എയർ കണ്ടീഷണറിന്റെ കപ്പാസിറ്റി ടണ്ണിൽ പ്രസ്താവിക്കുന്നത് എന്തുകൊണ്ടാണ്?

എയർ കണ്ടീഷണർ ഇഷ്ടമില്ലാത്തവർ ചുരുക്കം. നല്ല ചൂടുള്ള ദിവസങ്ങളിൽ കുളിര് പകരുന്ന ഈ ഉപകരണത്തിന്റെ കപ്പാസിറ്റി ടണ്ണിൽ ആണ് പ്രസ്താവിക്കുന്നത് .പക്ഷെ ഇതിന്റെ കാരണം എത്ര പേർക്കറിയാം ? രസ കരമായ ആ കഥ കേട്ടോളൂ ..ആയിരത്തി എണ്ണൂറുകളിൽ അമേരിക്കയിൽ ഉണ്ടായ ഒരു ബിസിനെസ്സ് ആണ് ഐസ് ഹാർവെസ്റ്റ്‌ .മഞ്ഞുകാലത്ത് പല തടാകങ്ങളും ഉറഞ്ഞു കട്ടിയാകും. ഇങ്ങനെ ഉണ്ടാകുന്ന ഐസ് വലിയ വാളുകൾ കൊണ്ട് മുറിച്ച് വലിയ ബ്ലോക്കുകൾ ആയി അറക്കപ്പൊടി കൊണ്ട് ഇന്സുലെറ്റ് ചെയ്ത ഗോഡൌണിൽ സൂക്ഷിച്ച് വയ്ക്കുകയും,പിന്നീട് വെസ്റ്റ്‌ഇന്ടീസിലെക്കും അമേരിക്കയുടെ തന്നെ ചൂടുള്ള പ്രദേശങ്ങളിലേക്കും മറ്റും വിൽക്കുകയും ചെയ്യും .ഈ ഐസ് കൊണ്ട് ചൂട് കാലത്ത് വീടുകളും ഹോട്ടലുകളും ശീതീകരിക്കാൻ ഉപയോഗിച്ചിരുന്നു.ആയിരത്തി തൊള്ളായിരത്തി ഇരുപതുകൾ ആയപോഴേക്കും യന്ത്ര സഹായത്തോടെ പ്രവർത്തിക്കുന്ന ശീതീകരണ സംവിധാനം പ്രചാരത്തിൽ വരുകയും ഐസ് ഹാർവെസ്റ്റ് ബിസിനെസ്സ് കുറഞ്ഞു വരികയും ചെയ്തു.അത് മാത്രമല്ല മഞ്ഞുകാലത്തെ തണുപ്പിനു കുറവ് വരികയും ഐസ് ഹാർവെസ്റ്റ്‌ ലാഭകാരമാല്ലാതാകുകയും ചെയ്തതോടെ ഈ ബിസിനസ് നിന്നുപോയി .ആയിരത്തി തൊള്ളായിരത്തി അന്പതുകളോടെ ഈ ബിസ്നസ് ഏതാണ്ട് പരിപൂർണ്ണമായി നിന്നു എന്നും പറയാം.ഒരു ടണ്ണ്‍ഭാരമുള്ള ഐസ് കൊണ്ട് എത്രമാത്രം തണുപ്പിക്കും എന്ന ഈ കണക്കിൽ നിന്നാണ് ഇന്നും എയർ കണ്ടീഷണറിന്റെ കപ്പാസിറ്റി ടണ്ണിൽ പ്രസ്താവിക്കുന്നത്.





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

അടിച്ചു പാമ്പാവാൻ പാമ്പിൻ വൈൻ… കേട്ടിട്ടുണ്ടോ ഇങ്ങനൊരു ഐറ്റം?

മുന്തിരിയും പൈനാപ്പിളും മറ്റു പഴങ്ങളും ഉപയോഗിച്ചുളള വൈനുകളാണ് നമുക്ക സുപരിചിതം. എന്നാല്‍, ഇവയില്‍നിന്നും ഏറെ വ്യത്യസ്തമായൊരു വൈനാണ് സ്‌നേക്ക് വൈന്‍. ചൈന, വിയറ്റ്‌നാം, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സ്‌നേക്ക് വൈന്‍ ഉപയോഗിക്കുന്നുണ്ട്.
 പാമ്പുകളെ മദ്യത്തിൽ മുക്കിവച്ച് ഉണ്ടാക്കുന്ന ഒരു തരം വീഞ്ഞ് ആണ് സ്നേക്ക് വൈൻ.
വിഷപ്പാമ്പുകളെയാണ് ഈ വീഞ്ഞ് ഉണ്ടാക്കാൻ ഉപയോഗിക്കുക. പാമ്പുകളെ വീഞ്ഞിൽ മുക്കി വയ്ക്കുന്നു. വിഷം വീഞ്ഞിൽ അലിഞ്ഞ് ചേരുന്നതിന് വേണ്ടിയാണിത്. പാമ്പിന്റെ മറ്റ് അംശങ്ങൾ ഉപയോഗിക്കാറില്ല. മദ്യത്തിലെ എഥനോളുമായി ചേർന്ന് വിഷം വീഞ്ഞിൽ ലയിക്കുന്നു. തായ്‌വാനിലെ ഹാക്സി സ്ട്രീറ്റ് നൈറ്റ് മാർക്കറ്റ് സ്നേക്ക് വൈൻ ഉല്പന്നങ്ങൾക്ക് പ്രശസ്തമാണ്.

ചൈനയിൽ പ്രാചീനകാലം തൊട്ടേ പാമ്പുകളെ മരുന്നുകൾക്കായി ഉപയോഗിക്കാറുണ്ടായിരുന്നു. സൌ രാജവംശക്കാലത്താണ് (771 ബി സി) സ്നേക്ക് വൈൻ ആദ്യമായി നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. പാമ്പുകളെ മരുന്നുണ്ടാക്കാനായി ഉപയോഗിക്കാൻ തുടങ്ങിയത് ഷെന് നോങ് ബെൻ കാവൊ ജിങ് എന്ന വൈദ്യശാസ്ത്ര പുസ്തകത്തിൽ പറയുന്നുണ്ട്. പാമ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലി ഷിസെൻ എഴുതിയ ബെൻ കാവൊ ഗാങ്മു എന്ന ഗ്രന്ഥത്തിൽ ഉണ്ട്.

സ്ടീപ്പ്ട് വൈന്‍, മിക്‌സഡ് എന്നിങ്ങനെ രണ്ടുതരം പാമ്പിന്‍ വൈനുകള്‍ ആണുള്ളത്. വലിയ ഇനം വിഷപാമ്പിനെ ചില്ലുജാറിലെ വൈനില്‍ മുക്കി വച്ചാണ് സ്ടീപ്പ്ട് വൈന്‍ ഉണ്ടാക്കുന്നത്. ചിലപ്പോള്‍ ചെറിയ ഇനം പാമ്പിനെ ഔഷധ സസ്യങ്ങളുമായി ചേര്‍ത്തും സ്ടീപ്പ്ട് വൈനുണ്ടാക്കാറുണ്ട്.

പാമ്പിന്റെ ശരീരത്തിലെ ദ്രവം വൈനില്‍ കലര്‍ത്തി ഉടനെ തന്നെ ഉപയോഗിക്കുകയാണ് സ്ടീപ്പ്ട് വൈനിന്റെ രീതി. പാമ്പിന്റെ രക്തം കലര്‍ത്തി സ്‌നേക്ക് ബ്ലഡ് വൈനും ഉണ്ടാക്കാറുണ്ട്. പാമ്പിന്റെ പിത്താശയത്തിലെ ദ്രവം എടുത്താണ് സ്‌നേക്ക് ബൈല്‍ വൈന്‍ ഉണ്ടാക്കുന്നത്.





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ചാവുകടൽ ചുരുളുകൾ

1947-നും 1956-നും ഇടക്ക്, പശ്ചിമേഷ്യയിൽ ചവുകടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തെ പുരാതന ജനവാസകേന്ദ്രമായ ഖിർബത് കുമ്രാനോടുചേർന്നുള്ള കുമ്രന്‍ താഴ്വരയിലെ പതിനൊന്നു ഗുഹകളിൽ നിന്ന് കണ്ടുകിട്ടിയ തൊള്ളായിരത്തോളം ലിഖിതരേഖകളാണ് ചാവുകടൽ ചുരുളുകൾ എന്നറിയപ്പെടുന്നത്. ഇവയിൽ ഒരു പ്രധാനഭാഗം അബ്രയബൈബിളിന്റെ ഗ്രന്ഥങ്ങളും ഗ്രന്ഥഭാഗങ്ങളുമാണ്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തിനപ്പുറത്തുനിന്ന് ഇന്നു ലഭ്യമായ ചുരുക്കം ബൈബിള്‍ രേഖകളിൽ ഉൾപ്പെടുന്ന ഇവ, മതപരവും ചരിത്രപരവുമായി വലിയ പ്രാധാന്യമുള്ള രേഖകളാണ്. യെരുശേലെമിലെ രണ്ടാം ദേവാലയത്തിന്റെ അവസാനകാലത്തെ യഹൂദമതത്തിനുള്ളിൽ, വിശ്വാസങ്ങളിലും ആചാരങ്ങളിലും നിലവിലിരുന്ന ഗണ്യമായ വൈവിദ്ധ്യത്തിലേക്ക് ഇവ വെളിച്ചം വീശുന്നു. ഏബ്രായ, അരമായ ഭാഷകളിലും ഗ്രിക്ക്ഭാഷയുടെകൊയ്നെ വകഭേദത്തിലും ആണ് അവ എഴുതപ്പെട്ടിരിക്കുന്നത്. മിക്കവയും മൃഗചർമ്മത്തിൽ ഉള്ളവയാണെങ്കിലും പാപ്പിറസിൽ എഴുതപ്പെട്ടിരിക്കുന്നവയും ഉണ്ട്. ഈ കയ്യെഴുത്തുപ്രതികൾ പൊതുവർഷാരംഭത്തിനുമുൻപ് 250-നും പൊതുവർഷം 70-നും ഇടക്കുള്ളവയാണെന്ന് കാർബൺ-14 പരീക്ഷണത്തിലും പുരാതനരചനാപഠനത്തിൽ നിന്നും തെളിഞ്ഞിട്ടുണ്ട്.

ബെദുവിൻ ബാലൻ
ചവുകടലിന്റെ വടക്കുപടിഞ്ഞാറെതീരത്തെ ഒരു കിലോമീറ്റർ പരപ്പിലാണ് കുമ്രാനിലെ അധിവാസസ്ഥാനം. ചുരുളുകൾ കിട്ടിയ പതിനൊന്നുഗുഹകൾ അധിവാസകേന്ദ്രത്തിൽ നിന്ന് 125 മീറ്റർ(നാലാമത്തെ ഗുഹ) മുതൽ ഒരു കിലോമീറ്റർ(ഒന്നാം ഗുഹ) വരെ ദൂരെയാണ്. യെറീക്കോ നഗരത്തിൽ നിന്ന് പതിമൂന്നുകിലോമീറ്റർ തെക്കോട്ടുമാറിയാണിത്.1947-ൽ, ബെദൂവിനുകളുടെ താമിരാ ഗോത്രത്തിൽ പെട്ട മുഹമ്മദ് ആദ്ദിബ്ബ് എന്ന പതിനഞ്ചുവയസ്സുകാരൻ ബാലൻ ആദ്യത്തെ ചാവുകടല്‍ ചുരുളുകൾ കണ്ടെത്തിയെന്നാണ് പൊതുവേ കരുതപ്പെടുന്നത്.
ഒരു കഥയനുസരിച്ച് കാണാതെപോയ ഒരാടിനെ അന്വേഷിച്ചുപോയ അദ്ദീബ്, ഗുഹകളിലൊന്നിലേക്ക് കല്ലെറിഞ്ഞപ്പോൾ മൺപാത്രം പൊട്ടുന്ന ശബ്ദം കേട്ടു. തുടർന്ന് ഗുഹയിൽ പ്രവേശിച്ച അവൻ, തുണിയിൽ പൊതിഞ്ഞ് തോൽച്ചുരുളുകൾ സൂക്ഷിച്ചിരിക്കുന്ന മൺഭരണികൾ കണ്ടെത്തി. ചുരുളുകളുടെ മൂല്യം മനസ്സിലാക്കിയ ഒരു ബെത്‌ലഹേംകാരൻ പുരാവസ്തുവ്യാപാരി ഇബ്രാഹിം ഇജാ അവ വാങ്ങാൻ തയ്യാറാകുന്നതിന് മുൻപ്, അനേകം ചുരുളുകൾ വീട്ടമ്മമാർ അടുപ്പെരിക്കാൻ ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു. ചുരുളുകൾ ഏതെങ്കിലും സിനഗോഗില്‍ നിന്ന് മോഷ്ടിച്ചവയായിരിക്കുമെന്ന് മുന്നറിയിപ്പുകിട്ടിയ ഇജാ അവ തിരികെകൊടുത്തു. 'കാൻഡൊ' ഏന്നും പേരുള്ള ഖലീൽ എസ്കന്ദർ ഷാഹിന്റെ കൈവശമാണ് പിന്നീട് അവ എത്തിയത്. ചെരുപ്പുകുത്തിയായിരുന്ന അയാൾ പുരാവസ്തുവ്യാപാരത്തിലും ഏർപ്പെട്ടിരുന്നു. മിക്കവരും നൽകുന്ന വിവരം അനുസരിച്ച്, ആദ്യത്തെ കണ്ടെത്തലിനുശേഷം അദ്ദീബ് ഗുഹയിൽ നിന്ന് എടുത്തുമാറ്റിയത് മൂന്നു ചുരുളുകൾ മാത്രമായിരുന്നു. അയാൾ കൂടുതൽ ചുരുളുകൾക്കായി വീണ്ടും സ്ഥലം സന്ദര്ശിച്ചുവെന്നും അതൊരുപക്ഷേ 'കാൻഡോ'യുടെ പ്രേരണമൂലം ആയിരുന്നിരിക്കാം എന്നും പറയപ്പെടുന്നു. 'കാൻഡോ' തന്നെ ഒരു രഹസ്യപര്യവേഷണം നടത്തിയെന്നാണ് മറ്റൊരു കഥ. മൂന്നുചുരുളുകളെങ്കിലും അയാളുടെ കൈവശം ഉണ്ടായിരുന്നു.
അതിനിടെ കൂടുതൽ വിലക്ക് വിൽക്കാൻ അവസരമുണ്ടാകുവോളം ചുരുളുകൾ ജോർജ്ജ് ഇശയാ എന്ന ഇടനിലക്കാരന്റെ കൈവശമിരിക്കട്ടെ എന്നു ബെദൂവിനുകൾക്കിടയിൽ തീരുമാനമായി. സുറിയാനി ഓർത്തോഡോക്സ് സഭാവിശ്വാസിയായിരുന്ന ഇശയാ, ചുരുളുകളുടെ മൂല്യത്തെക്കുറിച്ച് മനസ്സിലാക്കാനായി, യെരുശേലെമിലെ വിശുദ്ധ മർക്കോസിന്റെ സന്ന്യാസാശ്രമവുമായി ബന്ധപ്പെട്ടു. കണ്ടെത്തലിന്റെ വാർത്ത, മാർ സാമുവൽ എന്നറിയപ്പെടുന്ന മെത്രാപ്പോലീത്താ അത്താനാസിയസ് യേശു സാമുവലിന്റെ അടുത്തെത്താൻ ഇത് കാരണമായി.

പരിശോധനക്കുശേഷം ചുരുളുകൾ പുരാതനമായിരി‍ക്കാമെന്ന് സംശയിച്ച മാർ സാമുവൽ അവ വിലയ്ക്കുവാങ്ങാൻ തയ്യാറായി. നാലുചുരുളുകൾ അങ്ങനെ അദ്ദേഹത്തിന്റെ കൈവശമെത്തി: ഇപ്പോൾ ഏറെ പ്രശസ്തമായ ഏശയാചുരുൾ,സഭാനിയം, ഹബക്കുക്ക്പെഷെർ എന്ന പേരിൽ ഹബുക്കിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനം, ഉല്പത്തി-വെളിപാട് എന്നീ ചുരുളുകളായിരുന്നു അവ. 24 പൗണ്ട് ആണ് അദ്ദേഹം ഈ അമൂല്യരേഖകൾക്ക് വിലയായി കൊടുത്തത് എന്നു പറയപ്പെടുന്നു. പുരാവസ്തുച്ചന്തയിൽ താമസിയാതെ കൂടുതൽ ചുരുളുകൾ എത്തി. അവയിൽ കാൻഡോയുടെ കൈവശമുണ്ടായിരുന്ന മൂന്നെണ്ണം ഇസ്രായേലിലെ പുരാവസ്തുവിജ്ഞാനിയും ഏബ്രായസർവകലാശാലയിലെ പണ്ഡിതനുമായിരുന്ന എലയാസർ സുകേനിക് 1947 നവംബർ 29-ന് വാങ്ങി. യുദ്ധച്ചുരുൾ, കൃതജ്ഞതാസ്തോത്രങ്ങളുടെ ചുരുൾ, കൂടുതൽ ശിഥിലമായിരുന്ന മറ്റൊരു എശയ്യാചുരുൾ എന്നിവയായിരുന്നു അവ.
1947 അവസാനത്തോടെ മാർ സാമുവേലിന്റെ കൈവശമുള്ള ചുരുളുകളുടെ കാര്യം അറിഞ്ഞ സുകേനിക് അവ വാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം ചുരുളുകൾ, യെരുശേലെമിലെ അമേരിക്കന്‍ പൗരസ്ത്യഗവേഷണവിദ്യാലയത്തിലെ ജോൺ സി.ട്രെവറിന്റെ ശ്രദ്ധയിൽ പെട്ടു. ബൈബിളിന്റെ അന്ന് അറിയപ്പെട്ടിരുന്നവയിൽ ഏറ്റവും പഴയ കയ്യെഴുത്തുപ്രതിയാ നാഷ് പാപ്പിറസിലെ ലിപികളെ ചുരുളുകളിലെ ലിപിയുമായി താരതമ്യം ചെയ്ത അദ്ദേഹം പല സമാനതകളും കണ്ടെത്തി.
1948 ഫെബ്രുവരി 28-ന് മാർ സാമുവെലുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ, ഛായാഗ്രഹണത്തിൽ ഏറെ തല്പരനായിരുന്ന ട്രെവർ ചുരുളുകളുടെ ചിത്രമെടുത്തു. തുണിപ്പൊതിയിൽ നിന്ന് വെളിയിലെടുത്തപ്പോൾ തുടങ്ങിയ രാസപ്പകർച്ച മൂലം ചുരുളുകളിലെ ലിഖിതങ്ങളുടെ ചായം മങ്ങാൻ തുടങ്ങിയതിനാൽ, കാലം കടന്നപ്പോൾ ട്രെവർ അന്നെടുത്ത ചിത്രങ്ങൾ ചുരുളുകളിലെ മൂലലിഖിതങ്ങളേക്കാൾ വ്യക്തതയുണ്ടെന്നായി.
1948-ൽ അറേബ്യന്‍ നാടുകളും ഇസ്രയേലും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, സുരക്ഷക്കായി ചുരുളുകൾ ഇസ്രായേലിൽ നിന്ന് ലെബനനിലെബെയ്റൂത്തിലേക്ക് മാറ്റപ്പെട്ടു.

1948 സെപ്റ്റംബർ ആദ്യം, മാർ സാമുവേൽ, പൗരസ്ത്യഗവേഷണവിദ്യാലയത്തിന്റെ പുതിയ ഡയറക്ടറായിരുന്ന പ്രൊഫസർ ഓവിഡ് ആർ സെല്ലേഴ്സിനടുത്ത്, തനിക്ക് ആയിടെ കിട്ടിയ ചില ചുരുൾശകലങ്ങൾ കൊണ്ടുചെന്നു. എന്നാൽ ആദ്യത്തെ കണ്ടെത്തലിന് രണ്ടുവർഷത്തിനുശേഷം 1948-ന്നൊടുവിൽപ്പോലും പണ്ഡിതന്മാർ ചുരുളുകൾ കിട്ടിയ ഗുഹ കണ്ടെത്തിയിട്ടില്ലായിരുന്നു. യുദ്ധസാഹചര്യങ്ങൾ മൂലം വൻതോതിലുള്ള പര്യവേഷണങ്ങളൊന്നും സാധ്യമായിരുന്നില്ല. ഗുഹ കണ്ടെത്താൻ തന്നെ സഹായിക്കാൻ സെല്ലേഴ്സ് സിറിയയോട് അഭ്യർഥിച്ചുവെന്നും അവർ ആവശ്യപ്പെട്ട പ്രതിഫലം അദ്ദേഹത്തിന് താങ്ങാനാവുന്നതിലും അധികമായിരുന്നുവെന്നും പറയപ്പെടുന്നു. ഒടുവിൽ 1949 ജനുവരി 29-ന് ഒന്നാം ഗുഹ കണ്ടെത്താൻ കഴിഞ്ഞത് ഒരു ഐക്യരാഷ്ട്രസഭ നിരീക്ഷകനാണ്.
അതിനിടെ തന്റെ കൈവശമുണ്ടായിരുന്ന ചുരുളുകൾ മാർ സാമുവേൽ അമേരിക്കയിലേക്ക് കൊണ്ടുപോയി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്നു. അവയെ സംബന്ധിച്ച ഒരു പരസ്യം 1954 ജൂൺ ഒന്നാം തിയതി അമേരിക്കയിലെ വാൾ സ്ട്രീറ്റ് പത്രികയിൽ പ്രത്യക്ഷപ്പെട്ടു.
ദീർഘമായ ചർച്ചകൾക്കൊടുവിൽ ജൂലൈ ഒന്നാം തിയതി, മാർ സാമുവേൽ ഉൾപ്പെടെ മൂന്നുപേർ ചുരുളുകൾ നുയോര്‍ക്കില്‍ വാൾഡോർഫ്-അസ്റ്റോറിയ ഹോട്ടലിൽ ‍കൊണ്ടുവന്നു. ചുരുളുകൾ വാങ്ങിയത് നേരത്തേ കാൻഡോയുടെ മൂന്നു ചുരുളുകൾ വാങ്ങിയ ഏബ്രായ സർവകലാശാലയിലെ പുരാവസ്തുവിജ്ഞാനി എലയാസർ സുകേനികിന്റെ മകനും പുരാവസ്തുവിജ്ഞാനിതന്നെയും ആയ യിഗാൽ യാദിൻ ആയിരുന്നു. (സുകേനിക് നേരത്തേ മരിച്ചിരുന്നു.) രണ്ടുലക്ഷത്തി അൻപതിനായിരം ഡോളറിനാണ് അവയുടെ കൈമാറ്റം നടന്നത്. അതിൽ പകുതിയേ മാർ സാമുവേലിന് ലഭിച്ചുള്ളു എന്ന് പറയപ്പെടുന്നു. കടലാസുകളിലെ തിരിമറിമൂലം, ഒരു പ്രധാനപങ്ക് നികുതിയായി അമേരിക്കൻ സർക്കാരിന് തന്നെ കിട്ടി.സുകേനിക്കും മകനുമായി വാങ്ങിയ ഏഴു ചുരുളുകളും ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് യെരുശേലെമിലെ ഗ്രന്ഥക്ഷേത്രത്തിലാണ് (Shrine of the Book) സൂക്ഷിച്ചിരിക്കുന്നത്.

ചാവുകടൽശേഖരത്തിലെ ലിഖിതങ്ങളുടെയെല്ലാം പ്രസിദ്ധീകരണം ഒരുമിച്ചല്ല നടന്നത്. ഒന്നാം ഗുഹയിലെ രേഖകളെല്ലാം 1950-നും 1956-നും ഇടക്കും, എട്ടാം ഗുഹയിലേത് 1963-ലും, പതിനൊന്നാം ഗുഹയിൽ നിന്നുകിട്ടിയ സങ്കീര്ത്തനച്ചുരുൾ 1965-ലും പ്രസിദ്ധീകരിക്കപ്പെട്ടു. അവയുടെയൊക്ക് ഇംഗ്ലീഷ് പരിഭാഷകളും താമസിയാതെ പ്രസിദ്ധീകരിക്കപ്പെട്ടു.





Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

എന്തിനാണ് പേനയുടെ ക്യാപ്പിൽ ദ്വാരം ഉള്ളത്?

ഇതിന്റെ ഉത്തരം പലരും വിചാരിക്കുന്നതുപോലെ അത്ര നിസാരം അല്ല. പലരും അതറിയുമ്പോൾ ഒന്ന അതിശയിക്കും.
പലർക്കും അറിയാവുന്ന ഉത്തരം ആദ്യം പറയാം.
1 ) മഷി പെട്ടന്ന് ഉണങ്ങാൻ.
സത്യം പറഞ്ഞാണ് ക്യാപ്പിൽ ദ്വാരം ഉള്ളതുകൊണ്ട് കാറ്റു കയറി മഷി പെട്ടന്ന് ഉണങ്ങും. എന്നാൽ മഷി പെട്ടന്ന് ഉണങ്ങുന്നതു നല്ലതല്ല. മഷി ഉണങ്ങിയാൽ വീണ്ടും എഴുതുന്നതിനു മുന്പായി പേന ഒന്ന് കുടയണം. അപ്പോൾ മഷി ഉണങ്ങുന്നതിനായല്ല ദ്വാരം ഇട്ടിരിക്കുന്നത്.

2 ) മർദം തുലനനം ചെയ്യാൻ.
ശരിയാണ്. പേനയുടെ ക്യാപ്പിൽ ദ്വാരം ഇല്ലെങ്കിൽ ക്യാപ്പ്‍ അടയ്ക്കുമ്പോൾ അതിൽ വായു മർദം കൂടുകയും തന്മൂലം ക്യാപ്പ്‍ ശരിയായി അടയാതിരിക്കുകയോ, അല്ലെങ്കിൽ അടഞ്ഞ ശേഷം തള്ളി തുറന്നു പോവുകയോ ചെയ്യാം. അത് കൂടാതെ വിമാനം പൊങ്ങുമ്പോൾ ക്യാപ്പിനകത്തെ മർദത്തിൽ മഷിയെ തള്ളി മഷി ലീക്കാവുകയോ ചെയ്യാം.

3 ) പേനയുടെ ക്യാപ്പ് അറിയാതെ തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ ആളു മരിക്കാതിരിക്കാൻ.
പെന കയ്യിൽ പിടിച്ചു ആലോചിച്ചു ക്യാപ്പ് കടിക്കുന്ന ശീലം പലർക്കും ഉണ്ട്.
2000 മുതൽ 2010 കൊല്ലം വരെയുള്ള പത്തു വർഷത്തിൽ 10000 പേരോളം ക്യാപ്പ് തൊണ്ടയിൽ കുടുങ്ങി അപകടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ 60 % വും 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾ.
1991 ഇൽ.. പ്രസിദ്ധമായ BiC Pens എന്ന കമ്പനി ആണ് ആദ്യമായി പേനയുടെ ക്യാപ്പിൽ ദ്വാരം ഇട്ടു പെന ഇറക്കിയത്. അതിനു ശേഷം പലരും ഇത് പിന്തുടർന്ന്. വലിയ ക്യാപ് ഉള്ള പേനകൾ ഒട്ടുമുക്കാലും ദ്വാരമുള്ള ക്യാപ്പ് ആണ് ഇപ്പോൾ നിർമിക്കുന്നത്. അമേരിക്കയിൽമാത്രം ചുരുങ്ങിയത് 100 പേരുടെയെങ്കിലും ജീവൻ ഇതുവഴി രക്ഷിക്കാൻ കഴിയുന്നുണ്ടെന്നാണ് BiC Pens കമ്പനി പറയുന്നത്.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

പത്രത്തിലെ പൊട്ടുകൾക്ക് പറയാനുള്ളത്

നിങ്ങൾ വായിക്കുന്ന പത്രത്തിന്റെ ഒരു കളർ പേജ് എടുത്ത് പരിശോധിച്ചാൽ അതിന്റെ ഏതെങ്കിലും ഒരു വക്കിൽ ദാ ഈ ചിത്രത്തിലേത് പോലെ നാല് പൊട്ടുകൾ കാണാം. പലരും ഇത് നേരത്തേ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്തിനാണീ പൊട്ടുകൾ അവിടെ അച്ചടിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? അത് വെറുതേ ഒരു ഭംഗിയ്ക്ക് അവിടെ വച്ചിരിക്കുന്ന അലങ്കാരമല്ല. നിറങ്ങളുടെ ശാസ്ത്രത്തിലെ ചില നുറുങ്ങുകൾ ആ പൊട്ടുകൾക്ക് പറയാനുണ്ട്.
കറുപ്പ് (BlacK) എന്നതിനെ ഒരു നിറമായി പരിഗണിക്കാതിരുന്നാൽ, മൂന്ന് വ്യത്യസ്ത നിറങ്ങളിലുള്ള പൊട്ടുകളാണ് നമ്മളവിടെ കാണുക- സയൻ (Cyan), മജന്റ (Magenta), മഞ്ഞ (Yellow). ഈ നിറങ്ങൾക്ക് മാത്രമുള്ള പ്രത്യേകത എന്താണെന്ന് ചോദിച്ചാൽ, മറ്റെല്ലാ നിറങ്ങളേയും സൃഷ്ടിക്കാൻ ഉപയോഗിക്കുന്ന പ്രാഥമിക വർണങ്ങളാണ് (primary colours) അവ. ഇവിടെ പലർക്കും സംശയമുണ്ടാകാൻ സാധ്യതയുണ്ട്. സ്കൂൾ ക്ലാസിൽ നമ്മൾ പ്രാഥമിക വർണങ്ങൾ എന്ന പേരിൽ പരിചയപ്പെടുന്നത് ചുവപ്പ് (Red), പച്ച (Green), നീല (Blue) എന്നീ നിറങ്ങളെയാണല്ലോ. എന്നുമുതലാണ് അത് മാറി സയൻ-മജന്റ-മഞ്ഞ ആയത്?
ഇങ്ങനെയൊരു സംശയം ഉണ്ടാകുന്നുണ്ടെങ്കിൽ, പ്രാഥമിക വർണങ്ങളെക്കുറിച്ച് പൂർണമായി മനസിലാക്കിയിട്ടില്ല എന്നാണ് അതിനർത്ഥം. അതാണ് നമ്മളിവിടെ പറയാൻ പോകുന്നത്.
നിറങ്ങൾ തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നത് നമ്മുടെ കണ്ണിന്റെ റെറ്റിനയിലുള്ള ഒരു പ്രത്യേകതരം കോശങ്ങളാണ് - കോൺ കോശങ്ങൾ. നമ്മുടെ കണ്ണിലെത്തുന്ന പ്രകാശം, ഇവയെ ഉദ്ദീപിപ്പിക്കും. ഈ കോശങ്ങൾ മൂന്ന് തരമുണ്ട്.** മൂന്ന് വ്യത്യസ്ത ഫ്രീക്വൻസികളിലുള്ള പ്രകാശത്തെയാണ് ഈ കോശങ്ങൾ തിരിച്ചറിയുന്നത് എന്നതാണ് വ്യത്യാസം. ആ മൂന്ന് ഫ്രീക്വൻസികളെയാണ് ഒരു സാധാരണ മനുഷ്യൻ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളിൽ കാണുന്നത്. അപ്പോ ബാക്കി നിറങ്ങളോ? അതെല്ലാം തന്നെ, ഈ മൂന്ന് നിറങ്ങളുടെ പല അനുപാതങ്ങളിലുള്ള മിശ്രിതമായിട്ടാണ് തലച്ചോർ വ്യാഖ്യാനിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളെ പ്രാഥമിക നിറങ്ങളായി കണക്കാക്കുന്നത്. അത് പ്രകാശത്തിന്റെ പ്രത്യേകതയല്ല, മറിച്ച് നമ്മുടെ കണ്ണുകളുടെ പ്രത്യേകതയാണ്. ദൃശ്യപ്രകാശത്തിലെ ഓരോ ഫ്രീക്വൻസിയും മൂന്ന് തരം കോൺ കോശങ്ങളെ മൂന്ന് വ്യത്യസ്ത അളവുകളിലാണ് ഉദ്ദീപിക്കുന്നത്. ഉദാഹരണത്തിന് 600 THz (ടെറാ ഹെർട്സ്) ഫ്രീക്വൻസിയുള്ള ഒരു പ്രത്യേക തരം കോൺ കോശങ്ങളെ മാത്രമേ ഉദ്ദീപിപ്പിക്കൂ, മറ്റുള്ളവയെ അത് കാര്യമായി സ്വാധീനിക്കില്ല. അതിനെയാണ് നീല നിറമായി നമ്മൾ കാണുന്നത്. എന്നാൽ 510 THz ഫ്രീക്വൻസിയുള്ള പ്രകാശം പച്ചയുടേയും ചുവപ്പിന്റേയും കോൺ കോശങ്ങളെ എതാണ്ട് ഒരുപോലെ ഉദ്ദീപിപ്പിക്കും. ഇങ്ങനെയുണ്ടാകുന്ന നാഡീ സിഗ്നലിനെ നമ്മുടെ തലച്ചോർ മഞ്ഞ പ്രകാശമായിട്ടാണ് കാണുക. അതുകൊണ്ട് പച്ച-നീല നിറങ്ങളുടെ മിശ്രിതമാണ് മഞ്ഞ എന്ന് പറയാം. മൂന്ന് പ്രാഥമിക വർണങ്ങളും ഒരേ അളവിൽ ചേർന്നാൽ - മൂന്ന് തരം കോൺ കോശങ്ങളും ഒരുപോലെ ഉദ്ദീപിപ്പിക്കപ്പെട്ടാൽ - അത് വെള്ളയായിട്ട് നമുക്ക് കാണപ്പെടും. അതുകൊണ്ട് വെള്ളയെ നമുക്ക് എല്ലാ നിറങ്ങളുടേയും സങ്കരമായി കണക്കാക്കാം. ഇങ്ങനെ കണ്ണിൽ വീഴുന്ന ഒരു പ്രകാശം ഏതൊക്കെ കോൺ കോശങ്ങളെ ഏതൊക്കെ അളവിൽ ഉദ്ദീപിപ്പിക്കുന്നു എന്ന വ്യത്യാസമാണ് ഇക്കണ്ട നിറവ്യത്യാസങ്ങൾക്കൊക്കെ കാരണമാകുന്നത്.
ഇതുവരെ പറഞ്ഞത്, കണ്ണിൽ നടക്കുന്ന വർണസങ്കലനത്തെ (addition of colours) കുറിച്ചാണ്. എന്നാൽ കണ്ണ് അതിൽ വീഴുന്ന പ്രകാശത്തെ കൂട്ടുന്നതിനെ കുറിച്ച് മാത്രമേ ബേജാറാവുന്നുള്ളൂ. ആ പ്രകാശം എങ്ങനെ അവിടെ എത്തുന്നു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.
കണ്ണിൽ വീഴുന്ന പ്രകാശം രണ്ട് രീതിയിൽ വരാം- (1) ചുറ്റുമുള്ള ഒരു വസ്തു സ്വയം പ്രകാശം പുറത്തുവിടുമ്പോൾ (2) ഒരു വസ്തു അതിൽ വീഴുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോൾ. ഈ രണ്ട് കേസിലും വസ്തുവും നമ്മളതിനെ ഏത് നിറത്തിൽ കാണുന്നു എന്നതും തമ്മിലുള്ള ബന്ധം വ്യത്യസ്തമാണ്. ഉദാഹരണത്തിന്, ഒരു ചുവന്ന എൽ.ഈ.ഡി. വിളക്ക് ചുവന്നതായി കാണപ്പെടുന്നത് അതിൽ നിന്ന് ചുവപ്പിന്റെ ഫ്രീക്വൻസിയുള്ള പ്രകാശം പുറത്തുവരുന്നത് കൊണ്ടാണ്. എന്നാൽ ഒരു ചുവന്ന തൂവാല, ചുവന്നതായി കാണപ്പെടുന്നത് അതിൽ വീഴുന്ന പ്രകാശത്തിൽ ചുവപ്പ് ഒഴികെ മറ്റെല്ലാ നിറങ്ങളേയും അത് ആഗിരണം ചെയ്യുന്നതുകൊണ്ടാണ്. അതായത്, നിലവിലുള്ള പ്രകാശത്തിൽ ചില നിറങ്ങൾ കുറവ് ചെയ്യപ്പെടുന്നത് വഴിയാണ് രണ്ടാമത്തെ ഉദാഹരണത്തിൽ നിറം ഉണ്ടാകുന്നത്. ഇത് ഒരുതരത്തിൽ പറഞ്ഞാൽ വർണവ്യവകലനം (subtraction of colours) ആണ്.
നിറങ്ങളെ നിയന്ത്രിക്കണമെങ്കിൽ, നിറങ്ങളുടെ സങ്കലനവും വ്യവകലനവും തമ്മിലുള്ള ഈ വ്യത്യാസം മനസിലാക്കിയേ പറ്റൂ. ഉദാഹരണത്തിന് ഒരു ചുവന്ന ബൾബും, ഒരു പച്ച ബൾബും, ഒരു നീല ബൾബും ഒരേ അളവിൽ പ്രകാശിപ്പിച്ച് ഒരേ സ്ഥലത്ത് പ്രകാശം വീഴ്ത്തിയാൽ അവിടെ വെള്ള നിറം സൃഷ്ടിക്കാൻ നമുക്ക് കഴിയും. കാരണം ഈ മൂന്ന് നിറങ്ങളും ഒരേ അളവിൽ നിങ്ങളുടെ കോൺ കോശങ്ങളെ സ്വാധീനിച്ച് തലച്ചോറിൽ വെള്ള നിറത്തിന്റെ പ്രതീതി എത്തിക്കും. പക്ഷേ ചുവന്ന പെയിന്റും പച്ച പെയിന്റും നീല പെയിന്റും കൂടി മിക്സ് ചെയ്താൽ അത് സാധിക്കുമോ? ഇല്ല. ആലോചിച്ച് നോക്കൂ. ചുവന്ന പെയിന്റ് ചുവന്നതായിരിക്കുന്നത് അത് ചുവപ്പിന്റെയൊഴികേ മറ്റെല്ലാ ഫ്രീക്വൻസികളേയും അഗിരണം ചെയ്യുന്നതുകൊണ്ടാണ്. പച്ചയും നീലയും ഒക്കെ അതിൽ ആഗിരണം ചെയ്യപ്പെടും. അതുപോലെ നീല പെയിന്റ് പച്ചയേയും ചുവപ്പിനേയും ഉൾപ്പടെ ആഗരിണം ചെയ്യും. പച്ച പെയിന്റ് നീലയേയും ചുവപ്പിനേയും കൂടിയും. ഫലമോ? ഇത് മൂന്നും കൂടി മിക്സ് ചെയ്താൽ നിങ്ങൾക്ക് കറുപ്പാകും കിട്ടുക. എല്ലാ നിറങ്ങളും ആഗിരണം ചെയ്യപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവിടെ പ്രാഥമിക വർണങ്ങളായി ചുവപ്പ്-പച്ച-നീലയെ ഉപയോഗിക്കാൻ പറ്റില്ല.
ഇവിടെയാണ് സയൻ-മജന്റ-മഞ്ഞ നിറങ്ങൾ നമ്മുടെ സഹായത്തിനെത്തുന്നത്. നമ്മുടെ കണ്ണിൽ വീഴുന്ന പ്രകാശത്തിൽ പച്ചയും നീലയും ചേർന്നാൽ കിട്ടുന്ന നിറമാണ് സയൻ. അതുപോലെ ചുവപ്പും നീലയും ചേർന്ന് മജന്റയും, ചുവപ്പും പച്ചയും ചേർന്ന് മഞ്ഞയും ഉണ്ടാകുന്നു. അതായത് സയൻ നിറമുള്ള പെയിന്റ് എടുത്താൽ, അത് പച്ചയും നീലയും നിറങ്ങൾ പുറത്തുവിടുന്നുണ്ട് എന്നണല്ലോ അർത്ഥം. അങ്ങനെയെങ്കിൽ, അത് ചുവപ്പിനെ ആഗിരണം ചെയ്യുന്നുണ്ടാകും. അതുപോലെ, മജന്റ ചുവപ്പിനേയും നീലയേയും പറത്തുവിടുകയും പച്ചയെ ആഗിരണം ചെയ്യുകയും ചെയ്യും. ഇനി ഈ സയനും മജന്റയും കൂടി മിക്സ് ചെയ്താലോ? സയൻ ചുവപ്പിനേയും, മജന്റ പച്ചയേയും ആഗിരണം ചെയ്യുന്നതിനാൽ പുറത്തുവരുന്നത് നീല പ്രകാശം മാത്രമായിരിക്കും. ഇങ്ങനെ ചിന്തിച്ചാൽ, മഞ്ഞയും മജന്റയും ചേർത്ത് ചുവപ്പും, മഞ്ഞയും സയനും ചേർത്ത് പച്ചയും സൃഷ്ടിക്കാം എന്ന് മനസിലാക്കാം. നമ്മുടെ കണ്ണിലെ പ്രാഥമിക വർണങ്ങളായ ചുവപ്പ്-പച്ച-നീലയെ സൃഷ്ടിക്കാൻ സയൻ-മജന്റ-മഞ്ഞയ്ക്ക് സാധിക്കുമെങ്കിൽ, ഫലത്തിൽ അവയും പ്രാഥമിക വർണങ്ങൾ തന്നെയാണ്.
സങ്കലന മിശ്രണം (additive mixing), വ്യവകലന മിശ്രണം (subtractive mixing) എന്നീ വർണപ്രതിഭാസങ്ങളാണ് നമ്മളിപ്പോ പറഞ്ഞുവന്നത്. കൂടിച്ചേർക്കേണ്ടത് പ്രകാശത്തെ ആണെങ്കിൽ സങ്കലന മിശ്രണവും, വർണവസ്തുക്കളെ (പെയിന്റ്, മഷി, ഡൈ, തുടങ്ങിയവ) ആണെങ്കിൽ വ്യവകലനമിശ്രണവും ആണ് ഉപയോഗിക്കേണ്ടത്. നിങ്ങൾ ഈ പോസ്റ്റ് വായിക്കുന്ന കമ്പ്യൂട്ടർ, മൊബൈൽ സ്ക്രീനുകളിൽ ചിത്രങ്ങൾ സൃഷ്ടിക്കുന്നത് സ്വയം പ്രകാശിക്കാൻ കഴിയുന്ന പിക്സലുകൾ (pixel) എന്ന സൂക്ഷ്മ കുത്തുകൾ വഴിയാണ്. ഓരോ പിക്സലും ചുവപ്പ്, പച്ച, നീല എന്നീ മൂന്ന് നിറങ്ങൾ ചേർന്നതാണ്. അവയുടെ ആനുപാതിക തീവ്രതയിൽ വ്യത്യാസം വരുത്തിയാണ് ഓരോ പിക്സലിന്റേയും നിറം സ്ക്രീനിൽ നിയന്ത്രിക്കുന്നത്. ഇതിനെ RGB സമ്പ്രദായം എന്ന് വിളിക്കും. എന്നാൽ പ്രിന്റ് ചെയ്യപ്പെടുന്ന വസ്തുക്കളിൽ പ്രകാശമല്ല, വർണവസ്തുവാണ് മിക്സ് ചെയ്യപ്പെടുന്നത് എന്നതിനാൽ അവിടെ വ്യവകലനമിശ്രണം വേണം നോക്കാൻ. അതിന് സയൻ-മജന്റ-മഞ്ഞ (CMY) എന്നീ നിറങ്ങളെ ആശ്രയിക്കുന്നു. വ്യവകലനമിശ്രണത്തിൽ എല്ലാ പ്രാഥമിക വർണങ്ങളും കൂട്ടിയാൽ കറുപ്പാണല്ലോ കിട്ടുക. എന്നാൽ, പ്രായോഗികമായി നോക്കുമ്പോൾ കറുപ്പ് സൃഷ്ടിക്കാൻ വേണ്ടി മൂന്ന് നിറങ്ങളും കൂടി മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് ചെലവ് കൂടാൻ കാരണമാകും. അതുകൊണ്ട് കളർ പ്രിന്റിങ്ങിൽ കറുപ്പ് സൃഷ്ടിക്കാൻ കറുത്ത നിറമുള്ള വർണവസ്തു നേരിട്ട് ഉപയോഗിക്കും. അതാണ് CMYK സമ്പ്രദായം. ഇതിലെ K-യെ Key എന്ന് വിളിക്കും. അതാണ് കറുപ്പിനെ സൂചിപ്പിക്കുന്നത്. (Black- ലെ അവസാന K ആയിട്ടും കണക്കാക്കാം)
ഇത്രയും ആയാൽ പറഞ്ഞുതുടങ്ങിയ കാര്യത്തിലേക്ക് നമുക്ക് മടങ്ങിവരാം. CMYK അനുസരിച്ചുള്ള നാല് പൊട്ടുകളാണ് പത്രപ്പേജുകളിൽ നമ്മൾ കാണുന്നത്. പേജ് സെറ്റ് ചെയ്തുകഴിഞ്ഞാൽ ഓരോ പ്രാഥമിക വർണത്തിനും പ്രത്യേകം പ്ലേറ്റ് തയ്യാറാക്കി എല്ലാം കൂടി ഒരുമിച്ച് ഒരേ പേജിൽ അച്ചടിച്ചാണ് കളർ പേജ് പ്രിന്റ് ചെയ്യുന്നത്. പത്രങ്ങൾ അച്ചടിക്കുന്ന വേഗത പരിഗണിക്കുമ്പോൾ ഓരോ പ്രിന്റും എടുത്ത് പല നിറങ്ങളുടെ പ്ലേറ്റ് കൃത്യമായ സ്ഥലത്താണോ പതിയുന്നത് എന്ന് പരിശോധിക്കുക പ്രായോഗികമല്ല. അത് ഒഴിവാക്കാനാണ് ഈ നാല് പൊട്ടുകൾ വരിവരിയായി ഒരിടത്ത് അച്ചടിക്കുന്നത്. ഈ നാല് പൊട്ടുകളും ഉദ്ദേശിച്ച സ്ഥലത്താണോ വീഴുന്നത് എന്ന് യന്ത്രസഹായത്താൽ പരിശോധിച്ചാൽ ആ ജോലി എളുപ്പമാകും. ചിലപ്പോഴെങ്കിലും നമ്മുടെ പത്രങ്ങളിലെ ചില പേജുകൾ കളർ വേർതിരിഞ്ഞ് . വികൃതമായിപ്പോകാറുണ്ട്. ഇനി അത്തരത്തിലൊന്ന് കണ്ടാൽ ഉടൻ ഈ നാല് പൊട്ടുകളിലേക്ക് നോക്കണേ. വ്യത്യാസം മനസിലാവും.
** ഇവിടെ പറയാത്ത മറ്റൊരു തരം കോശങ്ങൾ കണ്ണിലുണ്ട്- റോഡ് കോശങ്ങൾ. അവ വളരെ കുറഞ്ഞ തീവ്രതയുള്ള അരണ്ട പ്രകാശത്തിലേ പ്രവർത്തിക്കൂ. അവയ്ക്ക് ഫ്രീക്വൻസി (നിറം) തിരിച്ചറിയാനുള്ള ശേഷിയില്ല.


Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

റോയൽ എൻഫീൽഡ്

ബുള്ളറ്റ് എന്ന് കേട്ടാല്‍ ഇന്ത്യക്ക് പുറത്തുള്ളവര്‍ക്ക് ഓര്മ വരുന്നത് വെടിയുണ്ട ആയിരിക്കും. പക്ഷെ നമ്മുടെ മനസ്സിലേക്ക് പെട്ടെന്ന് ഓടി വരുന്നത് കരുത്തനായ ഒരു മോട്ടോര്‍ സൈക്കിളും അവന്‍റെ നെഞ്ഞിടിപ്പിന് സമാനമായ കുടു കുടു ശബ്ദവും ആയിരിക്കും. റോയല്‍ എന്ഫീല്ദ് എന്ന പേരില്‍ നമുക്കെല്ലാം ചിരപരിചിതനായ ഈ പടക്കുതിര തന്‍റെ ജൈത്രയാത്ര തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി എങ്കിലും ഇന്നും അവന്‍ നമ്മുടെ യുവാക്കള്‍ക്കിടയില്‍ ഹരമായി തന്നെ തുടരുന്നു.
നിങ്ങളില്‍ ചിലരെങ്കിലും ശ്രദ്ധിച്ചു കാണണം, റോയല്‍ എന്ഫീല്ദ് എന്ന പേരില്‍ തന്നെ ഒരു ബ്രിട്ടീഷ് നിര്‍മിത റൈഫിളും ഉള്ളത്. (നമ്മുടെ പോലീസുകാരുടെ കയ്യിലും മറ്റും കാണുന്നത്) ഇത് രണ്ടും നിര്‍മിച്ചിരുന്നത് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ആയിരുന്നു. പേരിന്‍റെ ആദ്യ ഭാഗത്തെ “റോയല്‍” വന്നത് അങ്ങനെയാണ്. “എന്ഫീല്ദ്” എന്ന് പറയുന്നത് ബ്രിട്ടനിലെ ഒരു ബൊരൌ (നമ്മുടെ സംസ്ഥാനം എന്ന് പറയുന്നത് പോലെ, ഭരണ സൌകര്യത്തിനായി തിരിച്ചിട്ടുള്ള ഭൂപ്രദേശങ്ങള്‍ ആണ് ബൊരൌ) യുടെ പേരാണ്. ഇവരുടെ ആദ്യകാല എംബ്ലം നോക്കിയാല്‍ അതില്‍ പീരങ്കി കാണാവുന്നതാണ്.
1893 ഇല്‍ ആണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനി സ്ഥാപിക്കുന്നത്. അതിനും ഒരുപാട് മുന്‍പേ തന്നെ പ്രവര്‍ത്തനം തുടങ്ങിയിരുന്ന എന്ഫീല്ദ് തോക്ക് നിര്‍മാണ കമ്പനിയുടെ പേര് തന്നെ പുതിയ സൈക്കിള്‍ കമ്പനിക്കും നല്‍കി. ആദ്യകാലത്ത് ഇവര്‍ ഉണ്ടാക്കിയിരുന്നത് സൈക്കിലുകളും നാല് ചക്രമുള്ള എഞ്ചിന്‍ ഘടിപ്പിച്ച വാഹനങ്ങളും ആയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ആണ് ഇവര്‍ ആദ്യത്തെ മോട്ടോര്‍ സൈക്കിള്‍ നിര്‍മിക്കുന്നത്. “Made like a gun, goes like a bullet” എന്നായിരുന്നു ഇതിന്‍റെ പരസ്യവാചകം. ഇതാണ് പിന്നീട് ഈ വണ്ടികളെ ബുല്ലെറ്റ് എന്ന് വിളിക്കുന്നതിലേക്ക് നയിച്ചത്. ഒന്നാം ലോകമഹായുദ്ധം പൊട്ടി പുറപ്പ്ട്ടതോടെ കമ്പനിയുടെ പ്രൊഡക്ഷന്‍ നാലിരട്ടിയായി വര്‍ധിപ്പിക്കേണ്ടി വന്നു. യുദ്ധ മുഖത്ത് ഈ വാഹനം സൈനികന്‍റെ തോഴന്‍ ആയി മാറി. യുദ്ധത്തില്‍ ബ്രിട്ടന്‍റെ സഖ്യ കക്ഷി ആയിരുന്ന റഷ്യയും തന്‍റെ സൈന്യത്തിലേക്ക് എന്ഫീല്ടുകളെ ക്ഷണിച്ചു. ഇക്കാലതെല്ലാം ഉപയോഗിച്ചിരുന്നത് ടൂ സ്ട്രോക്ക് എന്‍ജിനുകള്‍ ആയിരുന്നു എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. തുടര്‍ന്നുള്ള ഗവേഷണങ്ങള്‍ ഫോര്‍ സ്ട്രോക്ക് എന്ജിനുകളുമായുള്ള ബുല്ലെറ്റില്‍ എത്തി നിന്നു. മുപ്പതുകളുടെ ആരംഭത്തില്‍ കമ്പനിക്ക് അല്‍പ്പം ക്ഷീണം ഏല്‍പ്പിച്ചു കൊണ്ട് അടുത്തടുത്ത വര്‍ഷങ്ങളില്‍ കമ്പനിയുടെ സ്ഥാപകര്‍ ആയ ആല്ബര്ട്ട് എഡിയും, സ്മിത്തും മരിച്ചെങ്കിലും കമ്പനി ബ്രിട്ടിഷ് എന്ജിനീയരിങ്ങിന്റെ മികവില്‍ മുന്നോട്ടു പോയി. അപ്പോളാണ് ബുല്ലെട്ടുകളുടെ അടുത്ത അഗ്നി പരീക്ഷ വരുന്നത്. സാക്ഷാല്‍ രണ്ടാംലോക മഹായുദ്ധം. യുദ്ധത്തില്‍ സ്തുത്യര്‍ഹമായ സേവനം ആയിരുന്നു റോയല്‍ എന്ഫീല്ടിന്റെ മോട്ടോര്‍ സൈക്കിളുകള്‍ കാഴ്ച വച്ചത്. ജര്‍മന്‍ ബോംബറുകളുടെ ഭീഷണി മൂലം കമ്പനിയുടെ പ്രവര്‍ത്തനം ഭൂമിക്കടിയിലെക്കും ഗുഹകളിലെക്കും മാറ്റി. കുന്നും കുഴിയും ട്രഞ്ചുകളും കയറി ഇറങ്ങാന്‍ ഇവയുടെ കരുത്തുറ്റ ഹൃദയം- എഞ്ചിന്‍ പട്ടാളക്കാര്‍ക്ക് ശക്തി പകര്‍ന്നു. പ്രധാനമായും ഒരു യുദ്ധ മുഖത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സന്ദേശം വഹിക്കല്‍ ആയിരുന്നു ഇവയുടെ ചുമതല. ഇക്കാലത്ത് കമ്പനി പുറത്തിറക്കിയ 125 cc  വണ്ടികളെ “പറക്കും ചെള്ള്” എന്നാണ് വിളിച്ചിരുന്നത്‌. ഇവയെ വിമാനത്തില്‍ നിന്നും പരച്യുട്ടില്‍ യുദ്ധ മുഖത്ത് (നോര്‍മണ്ടിയില്‍ ഒക്കെ) നേരിട്ട് ഇറക്കാന്‍ കഴിഞ്ഞിരുന്നത് കൊണ്ടാണ് ഈ പേര് വീണത്‌.
യുദ്ധാനന്തരം ബ്രിട്ടനെ പോലെ തന്നെ കമ്പനിക്കും ക്ഷീണം സംഭവിച്ചു തുടങ്ങി. എന്നാല്‍ ഇവിടുന്നങ്ങോട്ട്‌ ആണ് എന്ഫീല്‍ടിന്റെ യാത്ര ഇന്ത്യയില്‍ ആരംഭിക്കുന്നത് എന്ന് പറയാം. പുതുതായി പിറന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ശത്രുക്കളുടെ എണ്ണത്തില്‍ ഒട്ടും കുറവ് ഉള്ള രാജ്യമയിരുന്നില്ല ഇന്ത്യ. തങ്ങളുടെ അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്താന്‍ അനുയോജ്യമായ ഒരു ടൂ വീലരിനയുള്ള ഇന്ത്യന്‍ ആര്‍മിയുടെ തിരച്ചില്‍ ചെന്നെത്തിയത് റോയല്‍ എന്ഫീല്ടില്‍ ആയിരുന്നു. അമ്പതുകളുടെ ആരംഭത്തോടെ മുന്നൂറിലധികം ബുള്ളറ്റുകള്‍ കടല്‍ കടന്നെത്തി ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നു. ആവശ്യം ഏറിയതോടെ 1955 ഇല്‍ മദ്രാസ്‌ മോട്ടോര്‍സ് എന്നാ ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്ന് എന്ഫീല്ദ് മോട്ടോര്‍സ് എന്ന പേരില്‍ തമിഴ് നാട്ടില്‍ അസംബ്ലിംഗ് പ്ലാന്റ് ആരംഭിച്ചു. ചൈന കൂടി ഇന്ത്യയുടെ ശത്രു നിരയില്‍ എത്തിയതോടെ ഇന്ത്യയില്‍ പൂര്‍ണമയും നിര്‍മാണം തുടങ്ങി. ഇന്ത്യക്ക് പുറത്തു പക്ഷെ കമ്പനി വെള്ളംകുടിക്കുകയായിരുന്നു. പുതുതായി രംഗത്ത് വന്ന ജപ്പാനീസ് ബൈക്കുകളുമായി മത്സരിക്കാന്‍ ആവാതെ സകലയിടത്തും റോയല്‍ എന്ഫീല്ദ് തോല്‍വി ഏറ്റു വാങ്ങി. (സത്യത്തില്‍ അറുപതുകളില്‍ പുതിയ മെറ്റല്‍ ആലോയിയുമായി പുറത്തിറക്കിയ മോടലുകള്‍ക്ക് അമേരിക്കയില്‍ വന്‍ സ്വീകരണം ലഭിച്ചിരുന്നു. എന്നാല്‍ ടിമാണ്ടിനു അനുസരിച്ച് സപ്ലൈ ചെയ്യാന്‍ സാധിച്ചില്ല. ഇന്നും കമ്പനിയെ വലക്കുന്നത് ഈ പ്രശ്നം ആണ്. ചുരുങ്ങിയത് പത്തു മാസം എങ്കിലും ബുക്ക്‌ ചെയ്തു കാത്തു ഇരിക്കേണ്ടി വരുന്നു വണ്ടിക്കായി) കര കയറ്റാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയം കണ്ടതോടെ എഴുപതില്‍ കമ്പനി അടച്ചു പൂട്ടി. സാങ്കേതിക വിദ്യയും പേറ്റന്റും മറ്റും ഇന്ത്യയിലെ കമ്പനി സ്വന്തമാക്കി. ഇതിനോടകം തന്നെ ഇന്ത്യയില്‍ ബുല്ലട്ടുകള്‍ക്ക് വലിയ പേര് നേടാന്‍ സാധിച്ചിരുന്നു. തുടര്‍ന്നും അവര്‍ പ്രവത്തനവുമായി മുന്നോട്ടു പോയി. പക്ഷെ നിര്‍ഭാഗ്യം ഇവിടെയും ബാധിക്കാന്‍ തുടങ്ങി. തോന്നുരുകളുടെ ആരംഭത്തില്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ ഉദാര വല്ക്കരിച്ചതോടെ ജപ്പാനീസ് 100 cc വണ്ടികളുടെ കുത്തൊഴുക്ക് ഉണ്ടായി. അപ്പോളും അറുപതു മോടലില്‍ 350-500 cc ബുള്ളറ്റുകള്‍ നിര്‍മിച്ചിരുന്ന എന്ഫീല്ദ് ഇതോടെ നില തെറ്റി അടച്ചു പൂട്ടലിന്റെ വക്കോളം എത്തി. 1995 ഇല്‍ കമ്പനിയെ ഐഷര്‍ വാഹന കമ്പനി ഏറ്റെടുത്തു. പേരിനൊപ്പം വീണ്ടും അവര്‍ റോയല്‍ ചേര്‍ത്ത്.
ഇവിടെ നിന്നാണ് ബുല്ലട്ടുകളുടെ പുത്തന്‍ ഉണര്‍വ് എന്ന് പറയാം.  സ്വതവേ മാറ്റങ്ങള്‍ക്കു നേരെ മുഖം തിരിച്ചു നിന്ന റോയല്‍ എന്ഫീല്ദ് വാഹനങ്ങളെ ഐഷര്‍ അടി മുടി മാറ്റി മറിച്ചു. എങ്കിലും എന്ജിന് വലിയ മാറ്റം ഒന്നും വരുത്തിയില്ല. പ്രധാനമായും ഇവ പല നിറങ്ങളില്‍ ഇറക്കി എന്നതാണ് എടുത്തു പറയേണ്ട കാര്യം. കൂടുതല്‍ ഇലക്ട്രോണിക്സ് ചേര്‍ത്ത് ഇന്ധനക്ഷമത വര്‍ധിപ്പിച്ചതും, പേരിലും രൂപത്തിലും വരുത്തിയ മാറ്റങ്ങളും റോയല്‍ എന്ഫീല്ടിനെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് പറിച്ചു നട്ടു. പുതു യുഗ സൂപ്പര്‍ ബൈക്കുകല്‍ക്കിടയിലും യുവാക്കള്‍ ബുല്ലട്ടിനെ തങ്ങളുടെ നെഞ്ജിലെട്ടി.ഇന്നത്തെ ഈ വിജയത്തിന്‍റെ എല്ലാ ക്രെടിട്ടും ഐഷറിന്റെ സീ ഈ ഓ ആയ സിദ്ധാര്‍ത് ലാലിന് ആണ്. ഒരു ബുല്ലട്ടു പ്രേമി ആയിരുന്ന അദ്ദേഹം പതിനഞ്ചു വര്ഷം കൊണ്ട് ഇവയുടെ ലാഭത്തില്‍ വരുത്തിയ മാറ്റം അവിശ്വസനീയം എന്ന് തന്നെ പറയാം. ഐഷരിന്റെ ലാഭത്തിന്‍റെ എന്പതു ശതമാനവും ഇന്ന് ബുള്ളറ്റുകള്‍ ആണ് നല്‍കുന്നത്. കഴിഞ്ഞ മാസം പുറത്തു വന്ന കണക്കു അനുസരിച്ച് ഗ്ലോബല്‍ സെയിലില്‍ ഹാര്‍ലി ദേവിട്സന്നിനെ റോയല്‍ എന്ഫീല്ദ് പിന്തള്ളിയിരിക്കുന്നു. ഇന്ന് ലോകത്ത് അമ്പതു രാജ്യങ്ങളില്‍ ഇവയുടെ വില്‍പ്പന നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡ് ആണ് റോയല്‍ എന്ഫീല്ദ്. ബുള്ളറ്റ് ആവട്ടെ ഏറ്റവും അധികം കാലം നിര്‍മാണം തുടര്‍ന്ന മോഡല്‍ എന്ന റെക്കോഡും വഹിക്കുന്നു. ഇതിനെല്ലാം പുറമേ നമ്മുടെ അതിര്‍ത്തി കാക്കുന്ന സൈന്യത്തിന്റെയും ഉറ്റ മിത്രം ആയി തുടരുന്നു ഈ കുടു കുടു വണ്ടി.
 അന്നും ഇന്നും നമ്മള്‍ മലയാളികള്‍ക്കിടയില്‍ റോയല്‍ എന്ഫീല്ടിനു ഒരു രാജകീയ പദവി തന്നെയാണ് ഉള്ളത്. പട്ടാളത്തിന്റെയും പോലീസിന്റെയും വാഹനം ആയതിനാല്‍ ആവാം നമുക്ക് ഇവ പൌരുഷത്തിന്റെ പ്രതീകം ആണ്. നമ്മുടെ ഹീറോസ് എല്ലാം തന്നെ സിനിമകളില്‍ ബുള്ളറ്റു ഓടിപ്പിചിട്ടുള്ളവര്‍ ആണ്. ബുല്ലട്ടുള്ള മിനിമം ഒരു സുഹൃത്തെങ്കിലും നമുക്കൊക്കെ ഉണ്ട്.   എന്തിനേറെ നോര്‍ത്ത് ഇന്ത്യയില്‍ ഈ വണ്ടിക്കു അമ്പലം പോലും ഉണ്ടെന്നു പറഞ്ഞാല്‍ കൂടുതല്‍ വിശദീകരണം വേണ്ടല്ലോ.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

നീലക്കുറിഞ്ഞി ഒരുക്കുന്ന അദ്ഭുത വിസ്മയങ്ങള്‍

പശ്ചിമഘട്ടത്തിലെ മലകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി(Strobilanthes kunthiana). 12 വർഷം കൂടുമ്പോൾ കൂട്ടത്തോടെ പൂക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്
നീലഗിരി കുന്നുകൾ, പളനി മലകൾ, ‍ മൂന്നാറിനു ചുറ്റുവട്ടത്തുള്ള ഹൈറേഞ്ച്മലകൾ എന്നിവിടുങ്ങളിലാണ് കുറിഞ്ഞിച്ചെടികൾ കാണപ്പെടുന്നത്‌. മൂന്നാറിൽ ഇരവികുളം ദേശീയോദ്യാനത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന നീലക്കുറിഞ്ഞി ചെടികൾ കാണാം. സമീപത്തുള്ള കടവരി, കാന്തല്ലൂർ, കമ്പക്കല്ല് എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി ധാരാളമുണ്ട്‌. തമിഴ്‌നാട്ടിൽ കൊടൈക്കനാലും പരിസര പ്രദേശങ്ങളുമാണ് കുറിഞ്ഞിയുടെ കേന്ദ്രം. ഊട്ടിയിൽ മുക്കൂർത്തി ദേശീയോദ്യാനത്തിലെ മുക്കൂർത്തി മലയിലാണ് കുറിഞ്ഞി കാണപ്പെടുന്നത്‌.
ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണിൽ ഇവ ഒരു പ്രദേശത്ത്‌ വ്യാപകമായി പൂത്തു നിൽക്കുന്നത്‌ ഹൃദയാവർജകമായ കാഴ്ചയാണ്. ഹിമാലയത്തിലെ പൂക്കളുടെ താഴ്‌വരയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ച്ച. പൂത്ത്‌ പത്തു മാസം കഴിയുമ്പോളാണ് ഇവയുടെ വിത്ത്‌ പാകമാകുന്നത്‌.
12 വർഷത്തിലൊരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത്‌ 1838-ലാണ് കണ്ടുപിടിച്ചത്‌. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘം ദശകങ്ങൾക്കുമുമ്പ്‌ കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങൾ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്ട്രോബിലാന്തസ് കുന്തിയാന (Strobilanthes kunthiana) എന്നു നിശ്ചയിച്ചത്‌. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ(Kunth) പേരിൽ നിന്നാണ് കുന്തിയാന എന്ന പേരു വന്നത്‌.മൂന്നാറിലെ നീലക്കുറിഞ്ഞിയും സമീപ പ്രദേശമായ കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്‌. മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ്‌ കാന്തല്ലൂരിൽ കാണുന്നത്‌. കാലാവസ്ഥയിലെ വ്യത്യാസമാണ്‌ ഇതിന്‌ കാരണം.
നീലക്കുറിഞ്ഞി പൂക്കുന്നത്‌.
മൂന്നാര്‍ രാജമലയെ ലോക ടൂറിസം ഭൂപടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിനു പിന്നില്‍ നീലക്കുറിഞ്ഞിയുടെ പങ്ക് വളരെ വലുതാണ്. സഹ്യന്റെ മടിത്തട്ടിലെ സവിശേഷവും പ്രത്യേകവുമായ കാലാവസ്ഥയാണ് മൂന്നാറില്‍ മാത്രം നീലക്കുറിഞ്ഞികള്‍ പൂവിടുന്നതിന് കാരണമായിരുന്നത്. എന്നാല്‍
 അശുഭകരമാണെന്നാണ് ചില ആദിവാസി വിഭാഗങ്ങളുടെ വിശ്വാസം. മറ്റു ചിലർ ഈ പൂക്കൾ മുരുകന് കാഴ്ചയായി അർപിക്കുന്നു. ഈ ചെടിക്കോ പൂവിനോ ഔഷധഗുണമുള്ളതായി കണ്ടെത്തിയിട്ടില്ല. പൂക്കാലം കഴിഞ്ഞ്‌ അൽപനാളുകൾക്കു ശേഷം ഇവയിൽ നിന്ന് മുതുവാന്മാർ തേൻ ശേഖരിക്കാറുണ്ട്‌.
ആദിവാസി വർഗമായ തോടർ പ്രായം കണക്കാക്കുന്നത് നീലക്കുറിഞ്ഞി പൂക്കുന്നതിൻറെ അടിസ്ഥാനത്തിലാണ്.
പൂക്കാലം
 നീലനിറത്തിലുള്ള പൂക്കളുണ്ടാകുന്നതിനാലാണ് ഈ ചെടിക്ക് നീലക്കുറിഞ്ഞി എന്നു പേരു വന്നത്. കുറിഞ്ഞി എന്നാല്‍ പൂവ് എന്നാണര്‍ത്ഥം. 40 വ്യത്യസ്ത ഇനം നീലക്കുറിഞ്ഞികളുണ്ടെന്ന് സസ്യശാസ്ത്രഞ്ജര്‍ പറയുന്നു.
സാധാരണ കുറിഞ്ഞികള്‍ പൂത്തു തുടങ്ങുന്നത് ആഗസ്ത് മാസത്തിലാണ്. ഇത് ഒക്ടോബര്‍ വരെ നീളും.
പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തില്‍ വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികള്‍ ഉയര്‍ന്ന ഭാഗത്തും 5 മുതല്‍ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികള്‍ താഴ്ന്ന പ്രദേശങ്ങളിലും കാണാം.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...