Showing posts with label Psychological. Show all posts
Showing posts with label Psychological. Show all posts

സ്വപ്നം: അതൊരു അദൃശ്യ ഭാഷ - നമുക്കു വരുന്ന ചില മെസ്സേജുകൾ

ഉറക്കത്തിൽ വരുന്ന അനുഭൂതികളും ചിന്തകളും ആണ് സ്വപ്നങ്ങൾ എന്നറിയപ്പെടുന്നത്. ആഴമുള്ള നല്ല ഉറക്കത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമാകുന്നു. അതുകൊണ്ടുതന്നെ മാനസിക പ്രവർത്തനങ്ങളും അപ്രത്യക്ഷമാകും. എന്നാൽ ഈ ബോധം കെട്ടുള്ള ഉറക്കം മുഴുവൻ സമയവുമുണ്ടാകുന്നില്ല. ബാക്കി സമയം നേരിയ ഉറക്കത്തിലായിരിക്കും. ഈ സമയത്ത് തലച്ചോറ് ഭാഗികമായി പ്രവർത്തിക്കുവാനാരംഭിക്കുകയും മനസ്സ് ചെറിയ തോതിൽ ഉണരുകയും ചെയ്യും. ഇങ്ങനെ നേരിയ ഉറക്കത്തിൽ നടക്കുന്ന മാനസികപ്രവത്തനമാണ് സ്വപ്നം എന്ന് ചുരുക്കത്തിൽ വിശകലനം ചെയ്യാം. ഒന്നുങ്കിൽ ഉറങ്ങാൻ കിടന്നയുടനെയോ ഉണരുന്നതിൻ അല്പം മുൻപോ ആയിരിക്കും സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സ്വപ്നം എന്നത് ശാസ്ത്രത്തിന് പിടികിട്ടാത്ത പ്രഹേളീകയാണ്. ക്യത്യമായിട്ടുള്ള ഒരു നിഗമനങ്ങളിലും ശാസ്ത്രം ഇതുവരെ എത്തിച്ചേർന്നിട്ടില്ല.
സ്വപ്നം" ഉറക്കത്തിനും ഉണർവിനും ഇടയിലെ ചെറിയ യാത്രയാണ് സ്വപ്നം കാണാനുളളകാരണം ഉറങ്ങുന്നതിനുമുന്നെ മനസ്സിൽ ഒരു ചിന്തയെ മാത്രം പിന്തുടരുകയും അതിന്റെ എല്ലാ വശങ്ങളെകുറിച്ച് മനസ്സും ശരീരവും പിന്തുടരാതെയും ചെയ്യുമ്പോൾ അറിയാതെ തളച്ച മയക്കത്തിലേക്ക് ശരീരത്തെ കൊണ്ടെത്തിക്കുകയും ചെയ്യുന്നു . ഈ കാരണത്താൽ പിന്തുടർന്ന ചിന്തകളെ പൂർണമാക്കാൻ ശരീരത്തിൻ സഹായമില്ലതെ മനസ്സ് ഒറ്റക്ക് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണത ഫലമാണ് സ്വപ്നം. സ്വപ്‌നങ്ങൾ സാധാരണയായി ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്നവയാണ്. 20-30 മിനിറ്റുകൾ വരെ നീണ്ടു നിൽക്കുന്ന സ്വപങ്ങളുമുണ്ട്. ഇരുപത് മിനിട്ടു നേരത്തെ ഒരു സ്വപ്നം കാണുന്നതിന് സെക്കൻഡുകൾ മാത്രമാണ് എടുക്കുന്നതെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സാധാരണ സ്വപ്‌നങ്ങൾ സ്വപ്നം കാണുന്നയാളുടെ നിയന്ത്രനത്തിലായിരിക്കുകയില്ല. എന്നാൽ ലൂസിട് ഡ്രീമിംഗ് എന്ന അവസ്ഥയിൽ സ്വപ്നം കാണുന്ന ആളിന് സ്വബോധം ഉണ്ടായിരിക്കും. മാനസിക ശാസ്ത്രജ്ഞൻ സിഗ്മണ്ട് ഫ്രോയിഡിൻറെ സ്വപ്നങ്ങളുടെ അപഗ്രഥനം എന്ന ഗ്രന്ഥം സ്വപ്നത്തിന് ചില ശാസ്ത്രീയ മാനങ്ങൾ നൽകുന്നുണ്ട്. ക്രിസ്റ്റിഫർ നോളൻ സംവിധാനം ചെയ്ത ഇൻസെപ്ഷൻ എന്ന ഹോളിവുഡ് ചിത്രവും സ്വപ്നത്തിൻറെ ശാസ്ത്രീയ വശങ്ങൾ വിശകലനം ചെയ്യുന്നതാണ്. ലിയനാർഡോ ഡി കാപ്രിയോ, ജോസഫ് ലെവിറ്റ് എന്നിവർ മുഖ്യവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ മറ്റൊരാളുടെ സ്വപ്നത്തിനുള്ളിൽ കടന്ന് വിവരങ്ങൾ ചോർത്തുന്നവരുടെ കഥയാണ് പറയുന്നത്. ഒരാളുടെ സ്വപനം നിരവധി ആളുകൾക്കു ഷെയർ ചെയ്യുന്നതുൾപ്പെടെയുള്ള രംഗങ്ങൾ ചിത്രത്തിലുണ്ട്.
മനസ്സിലെ തീക്ഷ്ണമായ ആഗ്രഹങ്ങളുടെ സൂചനകളായി സ്വപ്നങ്ങളെ കരുതുന്നവരുണ്ട്. ചിലപ്പോൾ ചില മുന്നറിയിപ്പുകളായി സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നു. മൃഗങ്ങൾ, പ്രകൃതി, സംഭവങ്ങൾ, എന്തിന് സിനിമ വരെ സ്വപ്നത്തിൽ കാണുന്നവരുണ്ട്. മൃഗങ്ങളെ സ്വപ്നത്തിൽ കാണുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ? ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അതിതീവ്രമായ ആഗ്രഹങ്ങളും സ്വാതന്ത്ര്യമോഹങ്ങളുമാണ് സ്വപ്നത്തിൽ മൃഗങ്ങളെ കാണുന്നതിനു കാരണമായി പറയപ്പെടുന്നത്. നിങ്ങൾ മൃഗങ്ങളെക്കുറിച്ചു കണ്ട സ്വപ്നങ്ങൾ ഓർമിച്ചുനോക്കൂ. വന്യജീവികളാണോ? ആരോഗ്യമുള്ളവരാണോ ശോഷിച്ചവരാണോ? നിങ്ങളുടെ സ്വപ്നത്തിൽ വളരെ ദൂരെ നിന്നാണോ അടുത്തുനിന്നാണോ കണ്ടത്? നിങ്ങൾക്ക് അടുത്തേക്കു നടന്നുവരികയായിരുന്നോ? നിങ്ങളിൽ നിന്നു നടന്ന് അകലുകയായിരുന്നോ? സാധാരണ ആളുകൾ സ്വപ്നം കാണാറുള്ള ചില ജീവികളും അവയുടെ അർഥങ്ങളും നോക്കാം:
1.കരടി
ചെയ്ത കാര്യങ്ങളെ വിലയിരുത്താനുള്ള സൂചനയാണു കരടിയെ സ്വപ്നത്തിൽ കണ്ടാൽ സൂചിപ്പിക്കുന്നത്. ചുരുണ്ടു കൂടിക്കിടന്ന് ഉറങ്ങുന്ന കരടിയെ സ്വപ്നത്തിൽ കണ്ടാൽ നിങ്ങൾ അവതരിപ്പിക്കുവാൻ പോകുന്ന കാര്യങ്ങളിൽ കൂടുതൽ വിശകലനം വേണമെന്നാണ് അർഥം. കരടി നിങ്ങളെ ആക്രമിക്കാൻ വരുന്നതാണു കാണുന്നതെങ്കിൽ ജീവിതത്തിൽ നിങ്ങൾ ഉപേക്ഷ വിചാരിച്ച പ്രധാന കാര്യങ്ങൾ പരിഗണിക്കാൻ സമയമായെന്നാണ്‌ അർഥം. സമീപത്തു നിൽക്കുന്ന കരടിയെ കണ്ടാൽ നിങ്ങളുടെ വിശ്വാസങ്ങളെയും ചിന്തകളെയും ആത്മവിശകലനം ചെയ്യുന്നതിനെയാണു സൂചിപ്പിക്കുന്നത്.
2.തേനീച്ച
തേനീച്ചകൾ കൂട്ടായ്മയെയാണു സൂചിപ്പിക്കുന്നത്.
3.ഉറുമ്പ്
ഉറുമ്പുകളെ സ്വപ്നം കാണുന്നതു നിങ്ങളെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു. പൂർത്തിയാകാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത. ഉറുമ്പുകൾ കഠിനാധ്വാനത്തെയും കൂട്ടായ്മയെയുമാണു സൂചിപ്പിക്കുന്നത്. ഉറുമ്പിൻ കൂട് സ്വപ്നം കണ്ടാൽ സൗഹൃദങ്ങളും കുടുംബാഗങ്ങളും നിങ്ങൾക്ക് സഹായമാകുമെന്നാണു സൂചിപ്പിക്കുന്നത്.
4.പൂച്ച
വെള്ള നിറത്തിലുള്ള പൂച്ച ആത്മീയജ്ഞാനത്തെയാണു സൂചിപ്പിക്കുന്നത്. കറുത്ത പൂച്ചയെയാണു കാണുന്നതെങ്കിൽ സ്വപ്നം കാണുന്നയാളുടെ രഹസ്യാത്മകതയും അന്തർലീനമായിക്കിടക്കുന്ന ശക്തിയെയുമാണു സൂചിപ്പിക്കുന്നത്.
5.നായ
സൗഹൃദവും ആത്മാർഥതയുമാണ് സ്വപ്നത്തിന്റെ അർഥം. എന്നാൽ നായ കുരയ്ക്കുന്ന ശബ്ദം കേട്ടാൽ നിങ്ങൾക്കെതിരെ പ്രചരിക്കുന്ന നുണക്കഥകളെക്കുറിച്ചാണ്. നായ് കടിക്കുന്നതായി സ്വപ്നം കണ്ടാൽ നിങ്ങൾക്കു സംഭവിച്ച തെറ്റിനെ സൂചിപ്പിക്കുന്നു. നിങ്ങളെ പിറകെ നടന്ന് ആക്രമിക്കുന്ന നായെയാണു സ്വപ്നം കാണുന്നതെങ്കിൽ ഹൃദയവികാരങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്നവരാണ് നിങ്ങൾ. പ്രവർത്തനങ്ങൾ എടുത്തു ചാടി ആയിരിക്കരുത്. സ്വപ്നത്തിൽ നിങ്ങളുടെ യാത്രയിൽ നായ നിങ്ങളെ വഴികാട്ടി മുൻപിൽ പോകുന്നതായാണു കാണുന്നതെങ്കിൽ നിങ്ങൾ നിങ്ങളിൽ തന്നെ സുരക്ഷിതരാണെന്നാണ്.
6.ആന
സ്വപ്നത്തിൽ ആനയെക്കണ്ടാൽ ജീവിതത്തിൽ ആ സമയത്ത് അനുഭവിക്കുന്ന തടസ്സങ്ങളെയാണു സൂചിപ്പിക്കുന്നത്. എന്നാൽ നിങ്ങൾ ഒരു ആനയെ നയിക്കുന്നതായി സ്വപ്നം കണ്ടാൽ കുടുംബത്തിലെ നിങ്ങളുടെ നേതൃപാടവത്തെയാണു സൂചിപ്പിക്കുന്നത്. സർക്കസിലുള്ള ആനയെയാണു കാണുന്നതെങ്കിൽ ഗർവോടു കൂടിയാണു നിങ്ങൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്, കൂടുതൽ ശ്രദ്ധയോടെ സാഹചര്യങ്ങളെ നേരിടണം.
7.തവള
വെള്ളത്തിൽ കിടക്കുന്ന തവളയെയാണു സ്വപ്നം കാണുന്നതെങ്കിൽ വികാരഭരിതമായ കാര്യങ്ങളെ ജീവിതത്തിൽ അഭിമുഖികരിക്കേണ്ടിവരും. വിജയകരമായി മറികടക്കാനും പറ്റും. സ്നേഹവും സമൃദ്ധിയും അനുഗ്രഹവുമാണു സ്വപ്നത്തിൽ തവളയെ കണ്ടാൽ ലഭിക്കുന്നത്. തവളയെ കയ്യിൽ എടുക്കുന്നതു സ്വപ്നം കണ്ടാൽ ദീർഘകാലമായി നിങ്ങൾ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ നടക്കുമെന്നും കരുതപ്പെടുന്നു.
8.പല്ലി
നിങ്ങളിൽ നിന്ന് ഓടി അകലുന്ന പല്ലിയെ കണ്ടാൽ നിങ്ങൾ എന്തിനെയോ പേടിക്കുന്ന എന്നാണു മനസ്സിലാക്കേണ്ടത്. മരത്തിലിരിക്കുന്ന പല്ലിയെ സ്വപ്നം കണ്ടാൽ ശുഭസൂചനയാണ്.
9.മയിൽ
മയിൽ ആത്മവിശ്വാസത്തെയാണു സൂചിപ്പിക്കുന്നത്. ചിലപ്പോൾ അമിത ആത്മവിശ്വാസത്തെയും കാണിക്കുന്ന സൂചനയാണ്. ശബ്ദം വയ്ക്കുന്ന മയിലിനെയാണു കാണുന്നതെങ്കിൽ മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാൻ നിങ്ങൾ ശ്രമിക്കുന്നതാണ് സൂചിപ്പിക്കുന്നത്. പീലി പൊഴിച്ച മയിലിനെയാണു കാണുന്നതെങ്കിൽ നിങ്ങളെ തേടിയെത്തുന്ന പുതിയ പദ്ധതിയെക്കുറിച്ചുള്ള സൂചനയാണ്.
10.പാമ്പ്
ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഊർജത്തെയാണു സ്വപ്നം സൂചിപ്പിക്കുന്നത്. സർപ്പം നിങ്ങളെ കൊത്തുന്നതായി കണ്ടാൽ പുതിയതായി പരിചയപ്പെട്ട ആൾക്കാരെ കൂടുതൽ വിശ്വസിക്കരുതെന്നാണു സൂചിപ്പിക്കുന്നത്.
ഇയാൻ വാലസ് എന്ന ഗവേഷകനെ പരിചയപ്പെടൂ, ഏതാണ്ട് ഒരുലക്ഷത്തിഅൻപതിനായിരത്തോളം സ്വപ്നങ്ങൾക്ക് വ്യാഖ്യാനം നല്കിയ വ്യക്തിയാണ് ഇയാൻ . തന്റെ 30 വർഷത്തെ അനുഭവങ്ങളാണ് അദ്ദേഹത്തിനെ ഇത്തരമൊരു നിർവച്ചനങ്ങളിലെയ്ക്ക് നയിച്ചത്. ചിലത് വായിക്കൂ
1. ഉപയോഗ ശൂന്യമായ മുറി നിങ്ങൾ സ്വപ്നത്തിൽ കണ്ടുവോ?
നിങ്ങളുടെ സ്വഭാവത്തിലെ തന്നെ ചില പ്രത്യേകതകൾ വെളിവാക്കപ്പെട്ടിരിക്കുകയാണതിലൂടെ. നിങ്ങളിൽ തന്നെയുള്ള ഇതുവരെ തിരിച്ചറിയപ്പെടാത്ത ഒരു കഴിവ് തിരിച്ചറിയാൻ ഇനിയും വൈകരുത് എന്ന് അത് സൂചിപ്പിക്കുന്നു. അത് എന്താണെന്ന് ശ്രദ്ധിച്ചു വളർത്തിയെടുത്താൽ ജീവിതത്തിലെ മറ്റു പല വാതിലുകളും മുന്നിൽ തുറക്കുന്നത് അറിയാം.
2. വാഹനത്തെ നിയന്ത്രിയ്ക്കാൻ പറ്റാതെ തോന്നുക
നിങ്ങളുടെ വാഹനം നിയന്ത്രിയ്ക്കാൻ ആകാതെ അപകടം ആയി കണ്ടെങ്കിൽ സ്വന്തം സ്വഭാവം ഒന്ന് പുനപരിശോധിയ്ക്കുക . സ്വഭാവത്തിൽ നിയന്ത്രാതീതമായ എന്തോ ഒന്നുണ്ടെന്നു അത് കുറിയ്ക്കുന്നു. ജീവിതത്തിൽ വിജയിക്കാൻ സഞ്ചരിക്കേണ്ട വഴികളിലും ഈ സ്വയം നിയന്ത്രണക്കുറവു അനുഭവപെടാം. ഇത്തരം സന്ദർഭങ്ങളിൽ അമിതമായി നിയന്ത്രണം ഏർപ്പെടുത്താതെ ഇരിക്കുക. സുഗമമായ് പാത കണ്ടെത്തുന്നതുവരെ ഏറ്റവും പതുക്കെ മാത്രം മുന്നോട്ടു പോവുക.
3. ഉയരത്തിൽ നിന്ന് താഴെ വീഴുന്നതായി കണ്ടുവോ?
വളരെ ബുദ്ധിമുട്ടേറിയ ഒരു അവസ്ഥയിൽ ആണ് ഇപ്പോൾ നില്ക്കുന്നതെന്ന് സൂചിപ്പിയ്ക്കുന്നു. തീർച്ചയായും സ്വയം നിയന്ത്രിയ്ക്കാനും ശാന്തമായി ഇരിക്കാനും പരിശീലിയ്ക്കുക. നിയന്ത്രണം നഷ്ടപ്പെടുനതിനെ കുറിച്ച് അമിതമായി വ്യാകുലപ്പെടാതെ ഇരിക്കാൻ ശ്രദ്ധിക്കുക. പോകുന്നത് നമ്മുടെതായിരുന്നില്ല . അതിലും മികച്ചത് ലഭിക്കും എന്ന് കരുതുക.
4. ഉയരത്തിൽ പറക്കുന്നതായി സ്വപ്നം കണ്ടാൽ
എത്ര ബുദ്ധിമുട്ടുള്ളതുമായി ജീവിത സാഹചര്യങ്ങളിൽ നിന്ന് മനസ്സിനെ എടുത്തു മാറ്റി സ്വതന്ത്രമായി നടക്കാൻ നിങ്ങളെ കൊണ്ട് കഴിയും. ഒരുപക്ഷേ യാദൃശ്ചികമായോ ഭാഗ്യമോ ഒക്കെ ആകാം ഇത്തരം ഒരു സ്വയം രക്ഷപെടൽ നടത്താൻ നിങ്ങൾക്ക് കഴിയുന്നതിനു കാരണം. ഒരുപക്ഷേ വളരെ വലിയ ഒരു ഉത്തരവാദിത്വത്തെ നന്നായി ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ നിന്ന് രൂപപ്പെട്ട ചിന്ത ആയിരിക്കാമത്.
5. പരീക്ഷയ്ക്ക് തയാറായില്ലേ ?
പരീക്ഷ എന്നത് ജീവിതത്തെ അളക്കുന്ന ഒന്നാണ്. ഇത്തരം ഒരു സ്വപ്നം കണ്ടെങ്കിൽ അതിന്റെ അർത്ഥം ജീവിതത്തിലെ നിങ്ങളുടെ സാഹചര്യങ്ങളിൽ നിങ്ങൾ നിശിതമായി വിമർശിക്കപ്പെടുന്നു എന്നതാണ്. ഇതിൽ ഒന്നേ ചെയ്യാനുള്ളൂ, ഒന്നിലും , പ്രത്യേകിച്ച് സ്വഭാവത്തിലോ ജീവിതത്തിലോ വിധികർത്താക്കൾ ആകാതെ ഇരിക്കുക. സ്വന്തം കഴിവുകളെ സ്വീകരിച്ചു അവയെ ആഘോഷിയ്ക്കുക
6. ആൾക്കൂട്ടത്തിൽ നഗ്നനായിരികുക
നമ്മുടെ മുന്നിലുള്ള സമൂഹത്തിൽ നാം എന്താണ് എന്ന് കാണികുന്നതിനാണ് വസ്ത്രങ്ങള ഉപയോഗിയ്ക്കുന്നത് അല്ലാതെ നാണം മറയ്ക്കാൻ മാത്രം അല്ലല്ലോ. അങ്ങനെ വരുമ്പോൾ നഗ്നനായി എല്ലാവരുടെയും മുന്നിൽ നിൽകുന്നതായി തോന്നുമ്പോൾ മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ജീവിതം കൊണ്ട് വല്ലാതെ തുറന്നു വയ്ക്കപ്പെടുന്നു എന്ന തോന്നൽ നിങ്ങൾക്കുണ്ടാകുന്നുണ്ടു എന്ന് പറയാം. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും അടുത്ത കുറച്ചു പെരോടെങ്കിലും മനസ്സിനെ തുറന്നു വയ്ക്കുക. അവർ നിങ്ങളിലെ നിങ്ങളെ തിരിച്ചറിയട്ടെ.
7. ഒരു ടോയിലട്റ്റ് കണ്ടെത്താൻ കഴിയുന്നില്ലേ?
പ്രാഥമിക ആവശ്യങ്ങൾക്ക് ഉള്ളതാണല്ലോ ശുചിമുറികൾ അതിനെ കണ്ടെത്താൻ ആകാത്ത അവസ്ഥ സ്വപ്നം കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിലെ ചില അത്യാവശ്യ സന്ദർഭങ്ങളെ മറ്റുള്ളവരുടെ മുന്നിൽ തുറന്നു കാണിയ്ക്കുവാൻ, ആവശ്യങ്ങളെ വേറെ ഒരാളോട് വ്യക്തമാക്കുവാൻ നിങ്ങൾക്ക് കഴിയുന്നില്ലാ എന്നാണ് അർത്ഥം. മറ്റുള്ളവരുടെ ആവശ്യങ്ങള പോലെ അല്ലെങ്കിൽ അതിലേറെ പ്രാധാന്യം സ്വന്തം ആവശ്യങ്ങൾക്കും കൊടുക്കാൻ ശ്രമിക്കുക.
8. പല്ല് കൊഴിയുന്നതായി സ്വപ്നം കണ്ടാൽ
എത്രത്തോളം ആത്മവിശ്വാസവും ആത്മവീര്യവും ഉണ്ടെന്നു പല്ലുകൾ വ്യക്തമാക്കുന്നു. അത് കൊഴിയുന്നതായി സ്വപ്നം കണ്ടാൽ ആത്മവിശ്വാസത്തിന് ഇടിവ് തട്ടി എന്ന് മനസ്സിലാക്കണം. ഇത്തരം സന്ദർഭം ഉണ്ടായാൽ അസ്വസ്ഥനാകാതെ കാര്യങ്ങളെ പതുക്കെ മനസ്സിലാക്കാൻ ശ്രമിച്ചു അനുകൂലമാക്കാനായി കാത്തിരിക്കുക.
9. ആരെങ്കിലും പിന്തുടരുന്നു എന്ന തോന്നൽ
ജീവിത്തിൽ വളരെ വലിയ ഒരു പ്രശ്നത്തെ പക്ഷേ അതും എന്തെന്നറിയാത്ത ഒരു പ്രശ്നത്തെ നിങ്ങൾ അഭിമുഖീകരിക്കുന്നു.
10.തയ്യാറെടുപ്പുകളില്ലാതെയിരിക്കുക-
ഒരു സുഹൃത്തുമായി തര്‍ക്കിക്കുന്നതായോ, ആരെങ്കിലും ഒരു വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നതോ ആയ സ്വപ്‌നങ്ങള്‍ കാണാറുണ്ടോ? എങ്കില്‍ അതിന്റെ അര്‍ത്ഥം, നിങ്ങള്‍ ഏതെങ്കിലും കാര്യത്തിന് മതിയായ തയ്യാറെടുപ്പ് നടത്താത്തതിനെക്കുറിച്ചുള്ള ആശങ്ക മനസിലുള്ളതുകൊണ്ടാണ്. എല്ലാ കാര്യങ്ങളും നല്ല തയ്യാറെടുപ്പോടെ ചെയ്യുന്നവരാണ് ഈ സ്വപ്‌നം കാണുന്നത്.
11., ആരെങ്കിലും പിന്തുടരുന്നത്- ആരെങ്കിലും നിങ്ങളെ പിന്തുടരുന്നതായുള്ള സ്വപ്‌നങ്ങള്‍ കാണാറുണ്ടോ? ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇഷ്‌ടപ്പെടാത്ത പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നതാണ്. അതില്‍നിന്നു ഒളിച്ചോടാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഇത്തരം സ്വപ്നം കാണുന്നത്.
12, മരണം- മരണത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ സാധാരണമാണ്. ഇത് നിങ്ങളുടെ സ്വന്തം മരണമോ, മറ്റൊരാളുടെ മരണമോ ആയിരിക്കും. മരണം സ്വപ്‌നം കാണുന്നതിന്റെ അര്‍ത്ഥം, നിങ്ങളുടെ ജീവിതത്തില്‍ എന്തെങ്കിലും അവസാനിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാകും. അത് ചിലപ്പോള്‍ ജോലിയോ പഠനമോ, ഒരു സ്ഥലത്തെ താമസമോ മറ്റെന്തെങ്കിലുമാകാം. എന്നാല്‍ മരണം സ്വപ്‌നം കാണുന്നത്, അത് ഉടന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നതുകൊണ്ടാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. ഇത് തെറ്റാണെന്നാണ് ആന്‍ഡേഴ്സണ്‍ പറയുന്നത്.
13, സ്വപ്നത്തില്‍ നിങ്ങള്‍ പറന്നോ?- നിങ്ങള്‍ പറക്കുന്നതായി സ്വപ്നം കാണുന്നത്, ജീവിതത്തിലോ കരിയറിലോ പഠനത്തിലോ ഏതെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചത് കാരണമാണ്.
14. വീഴ്‌ച- സ്വപ്‌നത്തില്‍ ആഴത്തിലേക്ക് പതിക്കുന്നതായി കാണാറുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളാണ് അതിന് കാരണം. ജീവിതത്തിലോ ജോലിയിലോ ഉറച്ചുനില്‍ക്കാനാകാത്തപ്പോഴും ഇത്തരം സ്വപ്‌നങ്ങള്‍ കാണും.
15., സഹപ്രവര്‍ത്തകരുമായോ, മുന്‍ പങ്കാളിയുമായോ ഉള്ള ലൈംഗിക ബന്ധം- ഇത്തരം സ്വപ്‌നം കാണുന്നത്, അവരോട് ലൈംഗികമായ താല്‍പര്യമുള്ളതുകൊണ്ടല്ലെന്നാണ്. ഒരു പക്ഷെ അവരോട് വെറുപ്പായിരിക്കും. എന്നാല്‍ ഇത്തരം സ്വപ്‌നം കാണുന്നതിന് കാരണം, ഒരാളുടെ ലൈംഗിക ജീവിതം തൃപ്‌തികരമല്ലാത്തതുകൊണ്ടാണെന്നാണ്
സ്വപ്നത്തെ കുറിച്ച് മനസ്സിലാക്കുന്നത് അത് ആത്മാവിന്റെ ഭാഷയാണെന്നാണ്.ഓരോ മനുഷ്യർക്കും,ഓരോ രാജ്യക്കാർക്കും ഓരോ ഭാഷകളാണ്.,എന്നാൽ കരയുംപോഴും,ചിരിക്കുംപോഴുമൊക്കെ ലോകത്താകമാനംഒരേയൊരു ഭാഷയിലാണ്.ഇവ രണ്ടുംആത്മാവിന്റെ ഭാഷയിൽ പെട്ടയാണ്താനും. നോക്കൂ സംസാരിച്ചു തുടങ്ങുന്നതിന്നുമുന്പ് കൊച്ചു കുട്ടികൾക്ക് എല്ലാം ഒരേ ഭാഷ തന്നെയാണല്ലൊ!?
സ്വപ്നം;അതൊരു അദൃശ്യ ഭാഷ തന്നെ!!! അതിലെ വാക്കുകളോ വാചകങ്ങളോ ഒക്കെയാണ് സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്ന രൂപങ്ങള്.
നമുക്കു വരുന്ന ചില മെസ്സേജുകൾ ആണ് സ്വപ്നം
പുലരുന്നതിന്ന് തൊട്ടുമുൻപുള്ള തെളിഞ്ഞ സ്വപ്നവും,ഉച്ച സമയത്തുള്ള സ്വപ്നങ്ങളുമാണ് നമുക്കുള്ള സന്ദേശങ്ങൾ.അവ കൂടാതെ ഭയപ്പെടുത്തുന്ന സ്വപ്നങ്ങളിലും,ഉണരുന്നതിന്നുതെട്ടു മുമ്പുള്ള സ്വപ്നങ്ങളിലും നമുക്കുള്ള മെസ്സേജുകൾ ഉണ്ടായിരിക്കാം.
മത്സ്യങ്ങൾ,മൃഗങ്ങൾ,പക്ഷികൾ ഇവയൊക്കെ സ്വപ്നങ്ങളുടെ വാക്കുകളാണ്.
ഹിന്ദു,കൃസ്ത്യന്,മുസ്ളിം പുരാണങ്ങളിലെല്ലാം സ്വപ്ന വ്യാഖ്യാനങ്ങൾക് പ്രധാന സ്ഥാനമുണ്ട്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഉറക്കത്തിന്റെ രഹസ്യം അറിയുക

ഉറക്കത്തിന്റെ രഹസ്യം അറിയുക എന്നത്‌ രസകരമായ ഒരു കാര്യം തന്നെയാണ്. കുറച്ച്‌ കാലങ്ങളായി ഉറക്കത്തിന് പിന്നിലെ രഹസ്യങ്ങളെ കുറിച്ച്‌ പല പഠനങ്ങളും നടന്ന് വരുന്നുണ്ട്‌ താനും.  എന്നാൽ ഉറക്കത്തിൽ നമ്മുടെ മനസ്സിൽ എന്ത്‌ സംഭവിക്കുന്നു, നമ്മൾ സ്വപ്നങ്ങൾ കാണുന്നത്‌ എന്തുകൊണ്ട്‌, സ്വപ്നം കാണാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നിവയെ കുറിച്ച്‌  വ്യക്തമായ ധാരണ ഒരു ഗവേഷണത്തിനും നൽകാൻ കഴിഞ്ഞിട്ടില്ല.  എന്നാൽ പല പഠനങ്ങളിൽ നിന്നും ഉറക്കത്തെ കുറിച്ച്‌ ചില രസകരങ്ങളായ വിവരങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്‌, അതിൽ ചിലത്‌ നമുക്ക്‌ പരിശോധിക്കം

പരിചിതമായ ഗന്ധം
ഉറങ്ങുന്ന സമയത്ത്‌ നമുക്ക്‌ ചുറ്റും നല്ല പരിചയമുള്ള സുഗന്ധത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ നമ്മുടെ ഓർമ്മശക്തി വർദ്ധിക്കും അത്രേ.  അതുകൊണ്ട്‌ തന്നെ ഏത്‌ കാര്യവും എളുപ്പത്തിൽ ഗ്രഹിച്ചെടുക്കാനുള്ള കഴിവ്‌ നമ്മിൽ വർദ്ധിക്കും.

ശരീരം വിറയ്ക്കുക
ചിലർ ഉറക്കത്തിനിടയിൽ വിറയ്ക്കുകയും, ഞെട്ടുകയും ചെയ്യാറുള്ളത്‌ സാധാരണമാണ്.  ഇതിനെ hypnic jerk എന്നും പറയാറുണ്ട്‌.  ഇത്‌ പ്രത്യേകിച്ച്‌ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സാധാരണ പ്രക്രിയയാണത്രേ.

ഡിഡ്‌ജറിഡു (ഒരു ആസ്ട്രേലിയൻ സുഷിരവാദ്യം) വായിക്കുന്നതിലൂടെ നല്ല ഉറക്കം
ഒരു പഠനം പറയുന്നത്‌ ഓടക്കുഴലിന് സമാനമായ എന്നാൽ അതിലും കൂടുതൽ നീളമുള്ള ഓസ്ട്രേലിയൻ സുഷിര വാദ്യം വായിക്കുന്നതിലൂടെ ശ്വസനപ്രക്രിയയ്ക്ക്‌ സഹായിക്കുന്ന മാംസപേശികൾ ബലവത്താകുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും എന്നാണ്.

ചെറു മയക്കം
ഉറക്കത്തിന്റെ ശാത്രീയ വശം അനുസരിച്ച്‌ ചെറിയ മയക്കത്തിന് പറ്റിയ സമയം ഉച്ചയ്ക്ക്‌ 2 മണിയ്ക്കും 4 മണിയ്ക്കും ഇടയിലാണ്, ഇതിനെ ഉച്ചമയക്കം എന്നും പറയാം.  ഈ മയക്കത്തിലൂടെ നിങ്ങളുടെ creativity വർദ്ധിപ്പിക്കാനും  നഷ്ടമായ ഊർജ്ജം വീണ്ടെടുക്കാനും സാധിയ്ക്കും.

ചിലർക്ക്‌ 4 മണിക്കൂർ തന്നെ ധാരാളം
ഈയിടെ നടന്ന ഒരു പഠനത്തിൽ ജീൻ പരിവർത്തനം കാരണം DEC2 ജീൻ ഉള്ളവർക്ക്‌ 4 മണിക്കൂർ ഉറക്കം മതിയാകും എന്ന് തെളിഞ്ഞിട്ടുണ്ട്‌.  ഇത്രയും കുറച്ച്‌ സമയം ഉറങ്ങിയാലും ഇവർ ഊർജ്ജസ്വലാരായി ദിവസം മുഴുവൻ ജോലിചെയ്യുകയും ചെയ്യുമത്രേ.  പക്ഷേ ഇങ്ങനെ എല്ലാ മനുഷ്യർക്കും കഴിഞ്ഞെന്നു വരില്ല, അതുകൊണ്ട്‌ ഓരോരുത്തരും അവരവരുടെ ശരീരത്തെക്കുറിച്ചും അതിന്റെ ഘടനയെ കുറിച്ചും നന്നായി മനസ്സിലാക്കിയിരിക്കണം’

8 മണിക്കൂർ ഉറക്കം അനിവാര്യം
സ്വാഭാവികമായി വെറും അഞ്ച്‌ ശതമാനം ആളുകൾക്ക്‌ മാത്രമേ ഇത്തരത്തിൽ  ഉറക്കം 4 മണിക്കൂർ മതിയാകുകയുള്ളു.  അല്ലാത്തവർക്കെല്ലാം ദിവസം 8 മണിക്കൂർ ഉറക്കം അനിവാര്യം തന്നെയാണ്, എന്നാൽ ഇതിൽ 30 ശതമാനം പേർക്കും ദിവസവും രാത്രി 6 മണിക്കൂറേ ഉറങ്ങാൻ കഴിയുന്നുള്ളു എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഓർമ്മശക്തി ത്വരിതപ്പെടുത്താനുള്ള സമയം
ഉറക്കത്തിന്റെ  തിയറി പ്രകാരം,  നമ്മുടെ മനസ്സ്‌  ഓർമ്മശക്തിയെ ശരിയായി ക്രമപ്പെടുത്തുന്നത്‌ ഉറക്കത്തിനിടയിൽ ആണ്.  ചില സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന വളരെ കയ്പേറിയ അനുഭവങ്ങളിൽ നിന്ന് മനസ്സിനെ രക്ഷിക്കാനും ഉറക്കം സഹായിക്കും.

സ്വപ്നങ്ങളുടെ വീഡിയോ
ചില ഗവേഷകർ  ആളുകളുടെ  മനസ്സിന്റെ സ്ഥിതിഗതികൾക്കനുസരിച്ച്‌ അവർ യൂട്യൂബിൽ കണ്ട വീഡിയോകളെ പുന:സൃഷ്ടിച്ചിട്ടുണ്ട്‌.  അതുകൊണ്ട്‌ തന്നെ ഗവേഷകരുടെ അഭിപ്രായത്തിൽ ഇതേ രീതി അനുസരിച്ച്‌ ഭാവിയിൽ നമ്മുടെ ഉരക്കത്തിൽ കണ്ട സ്വപ്നങ്ങളേയും പുന:സൃഷ്ടിക്കാൻ കഴിയുമത്രേ.

ഉറക്കക്കുറവിന് പരിഹാരം
ഉറക്കത്തെ വിശകലനം ചെയ്യുന്ന ഗവേഷകരുടെ അഭിപ്രായത്തിൽ നിങ്ങൾ നേരത്തെ കൂടുതൽ സമയം ഉറങ്ങിയിട്ടുണ്ടെങ്ങിൽ അടുത്തദിവസം ഉറക്കം കുറച്ച്‌ കിട്ടിയാലും
ശരീരത്തിൽ മറ്റ്‌ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ്.

6 മണിക്കൂറിൽ കുറവുള്ള ഉറക്കം, അബോധാവസ്ഥയ്ക്ക്‌ സമാനം
നിങ്ങൾക്ക്‌ തുടർച്ചയായി 12 ദിവസങ്ങളിൽ 6 മണിയ്ക്കൂറിൽ താഴെ മാത്രമേ ഉറങ്ങാൻ കഴിഞ്ഞുള്ളു എങ്കിൽ നിങ്ങളുടെ അവസ്ഥ രക്തത്തിൽ 0.1 ശതമാനം മദ്യം കലർന്ന ഒരാളുടേതുപോലെ ആയിരിക്കുമത്രേ.  നിങ്ങളുടെ സംസാരം വ്യക്തമാകില്ല, നേരെ നിൽക്കാൻ കഴിയില്ല മാത്രമല്ല ഓർമ്മക്കുറവും അനുഭവപ്പെടും. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ നിങ്ങൾ ബോധത്തിലും  അബോധാവസ്ഥയിലായിരിക്കുൽ എന്നപോലെയായിരിക്കുമത്രേ.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഉത്കണ്ഠ വൈകല്യം

ഉത്ക്കണ്ഠയും ഭയവും സാധാരണയായി എല്ലാ മനുഷ്യരിലും കാണുന്ന ഒരു പ്രതിഭാസമാണ്. വൈകാരികമായ ഈ അനുഭവം നമ്മിലനുഭവപ്പെടുന്നത് പല വിധത്തിലാണെന്ന് മാത്രം. ഉത്ക്കണ്ഠയും ഭയവും രണ്ടാണെങ്കിലും ഇവ പരസ്പരം മാറി ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ്. ഉത്ക്കണ്ഠയെന്നാൽ അവ്യക്തമായ കാരണങ്ങളാൽ നമ്മിലനുഭവപ്പെടുന്ന അസ്വസ്തതയാണ്. നേരെ മറിച്ച് ഭയത്തിന് വ്യക്തമായ കാരണമുണ്ട്. ഭയവും ഉത്ക്കണ്ഠയും അനുഭവത്തിൽ ഒരുപോലെ ആയിരിക്കും. അതുകൊണ്ടാണ് ഈ പദങ്ങൾ ഒരുപോലെ ഉപയോഗിക്കുന്നത്. ഉത്ക്കണ്ഠ പാനിക് അറ്റാക് പോലെ വളരെ വേഗത്തിലും വളരെ സാവധാനത്തിലും വന്നുചേരുന്ന ഒന്നാണ്. ഒരു പക്ഷേ ഈ അവസ്ഥ പെട്ടെന്ന് വരുകയും പോവുകയും ചെയ്യാം. ചിലപ്പോൾ വർഷങ്ങളോളം ഉത്ക്കണ്ഠ രോഗംനീണ്ടുനിന്നേക്കാം. ഉത്ക്കണ്ഠ ഒരു മുൻകരുതലാണ്. ഈ രോഗത്തിന് ഇരയാവുന്നവർ ഇവർ തന്നെ മെനഞ്ഞെടുക്കുന്ന ഭയാനകലോകത്തിലായിരിക്കും ജീവിക്കുക. ഇത് അവരെ ശ്രദ്ധയോടെയും കരുതലോടെയും ജീവിതം മുന്നോട്ട് കൊണ്ടുപോകുവാനും സമൂഹത്തില് ഇടപെടാനും പ്രേരിപ്പിക്കും.

എന്താണ് ഉത്ക്കണ്ഠ രോഗമെന്ന് പരിശോധിക്കാം. ഒരു വ്യക്തിയുടെ ജീവതത്തിലെ സ്വാഭാവിക പ്രവർത്തനങ്ങൾ അയാളുടെ സാമൂഹിക ബന്ധങ്ങൾ, തൊഴിൽ മേഖല ഇതിനെയൊക്കെ ബാധിക്കുന്ന രീതിയിലേക്ക് ഉത്ക്കണ്ഠ വളർന്ന് വഷളാകുമ്പോഴാണ് അതിനെ ഉത്ക്കണ്ഠ രോഗം അഥവാ anxiety Disorder എന്നു പറയുന്നത്. ഒരുവ്യക്തിക്ക് അനുദിനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് അനുഭവപ്പടുമ്പോൾ ഉത്ക്കണ്ഠയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു എന്ന് മനസ്സിലാക്കാം. ചിലർക്ക് ഉത്ക്കണ്ഠ മാത്രമേ ഉണ്ടാകാറുള്ളു. മറ്റുചിലർക്ക് ഇതിനോടൊപ്പം വിഷാദവും ഉണ്ടാകാം.ചില പ്രത്യേക സന്ദർഭങ്ങളിൽ അമിതമായ ഉത്ക്കണ്ഠമൂലം ആശയവിനുമയം നടത്താൻ കഴിയുന്നില്ല. ഈ അവസ്ഥയ്ക്കാണ് സാന്ദർഭിക നിശ്ശബ്ദത അഥവാ സെലക്ടീവ് മ്യൂട്ടിസം എന്നുപറയുന്നത്. ഇത് കുട്ടികളിലാണ് കൂടുതലായി കാണുന്നത്. ഉത്ക്കണ്ഠ രോഗങ്ങളുടെ അടിത്തറ പരിശോധിച്ചാൽ ജനിതകപരമായി പാരന്പര്യമായി ലഭിക്കുന്ന സവിശേഷതകളാണ്.അതിന് പ്രധാന പങ്കുവഹിക്കുന്നത് അച്ഛനും അമ്മയുമൊക്കെ ഉത്ക്കണ്ഠ രോഗമുണ്ടെങ്കിൽ അതു കുട്ടികൾക്ക് ലഭിക്കാൻ സാധ്യതയുണ്ട്. പക്ഷേ അത്തരം കുട്ടികൾക്ക് പോലും അവനവന്റെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം ലഭിച്ചാൽ കൂടുതൽ നന്നായി സംസാരിക്കുക തന്നെ ചെയ്യും. കൂട്ടുകുടുംബ വ്യവസ്ഥിതിയിലും മറ്റും ധാരാളം സമപ്രായക്കാരായ കുട്ടികളുണ്ടാകും. ഇവരുമായി സംസാരിച്ച് വളർന്ന് വരുമ്പോൾ കുട്ടികളുടെ ആശയ വിനിമയ ശേഷി വളർന്നുവരും. പക്ഷേ അണുകുടുംബങ്ങളിലേക്കെത്തുമ്പോൾ ഒരുപക്ഷേ മാതാപിതാക്കൾ തിരക്കുള്ള അവസ്ഥയിലായിരിക്കും. കുട്ടികൾ പറയുന്ന നിസ്സാര കാര്യങ്ങൾക്ക് ചെവികൊടുക്കാൻ ക്ഷമ അവർക്കുണ്ടാവില്ല. അവരുടെ ജോലി സംബന്ധിച്ച കാര്യങ്ങളിൽ മുഴുകിയിരിക്കുമ്പോഴായിരിക്കും കുട്ടി വന്ന് സ്കൂളിലെ ചെറിയ വഴക്കിന്റെ കാര്യം വന്നു പറയുന്നത്. എന്നാൽ മാതാപിതാക്കൾ ഇവരെ പലപ്പോഴും അകറ്റുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. കുട്ടിക്ക് സംസാരിക്കാനുള്ള അവസരം കുറയുന്നു. മാത്രമല്ല ഇതു പറയുന്ന കുട്ടിയോട് പരുഷമായ രീതിയിൽ മാതാപിതാക്കൾ പ്രതികരിച്ചാൽ ഈ ഉത്ക്കണ്ഠ അമിതമാകാൻ സാധ്യതയുണ്ട്. മാനസികാരോഗ്യ പ്രശ്നങ്ങൾ പൊതുവേ അവഗണിക്കുകയോ അതു കുറേ കഴിയുമ്പോൾ തന്നെ ശരിയായിക്കോളും എന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. ആള് വയലന്റായാൽ മാത്രം ചികിത്സ തേടുക . സൈലന്റായിരിക്കുന്ന അവസ്ഥകളിൽ ചികിത്സ ആവശ്യമില്ല എന്നാണ് ജനത്തിന്റെ ധാരണ.എന്നാല് സാമൂഹിക ഉത്ക്കണ്ഠ ഉള്ള ആളുകളിൽ അവരുടെ മനസ്സിൽ വല്ലാത്തൊരു സംഘർഷമാണ് ഉടലെടുക്കുന്നത്. താനൊരുകഴിവില്ലാത്ത വ്യക്തിയാണ് താനെങ്ങനെ ജീവിക്കും ഭാവിയിൽ തുടങ്ങിയ ഇത്തരത്തിലുള്ള വ്യാകുലതകൾ പെരുകിയിരിക്കും. ഇത് അവന്റെ ആത്മവിശ്വാസത്തെ തകർക്കാനും ഭാവിയിൽ പലപ്പോഴും ജോലിചെയ്ത് ജീവിക്കാൻ കഴിവില്ലാത്ത ആളാക്കിമാറ്റാനും സാധ്യതയുണ്ട്. മാത്രമല്ല വിവാഹ ജീവിതത്തിലും ഇതുമൂലം പൊരുത്തക്കേടുകൾ സംഭവിക്കാനിടയുണ്ട്. ഏറ്റവും വലിയ അപകടം ഇത് ചെറുപ്പത്തിൽ തന്നെ പരിഹരിച്ചില്ല എങ്കിൽ കൌമാരപ്രായത്തിലേക്ക് കടക്കുന്നതോടെ ഇവർ ഈ ഉത്ക്കണ്ഠ മറികടക്കുന്നതിനായി 'സ്വയം ചികിത്സകൾ' തുടങ്ങും. സ്വയം ചികിത്സ എന്നു പറഞ്ഞത് ലഹരിവസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് സൂചിപ്പിക്കുന്നത് . ഇവയുടെ ഉപയോഗം നിമിത്തം തൽക്കാലത്തേക്കൊരു ഒരുപക്ഷേ ആശ്വാസം കിട്ടിയെന്നുവരാം. ധൈര്യം കിട്ടിയെന്ന് വരാം. പക്ഷേ അങ്ങനെ തുടർന്നാൽ ആ വ്യക്തി പൂർണ്ണമായും ലഹരിക്കടിമപ്പെടാനിടയാകുകയും കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണതയിലേക്ക് നിങ്ങുകയും ചെയ്യും.
സാമൂഹിക ഉത്ക്കണ്ഠയുള്ള വ്യക്തികളുടെ പ്രധാന പ്രശ്നം മറ്റുള്ള ആളുകൾ തന്നെകുറിച്ച് എന്തു വിചാരിക്കും അതാണ് അവരെപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാർ പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കും. സാമൂഹിക ഉത്ക്കണ്ഠ രോഗം സമൂഹത്തിൽ അഞ്ച് ശതമാനം തൊട്ട് പത്തുശതമാനം വരെ ആളുകളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ചികിത്സ എന്ന അവസ്ഥയിലേക്കെത്തുന്നത് വളരെ കുറവാണ്. സാമൂഹിക ഉത്ക്കണ്ഠ രോഗമുള്ള ആളുകളുടെ തലച്ചോറിൽ ചില പ്രത്യേക രാസവസ്തുക്കളുടെ അളവിൽ കുറവുള്ളതായി പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും വികാരങ്ങളെയും നിയന്ത്രിക്കുന്നത് നാഡീ വ്യൂഹങ്ങൾക്കിടയിൽ നിലകൊള്ളുന്ന(ന്യുറോട്രാൻസ്മിറ്റേഴ്സ്) രാസവസ്തുക്കളാണ്. രാസവസ്തുക്കളുടെ കുറവുമൂലമാണ് അമിതമായ ഉത്ക്കണ്ഠ ഉണ്ടാകുന്നത്. ഉത്ക്കണ്ഠയെ അഭിമുഖീകരിക്കാനുള്ള കഴിവ് പലർക്കും പലവിധത്തിലാണ്. ഒരു വ്യക്തിക്ക് അനുദിനം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ ഉത്ക്കണ്ഠയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നുവെന്ന് മനസ്സിലാക്കണം. ഈ അസ്വസ്തതകൾ ചിലപ്പോൾ ദുഃഖത്തിലേക്കും നയിച്ചേക്കാം. ചിലർക്ക് ഉത്ക്കണ്ഠ മാത്രമേ ഉണ്ടാകുകയുള്ളു. എന്നാൽ മറ്റുചിലർക്ക് ഉത്ക്കണ്ഠയോടൊപ്പം വിഷാദവും കണ്ടുവരുന്നു. തൈറോയ്ഡ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം, കോർട്ടിക്കോ സ്റ്റിറോയിഡ്സ്, കൊക്കെയിൻ പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമോ ഉത്ക്കണ്ഠ രോഗം വരാറുണ്ട്. രോഗലക്ഷണങ്ങളെ വിലയിരുത്തിയാണ് രോഗനിർണയം നടത്തുന്നത്. ഈ രോഗം പാരമ്പര്യ രോഗങ്ങളുടെ ശ്രേണിയിൽ ഉൾപ്പെടുത്താവുന്നതൊന്നാണ്. വളരെ കൃത്രമായ രോഗനിർണയം നടത്തി അതിന് യോജിച്ച ചികിത്സ സമ്പ്രദായം (ഡ്രഗ് തെറപ്പി, ബിഹേവിയ൪ തെറപ്പി, സൈക്കോ തെറപ്പി) സ്വീകരിച്ചാൽ രോഗശമനം തീർച്ചയായും ലഭിക്കും.

ചികിത്സ

ഉത്ക്കണ്ഠ രോഗങ്ങൾക്കുള്ള ചികിത്സ രീതികൾ എന്താണെന്ന് പരിശോധിക്കാം. ഇത് ചികിത്സിക്കാൻ രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്. ഇത്തരം രാസവസ്തുക്കളുടെ അളവ് ക്രമീകരിച്ചുകൊണ്ടുവരുന്ന ഔഷധ ചികിത്സ. മുൻകാലങ്ങളെ അപേക്ഷിച്ച് വളരെ പാർശ്വഫലങ്ങൾ കുറഞ്ഞ സുരക്ഷിതമായ ഔഷധങ്ങൾ നിലവിലുണ്ട്. ഇത് വളരെ നല്ലകാര്യമാണ്. എന്നാൽ ഔഷധ ചികിത്സയോടൊപ്പം മനശാസ്ത്ര ചികിത്സാരീതികൾ അവലംബിക്കേണ്ടത് ആവശ്യമാണ്. ലഘുവായ ഉത്ക്കണ്ഠ രോഗങ്ങൾക്ക് ആദ്യ ഘട്ടത്തിൽ മനശാസ്ത്ര ചികിത്സകളും റിലാക്സേഷൻ രീതികളും മാത്രമായി അവലംബിച്ച് നോക്കാവുന്നതാണ്. തീവ്രമായ ഉത്ക്കണ്ഠ രോഗമുള്ളവരിൽ ഔഷധവും ചേർന്നുള്ള ചികിത്സരീതി അവലംബിക്കാവുന്നതാണ്. മനശാസ്ത്ര ചികിത്സാ രീതിയിൽ സാധാരണയായി 'സിസ്റ്റമാറ്റിക് ഡിസെൻസെറ്റൈസേഷൻ' എന്നു പറയും. കാരണം ഉത്ക്കണ്ഠ ഉണ്ടാക്കുന്ന അവസ്ഥകൾ എടുത്തുകഴിഞ്ഞാൽ പല അവസ്ഥകളിലും ഒരു വ്യക്തിക്ക് ഉത്ക്കണ്ഠ വരാം. ഒരു സംഘം ആളുകളെ അഭിമുഖീകരിക്കുമ്പോഴായിരിക്കും ഏറ്റവും കൂടുതൽ ഉത്ക്കണ്ഠ. അതിലും കുറവുള്ള ഉത്ക്കണ്ഠയായിരിക്കാം ഒരു പെൺകുട്ടിയോട് സംസാരിക്കുമ്പോഴുണ്ടാവുക. അതിലും കുറവുത്ക്കണ്ഠയായിരിക്കും അപരിചിതനായ പുരുഷനോട് സംസാരിക്കുമ്പോൾ തോന്നുക. ഏറ്റവും കുറവ് ഉത്ക്കണ്ഠ സുഹൃത്തുക്കളുടെ സാനിധ്യത്തിൽ ഇരിക്കുമ്പോഴായിരിക്കും തോന്നുക. ഈ വ്യക്തിയോട് അയാൾക്ക് ഉത്ക്കണ്ഠ ഉണ്ടാക്കുന്ന സന്ദർഭങ്ങൾ ശ്രേണി തിരിച്ച് പത്തെണ്ണം എഴുതി തയ്യാറാക്കാൻ നിർദ്ദേശിക്കുക. തീവ്രത അനുസരിച്ചാവണം ഇത് തയ്യാറാക്കേണ്ടത്. ഉത്ക്കണ്ഠ കൂടിയത് ഒന്നാം നമ്പർ അങ്ങനെ പത്ത് സന്ദർഭങ്ങൾ എഴുതുക.ഏറ്റവും ഉത്ക്കണ്ഠ കുറവുണ്ടാകുന്ന സന്ദർഭം (പത്താം നമ്പർ)എങ്ങനെ തരണം ചെയ്യും എന്ന മനശാസ്ത്ര ചികിത്സയാണ് ആദ്യം നൽകുന്നത്. ചില റിലാക്സേഷൻ വ്യായാമങ്ങൾ ,ശ്വസന വ്യായാമങ്ങൾ എന്നിവ പരിശീലിപ്പിക്കും. ചിന്തകളെ ക്രമീകരിക്കാൻ സഹായിക്കുന്ന ചികിത്സാ രീതികളും സഹായകമാണ്.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

അമിത രക്ഷാകര്‍തൃത്വം (Over Parenting )

പുതുയുഗത്തിലെ പുതുപ്രശ്നങ്ങളില്‍ ഒന്നാണിത്. കുട്ടികളുടെ ജീവിതത്തിലെ അതിസൂക്ഷ്മ കാര്യങ്ങളില്‍ പോലും ഇടപെടുക എന്നതാണ് ഈ മാനസിക രോഗാവസ്ഥ ( Micro Managing).

സദാ സമയവും അവര്‍ ശരിയായ തീരുമാനം എടുക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചു കൊണ്ടേയിരിക്കല്‍ , ഏതു നേരവും അവരുടെ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളെ പിന്തുടരല്‍ ( hypervigilance), ഒരു തരത്തിലും ഒരബദ്ധവും സംഭവിക്കാത്ത രീതിയില്‍ തീരുമാനങ്ങളെടുക്കാന്‍ പിറകേ നടന്നു കൊണ്ടിരിക്കല്‍ ( overindulgence ) , അമിത സംരക്ഷണം എന്നിവയെ ഒക്കെ കുറിക്കുന്ന പദമാണ് ഓവര്‍ പാരെന്റിംഗ്.

കഴിഞ്ഞ കാലഘട്ടങ്ങള്‍ അവഗണയുടേത് ആണെങ്കില്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആയി കാര്യങ്ങള്‍ മാറിപ്പോകുന്ന അവസ്ഥ. ചുരുക്കത്തില്‍ പെരുന്തല്‍ മട്ടലില്‍ ചവിട്ടിയ പോലെ. ഒന്നുകില്‍ ഈ തല പൊങ്ങും, അല്ലെങ്കില്‍ മറ്റേ തല പൊങ്ങും.

ഈയൊരു മാനസികാവസ്ഥയെ മനശ്ശാസ്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നത് കുട്ടികളുടെ സംരക്ഷണം എന്ന നിലയിലേയല്ല, മറിച്ച്, രക്ഷിതാക്കളുടെ ഉപബോധ മനസ്സിലെ അതിശക്തമായ ആഗ്രഹങ്ങളുടെയും അസ്വസ്ഥതകളുടെയും പ്രകടമായ മനോവൈകല്യമായാണ്.

തങ്ങളുടെ മക്കള്‍ക്ക്‌ തോല്‍വിയും വേദനയും തെറ്റുകളും സംഭവിക്കുന്നത്‌ അത്തരം ആളുകള്‍ക്ക് സഹിക്കാനാവില്ല. അവര്‍ക്കത്‌ കുറ്റബോധം, നാണക്കേട്‌ പോലെയുള്ള Guilty feelings ഉണ്ടാക്കും.

ഒരു പ്രവൃത്തിയുടെ (action) പരിണിതഫലങ്ങളെക്കുറിച്ച് ( consequences) അവര്‍ സദാസമയം ജാഗരൂകരായിരിക്കും. ഒരുദാഹരണം പറയാം.

ഒരു കുട്ടി ഒരു കല്ലെടുത്തു മാമ്പഴത്തിന് എറിഞ്ഞു. അതു മറ്റൊരു കുട്ടിയുടെ കാലില്‍ വന്നു വീണു. ഉടനെ അതൊരു അഖിലലോക മഹാ വിസ്ഫോടനമായി എറിഞ്ഞ കുട്ടിയുടെ രക്ഷിതാക്കള്‍ ഉയര്‍ത്തിക്കൊണ്ടു വരും.

അതെങ്ങാലും കണ്ണില്‍ കൊണ്ടിരുന്നെങ്കില്‍ ആരു സമാധാനം പറയും എന്നു കുട്ടിയോട് ചോദിക്കും. ഒരു ചോദ്യമല്ല, ഒരായിരം ചോദ്യങ്ങള്‍.

കഥയുടെ അവസാനം,എടുത്താല്‍ കണ്ണ്, കണ്ണിന്റെ ഓപ്പറേഷന്‍, കണ്ണു മാറ്റല്‍ ശസ്ത്രക്രിയ, കോര്‍ണിയ ട്രാന്‍സ്പ്ലാന്റെഷന്‍, ഗ്ലൂക്കോമ, ഹൈഫീമ ഒക്കെയായി ആ കൊച്ചു കല്ലുവീഴല്‍ മാറിമാറിഞ്ഞിട്ടുണ്ടാവും

ഇത്തരം കുട്ടികള്‍ പിന്നീട് അമിതാശ്രയത്വം ( overly dependent) ഉള്ളവരായിത്തീരുകയാണ് ചെയ്യുന്നത്.

ഒരിക്കല്‍ കൂടെയുള്ള പയ്യനെ മറ്റൊരുത്തന്‍ തല്ലി. ഞങ്ങള്‍ കൂട്ടുകാരെല്ലാം തല്ലിയവനെ തല്ലാന്‍ വട്ടം കൂടിയപ്പോള്‍, തല്ലു കൊണ്ടവന്റെ വക ഒരു റിക്വസ്റ്റ്. ഇപ്പൊ തല്ലണ്ടാ, വീട്ടില്‍ പോയി അമ്മയോട് സമ്മതം വാങ്ങിച്ചിട്ടു നാളെ തല്ലിയാല്‍ പോരേ എന്ന്

ഇതിന്റെ തന്നെ മറ്റൊരു വേര്‍ഷന്‍ ആണ് കുട്ടിയെ ശാസിച്ചതിനു അധ്യാപകരുടെ മേക്കിട്ടു കയറലും. അവരതോടു കൂടി സേഫ് കോര്‍ണറിലേയ്ക്ക് പതിയെ മാറും. കാരണം കുട്ടികളെ തിരുത്തിയാലും ഇല്ലെങ്കിലും അവര്‍ക്ക് ഒരേ ശമ്പളം ലഭിക്കും എന്നതു തന്നെ.

ഇതില്‍ വളരെ രസകരമായ ഒരു വസ്തുത കൂടിയുണ്ട്. ഓടിപ്പറന്നു പ്രേമിച്ചു നടന്നവന്റെ ഭാര്യയുടെ അതേ അവസ്ഥ.

അവള്‍ക്കു നിന്നു തിരിയാന്‍ കഴിയില്ല. കാരണം അവന് എല്ലാ ടെക്നിക്കും അറിയാം. കണ്ണ് ഇടത്തോട്ടു ചരിഞ്ഞാല്‍, തലമുടി വലത്തോട്ടു കാറ്റില്‍ പാറിയാല്‍, എല്ലാം അവന്‍ അളന്നു കളയും.

ഇതേ പോലെ, സകലമാന കുനിഷ്ടു കുരുട്ടു ഗുലുമാലും ഒപ്പിച്ച രക്ഷിതാക്കളുടെ മക്കളാണ് കൂടുതലും ഇതിന്റെ ഇരകള്‍. പിന്നെ വാര്‍ത്താമാധ്യമങ്ങളിലെ പീഡന, ആക്രമണ, ലഹരി, ദുരന്ത വാര്‍ത്തകളുടെ സ്ഥിരം വായനക്കാരുടെ മക്കളും.

ഇങ്ങിനെയുള്ള രക്ഷിതാക്കളും മക്കളും തമ്മില്‍ സദാസമയം ആര്‍ഗ്യുമെന്റുകള്‍ (വാഗ്വാദം) നടക്കും. രക്ഷിതാക്കള്‍ Yes പറയും. മക്കള്‍ No പറയും. മക്കള്‍ തോല്‍ക്കുന്നിടം വരെ അതു തുടരും.

ഇങ്ങിനെ കുന്നുകൂടുന്ന യെസ്സും നോയും പക്ഷേ മക്കളുടെ മനസ്സിന്റെ ഉള്ളിന്റെ ഉള്ളില്‍ അവിടെ കിടക്കും. ഒരു സമയമാകുമ്പോള്‍ അവര്‍ Yes ഉം രക്ഷിതാക്കള്‍ No യും ആകുമെന്ന് ഉറപ്പ്.

ചുരുക്കത്തില്‍ കുട്ടികളുടെ മുടിയിലും ഉടുപ്പിലും ചെരുപ്പിലും നോട്ടത്തിലും സംസാരത്തിലും ഇരിപ്പിലും സൌഹൃദങ്ങളിലും തീറ്റയിലും മിട്ടായിയിലും തുടങ്ങി അവന്‍റെ സകലമാന കാര്യങ്ങളിലും ഇത്തരം രക്ഷിതാക്കള്‍ കയറി നിരങ്ങും.

സദാസമയവും മറ്റുള്ള കുട്ടികളുമായി താരതമ്യം ചെയ്യും. ഇങ്ങിനെയുള്ള രക്ഷിതാക്കളുടെ സമ്മേളനം കാണണമെങ്കില്‍ ഏതെങ്കിലും സ്കൂള്‍ കലോത്സവ വേദികളില്‍ പോയാല്‍ മതി.

നന്നായി പാടുന്ന മണ്ണുണ്ണികള്‍, മനോഹരമായി നൃത്തം ചെയ്യുന്ന മന്ദബുദ്ധികള്‍, മത്സരപ്പരീക്ഷകളില്‍ ഒന്നാമതെത്തുന്ന അന്തം കമ്മികള്‍….

ഫലത്തില്‍ ഇത്തരം രക്ഷിതാക്കള്‍ തങ്ങളുടെ മക്കളുടെ ജീവിതപ്പരീക്ഷകളെ നേരിടാനുള്ള പ്രതിരോധം ഇല്ലാതാക്കിക്കളയുകയാണ് ചെയ്യുന്നത്.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...