Showing posts with label Business. Show all posts
Showing posts with label Business. Show all posts

മെസ്റ്റ അഥവാ കെനാഫ്

ചണം പോലെയുള്ള ഒരു നാരും അതുണ്ടാകുന്ന സസ്യവുമാണ് മെസ്റ്റ അഥവാ കെനാഫ്. സുഡാൻ ആണ് ഈ ചെടീയുടെ ജന്മദേശം. ഇതിന്റെ നൂല് ചണത്തിന്റെ അപേക്ഷിച്ച് കട്ടി കൂടിയതാണ്. ചണത്തേക്കാളും കാഠിന്യമുള്ള നൂലായ മെസ്റ്റയുടെ ചെടി, കുറഞ്ഞ വളക്കൂറുള്ള മണ്ണിലും, കല്ല് നിറഞ്ഞ മണ്ണിലും ചണത്തെ അപേക്ഷിച്ച് വളരെ നന്നായി വളരുന്നു. വെള്ളപ്പൊക്കം പോലെയുള്ള പ്രാകൃതികദുരന്തങ്ങളേയും മെസ്റ്റ നന്നായി പ്രതിരോധിക്കുന്നു. ഇതിന്റെ കൃഷിയും സംസ്കരണവും ഉല്പാദനവും ചണത്തിന്റേതിനു സമാനമാണ്.

കനം കുറഞ്ഞ വസ്തുക്കൾ നിർമ്മിക്കാൻ ഈ നാര് പര്യാപ്തമല്ലെങ്കിലും നല്ല ബലമുള്ള ചരടുകളും, ചാക്കുകൾഊം ക്യാന്വാസുകളും ഇതിൽ നിന്നു നിർമ്മിക്കുന്നു. പൊതിയുന്നതിനുള്ള കടലാസ് നിർമ്മിക്കുന്നതിനും ബംഗാളിൽ മെസ്റ്റ ഉപയോഗിക്കുന്നു.

ഇന്ത്യയിൽ, ചണം ധാരാളമായി കൃഷി ചെയ്തിരുന്ന പൂർ‌വ്വബംഗാൾ, 1947-ലെ വിഭജനത്തിനു ശേഷം പാകിസ്താന്റെ ഭാഗമായപ്പോൾ, പശ്ചിമബംഗാളിൽ കൊൽക്കത്തയിലെ ചണമില്ലുകൾക്ക് ചണം കിട്ടാൻ വളരെ പ്രയാസം നേരിട്ടു. ഇക്കാലത്ത് പശ്ചിമബംഗാളിൽ മെസ്തയുടെ കൃഷിയും ഉല്പാദനവും ഏറ്റാണ്ട് 20 ഇരട്ടിയോളം വർദ്ധിച്ചു. ഇതിന്റെ കുറഞ്ഞ പരിരക്ഷണച്ചിലവ്, കൂടിയ വിളവ് എന്നീ ഗുണങ്ങൾ, പശ്ചിമബംഗാളിലെ കർഷകരുടെയിടയിൽ ഒരു നാണ്യവിള എന്നനിലയിൽ ഈ വിളയുടെ പ്രിയം വർദ്ധിപ്പിക്കാൻ ഇടയാക്കി.






Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

സറഗസി (surrogacy) അഥവാ വാടക ഗർഭധാരണം

സറഗസി ഒരു സ്ത്രീ തന്റെ ഗർഭപാത്രം ഗർഭധാരണത്തിനും പ്രസവത്തിനുമായി നൽകുക വഴി കുട്ടികളില്ലാത്ത ദമ്പതിമാർക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കാൻ സൌകര്യമൊരുക്കുന്ന സമ്പ്രദായമാണ് സറഗസി (surrogacy) അഥവാ വാടക ഗർഭധാരണം. കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടേതെങ്കിലുമോ ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണിത്. കൃത്രിമ ഗർഭധാരണ സമ്പ്രദായത്തിൽ, സഹായാധിഷ്ഠിത പ്രത്യൂല്പാദന മാർഗ്ഗങ്ങളിലൊന്നായി (Assisted Reproduction Technique) ഈ രീതി ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. സാധാരണയായി ഗർഭാശയ തകരാർ മൂലമുള്ള വന്ധ്യതയ്ക്ക് പരിഹാരമായിട്ടാണ് ഈ രീതി അവലംബിക്കുന്നത്. ഇത്തരത്തിൽ ഗർഭപാത്രം നൽകുന്ന സ്ത്രീയെ സറഗേറ്റ് അമ്മ അഥവാ മാറ്റമ്മ (surrogate mother)എന്ന് വിളിക്കുന്നു. സറഗസിയിൽ ആ സൌകര്യം ഉപയോഗപ്പെടുത്തുന്ന ദമ്പതികളുടെ തന്നെ അണ്ഡവും ബീജവും തമ്മിൽ സങ്കലനം നടത്തി ഉത്പാദിപ്പിക്കുന്ന സിക്താണ്ഡത്തെ ഗർഭപാത്രത്തിൽ പേറി പ്രസവിക്കുന്ന രീതിയുണ്ട്. അല്ലെങ്കിൽ ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ തന്നെ അണ്ഡം ദമ്പദികളിൽ ഭർത്താവിന്റെ ബീജവുമായി കൃത്രിമബീജസങ്കലനത്തിനായി നൽകി ആ സിക്താണ്ഡം ഉപയോഗിക്കുന്ന രീതിയുണ്ട്. ദമ്പതികളിൽ ആരുടെയെങ്കിലും ബീജം മറ്റാരുടെയെങ്കിലും ബീജവുമായി സംയോജിപ്പിച്ച് സിക്താണ്ഡം സൃഷ്ടിച്ച് മാറ്റമ്മയിൽ നിക്ഷേപിക്കുന്ന രീതിയും ഉണ്ട്. ചിലർ പരോപകാരപര തല്പരതയോടെ ഗർഭപാത്രം നൽകുമ്പോൾ മറ്റു ചിലർ പ്രതിഫലം വാങ്ങിയും നൽകുന്നു. ഇന്ത്യയിലെ അവസ്ഥ 2002 മുതൽക്ക് തന്നെ നടക്കുന്നുണ്ടെങ്കിലും 'സറോഗസി' യെ നിയന്ത്രിക്കുന്ന നിയമങ്ങളൊന്നും തന്നെ നിലവിൽ ഇന്ത്യയിലില്ല. അത് നിയമവിരുദ്ധമോ വിധേയമോ അല്ല.ഇരു കക്ഷികൾ തമ്മിലുള്ള ഒരു സ്വകാര്യ ഉടമ്പടി മാത്രമാണിത്. ഈ കരാറിന്റെ ലംഘനത്തിന്മേൽ നിയമനടപടി സ്വീകരിക്കാൻ പലപ്പോഴും സാധിക്കുകയുമില്ല.ഇന്ത്യയിൽ പ്രതിഫലം വാങ്ങിയുള്ള സറഗസി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സഹായാധിഷ്ഠിത പ്രത്യുല്പാദന മാർഗ്ഗങ്ങൾ സംബന്ധിച്ച് നടപ്പാക്കുന്ന നിയമത്തിൽ (Assisted Reproduction Technology Bill) ഇതിനെ സംബന്ധിച്ചുള്ള കർശന വ്യവസ്ഥകൾ ഉൾച്ചേർക്കാൻ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യൻ ലോ കമീഷൻ 2009 ആഗസ്ത് അഞ്ചിന് കേന്ദ്രസർക്കാരിനു സമർപ്പിച്ച 228-ാമത് റിപ്പോർട്ടിൽ നിർദ്ദേശപ്രകാരമാണ് ഈ പുതിയ നിയമം. "ഇതിൽ ഏറെ മനുഷ്യാവകാശപ്രശ്നങ്ങളും ധാർമികവിഷയങ്ങളും ഉൾച്ചേർന്നിട്ടുണ്ട്. നിയമപരമായ ചട്ടക്കൂട്ടിലല്ലെങ്കിൽ ഒട്ടേറെ സങ്കീർണതകൾ ഉണ്ടാകാം. എന്നാൽ, അവ്യക്തമായ "ധാർമിക" കാരണങ്ങൾ പറഞ്ഞ് ഇത്തരം ഗർഭധാരണങ്ങൾ നിരോധിക്കുന്നതിന് അർഥമില്ല"- കമീഷൻ വ്യക്തമാക്കി.





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

50 കാരറ്റ് സ്വർണ്ണം എവിടെയെങ്കിലും കിട്ടുമോ?

"50 കാരറ്റ് സ്വർണ്ണം എവിടെയെങ്കിലും കിട്ടുമോ ചേട്ടാ? വില ഒരു  പ്രശ്നമല്ല "

ഒരു സുഹൃത്തിന്റെ ചോദ്യമാണ്.

" എന്തൊരു മണ്ടൻ ചോദ്യം " എന്നു പറയാൻ വരട്ടെ.

സ്വർണ്ണം വാങ്ങിക്കൂട്ടുന്നതിൽ ലോകത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നവരാണ് മലയാളികളെന്നാലും സ്വർണ്ണത്തെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പോലും മിക്കവർക്കും അറിയില്ല എന്നതാണ് സത്യം.

ഡയമണ്ടിനെ കുറിച്ചുള്ള പോസ്റ്റ് വായിച്ചതോടെ ഡയമണ്ട് വാങ്ങാനുള്ള മോഹം ഉപേക്ഷിച്ച സുഹൃത്ത്, ഭാര്യക്ക് വിവാഹ വാർഷികത്തിന് പുതുമയുള്ള സമ്മാനമായി മനസ്സിൽ കണ്ടത് അധികമാരും വാങ്ങാൻ സാദ്ധ്യതയില്ലാത്ത 50 കാരറ്റ് സ്വർണ്ണമാണ്.

പക്ഷെ പല ജ്വല്ലറികളിലും അന്വേഷിച്ചെങ്കിലും 24 കാരറ്റിന് മുകളിൽ എവിടെയും ലഭ്യമല്ല എന്ന മറുപടിയാണ് കിട്ടിയത്.  പൊതുവേ മലയാളികൾക്ക് ഇത്തരം സംശയങ്ങൾ ഉണ്ടാവാത്തതാണ്. അഥവാ ഉണ്ടായാൽത്തന്നെ, ദുരഭിമാനം കാരണം അതാരോടും ചോദിക്കാൻ സാദ്ധ്യത കുറവുമാണ്.

ഇനി ചോദിച്ചാലോ മിക്കവർക്കും ഉത്തരം അറിയില്ല എന്നതാണ് സത്യം. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജ്വല്ലറിയിൽ വച്ച് 22 കാരറ്റിന് പകരം കൂടുതൽ പരിശുദ്ധിയുള്ള 25 ഓ 50 ഓ കാരറ്റ് സ്വർണ്ണം വാങ്ങിക്കൂടെ എന്ന് അച്ഛനോട് ചോദിച്ചത്. മിണ്ടാതിരിക്കാനുള്ള താക്കീതായിരുന്നു മറുപടി. വീട്ടിലെത്തി വീണ്ടും എന്താണീ സ്വർണ്ണവും കാരറ്റും തമ്മിലുള്ള ബന്ധം, അഥവാ ഇനി ബീറ്റ്റൂട്ടിലോ തക്കാളിയിലോ മറ്റോ സ്വർണ്ണത്തിന്റെ പരിശുദ്ധി ഉണ്ടോ എന്നൊക്കെ  ചോദിച്ചപ്പോൾ സ്കൂളിൽ ടീച്ചറോട് ചോദിക്കാനായിരുന്നു നിർദ്ധേശം.

ഉത്തരം തേടി സ്കൂളിലെത്തിയെങ്കിലും ടീച്ചർമാർക്കറിയില്ലെന്നത് പോകട്ടെ, അങ്കിൾ, ആൻറി തുടങ്ങി അപ്പൂപ്പൻ വരെ ആർക്കും ഉത്തരമില്ല. പലർക്കും ആകെ അറിയാവുന്നത് 24 കാരറ്റ് ഏറ്റവും ഉയർന്ന പരിശുദ്ധി ആണെന്നും, പക്ഷെ മൃദുലമായത് കൊണ്ട് ആഭരണങ്ങൾ ഉണ്ടാക്കാൻ 22 കാരറ്റ് ആണ് ഉപയോഗിക്കുന്നതെന്നുമാണ്.

ഏറ്റവും പരിശുദ്ധ സ്വർണ്ണം 100 കാരറ്റ് ആയിരിക്കില്ലേ  എന്നും, പരിശുദ്ധിയെ  കാരറ്റ് എന്നു വിളിക്കുന്നത്  എന്തിനാണെന്നും ഉള്ള ചോദ്യങ്ങൾക്ക് അന്ന്  ഉത്തരം കിട്ടിയില്ല.

വർഷങ്ങൾക്കിപ്പുറം,  ഇരുപതിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ളവരോടും അതിൽ തന്നെ ഇന്ത്യയിൽ 15ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ളവരോടും ട്രെയിനിംഗിന്റെ ഭാഗമായി ഇതേ ചോദ്യം ചോദിക്കാറുണ്ടെങ്കിലും ആർക്കും തന്നെ ഉത്തരം അറിയുമായിരുന്നില്ല. പക്ഷേ  തീർത്തും കൗതുകകരമായി തോന്നിയത്   ജ്വല്ലറികളിൽ  ജോലി ചെയ്യുന്ന പലർക്കും ശരിയായ ഉത്തരം അറിയില്ല എന്നതാണ്.

 പഠിക്കുന്ന കുട്ടികൾ ഉള്ള എല്ലാവരും എന്നെങ്കിലും ഈ ചോദ്യം പ്രതീക്ഷിക്കേണ്ടതുണ്ട് എന്നതിനാൽ നമ്മുക്ക് സ്വർണ്ണവും കാരറ്റും തമ്മിലുള്ള ബന്ധവും ഈ പേര് വന്നതെങ്ങിനെ എന്നുമുള്ള  ഉത്തരത്തിലേക്ക് കടക്കാം.

നൂറ്റാണ്ടുകൾക്ക് മുൻപ്, രാജ്യങ്ങളിൽ അളവു തൂക്ക നിയന്ത്രണ വകുപ്പുകൾ ഒക്കെ വരുന്നതിന് മുൻപുള്ള കാലത്ത്, സാധനങ്ങൾ ഭാരത്തിന്റെ അടിസ്ഥാനത്തിൽ തൂക്കി വാങ്ങാനോ വിൽക്കാനോ ആയി പൊതുവായ തൂക്ക കട്ടികൾ ഒന്നുണ്ടായിരുന്നില്ല. ബാർട്ടർ സമ്പ്രദായത്തിലും മറ്റും  നിത്യോപയോഗ  സാധനങ്ങളുടെ ക്രയ വിക്രയം വലിയ പ്രശ്നം ഉണ്ടാക്കിയില്ലെങ്കിലും അമൂല്യമായ സ്വർണ്ണത്തിനും രത്നങ്ങൾക്കും ഒക്കെ എല്ലാ രാജ്യത്തും പ്രദേശത്തും ഒരേ തൂക്കവും വിശ്വാസ്യതയും ഉള്ള ഒരു വസ്തു ആവശ്യമായിരുന്നു.

എന്നാൽ, പ്രകൃതി എവിടെയും സുലഭമായി കിട്ടുന്ന എന്നാൽ ഒരേ ഭാരമുള്ള ഒന്നിലധികം വസ്തുക്കൾ സൃഷ്ടിക്കുകയില്ലല്ലോ. ഒരേ പോലിരിക്കുന്ന രണ്ടു വസ്തുക്കൾ സാധാരണ ഉണ്ടാവാറില്ല.

പക്ഷെ പ്രകൃതിയുടെ വികൃതി എന്നോ അനുഗ്രഹം എന്നോ പറയാം, മെഡിറ്ററേനിയൻ കാലാവസ്ഥയിൽ വളരുന്ന Carob മരത്തിന്റെ കായകൾക്ക് (വിത്തിന്)എല്ലാം ഒരേ വലിപ്പവും ഭാരവുമായിരുന്നു. ഏത് രാജ്യത്തെ, ഏത് പ്രദേശത്തെ, ഏത് മരത്തിലെ കായയുടെ പയർ മണിക്കും ഒരേ ഭാരം. അത്ഭുതം തന്നെ!.

ഓരോ പയർ മണിയുടെയും അഥവാ, Carob ന്റെയും ഭാരം കൃത്യം 200 മില്ലിഗ്രാം, അഥവാ ഒരു ഗ്രാമിന്റെ അഞ്ചിലൊന്ന്. ഇന്നത്തെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഭാരം നോക്കിയപ്പോൾ പോലും വ്യത്യാസം കണ്ടു പിടിക്കാനായത് 0.003 gm മാത്രം. ഈ കാരബ് പയർ മണികളാണ് അറബികളും മറ്റും സ്വർണ്ണത്തിന്റെ ഭാരം കണക്കാക്കി  വിൽക്കുകയും വാങ്ങുകയും ചെയ്യാൻ ആധാരമാക്കിയിരുന്നത്. അതിന്റെ ഭാരത്തിന്റെ  വിശ്വാസ്യതയിൽ ആർക്കും തർക്കമുണ്ടായിരുന്നില്ല.

സ്വർണ്ണം തരികളായും ചെറു തകിടുകളായും ആയിരുന്നു, അടിസ്ഥാന ക്രയവിക്രയം നടന്നിരുന്നത്. ആഭരണങ്ങൾ ഉണ്ടാക്കാനും മറ്റും സ്വർണ്ണപ്പണിക്കാരെ ഏൽപ്പിക്കുമ്പോൾ, ശുദ്ധമായ സ്വർണ്ണം ദൃഡത കുറഞ്ഞതായതിനാൽ  അതിൽ ചേർക്കാനുള്ള ചെറിയ അളവ് വെള്ളി  കൂടെ ആവശ്യക്കാരൻ കൊടുക്കണമായിരുന്നു.

ആഭരണങ്ങൾ ഉണ്ടാക്കാനുള്ള അനുപാതം, ഉണ്ടാക്കാനുള്ള  സൗകര്യത്തിന്, ഏറ്റവും കൂടിയത്  24 കാരബിന്റെ തൂക്കത്തിൽ 22 കാരബ് തൂക്കം സ്വർണ്ണവും 2 കാരബ് തൂക്കം വെള്ളിയും  എന്നതായി മാറി. ആവശ്യത്തിന് സ്വർണ്ണം ഇല്ലാത്തവർ 18 കാരബ് സ്വർണ്ണവും ബാക്കി വെള്ളിയും അല്ലെങ്കിൽ 16 ഭാഗം സ്വർണ്ണം 8 ഭാഗം വെള്ളി എന്നിങ്ങനെ  അവരവരുടെ കഴിവിനനുസരിച്ച്  കൊടുത്ത് ആഭരണങ്ങൾ ഉണ്ടാക്കിയിരുന്നു. എളുപ്പത്തിൽ ഭാഗിക്കാം എന്നതിനാൽ കണക്ക് വെക്കാൻ സൗകര്യത്തിന്  ഇടപാടുകൾ  24 ന്റെ ഗുണിതങ്ങൾ ആയി തുടർന്നു പോന്നു.

കാലക്രമേണ, വെള്ളിക്ക് പകരം വില കുറഞ്ഞ ചെമ്പ് സ്വർണ്ണപ്പണിക്കാർ തന്നെ ചേർക്കുകയും സ്വർണ്ണം മാത്രം, ആവശ്യക്കാർ 16 കാരബ്, 18 കാരബ്, 22 കാരബ് എന്നിങ്ങനെ ആഭരണം ഉണ്ടാക്കാനായി കൊടുക്കുകയും ചെയ്ത് പോന്നു. ആഭരണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്റെ കാരബ് പറഞ്ഞാൽ എത്ര ഭാഗം / പരിശുദ്ധി അതിനുണ്ടെന്ന് പെട്ടന്ന് തന്നെ എല്ലാവർക്കും മനസ്സിലാക്കാനായതോടെ കാരബ് എന്ന വാക്ക് സ്വർണ്ണത്തിന്റെ പരിശുദ്ധിയെ കുറിക്കുന്ന ഒന്നായി. ഈ കാരബ് എന്ന വാക്ക് പാശ്ചാത്യർ ഉപയോഗിച്ച് തുടങ്ങിയതോടെ പിന്നീട് കാരറ്റ് (Karat) എന്നായി മാറിയതാണ്.

24 ൽ 18 ഭാഗം അഥവാ 18 കാരറ്റ് സ്വർണ്ണം എന്നു പറഞ്ഞാൽ 75% സ്വർണ്ണം ഉപയോഗിച്ചാണ് ആഭരണം ഉണ്ടാക്കിയിരിക്കുന്നത് എന്നർത്ഥം. 24 ൽ 22 കാരറ്റ് സ്വർണ്ണമാണെന്ന് പറഞ്ഞാലോ 91.6% സ്വർണ്ണം ആഭരണത്തിലുണ്ട് എന്നു മാത്രമേ അർത്ഥമുള്ളൂ.

അതായത് 22 കാരറ്റ് എന്നതും 916 പരിശുദ്ധി എന്നു പറയുന്നതും ഒന്നു തന്നെ എന്നു സാരം.

ഇനി 24 കാരറ്റ് സ്വർണ്ണമാണെങ്കിലും 99.9% മാത്രമേ പരിശുദ്ധി കിട്ടുകയുള്ളു. അൽപമെങ്കിലും മറ്റു ലോഹങ്ങളുടെ സങ്കരം ഉണ്ടായിരിക്കും. ഇന്നുവരെ റിഫൈൻ ചെയ്തെടുത്തിട്ടുള്ള ഏറ്റവും ശുദ്ധമായ സ്വർണ്ണം 999.999 അഥവാ Six Nines ആണ്. സ്വർണ്ണ ബാറുകൾ പരിശുദ്ധിയിൽ 999.9 ആയിരിക്കും
സ്വർണ്ണത്തെക്കുറിച്ച് ഒരു പാട് രസകരമായ വസ്തുതകൾ ഉണ്ടെങ്കിലും വിസ്താര ഭയം മൂലം ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

 തിളക്കം ഒന്നുകൊണ്ട് മാത്രമല്ല ആഭരണമേഖലയിൽ അജയ്യനായി സ്വർണ്ണം വാഴുന്നത്, മറിച്ച് ആഭരണങ്ങൾ ഉണ്ടാക്കാൻ സൗകര്യപ്രദമായ മറ്റൊരു ലോഹവും സ്വർണ്ണത്തിന് മുന്നിലില്ല എന്നതാണ് സത്യം.

വലിച്ചു നീട്ടി കമ്പികളാക്കാനും അടിച്ചു പരത്തി നേർത്ത തകിടുകളാക്കാനും സ്വർണ്ണത്തിനുള്ള സാധ്യത അപാരമാണ്.

നാലുപവന്റെ സാധാരണ മാലയിലെ സ്വർണ്ണം  വലിച്ചു നീട്ടി 80 കിലോമീറ്റർ നീളമുള്ള കമ്പിയാക്കാൻ കഴിയും എന്നു മാത്രമല്ല, അടിച്ചു പരത്തിയാൽ 100 സ്ക്വയർ ഫീറ്റ് വലിപ്പത്തിലുള്ള തകിടാക്കാനും  കഴിയും.

ഇനി സ്വർണ്ണം വാങ്ങുന്നത് ആധികാരികമായി തന്നെയാവട്ടെ.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

പണം കായ്ക്കും മരങ്ങള്‍

പത്തു പുത്രന്മാര്‍ക്കു സമമാണ് ഒരു മരം എന്നാണ് ഭാരതീയ പണ്ഡിതനും ഗുരുവുമായിരുന്ന ശാര്‍ങ്ഗധരന്റെ 'വൃക്ഷായുര്‍വേദം' എന്ന ഗ്രന്ഥം പറയുന്നത്.  ഇങ്ങനെയുള്ള ഒരു മരത്തിന്റെ തടി മനുഷ്യന് ചെയ്യുന്ന നന്മകള്‍ എത്ര പറഞ്ഞാലും അധികമാകുന്നില്ല. ഒരു വീടിന്റെ കാര്യംതന്നെയെടുക്കാം. പഴയ വീടുകള്‍ക്ക് കഴുക്കോലിനും പട്ടികയ്ക്കും മരം കൂടാതെ കഴിഞ്ഞിരുന്നില്ല. മരത്തടിയെന്നത് ചില്ലറ കാര്യമല്ലെന്ന് പറയാം.

തടിയാണ് താരം!

''ഇത് തലമുറകളായുള്ള ഞങ്ങളുടെ സൂക്ഷിപ്പുകട്ടിലാണ്. ഇതിന് ഇരുന്നൂറ് കൊല്ലത്തിലേറെയുണ്ട് പഴക്കം.'' -ഇങ്ങനെയെല്ലാം ആളുകള്‍ തങ്ങളുടെ വീടുകളിലെ മരസാധനങ്ങള്‍ കാണിച്ച് അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടില്ലേ? ഈട്ടികൊണ്ടോ തേക്കുകൊണ്ടോ, കരിവാകകൊണ്ടോ ഒക്കെ പണിയിച്ച കലാവിരുതുള്ള കട്ടിലും കസേരയും സിംഹാസനവുമെല്ലാം പഴയ തറവാടുകളില്‍ സൂക്ഷിപ്പുസ്വത്തായി ഇന്നും കാണാം.

മരമുണ്ടാകുന്നത്.

എങ്ങനെയാണ് മരത്തടി ഉണ്ടാകുന്നത്? സിമന്റും കമ്പിയും മണലും മെറ്റലും ചേര്‍ന്നതാണല്ലോ കോണ്‍ക്രീറ്റ്. അതുപോലെ സെല്ലുലോസും ലിഗ്‌നിനുകളും മറ്റനേകം രാസപദാര്‍ത്ഥങ്ങളും ചേര്‍ന്നതാണ് മരത്തടി. തടിക്കകത്ത് നെടുകെയും കുറുകേയുമായി സെല്ലുലോസ് നാരുകള്‍ കൊണ്ടാണ് തടി ഉണ്ടാക്കിയിട്ടുളളത്. പുഴുക്കുത്തും ചിതല്‍ക്കുത്തുമൊക്കെ തടയാനായി വിവിധയിനം ഫിനോളും മെഥനോളുമെല്ലാം പല തടികളിലും അടങ്ങിയിട്ടുണ്ട്.

ചന്ദനഗന്ധികള്‍

വിലപിടിച്ച മരമാണ് ചന്ദനം. ഇന്ന് ചന്ദനം ഏറെയും കൃഷിചെയ്യുന്നതും സംരക്ഷിക്കുന്നതും വിദേശനാണ്യം നേടിത്തരുന്ന ചന്ദനത്തൈലം വാറ്റിയെടുക്കുന്നതിനാണ്. പാകമായ ചന്ദനത്തടി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കും. ഇവയിലൂടെ മെഷിനറി ഉപയോഗിച്ച് നീരാവി കടത്തിവിട്ട്  പുറത്തുവരുന്ന നീരാവി തണുത്തുറയുമ്പോള്‍ തടിയില്‍ അടങ്ങിയിരിക്കുന്ന സുഗന്ധം നിറഞ്ഞ എണ്ണ വേര്‍തിരിച്ചുകിട്ടുന്നു. ഈ എണ്ണകൊണ്ടാണ് അത്തറും സെന്റും സുഗന്ധലേപനങ്ങളുമൊക്കെ ഉണ്ടാക്കുന്നത്. ഇങ്ങനെ തൈലം മാറ്റിയതിനുശേഷമുള്ള ചണ്ടിയാണ് ചന്ദനത്തിരികളായി മാറുന്നത്.

തസ്‌കരവേരുകള്‍

Santalol എന്ന രാസപദാര്‍ഥമാണ് ചന്ദനത്തിന് ഈ മാസ്മരഗന്ധം നല്‍കുന്നത്. കേരളത്തില്‍ ഇടുക്കിയിലെ മറയൂരിലാണ് ചന്ദനമരങ്ങള്‍ വളരുന്നത്. Santalum album  എന്ന കുടുംബത്തിലെ ഒരു ഇടത്തരം വൃക്ഷമായ ചന്ദനമരത്തിന്റെ ഇലകള്‍ക്ക് സ്വയം ആഹാരം പാകംചെയ്യാന്‍ കഴിയുമെങ്കിലും വേരുകള്‍ തസ്‌കരന്മാരാണ് എന്നു പറയാം. മറ്റു മരങ്ങളുടെ വേരുകളില്‍നിന്ന് ആഹാരവും വെള്ളവും മറ്റു ലവണങ്ങളും വലിച്ചെടുക്കുന്ന ചന്ദനമരം അക്കേഷ്യാമരങ്ങള്‍ക്കു തുല്യമാണ്. അതുകൊണ്ടുതന്നെ കുന്നിന്‍പ്രദേശങ്ങളിലും വനഭാഗങ്ങളിലുമൊക്കെയാണ് ചന്ദനം വളരുന്നത്. മരത്തിന്റെ കാതലിലും വേരുകളിലുമാണ് സുഗന്ധമുള്ള എണ്ണ അടങ്ങിയിട്ടുള്ളത്.

കര്‍പ്പൂരം

ചൂടാക്കിയാലും ഉരുകാതെ ആവിയായിപ്പോകുന്ന ഔഷധമാണ് മരത്തടിയില്‍നിന്ന് ഊറ്റിയെടുക്കുന്ന കര്‍പ്പൂരം. ചൈന, ജപ്പാന്‍, തായ്ലന്‍ഡ്, തായ്വാന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ വളരുന്ന കര്‍പ്പൂരച്ചെടി, ഇന്ത്യയില്‍ വളരെക്കുറച്ചു മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. ഡെറാഡൂണ്‍, കൊല്‍ക്കത്ത, നീലഗിരി, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ ചുരുങ്ങിയതോതില്‍ കര്‍പ്പൂരമുണ്ട്. ചെറുകഷണങ്ങളാക്കി നുറുക്കിയ കര്‍പ്പൂരത്തടിയിലൂടെ നീരാവി കടത്തിവിടുമ്പോള്‍ ചന്ദനംപോലെ സുഗന്ധമുള്ള ലേപനവും മെഴുകുപോലെ കര്‍പ്പൂരവും ലഭിക്കും. കര്‍പ്പൂരം ചൂടാക്കിയാല്‍ ഉരുകാതെതന്നെ ആവിയാവുകയും തണുക്കുമ്പോള്‍ തിരിച്ച് ഖരരൂപത്തിലാവുകയും ചെയ്യും. ഇത് വെള്ളത്തില്‍ ലയിക്കുന്നുമില്ല. വെളുത്ത് മെഴുകുപോലെയുള്ള ഈ പദാര്‍ഥം അമ്പലങ്ങളിലും പൂജകള്‍ക്കുമെന്നതുപോലെ ആയുര്‍വേദ മരുന്നുകളിലും തൊലിപ്പുറത്ത് പുരട്ടുന്ന ഓയിന്റ്മെന്റുകളിലും ചുമയ്ക്കുള്ള സിറപ്പുകളിലും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ചെറിയതോതിലുള്ള വേദനസംഹാരിയും അണുനാശിനിയും കൂടിയാണ് കര്‍പ്പൂരം.

പണം തരും റബ്ബര്‍

ബ്രസീലിലെ ആമസോണ്‍ വനങ്ങളിലുണ്ടായിരുന്ന റബ്ബറിനെ ഇന്ത്യയില്‍ കൊണ്ടുവന്ന വിദേശീയര്‍ അന്നു വിചാരിച്ചിരിക്കില്ല അത് ഇത്രത്തോളം വളരുമെന്ന്.  റബ്ബറിന്റെ പുറംതൊലി ചെത്തിയെടുക്കുമ്പോള്‍ കിട്ടുന്ന കട്ടിയുള്ള വെള്ളക്കറയാണ് പ്രധാന അസംസ്‌കൃത വസ്തു. ഇത് ശേഖരിച്ച് ആസിഡും മറ്റു കെമിക്കലുകളും ചേര്‍ത്ത് ഉറയൊഴിച്ചുണ്ടാക്കുന്നതാണ് റബ്ബര്‍ഷീറ്റായി വരുന്നത്. ഇത് പ്രത്യേക റോളര്‍ മെഷീനുകളില്‍ അടിച്ചുപരത്തി, ജലാംശം മുഴുവനായി കളഞ്ഞ് ഉണക്കാനിടുന്നു. ശേഷം ഉണക്കി ചെമ്പുനിറമാകുമ്പോള്‍ വില്പനപ്പരുവമാകും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വര്‍ധിച്ച ഇക്കാലത്തും റബ്ബറിന്  കേരളത്തില്‍ പെരുമയുണ്ട്.

റബ്ബര്‍ത്തടി പുഴുങ്ങുന്ന സൂത്രം

ചില മരത്തടികള്‍ പെട്ടെന്ന് ചിതല്‍ കുത്തുന്നതും പൊടിത്തരികള്‍ അടര്‍ന്നുവീഴുന്നതും കണ്ടിട്ടില്ലേ? തടിയുടെ വെള്ളയിലും റബ്ബര്‍ത്തടിയിലും എല്ലാം ഫിനോളിന്റെയും മെഥനോളിന്റെയും സാന്നിധ്യവും സാമീപ്യവും തീരെ കുറയുന്നതാണ് കാരണം.ഇപ്പോള്‍ പുഴുങ്ങിയ റബ്ബര്‍ത്തടികൊണ്ടുള്ള ഫര്‍ണിച്ചറും വാതിലുകളും ധാരാളമായി വാങ്ങാന്‍ കിട്ടും. ഇത് എങ്ങനെ സാധിക്കുന്നുവെന്നല്ലേ? ഇത്തരം തടികളില്‍ രാസപദാര്‍ഥങ്ങള്‍ സന്നിവേശിപ്പിച്ച് സംരക്ഷണം നല്‍കുന്നു. എന്നാല്‍ ഇവയും  കുറച്ചുനാള്‍ കഴിഞ്ഞാല്‍ ചിതല്‍ കുത്തുകയോ തരിപ്പൊടി  വീഴുകയോ ചെയ്യും. 'റബ്ബര്‍ത്തടി പുഴുങ്ങുക' എന്നാണ് നാട്ടിന്‍പുറങ്ങളില്‍ ഈ സൂത്രം അറിയപ്പെടുന്നത്.

കറുവപ്പട്ട

Cinnamonum zeylanicum എന്ന കുടുംബത്തില്‍പെട്ട മരത്തിന്റെ തൊലിയാണ് കറുവപ്പട്ട.  ശിഖരങ്ങള്‍ക്ക് ഏകദേശം രണ്ടിഞ്ച് കനമുണ്ടാകുമ്പോള്‍ അവ വെട്ടിയെടുത്ത് പുറംതൊലി ചുരണ്ടിക്കളയുന്നു. പിച്ചളക്കമ്പികളുപയോഗിച്ച് അകത്തെ തൊലി കനംകുറഞ്ഞ പാളികളായി അടര്‍ത്തിയെടുക്കുന്ന കുഴല്‍പോലുള്ള തൊലി ആദ്യം വെയിലിലും പിന്നെ തണലത്തും വെച്ച് ഉണക്കിയെടുക്കുന്നതാണ് കറുവപ്പട്ട. Cinnamaldehyde  എന്ന രാസപദാര്‍ഥമത്രെ കറുവപ്പട്ടയ്ക്ക് മണവും രുചിയും നല്‍കുന്ന പ്രധാന ഘടകം. ഇതിന്റെ ലഭ്യതയില്ലായ്മ മുതലാക്കി കൃത്രിമപ്പട്ടയും വിപണികളില്‍ സുലഭമാണ്.

കുന്തിരിക്കം

മരത്തടിയില്‍നിന്നു ലഭിക്കുന്ന മറ്റൊരു സുഗന്ധലേപന പദാര്‍ഥമാണ് കുന്തിരിക്കം. മുരിങ്ങാമരം, മാവ് തുടങ്ങിയ മരങ്ങളില്‍ കത്തികൊണ്ടു വരച്ചാലോ, തൊലിക്കു പരിക്കുപറ്റിയാലോ ഒരുതരം കട്ടിപ്പശ ഊറി പുറത്തേക്കു വരുന്നതു കണ്ടിട്ടില്ലേ?  അത്തരം സുഗന്ധമുള്ള ഒരു പശയാണ് കുന്തിരിക്കത്തടിയില്‍നിന്നും എടുത്ത് സംസ്‌കരിക്കുന്നത്. കുന്തിരിക്കം കനലിട്ട് പുകയ്ക്കുന്നത് സൗരഭ്യമുണ്ടാക്കുന്നു. കൊതുകിനെ അകറ്റാനും കുന്തിരിക്കം പുകയ്ക്കാറുണ്ട്. ഔഷധച്ചേരുവയായും വാര്‍ണീഷ് നിര്‍മാണത്തിലും ഇത് ഉപയോഗിക്കുന്നു.  ഇന്ത്യയില്‍, അസം, ബംഗാള്‍, കേരളത്തിലെ പശ്ചിമഘട്ട മലനിരകള്‍ എന്നിവിടങ്ങളില്‍ ഇത് വളരുന്നുണ്ട്. 'കുങ്ങില്യം' എന്നും പലദേശങ്ങളില്‍ അറിയപ്പെടുന്നു. ചിലയിടങ്ങളില്‍ കുന്തുരുകം എന്നും. ചരകനും സുശ്രുതനും 'ശല്ലാകി' എന്ന് കുന്തിരിക്കത്തെ പരിചയപ്പെടുത്തുന്നു.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...