേ ആയുള്ളു;
അതായത് ഏകദേശം രണ്ടു ലക്ഷം വർഷം മാത്രം.
ഭൂമിയുടെ പ്രായം വച്ച് നോക്കുമ്പോൾ വെറും 0.004 ശതമാനം കാലമേ നമ്മളിവിടെ ഉണ്ടായിട്ടുള്ളു.
ആദ്യമനുഷ്യൻ ഉണ്ടായത് കിഴക്കൻ ആഫ്രിക്കയിൽ ആണ് എന്നും അറിയാമായിരിക്കുമല്ലോ?
"Out of Africa" (OOA) സിദ്ധാന്തപ്രകാരം കിഴക്കൻ ആഫ്രിക്കയിൽ നിന്നും പലായനം ചെയ്ത് മനുഷ്യൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ എത്തി.
അപ്പോൾ അവരുടെ കളർ ഇന്നത്തെ പോലെ നല്ല വെളുപ്പും, ബ്രൗണും, ഇളം മഞ്ഞയും ഒന്നും ആയിരുന്നില്ല.
എല്ലാവരും കറുപ്പായിരുന്നു.
നല്ല കരിം കറുപ്പ്.
ഒന്നു പോ, ചേട്ടാ അപ്പോൾ ഈ ബ്രിട്ടീഷുകാരും കറുത്തതായിരുന്നോ എന്ന് ചോദിച്ചാൽ........
ആയിരുന്നു എന്നാണ് ഉത്തരം.
അപ്പോൾ അവരൊക്കെ എന്നാണ് വെളുത്തത് എന്നാവും അടുത്ത ചോദ്യം.
കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും അനുകൂലമായി വെളുത്തത് കുറെയധികം വർഷങ്ങളിൽ നടന്ന ഒരു പ്രക്രിയയാണ്.
അപ്പോൾ എത്ര വർഷം മുൻപാണ് ഈ വെളുത്ത പാശ്ചാത്യർ ഒക്കെ കറുത്തിരുന്നത് എന്ന് ചോദിച്ചാൽ,
ഏകദേശം പതിനായിരം വർഷം മുൻപുള്ള ബ്രിട്ടീഷുകാരുടെ പൂർവികർ കറുത്തവർ ആയിരുന്നു എന്നാണ്.
ബ്രിട്ടണിൽ ആൾ താമസം തുടങ്ങിയിട്ട് ഏകദേശം പതിനോരായിരം വർഷമേ ആയിട്ടുള്ളൂ.
പതിനായിരം വർഷം പഴക്കമുള്ള Cheddar (ചെഡാർ) മനുഷ്യന്റെ ഫോസ്സിലുകളിൽ നിന്നും കണ്ടെത്തിയ DNA യുടെ ഗവേഷണത്തിൽ നിന്നാണ് അവർ ഇരുണ്ട നിറക്കാരായിരുന്നു എന്ന് കണ്ടെത്തിയത്.
അപ്പോൾ എങ്ങിനെയാണ് വെളുത്തത് എന്നതിനെക്കുറിച്ചും പഠനങ്ങൾ നടക്കുന്നതേയുള്ളൂ.
തണുത്ത കാലാവസ്ഥ മാത്രമല്ല, പാശ്ചാത്യ രാജ്യങ്ങളിൽ ഉണ്ടായിരുന്ന ധാന്യം അടങ്ങിയ ആഹാരത്തിൽ ആവശ്യത്തിന് vitamin D ഇല്ലാതിരുന്നത് കൊണ്ട്, കൂടുതൽ സൂര്യപ്രകാശം ആഗിരണം ചെയ്യാനായി ആണ് തൊലി വെളുത്തത് എന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്.
കൂടുതൽ ഗവേഷണം ഈ നിലയിൽ നടക്കുന്നു എങ്കിലും ഒരു കാര്യം ഉറപ്പായി, വെളുത്തു തുടുത്തിരിക്കുന്ന പാശ്ചാത്യരുടെയും പൂർവികർ കറുത്തവർ ആയിരുന്നു എന്ന്.
ലണ്ടനിലെ Natural History Museum ത്തിലെ ശാസ്ത്രജ്ഞർ Cheddar (ചെഡാർ) മനുഷ്യന്റെ DNA യിൽ നടത്തിയ പഠനത്തിൽ, ഈ ബ്രിട്ടീഷ് പിതാമഹന്റെ പൂർവികരുടെ ഉത്ഭവം കിഴക്കൻ ആഫ്രിക്ക ആണെന്നും കണ്ടെത്തി.

No comments:
Post a Comment