ചണം - Flax

ഒരു പ്രകൃതിദത്തനാരാണ്‌ ചണം. ചണ നാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു. ചണസസ്സ്യത്തിൽ നിന്നും ലഭിക്കുന്ന ഫലമാണ് ചണവിത്ത് അതിൽ   ഗുണമേറിയതാണ്
ചെറു ചണവിത്ത് FLAX SEED.
സംസ്‌കൃതം :അതസി, ക്ഷുമ, പിഞ്ചല, നീംപുഷ്പി.
ഹിന്ദി :അൽസി.കന്നഡ :അഗ്‌സി, ഹുചെല്ലു, ഉചെല്ലു. തമിഴ് :അലിവിതൈ,അലിവിരൈ.തെലുഗു :അവിസെലു,ഗിന് ജാലു. മദജിന്ജാലു.  ബംഗാളി :മർശിന, അത്സി.
ചെറു ചണവിത്ത് ഭക്ഷ്യ യോഗ്യവും ആരോഗ്യ പ്രദവും ഔഷധ ഗുണങ്ങളുള്ള  വയുമാണ് ഇന്ത്യയിൽ കൂടുതൽ കൃഷി ചെയ്യുന്നതും ചെറു ചണയാണ്, കോർക്കോറസ് എന്നാണ് ജീനസ് നാമം. 2000 വർഷങ്ങളായി തുണിയും  നൂലും നിർമ്മിക്കാനായി, ചണം ഇന്ത്യയിൽ ഉപയോഗിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കാർ ഇതിനെ ഇംഗ്ലണ്ടിലെത്തിച്ചു.

ഇന്ത്യൻ പുല്ല് എന്നാണ് അത് അന്ന് അറിയപ്പെട്ടിരുന്നത്. ഇന്ന്, സഞ്ചികൾ, ചരടുകൾ, ക്യാൻ‌വാസ്, ടാർപോളിൻ,ചാക്ക്‌,  പരവതാനികൾ തുടങ്ങിയവ നിർമ്മിക്കുന്നതിന് ചണം  ഉപയോഗിക്കുന്നു 20 നും 22.5 ഡിഗ്രി സെൽ‌ഷ്യസിനും ഇടയിലുള്ള താപനിലയും വർഷത്തിൽ 150 സെന്റ്റീമീറ്റർ മഴയും ചണകൃഷിക്കാവശ്യമാണ്.അമ്ലക്ഷാരസൂചിക 5pH ഉള്ള മണ്ണിൽ ചണം നന്നായി വളരും 2005-ലെ കണക്ക് പ്രകാരം ഇന്ത്യയാണ്‌ ചണത്തിന്റെ ലോകത്തെ ഏറ്റവും വലിയ ഉല്പാദകർ.  ചണവിത്ത് അഥവാ FLAX SEED ആരോഗ്യ സൗന്ദര്യ സംരക്ഷിക്കുന്നതിനും   ഉപയോഗിച്ചു വരുന്നു. ചണവിത്തിൽ നിന്നും എണ്ണയുംഉത്പാദിപ്പിക്കുന്നുണ്ട് FLAX SEED OIL.വസ്ത്രനിർമാണത്തിനാണ് ഈ സസ്യം ആദ്യം ഉപയോഗിച്ചിരുന്നത്. വൈകാതെ ചണവിത്തിന്റെ ഗുണങ്ങൾ ഒന്നൊന്നായി തിരിച്ചറിയുകയായിരുന്നു.

എന്നാൽ ആയുർവേദത്തിലും യുനാനിയിലും ഇവ ഉപയോഗിച്ചു കാണുന്നുണ്ട്. വിത്തിൽ അടങ്ങിയിരിക്കുന്ന ലിഗ്‌നുകളും ഒമേഗ 3 ഫാറ്റി ആസിഡുകളുമാണ് ശാസ്ത്രീയമായി ഇതിൽ കണ്ടെത്തിയിരിക്കുന്ന ഘടകങ്ങൾ.സ്തനാർബുദത്തെയും പ്രോസ്റ്റേറ്റ് അർബുദത്തെയും പ്രതിരോധിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ഇവയുടെ ഗുണങ്ങൾ.

ചണവിത്ത് കഴിക്കുമ്പോൾ വെള്ളം ധാരാളം കുടിക്കണം. പ്രമേഹ രോഗികൾക്കും നല്ലതാണ്. മുടി, ത്വക്ക്, കണ്ണ്, മൂത്രാശയരോഗങ്ങൾക്കും ലൈംഗികശേഷി വർധിപ്പിക്കുന്നതിനും ചണവിത്തിന്റെ ഉപഭോഗം നല്ലതാണ്. ചണവിത്ത് കഴിക്കേണ്ട രീതി സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. ചവച്ചരച്ച് കഴിക്കുന്നതും പൊടിച്ചു ഭക്ഷിക്കുന്നതും നല്ലതാണെന്ന് വാദങ്ങളുണ്ട് പൊടിച്ച ശേഷം വെള്ളത്തിൽ കലക്കി കുടിക്കാം പലഹാരങ്ങളിലും ചേർത്തു ഭക്ഷിക്കാം ഉത്തരേന്ത്യയിൽ ചണവിത്ത് വറുത്തും  പൊടിച്ചു റൊട്ടിയിലും, ബേക്കറി ഉത്പന്നങ്ങളിലും ചേർത്ത്ഉപയോഗിക്കുന്നുണ്ട്. 3000 ബി.സി കാലഘട്ടത്തില്‍ ബാബിലോണില്‍ ചണം കൃഷിചെയ്തിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ബാബിലോണ്‍ രാജാവായിരുന്നചാര്‍ലിമെയ്ന്‍ ചണവിത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മനസിലാക്കുകയും ഇത് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ചാര്‍ലിമെയ്നിന്‍റെ കണ്ടെത്തൽ  ശരിവെക്കുകയായിരുന്നു.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...