ചിതൽ വിശേഷങ്ങൾ

പൊതുവേ എല്ലായിടത്തും കാണുന്ന ഒരു ഷഡ്പദമാണ് ചിതൽ. ഐസൊപ്റ്റെറ വിഭാഗത്തിൽ പെടുന്ന ഇത് സാമൂഹ്യജീവിയാണ്. ഉറുമ്പുകളേയും, തേനീച്ചകളേയും കടന്നലുകളേയും പോലെ നിരവധിയെണ്ണം എണ്ണം വലിയ കോളനിയായി കഴിയുന്നു. മനുഷ്യർപൊതുവേ ചിതലിനെ ശല്യമുണ്ടാക്കുന്ന ഒരു കീടമായാണു കാണുന്നതെങ്കിലും പാരിസ്ഥിതികമായി പ്രാധാന്യമുള്ള ജീവിയാണിത്. ഒരു സാധാരണ കോളനിയിൽ നിംഫുകൾ (പ്രായപൂർത്തിയെത്താത്തവ), ജോലിക്കാർ, പട്ടാളക്കാർ, പ്രത്യുത്പാദന ശേഷിയുള്ളവർ, രാജ്ഞി (ചിലപ്പോൾ ഒന്നിലധികം) എന്നിവയാണുണ്ടാവുക. ഉഷ്ണമേഖല, ഉപോഷ്ണമേഖലപ്രദേശങ്ങളിൽ കൂടുതലായി കണ്ടുവരുന്നു. പറക്കാൻ ശേഷിയുള്ള ചിതലുകൾ കോളനിയുടെ വലിപ്പം വല്ലാതെ വർദ്ധിക്കുമ്പോൾ പുതിയ കോളനിയുണ്ടാക്കാനായി കൂടുവിട്ട് പുറത്തിറങ്ങാറുണ്ട്. ഇവയെ ഈയലുകൾ (ഈയാംപാറ്റ) എന്നു വിളിക്കുന്നു.

ആകൃതിയും നിറവും മൂലം വെളുത്ത ഉറുമ്പുകൾ അല്ലെങ്കിൽ വെള്ളുറുമ്പുകൾ എന്നൊക്കെ ഇവയെ വിളിക്കാറുണ്ടെങ്കിലും ഉറുമ്പുകളുമായി ചിതലുകൾക്ക് അകന്ന ബന്ധമേയുള്ളു. പാറ്റകളാണ് ചിതലുകളുടെ അടുത്ത ബന്ധുക്കൾ.


സാമൂഹിക ഘടന

പ്രത്യുത്പാദന ശേഷിയുള്ളവ

പറക്കാൻ ശേഷിയുള്ള, ഇണചേർന്ന, മുട്ടയിടുന്ന പെൺ ചിതലിനെ രാജ്ഞി എന്നു വിളിക്കുന്നു. ഇണ ചേരാൻ കഴിവുള്ള രാജ്ഞിയുടെ സമീപത്തു തന്നെയുള്ള പറക്കാൻ കഴിവുള്ള ആൺ ചിതലിനെ രാജാവ് എന്നും വിളിക്കാറുണ്ട്. ജനിതക വിദ്യകൾ ഉപയോഗിച്ചുള്ള പഠനങ്ങളിൽ നിന്നും കോളനിയിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ പരിശോധിച്ചപ്പോൾ ഒന്നിലധികം ഇണകളുടെ സാന്നിദ്ധ്യം ഒരു കോളനിയിലുണ്ടാകാനിടയുടെന്നു കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം പ്രത്യുത്പാദന ശേഷിയുള്ള ജോഡികൾ ഒരു കോളനിയിൽ തീരെ അസാധാരണമല്ല.

പ്രായപൂർത്തിയായ ഒരു പ്രഥമ രാജ്ഞിയ്ക്ക് വളരെയധികം മുട്ടകൾ ഇടാനുള്ള കഴിവുണ്ട്. രാജ്ഞിയിൽ സാധാരണയുള്ളതിലധികമായി അണ്ഡാശയങ്ങൾ ബാഹ്യഘടന ഉൾപ്പെടെ ഉണ്ടായിവരുന്നതായിരിക്കും. ഇത് രാജ്ഞിയുടെ ഉദരഭാഗം വളരെ വീർത്തിരിക്കുന്നതിനും, പ്രത്യുത്പാദന ശേഷി കൂടാനും കാരണമാകുന്നു. ഒരു ദിവസം രാജ്ഞി രണ്ടായിരത്തിലധികം മുട്ടകൾ ഇടാൻ കഴിവുണ്ടായിരിക്കും. രാജ്ഞിയുടെ ഉദരഭാഗം വളരെ വീർത്തിരിക്കുന്നതുകൊണ്ട് സ്വതന്ത്രമായി ചലിക്കുക രാജ്ഞിയ്ക്ക് ബുദ്ധിമുട്ടായിരിക്കും, അതിനു വേലക്കാരുടെ സഹായം ആവശ്യമായി വരുന്നു. സമൂഹപരിപാലനത്തിനായി ചിതലുകൾ ഫിറമോണുകൾഉപയോഗിക്കുന്നു. രാജ്ഞിയാണ് ഫിറമോണുകൾ ഉത്പാദിപ്പിക്കുന്നത്. രാജ്ഞിയെ നക്കിത്തുടയ്ക്കുമ്പോൾ ഈ ഫിറമോണുകൾ വേലക്കാരിലെത്തുന്നു. പിന്നീട് ഒരേ ഭക്ഷണം പങ്ക് വെച്ചു കഴിക്കുമ്പോൾ മറ്റുള്ള ചിതലുകളിലും എത്തുന്നു. രാജ്ഞിയിൽ നിന്നുള്ള ഫിറമോണുകളുടെ അളവിനു കുറവു സംഭവിക്കുമ്പോൾ പ്രായം കൂടിയ ഒരു നിംഫ് രാജ്ഞിയായി മാറുന്നു. ഇത്തരത്തിലുള്ളവയ്ക്ക് ക്രമേണ പ്രത്യുത്പാദന ശേഷിയുണ്ടാകുന്നു. ഉറുമ്പുകളിൽ നിന്നും വ്യത്യസ്തമായി ചിതലുകളിൽ പ്രത്യുത്പാദന ശേഷിയുള്ള ആൺ ചിതലുകൾ ജീവിതകാലം മുഴുവനും രാജ്ഞിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. അവയുടെ ശരീരവലിപ്പം രാജ്ഞിയെ പോലെ വർദ്ധിക്കാറില്ല. രാജ്ഞിയുടേയും രാജാവിന്റേയും ചിറകുകളുടെ സ്ഥാനത്ത് ചെറിയ മുനമ്പുകൾ മാത്രമേ ഉണ്ടാകാറുള്ളു.

കൂട്ടത്തിലെ ചിറകുള്ളവ അഥവാ ഈയലുകളേയും പ്രത്യുത്പാദന ശേഷിയുള്ളവയായി കണക്കാക്കുന്നു. ചിതലുകളിൽ വികസിച്ച കണ്ണുകൾഇവയ്ക്കാണുള്ളത് (ചില ജാതികളിൽ പട്ടാളക്കാർക്കോ, വേലക്കാർക്കോ കണ്ണുകളുണ്ടാകാറുണ്ട്). ഒരു കൂട്ടിലെ ചിതലുകളുടെ എണ്ണം കൂടുംതോറും രാജകീയ ഫിറമോണിന്റെ അളവു കുറയുകയും തുടർന്ന് നിരവധി നിംഫുകൾ പ്രത്യുത്പാദകരായി ഉയർത്തപ്പെടുകയും ചെയ്യുന്നു. ഒരു കൂടിനു ഉൾക്കൊള്ളാൻ പറ്റാത്തത്രയെണ്ണം ചിതലുകൾ ഉണ്ടാകുമ്പോൾ മഴക്കാലത്തിനുതൊട്ടുമുമ്പ് ചിറകുള്ളവ കൂടുവിട്ടു പുറത്തു പോകുന്നു. ഈ കൂട്ടപ്പറക്കലിന് ‘’സ്വാമിങ്‘’ എന്നു പറയുന്നു. ഇവ പിന്നീട് കോളനി സ്ഥാപിക്കാൻ പറ്റിയ ഒരിടം കണ്ടെത്തി അവിടെ കൂടുണ്ടാക്കാൻ തുടങ്ങുന്നു. കൂ‍ടുണ്ടാക്കാൻ തുടങ്ങുന്നതിനു മുമ്പ് ഇവ തങ്ങളുടെ ചിറകുകൾ പൊഴിച്ചു കളയുന്നതാണ്.

ജോലിക്കാർ

ജോലിക്കാർ വിഭാഗത്തിൽ പെടുന്ന ചിതൽ

ഒരു കോളനിയിലെ ഭക്ഷണ സമ്പാദനം, ഭക്ഷണ സംരക്ഷണം, കുഞ്ഞുങ്ങളെ പരിപാലിക്കൽ, കൂടിന്റെ പരിപാലിക്കൽ തുടങ്ങിയ സാമൂഹിക കർത്തവ്യങ്ങൾ ചെയ്യുന്ന അംഗങ്ങളെ ജോലിക്കാർ എന്നു വിളിക്കുന്നു. ചില ജാതികളിൽ പരിരക്ഷണ പ്രവർത്തനങ്ങളും ഇവ ചെയ്യാറുണ്ട്. ഒരു ഒറ്റച്ചിറകുകളാവും ഉണ്ടാവുക. ദഹിപ്പിച്ചതോ പാതി ദഹിപ്പിച്ചതോ ആയ വസ്തുക്കൾ വായിലൂടെയോ വിസർജ്ജ്യമായോ പുറത്തെടുത്ത് വിതരണം ചെയ്താണ് ജോലിക്കാർ കൂട്ടിലെ ഭക്ഷണ വിതരണ സംവിധാനം നിലനിർത്തുന്നത്. സ്വയം ഭക്ഷണം കഴിക്കാൻ പ്രാപ്തമല്ലാത്തതുകൊണ്ട് കുഞ്ഞുങ്ങൾക്കും, പ്രതിരോധത്തിനനുസൃതമായി മുഖത്തിന്റെ ഘടനയിൽ വ്യത്യാസമുള്ളതുകൊണ്ട് ഭക്ഷണം കഴിക്കാൻ കഴിവില്ലാത്ത പട്ടാളക്കാർക്കും ഭക്ഷണം നൽകേണ്ടത് ജോലിക്കാരാണ്. ഇതോടൊപ്പം രാജ്ഞിയുടെ കാര്യങ്ങൾ നോക്കുക, മുട്ടകളേയും കുഞ്ഞുങ്ങളേയും അനുയോജ്യമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റുക, കൂട്ടിലെ താപനിലയും വായൂ ഗമനാഗമനവും നിയന്ത്രിക്കുക എന്നീ ജോലികളും ചെയ്യുന്നത് ജോലിക്കാരാണ്.

ജോലിക്കാർക്ക് ഒട്ടും വികസിക്കാത്ത കണ്ണുകളാണുള്ളത്.

പട്ടാളക്കാർ

പട്ടാളക്കാർ ഉൾപ്പെടുന്ന സംഘം

ആക്രമണങ്ങളെ നേരിടാൻ ശാരീരികവും സ്വഭാവപരവുമായ പ്രത്യേകതകൾ ഉള്ള ചിതലുകളാണ് പട്ടാളക്കാർ. ബലമേറിയവയും ഉറച്ചശരീരവുമാണിവയ്ക്കുണ്ടാവുക. പൊതുവേ ഉറുമ്പുകളാണ് ചിതലുകളുടെ പ്രധാന ശത്രുക്കൾ. മിക്ക പട്ടാളക്കാരുടേയും താടിയിൽ അവ കടിക്കാനുപയോഗിക്കുന്ന മാൻഡിബിളുകൾ വളർന്നിരിക്കുന്നതിനാൽ അവയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ കഴിവുണ്ടാകാറില്ല. നേർത്ത പാതകൾ അടച്ചുസംരക്ഷിക്കുന്നതിനായി തങ്ങളുടെ വലിയ തലകൾ ഉപയോഗിച്ച് വഴി ഇവ അടച്ചു സൂക്ഷിക്കുന്നു.

A nasute

ഉറുമ്പുകളെയാണ് പട്ടാളക്കാർക്ക് മിക്കപ്പോഴും നേരിടേണ്ടിവരിക. ഇടുങ്ങിയ വഴികളിൽ വലിയ തലയും ശക്തമായ മാൻഡിബിളുകളുമുപയോഗിച്ച് ഇവ ഫലപ്രദമായി പ്രതിരോധിച്ചു നിൽക്കുന്നു. വലിയ വഴിയാണെങ്കിൽ പട്ടാളക്കാർ അടുക്കടുക്കായി നിന്ന് ഉറുമ്പുകളുടെ ആക്രമണത്തെ നേരിടുന്നു. ഓരോ പട്ടാളക്കാരുടെയും പിന്നിലായി മറ്റൊരു പട്ടാളക്കാരൻ നിൽക്കുന്ന സ്വഭാവവും കണ്ടു വരുന്നു. ഏതെങ്കിലും ഒരു പട്ടാളക്കാരൻ കൊല്ലപ്പെടുകയാണെങ്കിൽ തത്സ്ഥാനത്തേയ്ക്ക് പിന്നിൽ നിൽക്കുന്ന പട്ടാളക്കാരൻ കയറുന്നതാണ്. മുന്നിൽ പട്ടാളക്കാർ പോരാടുമ്പോൾ പിന്നിൽ ജോലിക്കാർ വഴി പൂർണ്ണമായും അടയ്ക്കുകയും അത് മുന്നിൽ നിൽക്കുന്ന പട്ടാളക്കാരുടെയെല്ലാം മരണത്തിനു കാരണമാവുകയും ചെയ്യാറുണ്ട്.

ചിലപ്പോൾ ചിലയിനങ്ങളിലെ പട്ടാളക്കാർ മാൻഡിബിളുകൾ സ്വയം അടർത്തിമാറ്റി പോരാട്ടത്തിനിടെ ചാവേറുകൾ ആകാറുണ്ട്. അപ്പോൾ ഊറിവരുന്ന ദ്രാവകം വായുവുമായുള്ള സംയോഗത്താൽ പശിമയുള്ളതായി തീരുകയും അങ്ങനെ അധിനിവേശം നടത്തുന്ന ജീവികളെ കുടുക്കി നിർത്താനും കഴിയുന്നതാണ്.

ചിതലിന്റെ കൂട്, മെക്സിക്കോയിൽനിന്നും

ചിതലുകൾ തങ്ങളുടെ കോളനി സ്ഥാപിക്കുന്നത്, മണ്ണിലോ, വീണുകിടക്കുന്ന മരത്തിലോ, മരത്തിന്റെ മുകളിലോ ആയിരിക്കും. ജീവിക്കാനുള്ള സ്ഥലം എന്നതിനു പുറമേ ഭക്ഷണവിതരണത്തിനുള്ള സ്ഥലം, സുരക്ഷിതമായ സ്ഥലം, ചിലയിനം ജാതികളിൽ ഭക്ഷണത്തിനായി മറ്റു ജീവികളെ വളർത്താനുള്ള സ്ഥലം എന്നൊക്കെ പ്രാധാന്യമുള്ളതായിരിക്കും കൂട്. കൂട് സാധാരണയായി ഇടുങ്ങിയ വഴികൾ ഉള്ളതും എന്നാൽ വായുവിന്റെ ഗമനാഗമനവും താപനിലയുമെല്ലാം കൃത്യമായി പരിപാലിക്കപ്പെട്ടതുമാവും. മണ്ണ്, മണൽ, സസ്യങ്ങളുടെ ഭാഗങ്ങൾ, പശിമയുള്ള ശരീരസ്രവങ്ങൾ എന്നിവയെല്ലാം ചിതലുകൾ കൂടുനിർമ്മാണത്തിനുപയോഗിക്കുന്നു. വളരെ ദുർബലങ്ങളായ ജീവികളായതിനാൽ തങ്ങൾ പോകുന്ന വഴികളും കൂടിനു സമാനമായി മണ്ണുപയോഗിച്ച് സംരക്ഷിച്ചവയായിരിക്കും. രാജ്ഞിയുടേയും രാജാവിന്റെയും സ്ഥാനം കൂടിന്റെ മദ്ധ്യഭാഗത്തായി ഏറ്റവും സുരക്ഷിതമായ അറയിലായിരിക്കും. ഈയലുകൾ പറന്നു പോകാനായി കൂടിനുവശങ്ങളിൽ സാമാന്യത്തിലും വലിപ്പമുള്ള ദ്വാരങ്ങളുണ്ടാകും, ഈയലുകൾ പറന്നു പോയി വേലക്കാർ ദ്വാരം പൂർണ്ണമായി അടയ്ക്കുന്നതുവരെ പട്ടാളക്കാർ ഇവിടെ കാവൽ നിൽക്കുന്നു. കൂടിനുള്ളിലെ ആർദ്രത, താപനിലതുടങ്ങിയവ പരിപാലിക്കാൻ വേണ്ടി മാത്രമേ ഈ ദ്വാരങ്ങൾ അല്ലെങ്കിൽ സാധാരണ തുറക്കാറുള്ളു.

സാധാരണ മണ്ണിനടിയിലാണ് ഉണ്ടാവുകയെങ്കിലും ചിലപ്പോളവ മണ്ണിനു പുറത്തെയ്ക്ക് ഉയർത്തി നിർമ്മിക്കാറുണ്ട്. ഇവയെ ചിതൽ പുറ്റുകൾ എന്നു വിളിക്കുന്നു.

ചിതൽ പുറ്റ്

ചിതൽ പുറ്റ്, ടാൻസാനിയയിൽ നിന്നും

ചിതലിന്റെ വാസസ്ഥാനം മണ്ണിനടിയിലോ വീണുകിടക്കുന്ന മരത്തിലോ ഒക്കെയാണെങ്കിലും ചിലപ്പോഴവ മണ്ണിനു മുകളിലേയ്ക്ക് വളർന്നു നിൽക്കാറുണ്ട്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പുൽമേടുകളിൽ ചിലപ്പോളവ 9 മീറ്റർ വരെ ഉയരത്തിലുണ്ടാവാറുണ്ട്. സാധാരണ മൂന്നുമീറ്റർ വരെയാണ് ഉയരം. കേരളത്തിൽസർപ്പക്കാവുകളിലും മറ്റും വിസ്തൃതമായ ചിതൽപ്പുറ്റുകൾ കാണാവുന്നതാണ്. വാസസ്ഥലത്തിന്റെ ലഭ്യത കൂട്ടുന്നതിനൊപ്പം കൂട്ടിനുള്ളിലെ താപനിയന്ത്രണത്തിനും വായുസഞ്ചാര നിയന്ത്രണത്തിനും ചിതൽപ്പുറ്റുകൾ സഹായകമാകുന്നു. ചിതൽപ്പുറ്റുകളിൽ താപനിയന്ത്രണം ഉറപ്പാക്കുന്നതിനായി ചിലഭാഗങ്ങളിൽ അതിലോലമായിട്ടായിരിക്കും ഭിത്തികൾ ഉണ്ടാവുക. തുറന്നിരിക്കുന്ന ഭാഗത്തിന്റെ നിർമ്മാണം കാറ്റിനെ കൂടിന്റെ ഉള്ളറകളിൽ വരെ എത്തിക്കുന്ന വിധത്തിലായിരിക്കും. ഉപരിതലത്തിലുള്ള ദ്വാരങ്ങൾ നേർത്ത മൺ‌പാളിയാൽ അടച്ചുഭദ്രമാക്കിയിട്ടുള്ളവയായിരിക്കും. വശങ്ങളിലുണ്ടാകുന്ന ചാലുകൾ വായൂ സമ്പർക്കം ഉറപ്പു വരുത്തുന്നതാണ്.

രാമായണത്തിന്റെ രചയിതാവായ വാല്മീകിയുടെ ശരീരം തന്റെ തപസ്സിനിടെ ചിതലുകൾ മൂടി ചിതൽപ്പുറ്റുണ്ടാക്കിയെന്ന് ഐതിഹ്യമുണ്ട്.

പ്രധാനമായും സസ്യഭാഗങ്ങളാണ് ചിതലുകളുടെ ഭക്ഷണം. ഓസ്ട്രേലിയയിൽകാണപ്പെടുന്ന പ്രാകൃതഘടനയുള്ള മാസ്റ്റോടെർമസ് ഡാർ‌വീനിയൻസിസ് എന്ന ജാതി ചിതലുകൾ, മരംകൊണ്ടുണ്ടാക്കിയ എന്തിനും പുറമേ, ജീവനുള്ള മരങ്ങളും, രോമം, കൊമ്പ്, ആനക്കൊമ്പ്, കാർഷികവിളകൾ, റബ്ബർ, തോൽ, വൈദ്യുതകമ്പികളുടെ ഇൻസുലേഷൻ തുടങ്ങിയവയെല്ലാം ഭക്ഷിക്കുന്നതാണ്. സസ്യഭാഗങ്ങളാണ് പ്രധാനഭക്ഷണമെങ്കിലും ഉയർന്നയിനം ജന്തുക്കളിലേതു പോലെ സെല്ലുലോസ്ദഹിപ്പിക്കാനുള്ള സീക്കം എന്ന ഘടന ചിതലുകൾക്കില്ല. സെല്ലുലോസ് ദഹിപ്പിക്കാനായി ചിതലുകളുടെ ഉള്ളിൽ കഴിയുന്ന ചിലയിനം പ്രോട്ടോസോവകളുടെ(ഫ്ലാജല്ലേറ്റുകൾ) സഹായം വേണം. ഈ പ്രോട്ടോസോവകൾ ചിതലുകൾ നിംഫ് ആയിരിക്കുന്ന അവസരത്തിൽ മറ്റു ചിതലുകളുടെ വിസർജ്ജ്യം ഭക്ഷിക്കുമ്പോൾ അക്കൂടെയാണ് ശരീരത്തിലെത്തുന്നത്.

ചിലയിനം ചിതലുകൾ സസ്യങ്ങളുടെ വേരുകളും, പുല്ലുകളുമെല്ലാം മെത്ത പോലെ സജ്ജീകരിച്ച് അതിൽ ഫംഗസുകളെ വളർത്താറുണ്ട്. ഇപ്രകാരം ചെയ്യുന്നതു മൂലം ഫംഗസുകളിൽ നിന്നും ചിതലുകൾക്കുപകാരപ്രദമാ‍യ മാംസ്യംതിരിച്ചു ലഭിക്കുന്നു.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഗുവാം ദീപിലെ പാമ്പുകൾ

ഗുവാം എന്നത് ജപ്പാനും ഓസ്ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ്. അമേരിക്കയുടെ ഭാഗമായ ഈ ദ്വീപ് അത്യപൂര്‍വ്വമായ ഒരു ഭീഷണി നേരിടുകയാണ്. ഒരു ജീവി വര്‍ഗ്ഗം ദ്വീപിലെ ജൈവവ്യവസ്ഥയ്ക്കു മുഴുവന്‍ ഭീഷണിയാകുന്ന അവസ്ഥയാണത്. ഒരു പക്ഷെ മനുഷ്യനു ശേഷം ഒരു പ്രദേശത്തെ ജൈവവ്യവസ്ഥയ്ക്ക് മുഴുവന്‍ ഭീഷണിയാകാന്‍ കഴിഞ്ഞ ഏക ജീവി എന്ന ഖ്യാതി കൂടിയുണ്ട് ഈ ജീവികൾക്ക്. ബോയിഗാ ഇറെഗുലാരിസ് എന്ന ഈ തവിട്ട് നിറമുള്ള മരപ്പാമ്പുകളാണ് ദ്വീപിലെ ജൈവ വ്യവസ്ഥയെ തകർക്കുന്നത്.

ഗുവാം സ്വദേശിയല്ല മറിച്ച് വിദേശത്തു നിന്നെത്തിയതാണ് ഈ പാമ്പുകള്‍ . വ്യാപകമായി പെറ്റുപെരുകിയ ഇവയ്ക്ക് കാര്യമായ ശത്രുക്കള്‍ ഈ ദ്വീപിലില്ല. അതുകൊണ്ടു തന്നെ അംഗസംഖ്യ വന്‍തോതില്‍ വർധിക്കാന്‍ ഈ അനുകൂല സാഹചര്യം കാരണമായി. കാര്യമായ വിഷമുള്ള ഇവയുടെ മറ്റൊരു പ്രത്യേകത അടങ്ങാത്ത വിശപ്പാണ്. ഇടയ്ക്കിടക്ക് എന്തെെങ്കിലും കഴിച്ചുകൊണ്ടിരിക്കണം ഈ പാമ്പുകൾക്ക്. പ്രാണികള്‍ മുതല്‍ പക്ഷികള്‍ വരെയുള്ള ഒരു ജീവികളേയും ഇവ വെറുതെ വിടില്ല. എല്ലാത്തിനേയും നിമിഷങ്ങൾക്കകം അകത്താക്കും.

പപുവാന്യൂ ഗിനിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്‍റെ ബോട്ടിലേ മറ്റോ ആണ് ഇവ ദ്വീപിലേക്കെത്തിയതെന്നാണു കരുതപ്പെടുന്നത്.1980 കളിലാണ് ഇവ ഇവിടെയെത്തിയത്. ഇപ്പോൾ ഏതാണ്ട് 20 ലക്ഷത്തോളം പാമ്പുകള്‍ ദ്വീപിലുണ്ടെന്നാണു കണക്കാക്കുന്നത്. അതായത് 544 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ ദ്വീപില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ അയ്യായിരം പാമ്പുകളെ കാണാന്‍ കഴിയും. ആ നിലയ്ക്കാണ് ഇവയുടെ വളർച്ച.

ഗുവാമില്‍ കാണപ്പെട്ടിരുന്ന 12 ഇനം പക്ഷികളില്‍ പത്തെണ്ണത്തിനും ഇതിനകം വംശനാശം സംഭവിച്ചു കഴിഞ്ഞു. ഇതില്‍ പ്രത്യേകയിനം പൊന്‍മാനുള്‍പ്പടെ 3 പക്ഷികള്‍ ലോകത്തു മറ്റെവിടെയും കാണപ്പെടാത്തവയാണ്. പക്ഷികളെ തിന്നുന്നതിനൊപ്പം മുട്ടയും ഇവ അകത്താക്കുന്നതാണ് ജീവികളുടെ വംശനാശത്തിലേക്കു നയിച്ചത്. ഇത് കൂടാതെ ദ്വീപിലെ വൃക്ഷങ്ങള്‍ക്കും ഈ പാമ്പുകള്‍ ഭീഷണിയാണ്. ദ്വീപിലെ പഴങ്ങള്‍ ഉണ്ടാകുന്ന മരങ്ങളുെടയെല്ലാം പ്രത്യുൽപാദനം നടക്കുന്നത് ഈ പഴങ്ങള്‍ തിന്നുന്ന വവ്വാലുകള്‍ വിസര്‍ജ്ജിക്കുന്ന വിത്തുകളിലൂടെയാണ്. ഇങ്ങനെയല്ലാതെ ഈ മരങ്ങളുടെ തൈകള്‍ മുളയ്ക്കാറില്ല. വവ്വാലുകളും പാമ്പുകളുടെ ഭക്ഷണമായി തീര്‍ന്നതോടെ വൃക്ഷങ്ങളും ഇപ്പോള്‍ ദ്വീപിൽ പുതിയതായി മുളയ്ക്കുന്നില്ല.

മൃഗങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കും മാത്രമല്ല അമേരിക്കന്‍ ഗവര്‍മെന്‍റിനും വര്‍ഷം ലക്ഷക്കണക്കിനു ഡോളറിന്‍റെ നഷ്ടം ഇവയുണ്ടാക്കുന്നുണ്ട്. ദ്വീപില്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതീകരണ സംവിധാനങ്ങള്‍ ഇവ ഇടയ്ക്കിടെ തകരാറിലാക്കുന്നതു വഴിയാണിത്. ഏതായാലും പകർച്ചവ്യാധി പോലെ പടർന്നു പിടിക്കുന്ന പാമ്പുകളെ ഉടൻ നിയന്ത്രിച്ചില്ലെങ്കിൽ ആ ദ്വീപിലെ ജീവജാലങ്ങളെല്ലാം നാമാവശേഷമായേക്കാം.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ടോം ആൻഡ് ജെറി

വില്ല്യം ഹന്നയും ജോസഫ് ബാർബറയും ചേർന്ന് എം ജി എം സ്റ്റുഡിയോയ്ക്ക് വേണ്ടി നിർമ്മിച്ച ഒരു കൂട്ടം കാർട്ടൂണുകളാണ് ടോം ആൻഡ് ജെറി. ഒരു വീട്ടിലെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും തുടർന്നുണ്ടാവുന്ന തമാശ നിറഞ്ഞ സംഘട്ടനങ്ങളുമാണ് ഇതിലെ മുഖ്യ പ്രമേയം. 1940 മുതൽ 1959 വരെയുള്ള കാലത്തിൽ ഹന്നയും ബാർബറയും ചേർന്ന് 114 ടോം ആൻഡ് ജെറി കാർട്ടൂണുകൾ സൃഷ്ടിക്കുകയുണ്ടായി. ഈ കാർട്ടൂൺ പരമ്പര ഏഴു തവണ അക്കാഡമിക് അവാർഡ് നേടി ശ്രദ്ധ നേടുകയുണ്ടായി.

കഥാരീതി

ജന്മ വൈരികളായ പൂച്ചയും എലിയും തമ്മിലുള്ള വഴക്കിനെ മുൻനിർത്തിക്കൊണ്ടുള്ള ടോമിന്റെയും ജെറിയുടെയും തമ്മിലടി ആരേയും ചിരിപ്പിക്കുന്ന രീതിയിൽ വളരെ ഹാസ്യാത്മകമായ് അവതരിപ്പിച്ചിരിക്കുന്നു. ജെറിയെ പിടികൂടാൻ ടോം കാട്ടിക്കൂട്ടുന്ന അസംഖ്യം ശ്രമങ്ങളാണ് മിക്ക കഥകളുടെയും പ്രമേയം. പക്ഷേ ചില കഥകളിൽ ഇവർ പരസ്പരം സ്നേഹത്തോടെ കഴിയുന്നതും കാണാൻ സാധിക്കും.

കഥാപാത്രങ്ങൾ


ടോമും ജെറിയും
ടോം ഒരു നീലിച്ച ചാര നിറമുള്ള വീട്ടിൽ വളർത്തുന്ന പൂച്ചയാണ്. ഇഷ്ടം പോലെ ആഹാരവും കിടക്കാൻ നല്ല മെത്തയും ഉള്ള ടോം ഒരു സുഖലോലുപ ജീവിതമാണ് നയിക്കുന്നത്. വളരെ വേഗത്തിൽ കോപിക്കുന്ന ടോം ഒരു ചെറിയ കാര്യം പോലും പർവതീകരിച്ച് കാണുന്നു. തരക്കേടില്ലാത്ത ഒരു സ്ത്രീ ലമ്പടൻ കൂടിയാണ് അവൻ. സുന്ദരികളായ പെൺ പൂച്ചകൾ ടോമിന്റെ ഒരു ദൌർബല്യമാണ്. അവരെ കാണുമ്പോൾ ടോം ചൂളമടിക്കുന്നത് ഒരു പതിവാണ്. കാർട്ടൂൺ തുടങ്ങിയ കാലത്ത് ടോമിന്റെ പേരു ജാസ്പർ എന്നായിരുന്നു. പിന്നീട് ടോം എന്ന് മാറ്റുകയായിരുന്നു. ഇംഗ്ലിഷിൽ ആൺപൂച്ചക്ക് പൊതുവെ പറയുന്ന പേരാണു ടോം (മലയാളത്തിൽ കണ്ടൻ എന്ന പോലെ).
കാപ്പി നിറമുള്ള ഒരു ചെറിയ എലിയാണ് ജെറി. ജെറിയുടെ താമസം എപ്പോഴും ടോമിന്റെ ചുറ്റുവട്ടത്ത് തന്നെയായിരിക്കും. ജെറി ഒരു സ്വതന്ത്രചിന്താഗതിക്കാരനും അവസരവാദിയുമാണ്. തന്റെ വണ്ണത്തിനും രൂപത്തിനും അതീതമായ ശക്തി ജെറിയുടെ ഒരു പ്രത്യേകതയാണ്. വളരെ ഭാരം കൂടിയ വസ്തുക്കൾ അനായാസം ഉയർത്തുകയും അവ കൊണ്ടുള്ള ആക്രമണങ്ങൾ താങ്ങുകയും ചെയ്യുന്ന ജെറി അത് വ്യക്തമാക്കുന്നു. ടോം വളരെ ഊർജ്ജസ്വലനും നിശ്ചയദാർഡ്യമുള്ളവുനുമാണെങ്കിൽ കൂടി ജെറിയുടെ സൂത്രങ്ങൾക്കും കൂർമ്മബുദ്ധിക്കും മുൻപിൽ അമ്പെ പരാജയപ്പെടുന്നു. രണ്ട് പേരും സാഡിസ്റ്റിക് ടെണ്ടൻസി പ്രകടിപ്പിക്കാറുണ്ട്, അതായത് ഒരാൾക്ക് പരിക്കേൽക്കുമ്പോൾ മറ്റെയാൾ ആഹ്ലാദിക്കുന്നു. എന്നിരുന്നാലും ഒരാൾക്ക് വലിയ അപകടം വരുമ്പോൾ മറ്റേയാൾ സഹായിക്കാൻ എത്തുന്നു.

സ്പൈക്കും ടൈക്കും

ടോമും ജെറിയും താമസിക്കുന്ന വീട്ടിലെ ബുൾഡോഗിനത്തിലുള്ള ചാര നിറമുള്ള പട്ടിയാണ് സ്പൈക്ക്. സ്പൈക്കിന്റെ അരുമപ്പുത്രനാണ് ടൈക്ക്. ടോമിന്റെയും ജെറിയുടെയും ശണ്ഠ പൊതുവെ സ്പൈക്കിന് എന്തെങ്കിലും നാശനഷ്ടങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്നു. തന്മൂലം സ്പൈക്ക് ടോമിനെ മാത്രം മർദ്ദിക്കുന്നു, ജെറി വിദഗ്ദ്ധമായ് രക്ഷപ്പെടുകയാണ് പതിവ്.

റ്റൂഡിൽസ് ഗെലർ

ഒരു പൂച്ച സുന്ദരി. ടോമിന്റെ പ്രധാന പ്രേമഭാജനം.

ബുച്ച്

തെരുവിലെ മാലിന്യങ്ങളിൽ ജീവിക്കുന്ന ഒരു കറുത്ത പൂച്ചയാണ് ബുച്ച്. ജെറിയെ ഭക്ഷിക്കാൻ ശ്രമിക്കാറുണ്ട് അവൻ. ടോമിന്റെ എതിരാളിയായി പലപ്പോഴും എത്തുന്നത് ബുച്ചാണ്. റ്റൂഡിൽസിനെ കിട്ടാൻ വേണ്ടിയാണ് പലപ്പോഴും ടോമിന്റെയും ബുച്ചിന്റെയും പോര്. എന്നാൽ ചില കാർട്ടൂണുകളിൽ അവർ ചങ്ങാതിമാരായി പ്രവർത്തിക്കുന്നതും കാണാൻ സാധിക്കും.


നിബ്ബിൾസ് / ടഫ്ഫി

ജെറിയുടെ സ്വന്തക്കാരനായ കുട്ടിയെലി. ഒരു അനാഥനാണ് നിബ്ബിൾസ് (ചിലതിൽ ജെറിയുടെ അനന്തരവനായും ചിത്രീകരിച്ചിട്ടുണ്ട്). എപ്പോഴും വിശപ്പുള്ള നിബ്ബിൾസ് ഭയങ്കര തീറ്റക്കാരനാണ്. നിബ്ബിൾസിന്റെ അമിതാഹാരം മൂലം അവനെ മാതാപിതാക്കൾ ജെറിയുടെ പടിക്കൽ ഉപേക്ഷിക്കുകയായിരുന്നു.

അങ്കിൾ പെക്കോസ്

കൌ ബോയ് തൊപ്പിയും ബൂട്ട്സും പിന്നെ കപ്പടാ മീശയുമുള്ള ജെറിയുടെ അമ്മാവൻ. കയ്യിൽ എപ്പൊഴും ഒരു ഗിത്താർ ഉണ്ടാകും. ടോമിന്റെ മീശയാണ് പൊതുവെ ഗിത്താറിന്റെ കമ്പിയായി ഉപയോഗിക്കുക.

ലിറ്റിൽ ക്വാക്കർ

ജെറിയുടെ ചങ്ങാതിയായ കുട്ടി താറാവ്.

ടോമിന്റെ ചങ്ങാതിക്കൂട്ടം

ടോമിന്റെ മൂന്ന് ചങ്ങാതികൾ അടങ്ങിയതാണ് ഈ സംഘം.
* ബുച്ച്, സംഘത്തലവൻ
* മീറ്റ് ഹെഡ്, ചുവപ്പും കാപ്പിയും കലർന്ന നിറമുള്ള പൂച്ച. തലയിൽ മുടിയുണ്ടെന്ന് തോന്നിക്കും.
* ടോപ്പ്സി, മഞ്ഞ കലർന്ന ചാര നിറമുള്ള നീളം കുറഞ്ഞ പൂച്ച
*
ജോർജ്

ടോമിന്റെ അതേ ഛായയുള്ള മച്ചുനൻ പൂച്ച. എലികളെ പേടി.

മസ്സിൽസ്

അതിശക്ത്നായ ജെറിയുടെ മച്ചുനൻ എലി. കറുപ്പും മഞ്ഞയുമുള്ള ഗൗണും ഒരു ഹാറ്റും വേഷം.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

വേദം: അൽപം അറിവുകൾ

വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള‌ സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാ ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു.

നിരുക്തം

വിദ് എന്നാൽ അറിയുക എന്നാണർത്ഥം. വേദം എന്നാൽ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം.

വേദകാലഘട്ടം

വേദമാണു മാനവരാശിക്കു പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങളായി പാശ്ചാത്യരും പൗരസ്ത്യരും അംഗീകരിച്ചിട്ടുള്ളത്.

വേദകാലഘട്ടം, ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്. 500 BC യിൽ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു.
സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97 ബില്യൺവർഷങ്ങൾക്ക് മുൻപാണു. വേദപണ്ഡിതനായിരുന്ന സ്വ.ആചാര്യ നരേന്ദ്രഭൂഷൺ സ്ഥാപക പത്രാധിപരായിരുന്ന ആർഷ നാദം വൈദിക മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്.

പശ്ചാത്തലം

ഇന്തോ ആര്യന്മാരുടെ മദ്ധ്യേഷ്യയിൽ നിന്നും ഇറാനിയൻ പീഠഭൂമിയിലൂടെ (അതായത് ഇന്നത്തെ അഫ്ഘാനിസ്താൻ പ്രദേശത്തു കൂടെ) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കുടിയേറ്റകാലത്താണ്‌ ഋഗ്വേദത്തിന്റെ രചന നടന്നിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം അതായത് ആധുനിക പാകിസ്താന്റെ വടക്കുഭാഗമാണ്‌ ഇതിൽ പരാമർശവിധേയമാകുന്ന ഭൂമേഖല. ഇന്നത്തെ അഫ്ഘാനിസ്താനിലെ പല നദികളേയും ഋഗ്വേദത്തിൽ സാദൃശ്യമുള്ള പേരുകളിൽ പരാമർശിക്കുന്നുണ്ട്. (ഉദാഹരണം:ഗോമതി - ഗുമൽ നദി, കുഭാ - കാബൂൾ നദി, സുവാസ്തു - പെഷവാറീനു വടക്കുള്ള സ്വാത്). മറ്റു വേദങ്ങളിലും പിൽക്കാലസംസ്കൃതരചനകളിലൂടെയും ഇന്ത്യക്കാരുടെ സാംസ്കാരിക കേന്ദ്രം സിന്ധൂനദി കടന്ന് കൂടുതൽ തെക്കു കിഴക്കു ഭാഗത്തേക്ക് വരുന്നതും ഗംഗയുടേയും യമുനയുടേയും തടങ്ങളിലേക്ക് നീങ്ങിയതായും കാണാൻ സാധിക്കും. വേദങ്ങൾ വ്യാഖ്യാനിക്കുന്നതിൽ വന്ന പിഴവ്, അവ മറ്റുള്ളവർ മനസ്സിലക്കുന്നതിൽ സംഭവിക്കാവുന്ന പിഴവും ഇവിടെ കാണാതിരിന്നു കൂടാ. വേദങ്ങളിൽ പരാമർശിക്കുന്ന പേരുകൽ മനുഷ്യ നാമം ആണെന്ന തോന്നലാണു ഇതിനു കാരണം. നിരുക്താതിഷ്ഠിതമായിട്ടു വേദങ്ങളെ കണ്ടാൽ ഈ അവ്യക്തത തീരും.

വേദശാഖകൾ

കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. യഥാർത്ഥത്തിൽ മൂന്ന് വേദങ്ങളേ ഈശ്വര സൃഷ്ടിയായി ഉള്ളതെന്നും അതിൽ അഥർ‌വവേദം ഇല്ല എന്നും ഭാഷ്യമുണ്ട്. വേദത്രയം എന്ന് ഭഗവദ്ഗീത യിലും പറയുന്നു. വേദമാണ് ഹിന്ദുക്കളുടെ പ്രമാണം. വേദം നിത്യമാണെന്നും സത്യമാണെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദം പുരാതന കാലഘട്ടങ്ങളിലെ ചില പ്രത്യേക കുടുംബങ്ങളിലെ കവികളാൽ, നൂറിൽപരം വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടിരിക്കാമെന്നു പണ്ഡിതമതം. തുടക്കത്തിൽ ആചാരങ്ങളെക്കുറിച്ചു മാത്രമായിരുന്നു വേദങ്ങൾ പ്രതിപാദിച്ചിരിക്കുന്നത്.വടക്കെ ഇന്ത്യയിൽ ദുർലഭം ചില സ്ഥലങ്ങളിൽ മാത്രമേ അഥർവവേദം ഇന്ന് പ്രചാരത്തിലുള്ളൂ.“വേദാ‍നാം സാംവേദോസ്മി ” എന്ന് ഗീതയിൽ പറഞ്ഞിരിക്കുന്നതുകൊണ്ട് സാമവേദത്തിന് പ്രമുഖസ്ഥാനമുണ്ട് എന്ന് കരുതപ്പെടുന്നു.“സാമദ്വനാ വൃഗ്യജ്ജൂഷീനാ ഭിഗീതകദാചന” എന്ന സ്മതിവചനപ്രകാരം സാമം ചൊല്ലുന്ന നേരത്ത് ഋഗ്വേദവും യജുർവേദവും ചൊല്ലാൻ പാടില്ല.  സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ മന്ത്രസംഹിതകൾ മാത്രമാണു വേദങ്ങൾ. അവ നാലാണു - ഋഗ്വേദം, സാമവേദം, യജുർ‌വേദം ,അഥർ‌വവേദം. അപൌരുഷേയങ്ങളായ (മനുഷ്യകൃതമല്ലാത്ത) അവ മന്ത്രദൃഷ്ടാക്കളായ ഋഷിമാരിലേക്ക് നേരിട്ട് പകർന്നു കിട്ടിയതാണു. ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഉപനിഷത്തുകളും മനുഷ്യകൃതമാണു. നാലു വേദങ്ങളും (ഋക്ക്, യജുർ, സാമ, അഥർവ്വ വേദങ്ങൾ), ബ്രാഹ്മണങ്ങൾ, ശ്രൗത സൂക്തങ്ങൾ, ആരണ്യകങ്ങൾ, ഉപനിഷത്തുക്കൾ, ഗൃഹ്യ സൂക്തങ്ങൾ എന്നിവയാണ് വേദ ഗ്രന്ഥങ്ങൾ അഥവാ വേദസംഹിതം. തലമുറകളിലൂടെ ഇവയെ വാമൊഴി വഴി ചില ശാഖകൾ സംരക്ഷിച്ചു പോരുന്നതിനാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളെയും പുരാണാവിഷ്കാരങ്ങളേയും നിഗൂഢ ക്രിയകളേയും കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ പണ്ഡിതർക്കു സാധിച്ചിട്ടുണ്ട്. പുരാതന വേദ സുക്തങ്ങളെ സ്മൃതികളെന്നും; സംഹിതങ്ങൾ, ഉപനിഷത്തുക്കളെന്നിവയെ ശ്രുതികളെന്നും കൽപിച്ചിരിക്കുന്നു. സൂക്തങ്ങളിൽ ആചാരങ്ങളെപ്പറ്റിയും ബ്രാഹ്മണങ്ങളിൽ അനുഷ്ഠാനങ്ങളേയും പറ്റി പ്രതിപാദിച്ചിരിക്കുന്നു. ആരണ്യകങ്ങളും ഉപനിഷത്തുക്കളും തത്ത്വശാസ്ത്രപരമയ കാര്യങ്ങളെ പറ്റി പ്രതിപാദിക്കുന്നു. എന്നാൽ ശ്രൊതസൂക്തങ്ങൾ നിഗൂഢതകളില്ലാതെ, ആചാരങ്ങളെകുറിച്ചു മാത്രം പ്രതിപാദിക്കുന്നവയാണ്.

ഋഗ്വേദം

സ്തുതിക്കുക എന്നർത്ഥമുള്ള 'ഋച്' എന്ന ധാതുവിൽ നിന്ന് ഉണ്ടായ പദമാണ് 'ഋക്". ഋഗ്വേദം ലോകത്തിലെ ഏറ്റവും പുരാതന സാഹിത്യഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. ഇതിലെ കീർത്തനങ്ങളാണ് 'സംഹിതകൾ'. ദൈവത്തോട് പ്രാർത്ഥിക്കുന്നതരത്തിലുള്ള ദേവസ്തുതികളാണ് ഋഗ്വേദത്തിലുള്ളത്. ഋഗ്വേദത്തെ മാക്സ് മുള്ളർ ഇംഗ്ലീഷിലേയ്ക്കും വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലേയ്ക്കും വിവർത്തനം ചെയ്തു.10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥവാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്. 'അഗ്നിമീളേ പുരോഹിതം' എന്നാരംഭിക്കുന്ന ഋഗ്വേദം 'യഥ വസ്സുസഹാസതി' എന്ന് അവസാനിക്കുന്നു. വിശ്വാമിത്രനാൽ ചിട്ടപ്പെടുത്തപ്പെട്ട 'ഗായത്രീമന്ത്രം' ഇതിലെ ആറാം മണ്ഡലത്തിലാണ്. ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് 'പുരുഷസൂക്തം'. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു.

യജുർവ്വേദം

നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.

സാമവേദം
യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.

അഥർവവേദം
അഥർവ്വ ഋഷിയുടെ പേരിലാണ് ഈവേദം അറിയപ്പെടുന്നത് ഈവേദത്തെക്കുറിച്ച് അനേകം അന്ധവിശ്വാസം നിലനിൽക്കുന്നു. അഥർവവേദം ഏറിയപങ്കും മറ്റ് വേദങ്ങളുടെ ഉപയോഗവും വിധികളും ആണ് വിഷയങ്ങൾ.

വേദഭാഷ

സ്വാമി ദയാനന്ദ സരസ്വതിയുടെ നിഗമനം വൈദിക സംസ്കൃതം ആണു വേദങ്ങളിലെ ഭാഷ. അതിൽ നിന്നുമാണു ലൗകിക സംസ്കൃതം അടക്കമുള്ള ലോകഭാഷകൾ ഉണ്ടായതായി പല പണ്ഡിതരും അഭിപ്രായപ്പെടുന്നു.

വേദമന്ത്രങ്ങൾ

വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.

വേദഭാഷ്യങ്ങൾ

വേദങ്ങൾക്ക് ശബ്ദസൗകുമാര്യത്തിനപ്പുറം വളരെ ഗഹനമായ അർത്ഥങ്ങളും ഉണ്ടു. അവ അറിയേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റി നിരുക്തത്തിൽ വ്യക്തമായ പ്രതിപാദമുണ്ട് (നിരുക്തം 1.1.8). പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണാചാര്യരാണു ആദ്യമായി വേദങ്ങൾക്കു സമഗ്രമായ ഭാഷ്യം (വെറും വിവർത്തനങ്ങളല്ല, ഭാഷ്യകാരെന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്ന വ്യാഖ്യാനങ്ങൾ) രചിച്ചത്.
വേദോൽപ്പത്തിയ്ക്കു ശേഷം വേദം കേൾക്കുമ്പോൾത്തന്നെ അർത്ഥം മനസ്സിലാകുമായിരുന്നത്രേ. ക്രമേണ ജനങ്ങളുടെ സുഖലോലുപതയും ആലസ്യവും പഠനവൈമുഖ്യവും കാരണം വേദങ്ങളുടെ അർത്ഥം ശ്രദ്ധിക്കാതെ ഉച്ചാരണം മാത്രം ശ്രദ്ധിച്ചു ചൊല്ലി കാണാതെ പഠിച്ചു പഠിപ്പിക്കുന്ന രീതിയായി മാറിത്തീരുകയായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായണായാചാര്യർ ആണു സമഗ്രമായ വേദഭാഷ്യം ചമച്ചത്. സായണഭാഷ്യമാണു പൊതുവെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്.

സ്വാമി ദയാനന്ദ സരസ്വതിയുടെ കാഴ്ചപ്പാടിൽ വേദങ്ങൾ വ്യഖ്യാനിക്കുന്നതിനു ശാസ്ത്രസമ്മതമായ രീതികൾ തന്നെ ഉപയോഗിക്കണം. ഉദാഹരണത്തിനു്
* ദേവത (ദിവ് ധാതുവിൽ നിന്നുണ്ടായത്) എന്ന വാക്കിനു ദൈവം, ദേവൻ, ദേവി, ഈശ്വരൻ എന്നിങ്ങനെയാണു സായണഭാഷ്യം. ഇതിനു സ്വാമി ദയാനന്ദ സരസ്വതി നൽകുന്ന ഭാഷ്യം നമുക്കു ചുറ്റുമുള്ള പ്രകൃതിശക്തികളായ സൂര്യൻ, ചന്ദ്രൻ, അഗ്നി, വായു, വരുണൻ (ജലം) (അഷ്ടവസുക്കൾ അടക്കം 33 ദേവതകൾ മുതലായവയാണെന്നാണു.
* സായണാചാര്യർ സൂര്യൻ എന്ന വൈദിക സംജ്ഞയ്ക്ക് നമ്മൾ കാണുന്ന സൂര്യനെന്ന നക്ഷത്രം എന്നും ചന്ദ്രനു ചന്ദ്രനെന്ന ഉപഗ്രഹമെന്നും അഗ്നിയ്ക്കു പാചകത്തിനുയോഗിക്കുന്ന തീയെന്നും ഭാഷ്യം നൽകുന്നു. അതേസമയം സ്വാമി ദയാനന്ദ സരസ്വതി ഈ വൈദിക സംജ്ഞകൾക്ക് പല അർത്ഥങ്ങളുണ്ടെന്നും (പലതിനും ഈശ്വരൻ എന്നു തന്നെ അർത്ഥമുണ്ട്) നിരുക്താനുസരണം അവ ഉപയോഗിക്കണമെന്ന് സ്വാമി ദയാനന്ദ സരസ്വതി  അഭിപ്രായപ്പെടുന്നു.
വേദങ്ങളിൽ മനുഷ്യരുടെയോ നദികളുടെയോ സ്ഥലങ്ങളുടെയോ നാമങ്ങളില്ലെന്നാണ് അദ്ദേഹത്തിന്റെ മതം.
പാശ്ചാത്യ പൗരസ്ത്യ പണ്ഡിതന്മാർ (മാക്സ് മുള്ളർ, ഡോയ്സൺ, ഡോ.രാധാകൃഷ്ണൻ, മുതലായവർ) കൂടുതലും സായണഭാഷ്യമാണു തങ്ങളുടെ വേദവ്യാഖ്യാനങ്ങൾക്ക് ഉപയോഗിച്ചു കണ്ടിരിക്കുന്നത്. വേദവ്യാഖ്യാതാക്കളിൽ പ്രമുഖനായി പാശ്ചാത്യർ വാഴ്ത്തുന്ന മാക്സ് മുള്ളർ ആണു ഋഗ്വേദത്തിനു ഇംഗ്ലീഷിൽ ആദ്യമായി പരിഭാഷ തയ്യാറാക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയെ പലരും ചോദ്യം ചെയ്യുന്നുണ്ട്. ഒരിക്കൽ പോലും ഭാരതത്തിൽ വന്നിട്ടില്ലാത്ത, ഭാരതീയ സമ്പ്രദായിക രീതികളനുസരിച്ച് വേദങ്ങളെ സാംഗോപാംഗം (അംഗങ്ങളും ഉപഅംഗങ്ങളും അടക്കം‌) പഠിക്കാത്ത മാക്സ് മുള്ളറുടെ പാണ്ഡിത്യത്തെ വാഴ്ത്തുന്ന പാശ്ചാത്യ-പൗരസ്ത്യർ, വേദപഠന-പാഠന രീതികളെപ്പറ്റി ആഴത്തിൽ പഠിക്കേണ്ടിയിരിക്കുന്നു.

വേദങ്ങളിലെ ദൈവസങ്കല്പം

വേദങ്ങളിൽ ഏകദൈവത്തെയാണോ ബഹുദൈവങ്ങളെ ആണോ പ്രതിപാദിക്കുന്നത് എന്നതിനെപ്പറ്റി ഭിന്നഭിപ്രായങ്ങളുണ്ട്. സായണഭാഷ്യത്തെ അവലംബിച്ച് ഭൂരിഭാഗം പണ്ഡിതന്മാരും ബഹുദൈവങ്ങളുടെ പ്രതിപാദനമാണെന്നുള്ള അഭിപ്രായക്കാരാണു. മാക്സ് മുള്ളർ (Max Muller)  ഒരു പടികൂടി കടന്ന്, വേദങ്ങളിൽ ഏകദൈവസങ്കല്പത്തോടൊപ്പം ബഹുദൈവാരാധനയുണ്ടെന്നും അതിനു ഹെനോതീയിസം എന്നു പേരിടുകയും ചെയ്തു. എന്നാൽ ആര്യ സമാജസ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പണ്ഡിതോചിതമായ അഭിപ്രായത്തിൽ വേദങ്ങൾ ഏകദൈവത്തെ തന്നെയാണു പ്രതിപാദിക്കുന്നത്. ഇതിനു ധാരാളം പരാമർശങ്ങൾ വേദങ്ങളിൽത്തന്നെയുണ്ട്. "

തരം തിരിവ്

* നാല് വേദങ്ങൾ - ഋഗ്വേദം,യജുർ‌വേദം, സാമവേദം, അഥർ‌വവേദം
ഒരോ വേദത്തിനും നാല് ഭാഗങ്ങൾ ഉണ്ട്.
* വേദ ഭാഗങ്ങൾ - സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്
ആദ്യത്തേത് കാതലായ ഭാഗം- ധർമത്തെപ്പറ്റി പ്രതിപാദിക്കുന്നു. രണ്ടാമത്തേത് ധർമ്മാനുഷ്ഠാനങ്ങളെപ്പറ്റിയും അവ എങ്ങനെ ചെയ്യുമെന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു. മൂന്നാമത്തേത് വനവാസകാലത്തേക്കുള്ളത്. നാലാമത്തേത് ഈ ധർമ്മങ്ങളുടെ ആകെത്തുകയുമാണ്‌. ഉപനിഷത്തുകൾ വേദാന്തം എന്നും അറിയപ്പെടുന്നു.
* വേദാംഗങ്ങൾ - ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്
* ഉപവേദങ്ങൾ - ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർത്ഥശാസ്ത്രം.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ചക്രവാകം: അല്പം വിശേഷങ്ങൾ

ഹംസജനുസ്സിൽപെട്ട ഒരു പക്ഷിയാണ്‌ ചക്രവാകം അല്ലെങ്കിൽ തങ്കത്താറാവ് ഇഗ്ലീഷ്: Brahmini Duck (ബ്രാഹ്മിണി താറാവ്), Ruddy shelduck, Chakravakam. ശാസ്ത്രനാമം : Tadorna ferruginea. എപ്പോഴും ഇണയുമായി കാണപ്പെടുന്നു ഈ പക്ഷികൾ ഗാഢപ്രണയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. വിരഹവ്യഥയെ കാണിക്കാൻ ഇന്ത്യൻ കവികൾ ഉപയോഗിക്കുന്ന ഒരു കാവ്യസങ്കേതമാണ്‌ താമരയിതളാൽ മറഞ്ഞ ചക്രവാകത്തെ അന്വേഷിച്ച് വ്യാകുലപ്പെടുന്ന ചക്രവാകി എന്നത്. ബ്രാഹ്മണി താറാവ് എന്നുമറിയപ്പെടുന്ന ഇവ തെക്കേ ഏഷ്യ, മധ്യേഷ്യ, തെക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇവ മുട്ടയിടുന്നത് ഹിമാലയത്തിലോ മധ്യേഷ്യയിലോ ആണ്‌. ഓറഞ്ച് ബ്രൗൺ നിറമുള്ള തൂവലുകളാണുള്ളത്. തലയ്ക്ക് മഞ്ഞ നിറവും വാലിന് കറുപ്പ് നിറവുമാണ് ഉള്ളത്. ദക്ഷിണേന്ത്യയിൽ ഇവ താരതമ്യേന കുറവാണ്. മിശ്രഭോജികളാണിവ. പ്രാണികളും, കീടങ്ങളും, മത്സ്യങ്ങളും, ചെറിയ ഉരഗങ്ങളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. പ്രത്യേക രീതിയിലുള്ള ശബ്ദങ്ങളാണ് ഇവ പുറപ്പെടുവിക്കാറ്. ഇവ ചിലപ്പോൾ കെട്ടിടങ്ങളിലും കൂട് വയ്ക്കാറുണ്ട്. ഇവയിൽ അധികവും തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്നവയാണ്. ഒക്ടോബർ- നവംബർ മാസങ്ങളിൽ വടക്കെ ഇന്ത്യയിൽ എത്തുന്ന ഇവ ഏപ്രിൽ പകുതിയോടെ തിരിച്ച്പോകും. അപൂർവമായെ തെക്കേ ഇന്ത്യയിൽ എത്താറുള്ളു.

ഉയർന്ന പാറക്കൂട്ടങ്ങളിലും മരപ്പൊത്തുകളിലൊ വെള്ളത്തിൽ നിന്നകന്ന മാളങ്ങളിലൊ 6 മുതൽ 12 വരെ മഞ്ഞ കലർന്ന വെള്ളമുട്ടകളിട്ട് 30 ദിവസംകൊണ്ട് വിരിയിക്കും.
സാധാരണ ഇണകളായാണ് കാണുന്നതെങ്കിലും ചെറുകൂട്ടമായും കാണാറുണ്ട്. എന്നാൽ തണുപ്പുകാലത്ത് തടാകങ്ങളിലും ഒഴുക്കു കുറഞ്ഞ നദികളിലും വലിയ കൂട്ടമായി കാണാറുണ്ട്.
ശരീരത്തിലെ തൂവലുകൾ ഓറഞ്ച്- തവിട്ടു നിറമാണ്. നരച്ച തലയും. ചിറകിലുള്ള ലോഹ പച്ച നിറവും അതിനു മുമ്പിലെ വെള്ള നിറവും കണ്ണിൽ പെടുന്നതാണ്. നന്നായി നീന്താനുള്ള കഴിവുണ്ട്. ആണും പെണ്ണും ഒരേ പോലെ ഇരിക്കുമെങ്കിലും ആണിനു കഴുത്തിനു താഴെ കറുത്ത വളയം കാണുന്നു, പെണ്ണിനു പലപ്പോഴും മുഖത്ത് വെള്ളപാണ്ടും.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ

ഇന്ത്യൻ സൈന്യത്തെപ്പോലെ അതിർത്തിസംരക്ഷണം, സമാധാനപാലനം, രാജ്യത്തിനകത്തും പുറത്തുമുള്ള സെക്യൂരിറ്റി, യുദ്ധകാലങ്ങളിൽ സൈന്യത്തെ സഹായിക്കൽ എന്നീ കർത്തവ്യങ്ങൾക്കായി വിവിധകാലഘട്ടങ്ങളിൽ രൂപീകരിക്കപ്പെട്ട സായുധസേനകളാണ് ഇന്ത്യയിലെ അർദ്ധസൈനിക സേനകൾ. ഇന്ത്യയിലെ കേന്ദ്ര ഗൃഹമന്ത്രാലയത്തിനു കീഴിലാണ് ഇവയുടെ പ്രവർത്തനം.

ഔദ്യോഗിക നാമം

ഔദ്യോഗികമായി ഈ സേനകൾ കേന്ദ്ര സായുധ പോലീസ് സേനകൾ (സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ്) എന്നാണ് അറിയപ്പെടുന്നത്.

പ്രധാനപ്പെട്ടവ

ഇന്ത്യയിലെ പ്രധാന അർദ്ധസൈനിക സേനകൾ താഴെപ്പറയുന്നവയാണ്.
1. ആസ്സാം റൈഫിൾസ്
2. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF)
3. കേന്ദ്ര വ്യവസായ സുരക്ഷാസേന (CISF)
4. കേന്ദ്ര റിസർവ്വ് പോലീസ് (CRPF)
5. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ് (ITBP)
6. നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG)
7. സശസ്ത്ര സീമാ ബൽ (SSB)

ആസ്സാം റൈഫിൾസ്
പ്രധാന ലേഖനം: ആസ്സാം റൈഫിൾസ്
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗമാണിത്. കാച്ചാർ ലെവി എന്ന പേരിൽ 1835-ൽ ആരംഭിച്ചു. ഡയറക്ടർ ജനറലാണ് സേനാത്തലവൻ. ആസ്ഥാനം ഷില്ലോങ്ങ്. ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തി കാത്തുസൂക്ഷിക്കുക, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ അഭ്യന്തര സുരക്ഷ എന്നിവയാണ് പ്രധാന കർത്തവ്യങ്ങൾ.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
പ്രധാന ലേഖനം: ബോർഡർ സെക്യൂരിറ്റി ഫോഴ്സ്
ഇന്ത്യയുടെ അതിർത്തി സംരക്ഷണസേനകളിലൊന്നാണിത്. 1965 ഡിസംബർ 1 ന് സ്ഥാപിതമായി. സമാധാനകാലത്ത് ഇന്ത്യയുടെ കര അതിർത്തി കാത്തുസൂക്ഷിക്കുക, നുഴഞ്ഞുകയറ്റം തടയുക തുടങ്ങിയവയാണ് പ്രധാന കർത്തവ്യങ്ങൾ. ആസ്ഥാനം ന്യൂ ഡെൽഹി. നിലവിൽ ലോകത്തെ ഏറ്റവും വലിയ അതിർത്തി സംരക്ഷണ സേനയാണിത്.

കേന്ദ്ര വ്യവസായ സുരക്ഷാസേന
പ്രധാന ലേഖനം: കേന്ദ്ര വ്യവസായ സുരക്ഷാസേന
1969 ൽ സ്ഥാപിക്കപ്പെട്ടു. തുറമുഖങ്ങൾ, വൻവ്യവസായ ശാലകൾ എന്നിവയുടെ സുരക്ഷയാണ് പ്രധാന ചുമതല.

കേന്ദ്ര റിസർവ്വ് പോലീസ്
പ്രധാന ലേഖനം: കേന്ദ്ര റിസർവ്വ് പോലീസ്
1939 ൽ ക്രൗൺ റെപ്രസെന്റേറ്റീവ്സ് പോലീസ് എന്ന പേരിൽ ആരംഭിച്ചു. സ്വതന്ത്ര്യാനന്തരം കേന്ദ്ര കരുതൽ സേനയായി. അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് ഇവരുടെ സേവനം ഉഒഅയോഗിക്കുന്നു. ആസ്ഥാനം ന്യൂഡൽഹി. തലവൻ ഡയറക്ടർ ജനറൽ.

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസ്
പ്രധാന ലേഖനം: ഇന്തോ ടിബറ്റൻ അതിർത്തി പോലീസ്
1962 ലെ ഇന്ത്യ-ചൈന യുദ്ധത്തെത്തുടർന്ന് 1962 ഒക്ടോബർ 24ന് ചൈനീസ് അതിർത്തിപ്രദേശത്തെ സുരക്ഷയ്ക്കായി ഇന്ത്യ രൂപം കൊടുത്ത ഗറില്ലാ-ഇന്റലിജൻസ് സായുധസേനയാണിത്. ഇന്ത്യയിലെ ഹിമാലയ അതിർത്തികളുടെ സുരക്ഷയാണ് പ്രധാന കർത്തവ്യം.

നാഷണൽ സെക്യൂരിറ്റി ഗാർഡ്
പ്രധാന ലേഖനം: നാഷണൽ സെക്യൂരിറ്റി ഗാർഡ്
ഭീകരപ്രവർത്തനങ്ങളെ നേരിടാൻ 1984 ൽ രൂപം കൊടുത്ത സേനയാണിത്. ഭീകര, വിധ്വംസക പ്രവർത്തനങ്ങൾ തടയൽ, വി.ഐ.പി സുരക്ഷ തുടങ്ങിയവയാണ് കർത്തവ്യങ്ങൾ. "സർവത്ര സർവോത്തം സുരക്ഷ" എന്നതാണ് ഈ സേനയുടെ ആപ്തവാക്യം.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഗൾഫുകാരുടെ ഷോക്കടിയും പിന്നെ ഇലക്ട്രോണുകളും!

ഗൾഫുകാർ  ഇടക്ക് പറയുന്ന ഒരു സംഗതി ഉണ്ട്. അവർക്ക് കറന്റ് ഇല്ലാതെ ഷോക്കടിക്കുന്ന കാര്യം. ആരെയെങ്കിലും തൊടുമ്പോൾ ഷോക്കടിക്കുന്ന അനുഭവമുണ്ടോ?

നിങ്ങളുടെ കൈയിൽ നിന്ന് തനിയെ സ്പാർക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?. വരണ്ടതും തണുപ്പുള്ളതും ആയ കാലാവസ്ഥയിൽ അല്ലെങ്കിൽ ശീതീകരിച്ച റൂമിൽ നിങ്ങൾക്ക് ഏതെങ്കിലും വസ്തുവിലോ വേറെയേതെങ്കിലും ആളുകളെയോ സ്പർശിചപ്പോൾ ഷോക്കടിച്ചു അറിയാതെ കൈവലിക്കേണ്ടി വന്നിട്ടുണ്ടോ?

എന്താവും കാരണം അതിനു മുമ്പ് കുറച്ച് അടിസ്ഥാന രസതന്ത്രം അറിഞ്ഞിരിക്കണം.

ആറ്റത്തിനെ പറ്റി നിങ്ങൾ കേട്ടിരിക്കുമല്ലോ ഒരു പദാർഥത്തിന്റെ അടിസ്ഥാന കണം ആയിട്ടാണ് ആറ്റം പരിഗണിക്കപ്പെടുന്നത്. എന്നുവെച്ചാൽ ഈ അതിസൂക്ഷ്മമായ ഘടനയാണ് നമ്മൾ കാണുന്ന വസ്തുക്കളെല്ലാം തന്നെ നിർമ്മിച്ചിരിക്കുന്നത്. പലതരം ആറ്റങ്ങൾ .

ആറ്റത്തിന് ഒരു കേന്ദ്രമുണ്ട് ,ഇതിനെ സാങ്കേതികമായി ന്യൂക്ലിയസ് എന്ന് വിളിക്കുന്നു ന്യൂക്ലിയസിനകത്ത് പ്രോട്ടോണുകളും ന്യൂട്രോണുകളും കാണപ്പെടുന്നു. പേരുകേട്ടു വിരണ്ടുപോകേണ്ട വേണ്ട ആവശ്യമില്ല. ഇവരണ്ടും ആറ്റത്തിനി ഉള്ളിലെ അതിസൂക്ഷ്മ കണികകൾ ആണ് .ഇവയുടെ എണ്ണം പലവിധത്തിൽ ആറ്റങ്ങളിൽ കാണപെടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ആറ്റവും ഒരു ഐഡന്റിറ്റി കൈവരിക്കുന്നത്.

ന്യൂക്ലിയസിന് പുറത്തായി വേറെയും ഒരാൾ കൂടിയുണ്ട് .ഇതിനു പറയുന്ന പേരാണ് ഇലക്ട്രോണ്.
ഇലക്ട്രോണ് നേരത്തെ പറഞ്ഞ പ്രോട്ടോണിയെയും ന്യൂട്രോണിനേയും പോലെയുള്ള സൂഷ്മ കണികയാണ് .
പക്ഷേ ഇലക്ട്രോണുകൾ ആറ്റത്തിനകത്തെ ചില സ്വാതന്ത്ര്യങ്ങൾ അനുവദിച്ചിട്ടുണ്ട്.

ന്യൂക്ലിയസ് ചേട്ടനെ വലം വയ്ക്കാനും അതുപോലെ മറ്റ് ഇലക്ട്രോണുകളും ആയി സംയോജനത്തിൽ ഏർപ്പെടാനും സ്വാതന്ത്ര്യമുണ്ട് .ആറ്റത്തിന് പുറത്തുനിന്നുള്ള ഊർജ്ജ രൂപങ്ങളോട് എളുപ്പത്തിൽ ’കമ്പനി’ കൂടാൻ കഴിയും. അഥവാ ഇലക്ട്രോണിനെ ആറ്റത്തിന് പുറത്തേക്ക് സഞ്ചരിക്കാൻ ഒക്കെ സാധിക്കുമെന്ന് സാരം.

എന്നാൽ ന്യൂക്ലിയസിനകത്തെ പ്രോട്ടോണിനും ന്യൂട്രോണിനും ഇത്തരമൊരു സാഹചര്യം ഏറെക്കുറെ അപ്രാപ്യമാണ്. ഇനിയാണ് ഒരു സുപ്രധാന വസ്തുത പറയാനുള്ളത്
ആറ്റത്തിലെ

1)പ്രോട്ടോണിന് പോസിറ്റീവ് ഇലക്ട്രിക് ചാർജ് ഉണ്ട്
2)ന്യൂട്രോണിന് ചാർജ്‌ ഇല്ല
3)ഇലക്ട്രോണിന് നെഗറ്റീവ് ചാർജ്.

ന്യൂക്ലിയസിന്റെ നേർവിപരീത ചാർജ്‌ ആണ് ഇലക്ട്രോണിന് എന്നു സാരം.

ഇനിയാണ് കഥ, സാധാരണ ഗതിയിൽ ആറ്റത്തിലെ പ്രോട്ടോണിന്റെ തുല്യം ഇലക്ട്രോണുകൾ ആണ് ഉണ്ടാവുക.

ഉദാഹരണത്തിന് സ്വർണ്ണ ആറ്റത്തിലെ പ്രോട്ടോണുകൾ 79 എണ്ണം ആണ്, അത്ര തന്നെ ഇലക്ട്രോണുകളും ഉണ്ട്. അപ്പോൾ പ്രസ്തുത ആറ്റം ന്യൂട്രൽ ആണെന്ന് പറയാം.

എന്നാൽ ഇലക്ട്രോണിന് ചില ’പ്രിവിലെജുകൾ’ ഉണ്ടല്ലോ. അദ്ദേഹം അനുസരണയില്ലാത്ത കുട്ടിയാണ്. വല്ല കള്ളക്കാമുകൻ ഒക്കെ വന്നു വിളിച്ചാൽ ചാടിയങ്ങു പോകും. പ്രോട്ടോണ് ചേട്ടനെയൊന്നും ഗൗനിക്കില്ല. അതുപോലെ വേറെ വല്ല സ്ഥലത്തു നിന്നും ഊരു ചുറ്റി കയറിവരികയും ചെയ്യും. ആകെ പറഞ്ഞാൽ പ്രോട്ടോണ് ന്റെ അത്രയും ഇലക്ട്രോണ് ആറ്റത്തിൽ ഉണ്ടാകണം എന്നു യാതൊരു നിർബന്ധവുമില്ല എന്നു സാരം. ബാഹ്യമായ ഇടപെടൽ കൊണ്ട് ഇലക്ട്രോണിന്റ് എണ്ണത്തിൽ വ്യത്യാസം സംഭവിക്കുന്നു. ഇലക്ട്രോണ് നഷ്ടപ്പെട്ടാൽ പ്രസ്തുത ആറ്റം ഒരു നെഗറ്റീവ് ചാർജ് നഷ്ടപ്പെടുത്തി.

അവിടെ ഇലക്ട്രോണിനെ അപേക്ഷിച്ചു പ്രോട്ടോണിന്റ് എണ്ണം കൂടുതൽ ആയില്ലേ? 100 പ്രോട്ടോണും 100 ഇലക്ട്രോണും ഉള്ള ആറ്റം ഒരു ഇലക്ട്രോണ് നഷ്ടപ്പെടുത്തിയാൽ 99 ഇലക്ട്രോണും 100 പ്രോട്ടോണും ആവുന്നു. ആറ്റം ചർജുകളുടെ തുല്യ ബാലബലം എന്ന ന്യൂട്രൽ അവസ്ഥ മാറി പ്രോട്ടോണിന്റ് പോസിറ്റീവ് ചാർജ്‌ മുൻതൂക്കം കൈവരിക്കുന്നു.

അതുപോലെ 40 പ്രോട്ടോണും അത്രതന്നെ ഇലക്ട്രോണും ഉള്ളിടത് രണ്ടു ഇലെക്ട്രോണ് അധികമായാൽ പിന്നെ ഇലക്ട്രോണിന്റെ നെഗറ്റീവ് ചാർജിനാവും മുൻതൂക്കം. അഥവാ ചാർജിൽ ഒരു അസന്തുലിതത്വം കൈവരുന്നു.ഇത്രയും പിടികിട്ടിയല്ലോ.

ഇനി സ്ഥിതവൈദ്യുതിയിലേക്ക്.
____
നമ്മൾ കാണുന്ന പദാർത്ഥങ്ങൾ എല്ലാം ഇങ്ങനെ കോടിക്കണക്കിന് വ്യത്യസ്‌ത ആറ്റങ്ങളുടെ ആകെത്തുകയാണ്. നമ്മൾ നടക്കുമ്പോൾ, അന്തരീക്ഷത്തിൽ കൈവീശുമ്പോൾ, ബെഡ്ഷീറ്റിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ, തുണിത്തരങ്ങൾ iron ചെയ്യുമ്പോൾ, മുടിചീകുമ്പോൾ ഇങ്ങനെ അസംഖ്യ രീതികളിൽ ഇലക്ട്രോണുകൾ ഒരു വസ്തുവിന് നഷ്ടപ്പെടാനും മറ്റേ വസ്തുവിന് സ്വീകരുക്കാനും കാരണമാകും.

നേരത്തെ പറഞ്ഞതു പോലെ നഷ്ടപ്പെട്ട പ്രതലം പോസിറ്റീവ്, ലഭിച്ച പ്രതലം നെഗറ്റീവും ചാർജ് ആയിരിക്കും. ഈ പ്രതിഭാസത്തെ tribo electricity എന്നുവിളിക്കുന്നു.

ഇലക്ട്രോണുകളുടെ ’ഈ കുമിഞ്ഞുകൂടൽ’ അതുമല്ലെങ്കിൽ ’ഇലക്ട്രോണുകളുടെ നഷ്ടപ്പെടൽ’ ഒരു പ്രത്യേക ചർജിന് വലിയ മുൻതൂക്കം കൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നു.

ഇങ്ങനെ കൂടി നിൽക്കുന്ന ചാർജ്‌ അവിടെ തന്നെ തുടരും. ചിലപ്പോ നമ്മുടെ കയ്യിലാവാം
, അതുമല്ലെങ്കിൽ കിടക്കയിൽ നിന്നു നമ്മുടെ ഉടലിൽ ആവാം, വേഗത്തിൽ പോകുന്ന കാറിൽ അതിന്റെ ബോഡിയിൽ ആകാം , ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കുന്ന കുട്ടിയിലാവാം….. കൂട്ടത്തിൽ പറയട്ടെ കേരളം പോലത്തെ ഉയർന്ന ആർദ്രത ഉള്ള സ്ഥലത്തു ഇങ്ങനെ ഉണ്ടാവുന്ന സ്റ്റാറ്റിക് ഇലക്ട്രിസിറ്റി തുലോം കുറവാണ്.

ആർദ്രത കുറഞ്ഞ അന്തരീക്ഷത്തിൽ ആണ്‌ ഇത് നന്നയി നടക്കുന്നത്. ധ്രുവങ്ങൾക്കു അടുത്ത പ്രദേശങ്ങളിൽ ഒക്കെ ഇതു നന്നായി നിരീക്ഷിക്കാൻ പറ്റും. അതുപോലെ ശീതീകരിച്ച റൂമിൽ പൊതുവെ ഹ്യൂമിഡിറ്റി ac യുടെ ഇടപെടൽ കൊണ്ട് കുറരഞ്ഞിരിക്കും. അതുകൊണ്ടു സ്റ്റാറ്റിക് ഇലക്ട്രിസിറ്റി യുമായി ബന്ധപ്പെട്ട പരീക്ഷണം നമ്മുടെ നാട്ടിൽ ചെയ്യമ്പോൾ ac റൂമിൽ നടത്തുന്നതയിരിക്കും നല്ല റിസൾട്ട്.

‘ഷോക്കടിപ്രശ്നം’ ഉള്ള ഗള്ഫുകാർ നാട്ടിൽ വരുമ്പോൾ ഷോക്കടി പ്രശ്നമില്ലാത്തത് നാട്ടിലെ ആർദ്രത ഉള്ളത് കൊണ്ടാണ്.

തിരിച്ചു വിഷയത്തിലേക്ക് വരാം, സ്വാഭാവികമായും ഇങ്ങനെ ഉണ്ടാകുന്ന സ്റ്റാറ്റിക് ഇലക്ട്രിസിറ്റി അവിടെ തന്നെ നിൽക്കാൻ താത്പര്യപ്പെടുന്നില്ല. അവ ഇലക്ട്രോണിന് സഞ്ചാര യോഗ്യമായ(ചാലകം)ഒരു വസ്തുവുമായി അടുത്തു വരുമ്പോൾ അതിലേക്കു പോകുന്നു.

ഉദാഹരണത്തിന് നമ്മുടെ കയ്യിൽ ധാരാളം ഇലക്ട്രോണുകൾ ഇങ്ങനെ ഉണ്ടായിട്ടുണ്ടാവാം , ചാർജ് സാന്നിധ്യമുള്ള കയ്യുമായി വേറൊരാളെ തൊടുമ്പോൾ, അല്ലെങ്കിൽ വാതിലിന്റെ ലോഹ പിടിയിൽ കൈ വെക്കുമ്പോഴോ , ഇലക്ട്രോണിന്റ പെട്ടെന്നുള്ള ഡിസ്ചാർജ് അനുഭവപ്പെടുന്നു. ഇതു വൈദ്യുത പ്രവാഹമാണ്, പക്ഷെ വളരെ ചെറിയ സമയത്തേക്ക് മാത്രം. ഇതിനെ നമ്മുടെ നാഡീ സംവേദം ഒരു ഇലക്ട്രിക് ഷോക് ആയി രേഖപ്പെടുത്തും.

രാത്രികാലങ്ങളിൽ തലയിലൂടെ കമ്പിളി പുതപ്പിട്ടു വിരൽ കൊണ്ടു മേലോട്ടും താഴോട്ടും വരഞ്ഞാൽ ചെറിയ തീപ്പൊരി പാറുന്നത് കാണാം. കാണാത്തവർ ഉണ്ടെങ്കിൽ ശ്രമിച്ചു നോക്കുക, കേരളത്തിൽ ഇപ്പോൾ റിസൾട്ട് കാണാൻ പ്രയാസമാണ്. ആർദ്രത വളരെ കൂടിയ സീസണ് ആണ്. വീട്ടിൽ ac ഉണ്ടെങ്കിൽ എന്നെ ധ്യാനിച്ചു ഒന്നു ചെയ്ത് നോക്കൂ.

അതുപോലെ ചിലപ്പോഴൊക്കെ കൈതരിക്കുന്നതോടൊപ്പം ചെറിയ സ്പാർകും കാണാം. ഇതിന്റെ കാരണം ചാർജ് ചെയ്യപ്പെട്ട വസ്തു ചാർജ് ഇല്ലാത്ത വസ്തുവിൽ വിപരീത ചാർജ് ഉളവാക്കുന്നു. ഇതിനെ electrostatic induction എന്നു വിളിക്കുന്നു. Tribo electricity കാരണം നെഗറ്റീവ് ചാർജ് ആയ ഒരു പേന വേറൊരു പ്ളാസ്റ്റിക് ബോട്ടിലിന്റ് അടുത്തു വെക്കുമ്പോൾ പ്ലാസ്റ്റിക് ബോട്ടിലിൽ പേനയുടെ വിപരീത ചാർജ് (പോസിറ്റീവ്)induce ചെയ്യും. പേനയും ബോട്ടിലും തൊട്ടില്ലെങ്കിൽ പോലും അവയ്ക്കിടയിൽ ഇപ്പോൾ പോസിറ്റീവ്, നെഗറ്റീവ് cahrge കൈവന്നു. ഇതു ഇലക്ട്രിക് ഡിസ്ചാര്ജിന് കാരണം ആവുന്നു. ചെറിയ , ഒരുപക്ഷേ നമ്മുടെ കണ്ണിനു ശ്രദ്ധിക്കാൻ പറ്റാത്ത അത്രയും ചെറിയ സ്പാർക് ഉണ്ടാവും.

ഇതു മനസിലാവണമെങ്കിൽ ഒരു പോളിസ്റ്റർ തുണി ഇസ്തിരി ഇടുമ്പോൾ ഷർട്ടില്ലാതെ ശരരീരത്തിന്റെ അടുത്തു തൊട്ടു തൊട്ടില്ല എന്നു പറഞ്ഞു വെച്ചാൽ മതിയാകും. രോമങ്ങൾ ഒക്കെ എഴുന്നു നിന്നു, ചെറിയ എരിപിരി ശബ്ദത്തിൽ അവസാനിക്കും. ഇതിന്റെ ഒരു വലിയ വേർഷൻ ആണ് ഇടിമിന്നൽ ഉണ്ടാകുമ്പോൾ നടക്കുന്നത്.

മുകളിൽ പറഞ്ഞ പ്രതിഭാസം നമുക്ക് അറിയാതെ ഷോക്കടിപ്പിച്ചു പണി തരാറുണ്ട് എന്നു അറിയാമല്ലോ. ഒരു ഞെട്ടൽ എന്നതിലുപരി നമ്മുടെ ദൈനംദിന ജീവിതത്തിൽ ഇതു സാരമായ കേടുപാടുകൾ ഒന്നുമുണ്ടാക്കുന്നില്ല എന്നതാണുസത്യം. പക്ഷെ പണി കിടക്കുന്നതു അവിടെയല്ല.. നമ്മൾ ഏതെങ്കിലുംഇലക്ട്രോണിക് ഉപകരണങ്ങൾ ഇവയൊന്നും ശ്രദ്ധിക്കാതെ repair ചെയ്താൽ ഒരുപക്ഷേ ഇലക്ട്രോ സ്റ്റാറ്റിക് ഡിസ്ചാർജ്(ESD) കൊണ്ട് ആ ഉപകരണത്തിലെ നിർണ്ണായക സർക്യൂട് സംവിധാനങ്ങൾ നശിപ്പിച്ചു കളഞ്ഞേക്കാം. നമ്മൾ പോലും ഒരു പക്ഷെ അതിന്റെ കാരണം തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ടു repair ചെയ്യുന്നതിനു മുമ്ബ് ഒരു exclusive ഏർത് contact ൽ കൈവെച്ചു തുടങ്ങിയാൽ നല്ലത്. ഓപ്പറേഷൻ തീയേറ്ററിൽ ഒക്കെ ഇതിന്റെ മുൻകരുതലുകൾ എടുക്കാറുണ്ട്(മ്മടെ നാട്ടിലെ പ്രോട്ടോകോൾ അറിയില്ല).

അതുപോലെ പെട്രോൾ പോലുള്ള എളുപ്പത്തിൽ കത്തുന്ന ഇന്ധനങ്ങൾ നിറച്ച ടാങ്കറിൽ ഒക്കെ സ്പർക്കിങ് ഒഴിവ്കകനുള്ള സംവിവിധാനാം ഉണ്ട്.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഉറുമ്പിനെപ്പറ്റി കുറച്ചു കാര്യങ്ങൾ

മനുഷ്യർ കൃഷിയും കന്നുകാലിവളർത്തും, വീടുപണിയും, സഹകരണ സംഘവും, കൂട്ടമായുള്ള ചെറുത്തുനിൽപ്പും ഒക്കെ തുടങ്ങിയത് കഴിഞ്ഞ പതിനായിരം കൊല്ലത്തിനിടയിലാണ്. അഞ്ച് കോടി വർഷം മുമ്പേ ഈ കാര്യങ്ങളൊക്കെ സൂപ്പറായി ആരംഭിച്ച കൂട്ടരാണ് ഉറുമ്പുകൾ. ഒറ്റയ്ക്ക് ഒരു ഉറുമ്പ് വലിയ സംഭവമൊന്നുമല്ല. പക്ഷെ ഉറുമ്പ്കോളനി മൊത്തമായി ഒറ്റ ജീവിയായിവേണം കണക്കാക്കാൻ. ചിറകുള്ള , പ്രജനന ശേഷിയുള്ള രാജ്ഞിമാർ ആണുറുമ്പുകൾക്ക് ഒപ്പം ഈയാമ്പറ്റകളുടെതുപോലുള്ള ആകാശപ്പറക്കലിനിടയിൽ ഇണചേരും. രാജ്ഞി മുട്ടയിട്ട് ലാർവയും പിന്നെ പ്യൂപ്പാവസ്ഥയും കഴിഞ്ഞ് കുഞ്ഞ് ഉറുമ്പുകൾ പിച്ചവെക്കും വരെ പട്ടിണികിടന്ന് പരിപാലിക്കും. ഉടൻ തന്നെ കുഞ്ഞുങ്ങൾ ജോലി തുടങ്ങും. കൂടുപണിയലാണ് ആദ്യ പണി. അമ്മരാജ്ഞി കൂട്ടിൽ മുട്ടയിടൽ യജ്ഞം ആരംഭിക്കലായി. അംഗസംഖ്യ കൂടുന്നതിനനുസരിച്ച് കോളനി വികസിച്ച് ഒരു വൻ പ്രസ്ഥാനമായി മാറും. ചില കോളനികളിൽ അഞ്ചു ലക്ഷത്തോളം അംഗങ്ങൾ ഉണ്ടാവും.

ലോകത്താകമാനം ഇരുപത്തിരണ്ടായിരം ഇനം ഉറുമ്പുകളുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവരിൽ മനോഹരമായ ഇലക്കൂടുകൊട്ടാരങ്ങൾ പണിത് മരമുകളിൽ വാഴുന്നവരാണ് പുളിയുറുമ്പുകൾ. Oecophylla ജീനസിൽ പെട്ട ഇവരുടെ രണ്ട് സ്പീഷിസുകളാണ് ഉള്ളത്. Oecophylla longinoda എന്ന ആഫ്രിക്കൻ പുളിയുറുമ്പുകളും , Oecophylla smaragdina എന്ന നമ്മുടെ നാട്ടിൽ കാണുന്ന ഏഷ്യക്കാരായ പുളിയുറുമ്പുകളും ആണവർ.. ഓറഞ്ച് നിറമുള്ള ശരീരവുമായി ജോറിൽ ഓടിനടക്കുന്ന പുളിയുറുമ്പ് വേലക്കാരെയാണ് നാം അധികവും കാണുക.

കോളനിയുടെ ഗർഭഗൃഹത്തിൽ മുട്ടയിട്ടുകൂട്ടാനായി ഒരു രാജ്ഞി, അവരുമായി ഇണചേരാൻ മാത്രമായുള്ള കുറച്ച് മടിയന്മാരായ ആണുങ്ങൾ, വ്യത്യസ്ഥ ധർമ്മങ്ങൾ നിർവഹിക്കുന്ന ശരീരഅവയവങ്ങൾ പോലെ വിവിധ ഉറുമ്പുസംഘങ്ങൾ. രാജ്ഞിയും കാമുകരും കഴിഞ്ഞാൽ ബാക്കിയംഗങ്ങളെല്ലാം, – പ്രത്യുത്പാദന ശേഷിയില്ലാത്ത, ഇണചേരൽ ഭാഗ്യമില്ലാത്ത പെൺ എന്ന് വിളിക്കാവുന്ന വേലക്കാരാണ്. മേജർ വേലക്കാരും മൈനർ വേലക്കാരും ഉണ്ട്. കൂടുപണിയാനും ഭക്ഷണം തേടാനും കാവൽനിൽക്കാനും ശത്രുക്കളോട് പൊരുതാനും ഒക്കെയുള്ള വിവിധ ജോലികൾ പരിഭവവും പരാതിയും ഇല്ലാതെ ചെയ്യുന്ന മേജർമാർ പടയാളികളും ആണ്. മുട്ടകളും , വിരിഞ്ഞിറങ്ങുന്ന ലാർവകളേയും അപ്പപ്പോൾ കൂട്ടിലെ മെച്ചപ്പെട്ട നേർസറികളിലേക്ക് മാറ്റി വേണ്ട ശുശ്രൂഷകൾ ചെയ്യുന്നത് മൈനർമാരാണ്. പ്യൂപ്പാവസ്ഥയിൽ കഴിയുന്നവരെ സംരക്ഷിക്കണം , രൂപാന്തരണം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഇത്തിരികുഞ്ഞന്മാരായ ഉറുമ്പിൻ കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റണം , ജോലിപ്രായമെത്തിയാൽ വിവിധ പണികൾ വിഭജിച്ച് നൽകണം – ഇതൊക്കെ മൈനർ മാരുടെ പണിയാണ്. നിൽക്കാനും ഇരിക്കാനും സമയമില്ലാത്ത ജോലി. . ഇവരെല്ലാം ഒത്തൊരുമയോടെ പരിശ്രമിച്ചാണ് ഉറുമ്പ്കോളനിയെന്ന ഒറ്റ ശരീരം ജീവിക്കുന്നത്.

വീറും വാശിയും കാണിക്കുന്നവരാണ് പുളിയുറുമ്പുകൾ. നീറ്, മിശറ്, മുതിര് എന്നിങ്ങനെ പ്രാദേശികമായി പലപേരുകളൂണ്ട്. അതിക്രമിച്ച് കടക്കുന്നവരെ ആക്രമിച്ച് തിരിച്ചോടിക്കാൻ ഇവർ സമർഥന്മാരാണ് , അപകടം മണത്താൽ മുൻപിൻ നോക്കാതെയുള്ള ചാവേർ ആക്രമണത്തിന് ഇവർ തയ്യാറാകും. പൂച്ചകൾ വാലുയർത്തിപിടിച്ച് നിൽക്കുന്നതുപോലെ പൃഷ്ടഭാഗം ഉയർത്തി വിറപ്പിച്ച് ചാടിക്കടിക്കാനാഞ്ഞ് നിൽക്കും. മരണ ഭയമില്ലാതെ കൂട്ടത്തോടെ ശത്രുവിന്റെ തൊലി കടിച്ച് മുറിക്കും. സ്വന്തമായി വിഷമുള്ളുകളൊന്നും ഇല്ലാത്തതിനാൽ വായകൊണ്ട് തന്നെയാണ് ആക്രമണം. ശരീരത്തിന്റെ പിറകുഭാഗത്ത് സൂക്ഷിച്ച ഫോർമിക് ആസിഡ്, കടിച്ച് മുറിച്ച സ്ഥലത്ത് തൂവിക്കൊടുത്തുള്ള നീറ്റിക്കലാണ് പ്രധാന ആക്രമണ തന്ത്രം.. ശരിക്കും പുണ്ണിൽ കുത്തുന്ന പരിപാടി. . നീറുകൾ അബദ്ധത്തിൽ നമ്മുടെ വായിൽ പെട്ടാൽ അംമ്ല പുളിരുചിയുള്ളതുകൊണ്ടാവാം പുളിയുറുമ്പ് എന്ന പേര് ഇവർക്ക് വീണത്. ഇരിതേടിയുള്ള യാത്രകളിൽ മണ്ണിലിറങ്ങും . വലിയ ഷഡ്പദങ്ങളെ വരെ കൂട്ടമായി ആക്രമിച്ച് കീഴടക്കും.
പന്ത്രണ്ട് മില്ലീമീറ്ററിനടുത്ത് നീളമുള്ളവരാണ് ‘മേജർ ജോലിക്കാർ . ഉറപ്പുള്ള നീളൻ കാലുകളൂം കരുത്തുള്ള വദനഭാഗങ്ങളും ഉള്ളവരാണിവർ. കൂട്ടിനകത്തെ വേലക്കാർക്ക് ഇവരുടെ നേർ പകുതി വലിപ്പമേ കാണുകയുള്ളു. രാജ്ഞിയാണ് ഏറ്റവും വലിപ്പമുള്ളയാൾ 25 മില്ലീമീറ്റർ വരെ വലിപ്പമുണ്ടാകും. സ്വന്തം കൂട്ടരോട് അളവറ്റ സ്നേഹം പ്രകടിപ്പിക്കുന്നവരാണ് എല്ലാവരും. ഒരാളുടെ കൺ വെട്ടത്ത് തൊട്ടടുത്ത് തന്നെ മറ്റൊരാൾ ഉണ്ടാകുന്ന വിധത്തിൽ മാത്രമേ സഞ്ചരിക്കുകയുള്ളു. കഴിവതും ഒറ്റയ്ക്ക് പോയി അപകടത്തിൽ ചാടാറില്ല. ഭക്ഷണം കണ്ടെത്തിയാൽ ആദ്യമെത്തിയവർ ഒരോരുത്തരായി അത് ചവച്ച് സൂക്ഷിക്കുകയാണ് ചെയ്യുക. ആവശ്യത്തിനുള്ളത് മാത്രം ദഹിപ്പിച്ച് ബാക്കി തൊട്ടടുത്ത് പിറകിൽ ഉള്ള ആളുടെ വായിലേക്ക് പകർന്ന് നൽകും. ഇങ്ങനെ പലരിലൂടെ കൈമാറി കൈമാറിയാണ് കൂട്ടിലെ അന്തേവാസികളായ സർവ്വർക്കും ഭക്ഷണം എത്തുന്നത്. വദനഭാഗങ്ങളും ആന്റിനകളും പരസ്പരം മുട്ടിച്ചാണ് വിവരങ്ങൾ കൈമാറുക. പരസ്പരമുള്ള ആശയകൈമാറ്റത്തിന് ഫിറമോൺ എന്ന രാസ സമ്യുക്തങ്ങളെ കാര്യമായി ആശ്രയിക്കുന്നുണ്ട്. ഇതുകൂടാതെ ജാഗ്രതാ നിർദേശങ്ങളായി ചില പ്രത്യേക ശരീര ചലനങ്ങളും വിറപ്പിക്കലും കുലുക്കലും ഉപയോഗിക്കാറുണ്ട്.

പച്ചിലകൾ കൂട്ടിത്തുന്നി വെള്ളം കടക്കാത്ത, കാറ്റ് തകർക്കാത്ത, ഉള്ളിൽ ചൂടുകൂട്ടാത്ത മനോഹരമായ കൂടുകൾ നിർമ്മിക്കുന്ന അത്യുഗ്രൻ ആർക്കിടെക്റ്റുകളും കൂടിയാണിവർ. ഒരു മരത്തിൽ തന്നെ നിരവധി കൂടുകൾ പരസ്പരം ബന്ധിച്ചും ഇവർ നിർമ്മിക്കും. കൂടു തുന്നൽ വലിയ അധ്വാനവും ഭാവനയും തന്ത്രങ്ങളും ആവശ്യമുള്ള പണിയാണ്. വേലക്കാരുടെ റോന്തുചുറ്റലിൽ കൂട് കെട്ടാൻ സൗകര്യമുള്ള സ്ഥലം കണ്ടെത്തി തീരുമാനിക്കുന്നു. അടുത്തടുത്തുള്ള ഇലകളെ പരസ്പരം മുട്ടിച്ച്പിടിച്ച് തുന്നിച്ചേർക്കലാണ് പ്രധാനപണി. ഇത്തിരികുഞ്ഞന്മാരായ ഈ ഉറുമ്പുകൾ വിടർന്ന് അകന്ന് നിൽകുന്ന ഉറപ്പുള്ള ഇലകളെ വലിച്ചടുപ്പിക്കുന്നത് സംഘബലം കൊണ്ടാണ്. മുട്ടിച്ച്പിടിക്കേണ്ട രണ്ട് ഇലകളുടെയും വിളുമ്പിൽ നിരനിരയായി വേലക്കാർ നിൽക്കും. പരസ്പരം ഏങ്ങിപിടിക്കാനൊരുങ്ങിയാണ് നിൽപ്പ്. ഇലകൾ തമ്മിൽ അകലം കൂടുതലുണ്ടായാൽ ഉറിയടി സംഘങ്ങളെപ്പോളെ മുകളിൽ മുകളിൽ ഏറെപ്പേർ കയറിനിൽക്കും. അരക്കെട്ടിൽ ചേർത്ത് പിടിച്ച് ഉറുമ്പ്പാലം പണിത് ഇലകളെ മെല്ലെമെല്ലെ അടുപ്പിച്ച് കടിച്ച് പിടിച്ച് നിൽക്കും. സ്റ്റേപ്പിൾ അടിച്ചപോലുണ്ടാകും ആ നിൽപ്പ്. ചേർത്ത് ഒട്ടിക്കുന്ന തുന്നൽപ്പണി ആണ് രസകരം. കൂട്ടിനുള്ളിൽ മുട്ടവിരിഞ്ഞിറങ്ങി പ്യൂപ്പാവസ്ഥയിലേക്ക് മാറാനായ ലാർവകളെ വേലക്കാർ കടിച്ച് പിടിച്ച് കൊണ്ട് വരും. എന്നിട്ട് ഗ്ലൂസ്റ്റിക്ക് തേക്കും പോലെ ഇലകളുടെ വിളുമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ഉരക്കും. ഉത്തേജിതരായ ലാർവകളുടെ ഉള്ളിൽനിന്നും കൊക്കൂൺ നിർമ്മിക്കാനാവശ്യമായ പശിമയുള്ള ദ്രാവകം ഊറി വരാൻ തുടങ്ങും. അത് സിൽക്ക് നൂലുകളാകും. ഇലകൾ പരസ്പരം ഒട്ടിഉറച്ചു എന്നുറപ്പാകും വരെ മറ്റ് ഉറുമ്പുകൾ ഇലകൾ കടിച്ച് കൂട്ടിപിടിച്ച് നിൽക്കുന്നുണ്ടാകും..മണിക്കൂറുകൾ കൊണ്ട് ഫുട്ബോൾ വലിപ്പമുള്ള കൂടൊരുക്കാനാകും ഇവർക്ക്.

രാജ്ഞിമാർ വർഷങ്ങ്ളോളം ജീവിക്കും എന്നാൽ വേലക്കാർക്ക് മാസങ്ങളുടെ ആയുസേ ഉള്ളു. മനുഷ്യരിൽ നിന്ന് വ്യത്യസ്ഥമായി യുദ്ധമുഖങ്ങളിൽ മുന്നിൽ നിന്ന് ചാവേറാകാൻ പോകുക ചെറുപ്പക്കാരല്ല , പ്രായം ചെന്ന പടയാളികളാണ്.

കുഞ്ഞ് കീടങ്ങളും പ്രാണികളും ഒക്കെയാണ് പ്രധാന ഭക്ഷണമെങ്കിലും മധുരദ്രവങ്ങളും ഇവർക്ക് വലിയ ഇഷ്ടമാണ്. പയറ് ചെടികളിലും മറ്റും കാണുന്ന അരക്ക് പ്രാണികൾ എന്നൊക്കെ വിളിപ്പേരുള്ള അഫിഡുകളെ ഇവ സംരക്ഷിച്ച് വളർത്താറുണ്ട്..ഒരു തരം പശുവളർത്തൽ. ചെടിയുടെ നീരൂറ്റികുടിക്കുന്ന അഫിഡുകളുടെ പിൻഭാഗ്ത്ത് നിന്നും ഊറിവരുന്ന മധുരദ്രവം കുടിക്കാനാണ്` ഈ സഹായം. അഫിഡുകളെ പിടിച്ച് തിന്നാൻ വരുന്ന തുള്ളൽ ചിലന്തികളെ ഒക്കെ ഇവർ ഓടിച്ച് വിടുകയും ചെയ്യും. ചിലയിനം പൂമ്പാറ്റകളുടെ ലർവകളേയും ഇതുപോലെ ചിലമധുരദ്രവങ്ങൾക്കായി ഇവ ഉപദ്രവിക്കാതെ സംരക്ഷിക്കും. .

പുളിയുറുമ്പുകളുടെ ലാർവകളും പ്യൂപ്പകളും വളർത്ത് പക്ഷികൾക്ക് തീറ്റയായും മീൻപിടിക്കാൻ ഇരയായും വ്യാപകമായി തായ്ലാന്റിലും ഇന്ത്യോനേഷ്യയിലും ഉപയോഗിക്കുന്നുണ്ട്. പ്രോട്ടീനും മിനറലുകളും വിറ്റാമിനുകളും സമ്പുഷ്ടമായ ഈ ലാർവകളെ നല്ല വിലയ്ക്കാണ് വിൽപ്പന നടക്കുന്നത്. ചില രാജ്യങ്ങളിൽ പാർമ്പര്യ ചികിത്സകളിൽ മരുന്നിനായി പുളിയുറുമ്പുകളെ ഉപയോഗിക്കുന്നുണ്ട്. ജൈവീക കീടനിയന്ത്രണത്തിനും പുളിയുറുമ്പുകളെ വ്യാപകമായി ക്ഷണിച്ച് കൃഷിയിട
പഴയ 2 ഉറുമ്പ് പോസ്റ്റുകൾ – വീണ്ടും വായിക്കാൻ കൂടെ – ഇടുന്നു.

ഉറുമ്പുകളുടെ പശു വളർത്തൽ

മൃഗങ്ങളെ മെരുക്കി വളർത്താനും, കൃഷിചെയ്യാനും ഒക്കെ ആരംഭിച്ചത് തങ്ങളാണെന്നാണ് മനുഷ്യരുടെ വിചാരം. നമ്മൾ ഈ പരിപാടി തുടങ്ങീട്ട് കുറച്ച് ആയിരം കൊല്ലമേ ആയിട്ടുള്ളു. എന്നാൽ. ചിലയിനം ഉറുമ്പുകൾ അ വർക്ക് വേണ്ട അടിപൊളി “തേൻ-പാൽ” കറന്നെടുക്കാൻ അഫിഡുകൾ എന്ന ചെറു ഷട്പദങ്ങളെ വളർത്താൻ തുടങ്ങീയത് അതിനും എത്രയോ ആയിരം വർഷം മുമ്പാണ്. മനുഷ്യർ ആദ്യമായി പാലിന് വേണ്ടി മെരുക്കി വളർത്തിയത് ആടിനെയാണത്രെ .പിന്നെയാണ് പശുവളർത്തലൊക്കെ ആരംഭിച്ചത്. സ്വന്തം പശുവിനെ പുലിപിടിക്കതെ നോക്കണം, നല്ല തീറ്റകിട്ടുന്നിടത്ത് കൊണ്ടുപോയി ആക്കണം ,മോശം കാലാവസ്ഥകളിൽ വെയിലും മഴയും മഞ്ഞും കൊള്ളിക്കതെ ആലയിലാക്കി കാക്കണം, മേയാൻ വിടുമ്പോൾ ഓടിപ്പോകാതെ നോക്കണം., കെട്ടിയിട്ട് വളർത്തുമ്പോൾ തീറ്റപ്പുല്ല് ശേഖരിച്ച് കൊണ്ടുവന്ന് നൽകണം ഇതൊക്കെയാണല്ലൊ ക്ഷീരകർഷകനായ മനുഷ്യന്റെ പണി. പകരമായി , രുചിയും ഗുണവും ഉള്ള പാലെന്ന ദ്രാവകം അത്പം കിട്ടാനാണീ പങ്കപ്പാടൊക്കെ ചെയ്യുന്നത്. .. ഉറുമ്പുകളും അഫിഡുകൾ എന്ന ചെറു പ്രാണികളെ വളർത്തുന്നത് ഏകദേശം ഇതുപോലെ തന്നെ..അഫിഡുകളിൽ ചിലയിനങ്ങളെ Ant cow എന്നും വിളിക്കാറുണ്ട്.. പയറുചെടികളുടെ തണ്ടിലൊക്കെ പച്ചനിറത്തിലും ചിലപ്പോൾ കറുപ്പ് നിറത്തിലും കുനുകുനെ കൂടിനിൽക്കുന്ന അഫിഡുകളെ കാണാം. തൊട്ടടുത്ത് തന്നെ ഉറുമ്പുകൾ ചുറ്റും കാവൽ നിൽക്കുന്നുണ്ടാകും. അഫിഡുകളെ തിന്ന് ജീവിക്കുന്ന ലേഡി ബേർഡ്, ക്രാബ് സ്പൈഡർ തുടങ്ങിയ കുഞ്ഞ് ഇരപിടിയന്മാരിൽ നിന്നും അഫിഡുകളെ രക്ഷിക്കാനാണ് ആ കാവൽ. ഉറുമ്പിനെ കണ്ടാൽ ആ വഴിക്ക് ശത്രുക്കളൊന്നും വരില്ല .വന്നാൽ ഉറുമ്പുകൾ ആക്രമിച്ചോടിക്കുകയും ചെയ്യും..
ചെടികളുടെ നീരാണ് അഫിഡുകളുടെ ഏക ഭക്ഷണം .വേറൊരു തീറ്റയും വേണ്ട. തണ്ടിൽ ചെറിയ സുഷിരങ്ങളുണ്ടാക്കി ചെടിയുടെ നീർ വലിച്ച്കുടിച്ച് വയർ വീർപ്പിക്കും…ഉറുമ്പുകൾ ഇവയെ കൂടുതൽ നീര് കിട്ടുന്ന ഇടത്തേക്ക് ആട്ടിത്തെളിച്ച് കൊണ്ടുപോകും, മോശം കാലവസ്ഥയിൽ ചിലപ്പോൾ ഉറുമ്പ് സ്വന്തം കൂട്ടിൽ തന്നെ കൊണ്ടുപോയി അഫിഡുകളെ സംരക്ഷിക്കും.അഫിഡുകളുടെ മുട്ട ഉറുമ്പ് കോളനിയിൽ സൂക്ഷിച്ച് വെച്ച് വിരിയിക്കും, വളർന്ന് വരും വരെ അത്യാവശ്യം തീറ്റയും കൊണ്ടുകൊടുക്കും. തിരികെ ചെടിത്തണ്ടിൽ കൊണ്ടുപോയാക്കും. പശുക്കൾ കൂട്ടം വിട്ട് ഓടിപ്പോകാതിരിക്കാൻ കർഷകർ ചില സൂത്രങ്ങൾ ചെയ്യാറില്ലെ. അതുപോലെ ആഫിഡുകളിൽ ചിറകുള്ളവ തങ്ങളുടെ പരിധിയിൽ നിന്ന് പറന്ന് സ്ഥലം വിടാതിരിക്കാൻ ചിലയിനം ഉറുമ്പുകൾ അവയുടെ ചിറകുകൾ കൂട്ടിഒട്ടിക്കുകയോ മുറിച്ചുകളയുകയോ ഒക്കെ ചെയ്യും ചിലപ്പോൾ. .ചിലയിനം ഉറുമ്പുകൾ ചില രാസപദാർത്ഥങ്ങൾ ഉത്പാദിപ്പിച്ച് അഫിഡുകൾക്ക് ചിറക് മുളക്കുന്നത് തടയും .(പശുവിറച്ചി ചിലർ കഴിക്കുന്നതുപോലെ ചില ഉറുമ്പുകൾ അപൂർവമായി അഫിഡ് പശുക്കളെ കൊന്ന്തിന്നാറുമുണ്ട്). ഇത്രയൊക്കെ ശ്രദ്ധയോടെ അഫിഡുകളെ ഉറുമ്പുകൾ വളർത്തുന്നത് എന്തിനാണെന്നൊ, പാലിനല്ല – തേനിനാണ്. അഫിഡുകളുടെ പിൻഭാഗത്ത് നിന്ന് അതിമധുരമുള്ള ഒരു സ്രവം ഊറിവരും. അത് നുണയാനാണീ പണിയൊക്കെ ചെയ്യുന്നത്. കൊതിവരുമ്പോൾ ഉറുമ്പുകൾ കറവക്കാരൻ പാൽ ചുരത്താൻ പശുവിന്റെ അകിടിൽ തട്ടിക്കൊടുക്കുന്നതുപോലെ തങ്ങളുടെ സ്പർശനികൾ കൊണ്ട് അഫിഡുകളുടെ പിൻഭാഗത്ത് പതുക്കെ മുട്ടി ഇക്കിളിയാക്കി മധു ചുരത്തിപ്പിക്കും… പരസ്പര സഹായ സംഘം എന്നാൽ ശരിക്കും ഇതാണ്.. ഒരാൾക്ക് സംരക്ഷണം കിട്ടുന്നു. മറ്റേ ആൾക്ക് കൂലിയായി തേനും കിട്ടുന്നു..
2

ഉറുമ്പ് വേഷം കെട്ടും ചിലന്തികൾ

നമ്മുടെ നാട്ടിലെ മരങ്ങളിൽ ധാരാളം കാണുന്ന പുളിയുറുമ്പുകൾ നല്ല പരാക്രമികളാണ്. കൂടെ സൗജന്യമായി അത്പം ഫോർമിക് ആസിഡ്കൂടി പുരട്ടിത്തരുന്നതിനാൽ കടികിട്ടിയാൽ അറിയാതെ ‘ഊശ്” ,..എന്ന് നമ്മൾ പറഞ്ഞുപോകും .നന്നായി നീറുന്നതിനാൽ ഇതിനെ ചിലയിടങ്ങളിൽ നീറ് എന്നും,മിശറ് എന്നും ഒക്കെ വിളിക്കാറുണ്ടല്ലൊ.ഇലകൾ കൂട്ടിപ്പിടിച്ച് ലാർവകളിൽ നിന്നൂറിവരുന്ന ചില സ്രവനൂലുകൾകൊണ്ട് അത്ഭുതകരമായിക്കൂട്ടിതുന്നി കൂടൊരുക്കുന്ന തയ്യൽക്കാരായ ഈ ഉറുമ്പുകളുടെ ശാസ്ത്രനാമം Oecophylla smaragdis എന്നാണ്.ലക്ഷക്കണക്കിന് ഉറുമ്പുകൾ വരെ ചില കൂട്ടക്കൂടുകളിൽ ഉണ്ടാവും.കൂട്ടാമായി ആക്രിമിക്കാൻ കഴിയുന്ന ഇവരുടെ ശക്തിദുർഗത്തിലേക്ക് ഇരപിടിയന്മാരൊന്നും എത്തിനോക്കില്ല. കൂടാതെ ഇവയുടെ ചവർപ്പൻ രുചി പക്ഷികൾക്കും കടന്നലുകൾക്കും അത്ര ഇഷ്ടവുമല്ല.
ഈ പ്രത്യേക സാഹചര്യം ശരിക്കും മുതലാക്കുന്നത് ബുദ്ധിമാന്മാരായ myrmarachne plantaleoides എന്ന ഇനം തുള്ളൻ ചിലന്തികളാണ്. അമ്പരപ്പിക്കുന്ന ആൾമാറാട്ടം വഴി ഇവർ കാഴ്ചയിൽ കിടിലൻ പുളിയുറുമ്പാകും.നോക്കിലും നടപ്പിലും ശരിക്കുമുള്ള അനുകരണം. ശരീരം ഉറുമ്പിനെപ്പോലെ മൂന്നു ഭാഗമാകും.നീണ്ട അരക്കെട്ടുപോലും അതേപോലെ ഉണ്ടാകും എട്ടുകാലുകളിൽ മുന്നിലുള്ള ജോഡി ഉയർത്തി തലക്കുമേൽ പിടിച്ച് ഉറുമ്പിന്റെ സ്പർശനിയെന്നപോലെ വിറപ്പിച്ച്കൊണ്ടിരിക്കും.ജന്മനാ ഉള്ള ചാടി ചാടിപ്പോക്ക് എന്നന്നേക്കുമായി നിർത്തും .ഉറുമ്പിനെപ്പോലെ ചറ പറ നടത്തം മാത്രം. ഉറുമ്പിൻ തലയിലെ രണ്ട് സംയുക്ത നേത്രമാണെന്ന് തോന്നും വിധം തലഭാഗത്ത് കറുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ടാകും. പെൺചിലന്ത്തിയെപ്പോലെയല്ല ആൺചിലന്തി വേഷം മാറുക. കുറച്ച്കൂടി നീളം ശരീരത്തിനുണ്ടാകും. കാഴ്ചയിൽ ഒരു കുഞ്ഞ് നീറിനൊപ്പം വലിയ ഉറുമ്പും ചേർന്ന നടന്ന് നീങ്ങുകയാണെന്നേ തോന്നു. ഇലകൾക്കടിയിൽ കൂടൊരുക്കി ഒളിച്ചിരിക്കും കുഞ്ഞുപ്രാണികളെ അരികിൽ സൗകര്യത്തിനുകിട്ടിയാൽ ചാടിപ്പിടികൂടും,അത്രതന്നെ. നമ്മുടെ നാട്ടിലെ കട്ടുറുമ്പുകളെ (Diacamma assamensis) അനുകരിക്കുന്ന ചിലന്തികളും (Myrmarachne orientales) ഉണ്ട്

ഇതുപോലെ നൂറിലധികം ചിലന്തി സ്പീഷിസുകൾ ലോകത്തെങ്ങുമായി പലതരം ഉറുമ്പുകളെ അനുകരിക്കുന്നുണ്ട്. ഇരപിടിയന്മാരിൽ നിന്നും രക്ഷനേടാൻ മാത്രമല്ല ചില ഇനങ്ങൾ ഉറുമ്പുകളെ തെറ്റിദ്ധരിപ്പിച്ച് ചതിക്കാനും ഈ ആൾമാറാട്ടം നടത്തുന്നുണ്ട്. കഴ്ചയിൽ സ്വജാതിയാണെന്ന് കരുതി ലോഹ്യം കൂടാൻ വരുന്ന ഉറുമ്പുകളുടെ കൂട്ടത്തിൽ കൂടി അവരുടെ കൂട്ടിൽ തഞ്ചത്തിൽ കയറി ഉറുമ്പിൻ കുഞ്ഞുങ്ങളെ ശാപ്പിടും.വേറെ ചില ഇനം ചിലന്തികൾ മേയ്ക്കപ്പ് മാറ്റാനൊന്നും പോകില്ല , ഉറുമ്പുകളുടേതിനു സമാന രാസഘടനയുള്ള ഫിറമോണുകൾ അവ സ്രവിപ്പിക്കും ,വന്നിരിക്കുന്നയാൾ ശത്രുവോ മിത്രമോ എന്ന ആശയക്കുഴപ്പം ഉറുമ്പുകളിലുണ്ടാക്കി ആ തക്കത്തിൽ ഇരതേടും.
അപ്പോൾ വേഷം മാറി വന്ന് നമ്മളെ പറ്റിക്കുന്നത് മനുഷ്യന്മാർ മാത്രമായിരിക്കും എന്ന് കരുതേണ്ട. കാണുന്ന പുളിയുറുമ്പെല്ലാം സാധാ മിശറ് മാത്രമാണെന്നും കരുതേണ്ട..അവയിൽ ചിലന്തികൾ വേഷം മാറി നടക്കുന്നതും ഉണ്ടാകാം. ഈ മിമിക്രി കലാകാരന്മാരെ പക്ഷെ പേടിക്കേണ്ടകാര്യമില്ല. നമ്മളെ കടിക്കാനൊന്നും ഇവർ വരില്ല. ജീവിക്കാൻ വേണ്ടി ഒരോരൊ വേഷങ്ങൾ കെട്ടുന്നു എന്നു മാത്രം.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...