കേരളത്തിലെ പാമ്പുകൾ

ശീതരക്തമുള്ള ഇനം ഉരഗങ്ങളാണ്പാമ്പുകൾ. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ്കേരളത്തിൽ കാണപ്പെടുന്നത്. എലാപ്പിഡേ,വൈപ്പറിഡേ, കൊളുബ്രിഡേ, ബോയ്ഗണേ,പൈത്തോണിഡേ, യൂറോപെൽറ്റിഡേ,ബോയ്ഡേ എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്. പെരുമ്പാമ്പുകൾഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ്ലു കേരളത്തിള്ളത് ഇതിൽ90%പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ നാലിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത് യഥാക്രമം

1..രാജവെമ്പാല(ophiophagus hannah)

2..അണലി(Daboia russelii)

3..മൂർഖൻ(Naja naja)

4..ശംഖുവരയൻ(Bungarus caerulus)

ഇവയ്ക്കു പുറമെ മനുഷ്യമരണത്തിന് കാരണമാകാത്തതും വിഷമുള്ളതുമായ 20 ഓളം പാമ്പുകളും കേരളത്തിൽ കണ്ടുവരുന്നു. അണലിവർഗ്ഗക്കാരായ ചുരുട്ട മണ്ഡലി,പാറമണ്ഡലി,മുളമണ്ഡലി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്

കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നാണ് മൂർഖൻ. ഏഷ്യൻ-ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഇവയെ കണ്ട് വരുന്നത്. ശരീരത്തിന്റെ മൂന്നിലൊരുഭാഗം മുകളിലേയ്ക്ക് പത്തി ഉയർത്തിപ്പിടിയ്ക്കാനുള്ള കഴിവുണ്ട്. പുല്ലാനി, വെമ്പാല, സർപ്പം, പത്തിക്കാരൻ, നല്ലോൻ പാമ്പ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

വലിയ വിഷപല്ലുകൾ ആണ് ഉള്ളത്. ആയതിനാൽ വളരെ ആഴത്തിൽ മുറിവേൽപ്പിക്കാൻ സാധിക്കും. മാത്രവുമല്ല ഇവ ഒരു ജീവി മരിക്കാൻ ആവശ്യമായ വിഷത്തിന്റെ അളവിനേക്കാൾ പത്തിരട്ടി കടിക്കുമ്പോൾ ശരീരത്തിൽ ഏൽപ്പിക്കാറുണ്ട്. ഇവ മറ്റുള്ള പാമ്പുകളേക്കാ‍ളും പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. ശക്തമായ വിഷവീര്യമുള്ള പാമ്പാണ്‌ മൂർ‌ഖൻ. മൂർ‌ഖന്റെ മുട്ട വിരിഞ്ഞു പുറത്തു വരുന്ന കുഞ്ഞുങ്ങൾക്കു പോലും മാരകമായ വിഷമുണ്ട്. കൊത്താനും മിടുക്കനാണ്‌. മൂർഖന്റെ വിഷം നാഡികളെയാണ് ബാധിയ്ക്കുക. വിഷം ബാധിച്ചാൽ ശ്വാസതടസം അനുഭവപ്പെടും. മൂർഖൻ പാമ്പിൻ വിഷത്തിൽ നിന്ന് പല മരുന്നുകളും ഉണ്ടാക്കുന്നുണ്ട്.

ശരാശരി രണ്ട് മീറ്ററോളം നീളത്തിൽ വളരുന്ന ഇവയെ കാട്ടുപ്രദേശങ്ങളിലും പഴയ കെട്ടിടങ്ങൾക്കരികിലും കൃഷിയിടങ്ങളിലും കാണാറുണ്ട്. പല ജാതി മൂർഖൻമാരുണ്ടെങ്കിലും ഇന്ത്യയിൽ പ്രധാനമായും കാണപ്പെടുന്നത് കഴുത്തിന് പിന്നിൽ ഋ അടയാമുള്ളവയെയാണ്. സമുദ്രനിരപ്പിൽ നിന്നും 2000മീറ്റർ ഉയരത്തിൽ വരെ ഇവയെ കാണുന്നു. മഞ്ഞയോ തവിട്ടുകലർന്ന മഞ്ഞയോ ആണു നിറം. പത്തിയിലുള്ള കണ്ണടയാണ് മൂർഖനുള്ള ഒരു പ്രത്യേകത. ഏകദേശം അഞ്ചു മീറ്റർ നീളം വരെയുള്ള മൂർഖനുകൾ ഉണ്ട്. വെള്ളത്തിൽ നീന്താനും ഈ പാമ്പിന് വലിയ പ്രയാസമില്ല.

ഉഗ്രവിഷമുള്ള ഈ പാമ്പിൻറെ ആഹാരം എലി , തവള , പക്ഷികൾ, മറ്റു പാമ്പുകൾ എന്നിവയാണ്.രാത്രിയിലാണ് ഇവയുടെ ഇരതേടൽ. കേരളത്തിൽ നെല്ലിയാമ്പതി വനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.

മാളങ്ങളിലാണ് ഇവ മുട്ടയിടുക. ആൺപാമ്പും പെൺപാമ്പും മാറി മാറി അടയിരിയ്കും. മുട്ടവിരിഞ്ഞ ഇറങ്ങുന്ന മൂർഖൻകുഞ്ഞുങ്ങൾക്കും പ്രായപൂർത്തിയായ ഒരാളെ കൊല്ലാനുള്ള വിഷമുണ്ട്

പാമ്പുകളുടെ ചരിത്രം
പാമ്പിനെ ഉപദ്രവിച്ചാല്‍  അത്‌ പകവെച്ച്‌ നമ്മെ തിരിച്ച്‌ ആക്രമിക്കുമോ?. 2,രാജവെമ്പാല എന്ന നാഗരാജാവ്‌.

ഒരിക്കലും ഇല്ല.
ഉപദ്രവിച്ചാല്‍ അത്‌ ഓർമ വെച്ച്‌ നമ്മെ തിരിച്ചാക്രമിക്കും എന്നത്‌ ഒരു വിശ്വാസം മാത്രമാണ്‌. കാരണം പാമ്പിന്‌ ഓർമശക്‌തിയില്ല. പാമ്പ്‌ നട്ടെല്ലി പരിണാമത്തിലെ ആദ്യകാല ജീവിയാണ്‌. ഈ ജീവികളില്‍ ബ്രെയിന്‍ വികാസം അതിന്റെ പ്രാഥമിക തലത്തിലാണ്‌. അവക്ക്‌ നമ്മെപ്പോലെ നിയോകോർട്ടെക്‌സും മിഡ്‌ ബ്രെയിനും  ഒന്നുമില്ല. ബ്രയിന്‍ സെ്‌റ്റമും സെറിബെല്ലവും ഒക്കെ അടങ്ങുന്ന ആദ്യത്തെ ബ്രെയിന്‍ ഭാഗങ്ങളെ ഇവക്കുള്ളു. ഓർമയുടെ കേന്ദ്രമായ ഹിപ്പോകാമ്പസ്‌ ഉള്‍ക്കൊള്ളുന്ന മിഡ്‌ ബ്രെയിന്‍ സസ്‌തനികള്‍ പരിണമിച്ച്‌ വരുമ്പോഴെ രൂപപ്പെടുന്നുള്ളു. സസ്‌തനികള്‍ക്ക്‌ മുമ്പേ പാമ്പുകള്‍ പരിണമിച്ച്‌ വന്നീട്ടുണ്ട്‌. ജുറാസിക്‌ യുഗത്തിലാണ്‌ അവ പരിണമിച്ച്‌; രംഗത്തെത്തുന്നത്‌. ഏറ്റവും പഴക്കമുള്ള പാമ്പിന്റെ ഫോസിലിന്‌ 15 കോടി വർഷത്തിലേറെ പ്രായമുണ്ട്‌. ; നാല്‌ കാലില്‍ നടക്കുന്ന പല്ലിവർഗത്തില്‍ നിന്നാണ്‌ ഇവയുടെ പരിണാമം
രാജവെമ്പാല എന്ന നാഗരാജാവ്  പാമ്പുകളുടെ വർഗ്ഗത്തിലെ ഏറ്റവും അപകടകാരിയായ കൊടും വിഷം ഉല്പാദിപ്പിക്കാൻ കഴിവുള്ള നാഗം. രാജവെമ്പാല അടഇരിക്കുന്ന പ്രദേശത്തേക്ക് സിംഹം പോലും വരില്ല. ഒരു പ്രാവിശ്യം പുറംതള്ളുന്ന വിഷം 30 മനുഷ്യരെ വരെ മരണത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നതാണ്.രാജവെമ്പാലയുടെ വിഷം മനുഷ്യ ശരീരത്തിൽ എറ്റുകഴിഞ്ഞാൽ 4 മിനിറ്റിൽ  കൂടുതൽ ആ വ്യക്തി ജീവിച്ചിരിക്കില്ല. കീരിക്കു ആക്രമിക്കാൻ പറ്റാത്ത ഒരേ ഒരു പാമ്പും രാജവെമ്പാല തന്നെ.   രാജവെമ്പാല രൂപത്തിലും അകാരഭംങ്ങിലും തലയെടുപ്പിലും പാമ്പിൻ കൂട്ടത്തിലെ രാജാവ് തന്നെയാണ്

Venom ഒരുതരം പ്രോട്ടീൻ ആണ്. density of protein എന്നതനുസരിച്ച് ഇന്ന് ലോകത്തെ എറ്റവും വീര്യമുള്ളതായി കണക്കാക്കുന്നത് Death Adder, Rattle Snake എന്നീ അണലി വർഗ്ഗപാമ്പുകൾക്കാണ്. Inland taipan ന്റെ venom മേൽപറഞ്ഞതിൽ നിന്നും protein Density കുറഞ്ഞ വിഷമാണ്. ഇന്ത്യൻ പാമ്പുകളിൽ ശംഖുവരയൻ, വെള്ളികെട്ടൻ, എട്ടടിമൂർഖൻ എന്നീ പേരിൽ നമ്മൾ വിളിക്കുന്ന വിഷപാമ്പും അണലി,ചുരുട്ട മണ്ഡലി, ചേനത്തണ്ടൻ എന്നിങ്ങനെ വിളിക്കുന്ന പാമ്പുമാണ് മേൽപറഞ്ഞ നിയമമനുസരിച്ച് ഏറ്റവും വിഷമുള്ള ഇനമായി കണക്കാക്കുന്നത്. ആഫ്രിക്കൻ വരണ്ട കാടുകളിലും കാടിനോട് ചേർന്ന ഗ്രാമപ്രദേശങ്ങളിലും കാണപ്പെടുന്ന ബ്ലാക് മാംബ പ്രകോപനമില്ലാതെ ആക്രമിക്കുന്ന തീർത്തും അപകടകാരിയായൊരു പാമ്പാണ്. ചെറുമരങ്ങളിലും മറ്റും ഞാണുകിടന്ന് ഇരയുടെ തലയിലും ദേഹത്തും മറ്റുമായാണ്കൊത്തുന്നതെന്നതിനാലും കഠിന വിഷമാണെന്നതിനാലും ചികിത്സ ചെയ്യാനാവാത്തവണ്ണം പെട്ടെന്നായിരിക്കും ഇരയുടെ മരണം. കരയിലെ ഏറ്റവും വേഗതയേറിയ വിഷപാമ്പുമായ ബ്ലാക് മാംമ്പ പിന്തുടർന്നാക്രമിക്കുന്നതിലും അഗ്രഗണ്യനാണ്.

കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ്‌ രാജവെമ്പാല (Ophiophagus hannah) പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം (എകദേശം 5.5. മീറ്റർ) നീളം വന്നേയ്ക്കും. രാജവെമ്പാലയുടെ ന്യൂറോടോക്സിൻഗണത്തിൽ പെടുന്ന വിഷത്തിനു ഒറ്റക്കൊത്തിൽ ഒരു ശരാശരി മനുഷ്യനെ മുപ്പത് മിനുറ്റുകൾക്കുള്ളിൽ കൊല്ലുവാനുള്ള കഴിവുണ്ടു്. വിഷപ്പാമ്പുകളടങ്ങുന്ന മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെOphiophagus എന്ന പദം സൂചിപ്പിക്കുന്നതു്. രാജവെമ്പാലയുടെ ആംഗലേയനാമമായ King Cobra എന്ന പേരിൽ നിന്നും പ്രസ്തുത ഉരഗം, മൂർഖൻ (Naja naja) പാമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വർഗ്ഗമാണെന്ന ധാരണ പൊതുവായിട്ടുണ്ടു്. നജാ കുടുംബത്തിൽ പെടുന്ന പാമ്പുകളെ പോലെ പത്തി വിടർത്തുവാൻ കഴിയുമെന്നതൊഴിച്ചാൽ മൂർഖനുമായി യാതൊരു സാമ്യവും രാജവെമ്പാലയ്ക്കില്ല.
സാധാരണഗതിയിൽ രാജവെമ്പാലയ്ക്ക് അതിന്റെ നീളത്തിന്റെ മൂന്നിലൊരുഭാഗം തറയിൽ നിന്നുയർത്തിപ്പിടിച്ച് പത്തിവിടർത്തുവാൻ സാധിക്കാറുണ്ടു്, അങ്ങനെ ഒരു സാധാരണ മനുഷ്യനെ ഭയചകിതനാക്കുംവിധം നേർക്കുനേർ നോക്കുവാൻ ഈ സർപ്പത്തിന് കഴിയുന്നതുകാരണം രാജവെമ്പാലയെ കുറിച്ചു പല അത്ഭുതകഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ടു്.

2012 ജൂലൈ 4ന് ഐയുസിഎൻരാജവെമ്പാലയെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയായറെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'രാജവെമ്പാല' എന്ന പേരു പ്രയോഗത്തിൽ വന്നത് എന്നു മുതലെന്നു വ്യക്തമല്ല. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണുന്ന 'വഴല' എന്ന വാക്കാണു മലയാളത്തിൽ ഉപയോഗിച്ചിരുന്നതെന്ന് ഒരു വാദമുണ്ട്. പുറത്തെ കറുത്ത നിറം കാരണം 'കരുവഴല' എന്നും പറഞ്ഞിരുന്നു.

രാജവെമ്പാല പ്രധാനമായും വസിച്ചുപോരുന്നതു് ഇന്ത്യൻ ഉപഭൂഖണ്ഡം(ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗം, ശ്രീലങ്ക എന്നിവ ഒഴികെ), ദക്ഷിണ ചൈന, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെമഴക്കാടുകളിലാണ് ‍. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പർവ്വതപ്രദേശങ്ങളിൽസമുദ്രനിരപ്പിൽ നിന്നും 6500 അടിവരെ ഉയരത്തിൽ രാജവെമ്പാലയുടെ സാന്നിദ്ധ്യം കാണപ്പെടുന്നുണ്ട്. വനനശീകരണംനിമിത്തവും ഔഷധാവിശ്യത്തിനെന്ന പേരിൽ വൻ തോതിൽ കൊന്നൊടുക്കുന്നതുകൊണ്ടും രാജവെമ്പാലയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഈ ജീവി ഇപ്പോൾ വംശനാശഭീഷണി നേരിടുകയാണ്. തടാകങ്ങളും അരുവികളും നിറഞ്ഞ ഭൂപ്രകൃതിയിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന രാജവെമ്പാലയ്ക്ക് ഉത്‌പ്ലവിക്കുവാനുള്ള കഴിവുകൾ കൂടിയുണ്ടു്. വയനാട്ടിലെ കാടുകളിൽ രാജവെമ്പാല ധാരാളമായുണ്ട്.കർണാടകയിലെ അഗുംബെവനമേഖലയിലും ഇവ ധാരാളമായി കാണപ്പെടുന്നു. ബ്രഹ്മഗിരി വനങ്ങളിലും ഇവ വസിക്കുന്നു. പൊതുവേ മഹാരാഷ്ട്ര മുതൽ കേരളം വരെയുള്ള പശ്ചിമഘട്ടത്തിൽ ഇവയെ കാണപ്പെടാറുണ്ട്. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലും തായ്‌ലാൻഡ്‌, മ്യാന്മാർ തുടങ്ങിയ രാജ്യങ്ങളിലെ ഈർപ്പമുള്ള കാടുകളിലും ഇവയുണ്ട്. പരന്ന ഭൂമിയിൽ മുട്ടയിട്ട ശേഷം കരിയില കൊണ്ടു മൂടി അതിനു മുകളിൽ അടയിരിയ്ക്കുന്നു. ഇങ്ങനെ കൂടുണ്ടാക്കുന്ന ഏക പാമ്പ്‌ രാജവെമ്പാലയാണ്. കരിയിലക്കൂനയ്ക്കുള്ളിലെ താപനില 27 ഡിഗ്രി സെൽഷ്യസ് ആണെന്നു ചെന്നൈ സ്നേക്ക് പാർക്കിലെ റോമുലസ് വിറ്റെക്കറുടെ ഡോക്യുമെൻടറിയിൽ കാണുന്നു. വിരിയുന്നതിനു തൊട്ടു മുമ്പ് തള്ളപ്പാമ്പ്‌ സ്ഥലം വിടുന്നു.അടയിരിക്കുന്ന പെൺരാജവെമ്പാല വളരെ അപകടകാരിയാണ്. കർണാടകയിൽ ഇവയുടെ മുട്ട വിരിയിച്ച് എടുത്തിട്ടുണ്ട്. സാധാരണയായി 60 മുതൽ 80 ദിവസം വരെ വേണം മുട്ടകൾ വിരിയാൻ.

തായ്‌ലൻഡിലെ കോ സാങ് (Koh Sang) എന്ന ഗ്രാമത്തിലെ വീടുകളിൽ രാജവെമ്പാലകളെ വളർത്തുന്നുണ്ട്. കൊച്ചു കുട്ടികൾ പോലും അവിടെ ഇതിനെ കൈകാര്യം ചെയ്യുന്നു. ടൂറിസ്റ്റുകൾക്ക് മുമ്പിൽ ഇവയെ പ്രദർശിപ്പിച്ചു ഗ്രാമീണർ പണമുണ്ടാക്കുന്നു. ഈ ഗ്രാമത്തെപ്പറ്റിയുള്ള ഡോക്യുമെണ്ടറികൾ ലഭ്യമാണ്.

രാജവെമ്പാലയുടെ മുഖ്യ ആഹാരം മറ്റു പാമ്പുകൾ തന്നെയാണു്. ഇവയിൽ വിഷമുള്ളവയും ഇല്ലാത്തവും ഉൾപ്പെടുന്നു. എന്നിരുന്നാലും ആഹാരത്തിനു ദൌർലഭ്യം നേരിടുമ്പോൾ പല്ലി മുതലായ ജീവികളെയും ഇരകളാക്കുന്നു. ആഹാരം ദഹിക്കുന്നതിനുള്ള കാലതാമസവും കുറഞ്ഞ മെറ്റബോളിസവും കാരണം വയർ നിറയെ ഒരിക്കൽ ആഹരിച്ചുകഴിഞ്ഞാൽ മാസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കുവാനാകും. പകൽ സമയങ്ങളിൽ ഇരതേടുന്ന രാജവെമ്പാലയെ ദുർലഭമായെങ്കിലും രാത്രികാലങ്ങളിലും കാണാറുണ്ടു്. തന്മൂലം ഇവയെ Diurnalജീവികളെന്നു തെറ്റായി വ്യാഖ്യാനിച്ചു കാണപ്പെടാറുണ്ട്.

വിഷം.
രാജവെമ്പാലയുടെ വിഷം, മുഖ്യമായുംപ്രോട്ടീനുകളും പോളിപെപ്‌റ്റൈഡുകളുംഅടങ്ങിയതാണു്, ഇതു ഇവയുടെ കണ്ണുകൾക്കു പുറകിലുള്ള ഉമിനീർഗ്രന്ഥിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നു. രാജവെമ്പാല കൊത്തുമ്പോൾ അരയിഞ്ചു നീളമുള്ള അവയുടെ പല്ലുകൾകൊണ്ട് വിഷം ഇരയുടെ ദേഹത്തേയ്ക്ക് കുത്തിവയ്ക്കുകയാണു ചെയ്യുന്നതു്.ഗബൂൺ അണലി എന്നൊരു ഇനം പാമ്പു കഴിഞ്ഞാൽ ഇരയുടെ ദേഹത്തേയ്ക്ക് ഒറ്റത്തവണ ഏറ്റവും അധികം വിഷം കുത്തിവയ്ക്കുന്നതു രാജവെമ്പാലയാണു്. 7 മി.ലി. വരെ വിഷം ഇരയുടെ അകത്തു ചെല്ലും. ഇത്രയും വിഷത്തിന് ഒരു അഞ്ച്-ആറു ടൺ വരെ ഭാരമുള്ള ഇന്ത്യൻ ആനയെ അരമണിക്കൂർ തൊട്ടു മൂന്നുമണിക്കൂറിനുള്ളിൽ കൊല്ലാൻ ശേഷിയുണ്ടാകുമെന്ന് കണക്കുകൾ പറയുന്നു.വിഷമേറ്റു 15 മിനിട്ടിനുള്ളിൽ ഒരു മനുഷ്യൻ മരിയ്ക്കാനുള്ള സാധ്യതയുണ്ട്.

രാജവെമ്പാലയുടെ വിഷം ഇരയുടെ നാഡീവ്യൂഹത്തെയാണു ബാധിക്കുന്നതു്. വിഷബാധ ഇരകളിൽ കലശലായ വേദനയും, കാഴ്ച മങ്ങലും, തലചുറ്റലും, ശരീരസ്തംഭനവും വരുത്തി വയ്ക്കുന്നു. വിഷബാധയേറ്റു മിനുറ്റുകൾക്കുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനും തകരാറിലാവുകയും വിഷബാധയേറ്റ ജീവികോമ (അബോധാവസ്ഥ)എന്നു വൈദ്യശാസ്ത്രത്തിൽ വിശദീകരിക്കുന്ന അവസ്ഥയിലാവുകയും ചെയ്യുന്നു. തുടർന്നുവരുന്ന ശ്വാസതടസ്സം വിഷബാധയേറ്റവരിൽ മരണം വരുത്തുന്നു. മനുഷ്യർക്കു രാജവെമ്പാലയുടെ വിഷബാധയേൽക്കുകയാണെങ്കിൽ രക്ഷപ്പെടുവാൻ മറുമരുന്നുകളുണ്ടു്. ഇന്ത്യയിൽ രാജവെമ്പാലയുടെ ദംശനമേൽക്കുന്ന ഒരു ലക്ഷം പേരിൽ 5.6 - 12.6 ആളുകൾക്ക് മരണം സംഭവിക്കാറുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

തുള്ളിയോട് തുള്ളി താരതമ്യം ചെയ്യുമ്പോൾ രാജവെമ്പാലയുടെ വിഷത്തിന് മറ്റു പല പാമ്പുകളുടെയും വിഷത്തേക്കാൾ ശക്തി തീരെ കുറവാണ് (ഉദാ: ഇന്ത്യൻ മൂർഖൻ, ആഫ്രിക്കയിലെ ബ്ലാക്ക് മാമ്പ എന്നിവ.). എന്നാൽ ഇവ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തിവക്കുന്നതിനാൽ കൂടുതൽ വിഷം അകത്തു ചെല്ലുകയും തന്മൂലം അപകടസാധ്യത വളരെയേറെ കൂടുകയും ചെയ്യുന്നു.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...