പപ്പായ: മാലാഖമാരുടെ പഴം

ക്രിസ്റ്റഫർ കൊളംബസ് മാലാഖമാരുടെ പഴം എന്നു വിശേഷിപ്പിച്ച പപ്പായ..
അമേരിക്കൻ നാടുകളിലാണ് ഉത്‌ഭവിച്ചതെങ്കിലും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്. മദ്ധ്യ അമേരിക്കൻ രാജ്യങ്ങളിലാണ്‌ പപ്പായ പ്രധാനമായും കണ്ടുവരുന്നത്‌. മറ്റു ചില ഉഷ്ണമേഖലാ രാജ്യങ്ങളിലും ഇതു വളരുന്നുണ്ട്‌.
മലയാളത്തിൽത്തന്നെകപ്പളം, കപ്പളങ്ങ, ഓമയ്ക്ക, കപ്പക്കാ, കൊപ്പക്കാ, കർമൂസ്, കർമത്തി എന്നിങ്ങനെ പലപേരുകളിൽ ഈ ചെറുവൃക്ഷവും അതിന്റെ ഫലവും അറിയപ്പെടുന്നു.
പോർത്തുഗീസു പദമായ പപ്പൈയ എന്നതിൽ നിന്നാണ്‌ പപ്പായ ഉണ്ടായത്. പപ്പൈൻ എന്ന പ്രോട്ടിയസ്‌ എന്സൈമിനാൽ സമൃദ്ധമാണ്‌ പച്ച പപ്പായ. മാംസ്യ ഉൽപ്പന്നങ്ങൾ പാചകം ചെയ്യുമ്പോൾ മയപ്പെടുത്തുവാൻ ഇതിന്റെ പച്ച കായ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പഴുക്കുമ്പോൾ പപൈനിനു രാസമാറ്റം സംഭവിച്ചു ഇല്ലാതാകുന്നു.
ദഹന സംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്‌. പച്ചക്കായിൽ കാണപ്പെടുന്ന വെള്ള നിറത്തിലുള്ള കറയിലാണ്‌ പപ്പൈൻ കൂടുതലായുള്ളത്‌. അതുകൊണ്ടു തന്നെ ഇതിന്റെ വ്യാപാരമൂല്യം ഏറെയാണ്‌. ശരീരത്തിന്‌ ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക്ആ‍സിഡുകൾ, ആൽക്കലോയിഡുകൾ, ഗ്ലൈക്കോസ്റ്റെഡുകൾ, വിറ്റാമിൻ-സി, വിറ്റാമിൻ‌-എ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും പപ്പാ‍യയിൽ കൂടുതൽ അടങ്ങിയിരിക്കുന്നു. കരോട്ടിൻ,ബീറ്റ കരോട്ടിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അർബുദത്തെ പ്രധിരോധിക്കുവാൻ സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് പപ്പായ.
കൃമിനാശിനിയാണ്‌ പപ്പായ. ഡെങ്കിപ്പനിക്ക് പലരാജ്യങ്ങളിലും പപ്പായയുടെ ഇല ഉപയോഗിച്ചു വരുന്നതായി ഗവേഷകർ രേഖപ്പെടുത്തുന്നു...!!!




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...