ബിറ്റ്‌കോയിൻ: അറിയേണ്ടതെല്ലാം

2008-ൽ സതോഷി നക്കാമോട്ടോ എന്നപേരിൽ അജ്ഞാതരായ ഒരുകൂട്ടം ആളുകൾ ചേർന്ന് ബിറ്റ് കോയിൻ എന്ന പേരിൽ ഒരു സ്വകാര്യ ഡിജിറ്റൽ കറൻസി നിർമ്മിച്ചു.

നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴുള്ള ഫോറിൻ എക്സ്ചേഞ്ച് റൂൾസ് പ്രകാരം ക്രിപ്റ്റോകറൻസി ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.എന്നാൽ RBI അടുത്തായി ക്രിപ്റ്റോകറൻസിയുടെ ഉപയോഗസാധ്യതകൾ അന്വേഷിച്ചു അവ നിയമപരമാക്കിയേക്കാം.

ജപ്പാനും ഫിലിപ്പൈനും ഇതിനോടകം ബിറ്റ് കോയിൻ നിയമപരമാക്കി.ബാക്കി രാജ്യങ്ങളും ജപ്പാനെ പിന്തുടർന്നേക്കാം.Cisco,IBM,Intel,J P Morgan എന്നീ മൾട്ടിക്കോർപ്പറേഷനുകളും അവരുടെ ബിസിനസിൽ ബ്ലോക്ക് ചെയിൻ സാധ്യതകൾ അന്വേഷിക്കുന്നു.യുണൈറ്റഡ് നാഷൻ വേൾഡ് ഫുഡ് പ്രോഗ്രാം ഇതെറിയം ബ്ളോക്ക് ചെയിൻക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് സിറിയൻ ജനങ്ങൾക്ക് ഫുഡ് വൗച്ചർ എത്തിച്ചത്. ഈ സഹായം മറ്റു രാജ്യങ്ങളിലും നടപ്പാക്കാൻ UN ഉദ്ദേശിക്കുന്നു.

1975-ൽ സ്റ്റീവ് വോസ്നിയക് സ്വകാര്യ കമ്പ്യൂട്ടർ നിർമ്മിച്ചപ്പോൾ അനാവശ്യവസ്തുവാണെന്നും വാങ്ങാൻ ആളുണ്ടാകില്ല എന്നു പറഞ്ഞു. ഈ ചരിത്രം ബിറ്റ്കോയിന്റ കാര്യത്തിൽ ആവർത്തിക്കുമോ എന്നു കാത്തിരുന്നു കാണാം.

Value of 1 Bitcoin in 2009 = $1/-
Value of 1 Bitcoin in 2017 = $9768.89/-
Check today's value

പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ളസാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ്ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹനിർമ്മിതമായ നാണയമോ കടലാസ്നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽതയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാംഅല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർകോഡാണ്. എൻക്രിപ്ഷൻസാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോനിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008-ൽ സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.

ബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും.

അതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013 ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുംബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞു. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു.08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 യു.എസ്. ഡോളറിന് തുല്യമാണ്. == ഉപയോഗം == ബിറ്റ്കോയിന്റെ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാർ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കണം. അതിനു ശേഷം അവരുടെ ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ് കോയിൻ വാങ്ങാൻ ഉപയോഗിക്കാം. ബീറ്റ് കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറൻസി പോലെ ഉപയോഗിക്കാവുന്നതല്ല.ആഗോളാടിസ്ഥാനത്തിൽ ഒരു ദിവസം 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...