മധുര മീനാക്ഷി ക്ഷേത്രം

ലോകത്തിലെ തന്നെ ക്ഷേത്ര വിസ്മയങ്ങളില് ഒന്നാണ് മധുര മീനാക്ഷി ക്ഷേത്രം. മധുര നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ മനോഹരവും
ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. വാസ്തുശില്പ മാതൃക കൊണ്ട് ശ്രദ്ധേയവുമായ
ഈ ക്ഷേത്രനഗരം 14 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്നു.
ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്. വളരെ ആസൂത്രിതമായാണ് മധുരമീനാക്ഷി അമ്മന്‍ കോവിലിനു ചുറ്റുമായി നഗരം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിനു ചുറ്റുമായി ചതുരാകൃതിയിലുള്ള തെരുവുകളും അവയ്ക്ക് ചുറ്റും
തമ്മിൽ കൂട്ടിയിണക്കുന്ന
വീഥികളും ഉള്‍പ്പെടുത്തി പണി കഴിപ്പിച്ച നഗരമാണിത്. താമരയുടെ ആകൃതിയിലാണ് നഗരനിര്‍മ്മാണം.നഗരത്തിലെ റോഡുകളിലെ തിരക്ക്  കുറക്കാന്‍ ഈ രീതിയിലുള്ള നിര്‍മ്മാണം കുറച്ചൊന്നുമല്ല സഹായകമായിട്ടുള്ളത്.

മധുരമീനാക്ഷി ക്ഷേത്രത്തില്‍ 4 പ്രവേശനകവാടങ്ങളാണുള്ളത്. കിഴക്കേ, പടിഞ്ഞാറേ, തെക്കേ, വടക്കേഗോപുരങ്ങൾ. എല്ലാം 150 അടിയോ അതിൽ കൂടുതൽ ഉയരമുള്ളവയോ ആണ്  . ഏറ്റവും വലിയ തെക്കേഗോപുരകവാടത്തിന്റെ ഉയരം 170.5 അടിയാണ്. ഇത് കൂടാതെ 8 ചെറിയ ഗോപുരങ്ങള്‍ കൂടിയുണ്ട്. അകത്ത് പ്രധാനകോവിലുകളുടെ പ്രവേശനകവാടങ്ങളാണിത്. ആകെ 12 ഗോപുരങ്ങള്‍.

കിഴക്കേ ഗോപുരം,ഏറ്റവും പഴക്കമുള്ള ഗോപുരം.
മാരവര്‍മ്മന്‍ സുന്ദരപാണ്ട്യന്റെ കാലത്ത് 1216-1238 പണിയാരംഭിച്ച് ജാതവര്‍മ്മന്‍ സുന്ദരപാണ്ട്യന്റെ കാലത്ത് 1251-1268 അവസാനിച്ചു.1011 കഥാസന്ദര്‍ഭങ്ങള്‍  ഈ ഗോപുരത്തില്‍ കൊത്തിയിരിക്കുന്നു.161 അടിയിലേറെ ഉയരമുണ്ട് ഈ ഗോപുരത്തിന്. ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു.
ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി.1559ലാണ് ഈ ഗോപുരം പണീതീർത്തത്.

ഗോപുരം മുഴുവന്‍ കരിങ്കല്ലില്‍ കൊത്തിയ പുരാണകഥാപാത്രങ്ങളും വ്യാളീമുഖങ്ങളുമാണ്.
നഗ്നനേത്രങ്ങള്‍ കൊണ്ട് ശില്‍പ്പങ്ങള്‍ തിരിച്ചറിയാനാവില്ല. ഒരു ബൈനോക്കുലറിലൂടെയോ സൂം ലെന്‍സിലൂടെയോ രൂപങ്ങള്‍ തിരിച്ചറിയാം. അജന്ത-എല്ലോറ മാതൃകയില്‍ ചില രതിശില്‍പ്പങ്ങളും ഈ കൂട്ടത്തിലുണ്ട്.
തിരുമല നായ്‌ക്കരുടെ കാലത്താണ് ഈ ഗോപുരങ്ങള്‍ കൊത്തുപണികളാല്‍ മോഡി പിടിപ്പിച്ചതും ആദ്യമായി പെയിന്റ് ചെയ്തതും. ഇപ്പോള്‍ എല്ലാ 12 വര്‍ഷത്തിലുമൊരിക്കല്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുകയും പെയിന്റ് ചെയ്യുകയും ചെയ്യാറുണ്ട്.

കിഴക്കേഗോപുരം വഴി കടക്കുന്നത് അഷ്ടശക്തി മണ്ടപത്തിലേക്കാണ്. തിരുമല നായ്‌ക്കരുടെ പത്നി രുദ്രാപതി അമ്മാള്‍ പണി കഴിപ്പിച്ചതാണിത്. ഇവിടെ പ്രസാദമൂട്ട് നടക്കാറുണ്ട്.
പ്രധാനദിവസങ്ങളില്‍ 1008 തിരിയിട്ടു കത്തിക്കുന്ന വലിയ കല്‍വിളക്ക്‌ ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്.

അഷ്ടശക്തി മണ്ടപത്തിനു അടുത്ത് മീനാക്ഷി നായ്‌ക്കര്‍ മണ്ഡപം. വിവിധരൂപങ്ങളിലുള്ള വ്യാളീമുഖങ്ങള്‍ കൊത്തിയ 110 കല്‍ത്തൂണുകള്‍ ഈ മണ്ഡപത്തില്‍ക്കാണാം. സൂര്യപ്രകാശം അരിച്ചെത്തുന്ന വിശാലമായ അകത്തളങ്ങള്‍, വ്യാളീ-ഗജ മുഖാങ്കിതങ്ങളായ ഒറ്റക്കല്‍ കരിങ്കല്‍ തൂണുകള്‍ താങ്ങി നിര്‍ത്തുന്ന മണ്ഡപങ്ങള്‍, പുരാണകഥകള്‍ ആലേഖനം ചെയ്ത കരിങ്കല്‍ പാളികളും തൂണുകളും, ദേവീദേവന്മാരുടെയും ഗജങ്ങളുടെയും വ്യാളികളുടെയും കുതിരകളുടെയും മുഖങ്ങള്‍ കൊത്തിയ ശില്‍പ്പങ്ങളള്‍,
എവിടെ നോക്കിയാലും കരിങ്കല്ലില്‍ തീര്‍ത്ത വിസ്മയങ്ങള്‍.

അകത്തളങ്ങളില്‍ നിന്നും കോവിലിനു നടുവിലായി നീളത്തില്‍ കിടക്കുന്ന പ്രകാരങ്ങളിലെക്കാണ് വാതിലുകള്‍ തുറക്കുന്നത്. ഒറ്റക്കല്ലില്‍ കൊത്തിയ, കൊത്തുപണികളോടു കൂടിയ 24 കല്‍തൂണുകള്‍ ഓരോ വശങ്ങളിലുമുള്ള ചതുരാകൃതിയിലുള്ള പ്രകാരങ്ങളിലുണ്ട്. ഇതിന്റെ നാല് വശത്ത്‌ നിന്നും പടികളിറങ്ങി ചെല്ലുന്നതാണ് മധുരമീനാക്ഷി ക്ഷേത്രത്തിലെ പ്രധാനആകര്‍ഷണമായ സ്വര്‍ണ്ണത്താമരക്കുളം. ഈ കല്‍പ്പടവുകളില്‍ നിന്നുള്ള കോവിലിന്റെ ഗോപുരങ്ങളുടെ കാഴ്ച മനോഹരമാണ്.
പുരാതന കാലം മുതല്‍ ഭക്തര്‍ സ്നാനം ചെയ്തിരുന്ന കുളമാണ് ഇത്. ഇവിടെ വെള്ളം നിറഞ്ഞു സ്വര്‍ണ്ണകമലത്തിന്റെ ദളങ്ങള്‍ വരെ മുങ്ങാറുണ്ട്. ചുറ്റിലും ചെടികള്‍ വെച്ച് പിടിപ്പിച് അലങ്കരിച്ചിരിക്കുന്നു. കുളത്തിന്റെ മധ്യത്തില്‍ സ്വര്‍ണ്ണകൊടിമരം കാണാം.
സംഗകാലകവികള്‍ ഒത്തു ചേര്‍ന്ന് സാഹിത്യസംവാദങ്ങളും കവിസമ്മേളനങ്ങളും നടത്തിയിരുന്നത് ഈ കുളത്തിന്റെ പരിസരങ്ങളിലാണ്. സംഗകാലത്തെ സാഹിത്യ-സാംസ്കാരിക കേന്ദ്രം എന്ന മധുരയുടെ സ്ഥാനത്തിനു ഇന്നും കോട്ടം തട്ടിയിട്ടില്ല.
തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനമാണ്‌ മധുര.

സംഗകാലത്തിനു മുന്‍പ്, ക്രിസ്തുവിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മധുരാപുരിയുടെ ചരിത്രം ആരംഭിക്കുന്നു. 2500 വര്‍ഷത്തെ പഴക്കം ഈ നഗരത്തിനുണ്ടെന്നു ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ഇത്രയും പഴക്കമുള്ള പല നഗരങ്ങളും നശിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും മധുര ഇന്നും ദക്ഷിണേന്ത്യയിലെ ഒരു പ്രധാനനഗരമായി അവശേഷിക്കുന്നു.

സ്വര്‍ണ്ണത്താമാരക്കുളത്തിന്റെ പടിഞ്ഞാറ് വശത്താണ് ഊഞ്ഞാല്‍ മണ്ഡപവും കിളിക്കൂട്‌ മണ്ഡപവും എല്ലാ വെള്ളിയാഴ്ചകളിലും മീനാക്ഷിയുടെയും (പാര്‍വതി) സുന്ദരെശ്വരന്റെയും (ശിവന്‍) മീനാക്ഷി അമ്മന്‍ കോവിലില്‍ ഇങ്ങനെ അറിയപ്പെടുന്നു. സുവര്‍ണ്ണശില്‍പ്പങ്ങള്‍ ഈ മണ്ഡപത്തിലെ ഊഞ്ഞാലില്‍ വെച്ച് ആട്ടുന്നു. ഈ സമയം ഭക്തര്‍ ശിവസ്തുതികള്‍ ആലപിക്കുന്നു. കിളിക്കൂട്‌ മണ്ഡപത്തിലെ തത്തകളെ മീനാക്ഷിനാമം ഉരുവിടാന്‍ പരിശീലിപ്പിച്ചിരിക്കുന്നു. മനോഹരമായ ദ്രാവിഡിയന്‍ കൊത്തുപണികളാല്‍ അലംകൃതമാണ് ഊഞ്ഞാല്‍ മണ്ഡപത്തിലെ 28 കല്‍ത്തൂണുകള്‍.

സമചതുരാകൃതിയിലുള്ള മധുരമീനാക്ഷി അമ്മന്‍ കോവിലിന്റെ വടക്ക് കിഴക്കേ മൂലയിലാണ്  ആയിരം കല്‍മണ്ഡപം. കോവിലിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ ഏകദേശം നാലിലോന്നോളം സ്ഥലത്ത് ഈ മണ്ഡപം വ്യാപിച്ചു കിടക്കുന്നു. വിശാലമായ ഈ മണ്ഡപത്തില്‍ കൊത്തുപണികളോട് കൂടിയ 985 കല്‍തൂണുകളുണ്ട്.(ആയിരം തികച്ചില്ല).തികച്ചും അവിശ്വസനീയമായ കാഴ്ച. എത്രമാത്രം മനുഷ്യദിനങ്ങള്‍ ഈ
ശില്പങ്ങളുടെ നിർമ്മാണത്തിനുവേണ്ടി ചിലവഴിച്ചിരിക്കുമെന്നു പ്രവചിക്കാന്‍ വയ്യ. ദ്രാവിഡിയന്‍ ശില്‍പ്പകലയുടെ മകുടോദാഹരണമാണ്‌ ഈ കല്‍മണ്ഡപം.

ഈ മണ്ടപത്തിനു പുറത്തു പടിഞ്ഞാറ് വശത്താണ് സപ്തസ്വരങ്ങളില്‍ സംഗീതം പുറപ്പെടുവിക്കുന്ന 7 കല്‍ത്തൂണുകള്‍. കല്ലില്‍ തട്ടുമ്പോള്‍ 7 തരത്തിലുള്ള മ്യൂസിക്കല്‍ നോട്സ് കേള്‍ക്കാം. ചെറിയ മരദണ്ട് കൊണ്ട് മൃദുവായി ഈ കല്ലുകളില്‍ തട്ടിയാണ് ഇത് ശ്രവിക്കുന്നത്. കാലപ്പഴക്കവും കല്‍തൂണുകളില്‍ അമിതഭാരവും വന്നിട്ടാവണം മ്യൂസിക്കല്‍ നോട്സ് ശരിയായ പിച്ചിലല്ല ഇപ്പോള്‍ കേള്‍ക്കുന്നത്.
പതിനേഴാം നൂറ്റാണ്ടില് വരച്ചിട്ടുള്ള പെയിന്റിംഗുകളാണ് ക്ഷേത്രത്തില് എത്തുന്നവരെ ആകര്ഷിപ്പിക്കുന്ന മറ്റൊരു കാര്യം. ക്ഷേത്ര ഗോപുരത്തില് കൊത്തിവച്ചിട്ടുള്ള മഹാഭാരതകഥയിലെ ദൃശ്യങ്ങള് കൊത്തിവച്ചിട്ടുണ്ട്.

പാണ്ട്യരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു മധുര. പാണ്ട്യരാജാവായിരുന്ന കുലശേഖരപാണ്ട്യനാണ് മധുരൈ മീനാക്ഷി ക്ഷേത്രം നിര്‍മ്മിച്ചത്. അതിനുശേഷം പതിനാലാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഡല്‍ഹി രാജാക്കന്മാരുടെ അധിനിവേശത്തിനു ശേഷം തുഗ്ലക്ക് വംശത്തിന്റെ കീഴിലായി മധുര. 1371ഇല്‍ വിജയനഗരസാമ്രാജ്യം മധുര കീഴടക്കുകയും സാമ്രാജ്യത്തിന്റെ കാര്യക്ഷമമായ ഭരണനിര്‍വഹണത്തിന്റെ ഭാഗമായി നായക് (നായ്ക്കര്‍) എന്ന ഗവര്‍ണര്‍മാരെ മധുരയുടെ ഭരണ നിര്‍വഹണത്തിന് ഉപയോഗിച്ച് പോന്നു. 1530ഇല്‍ കൃഷ്ണദേവരായരുടെ മരണശേഷം നായ്ക്കര്‍ സ്വതന്ത്രാധികാരത്തോടെ മധുരയുടെ ഭരണകര്‍ത്താക്കളായി. പതിനാറാം നൂറ്റാണ്ടു മുന്തല്‍ പതിനെട്ടാം നൂറ്റാണ്ടു വരെ മധുര ഭരിച്ച നായ്ക്കര്‍ രാജവംശമാണ്‌ മധുരയുടെ പ്രതാപം ആഗോളതലത്തില്‍ വിളംബരം ചെയ്തത്. മധുരമീനാക്ഷി ക്ഷേത്രത്തെ കേന്ദ്രമാക്കി ഒരു പാട് നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ഈ കാലഘട്ടത്തില്‍ പൂര്‍ത്തിയായി.

നായ്ക്കര്‍ രാജാക്കളില്‍ പ്രസിദ്ധനായിരുന്നു തിരുമല നായ്ക്കര്(1623 -1659).
മുഗള്‍രാജവംശത്തിന്റെ ചരിത്രത്തില്‍ ഷാജഹാനുള്ള സ്ഥാനമാണ് മധുരാപുരിയുടെ ചരിതത്തില്‍ തിരുമല നായ്കര്‍ക്കുള്ളത്. ആദ്യകാലത്ത് പ്രധാനകോവിലുകള്‍ മാത്രമുണ്ടായിരുന്ന മധുരമീനാക്ഷി ക്ഷേത്രം ഇന്ന് കാണുന്ന രീതിയില്‍ ശില്പ്പകലയുടെ ശ്രീകോവിലാക്കിയത് ഈ ഭരണാധികാരിയാണ്.
മധുരമീനാക്ഷി ക്ഷേത്രത്തിലെ രാജമണ്ഡപം, പുതുമണ്ഡപം, തിരുമല നായ്ക്കാരുടെ പാലസ്, കൂടാതെ നഗരത്തിലെ പല നിര്‍മ്മിതികളും തിരുമല നായ്ക്കരുടെ ശില്പ്പകലയോടുള്ള അഭിനിവേശത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി നിലകൊള്ളുന്നു.

ഐതിഹ്യം

ഹൈന്ദവ ദേവതയായ പാർവതിയുടെ ഒരു അവതാരമാണ് മീനാക്ഷി. മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മതുരൈ മീനാക്ഷി ക്ഷേത്രം.
പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.യാഗാഗ്നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മതുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ (ശിവൻ) വിവാഹവും രാജാവ് നിശ്ചയിച്ചു.
ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മതുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മതുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും ആഘോഷിക്കുന്നു.

2300 വർഷങ്ങൾക്ക് മുമ്പ് ( അതായത് BC 300ൽ ) ദക്ഷിണ ഭാരതം വാണിരുന്ന കുലശേഖര പാണ്ഡ്യൻ എന്ന പാണ്ഡ്യ രാജാവ് സ്ഥാപിച്ച ശിവപ്രതിഷ്ഠയാണ് മീനാക്ഷി ക്ഷേത്രത്തിലെ മൂലപ്രതിഷ്ഠ. സുന്ദരേശ്വരൻ എന്ന പേരിലാണ് പരമശിവൻ ഇവിടെ ആരാധിക്കപ്പെടുന്നത്.

പിന്നീട് കുലശേഖരപാണ്ഡ്യന്റെ പുത്രൻ മലയധ്വജ പാണ്ഡ്യൻ രാജാവാകുകയും അദ്ദേഹത്തിന് കുഞ്ഞുങ്ങളുണ്ടാകാത്തത് പാണ്ഡ്യവംശത്തെ മുഴുവനും പരിഭ്രമത്തിലാക്കുകയും ചെയ്തു. പല പല വൈദ്യന്മാർ വന്ന് ചികിത്സിച്ചിട്ടും, ദക്ഷിണ ഭാരതത്തിലെ ക്ഷേത്രങ്ങളിൽ മുഴുവൻ ആരാധനകൾ നടത്തി പ്രാർത്ഥിച്ചിട്ടും പാണ്ഡ്യ രാജ്ഞി കാഞ്ചനമാല ഗർഭം ധരിക്കാതിരുന്നത് ,പാണ്ഡ്യവംശത്തിന് അനന്തരാവകാശികളില്ലാതെ പോകുമെന്ന ഭയം വിതച്ചു.
അങ്ങനെയിരിക്കെ, വഴിയിൽ നിന്ന് ഒരു പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും, മീൻ പോലെ അഴകുള്ള അവളുടെ കണ്ണുകളും, മന്ദഹാസവും കണ്ട് രാജാവ് ആകൃഷ്ടനായി മീനാക്ഷിയെന്ന് പേരിട്ട് വളർത്തുകയും ചെയ്തു.  ഇന്നും മധുരാ നഗരത്തിന്റെ കണ്ണുകളായി മീനാക്ഷി നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ മധുര, "തൂങ്കാനഗരം (ഉറങ്ങാത്ത നഗരം) എന്നും വിളിക്കപ്പെടുന്നു.
എന്നാൽ, കുഞ്ഞുങ്ങളില്ലാത്ത രാജാവ് യാഗം നടത്തുകയും, യാഗാഗ്നിയിൽ നിന്ന് മൂന്ന് മുലക്കണ്ണുള്ള ഒരു പെൺകുഞ്ഞ് ഉയർന്നു വരികയും ചെയ്തു എന്ന് മറ്റൊരു ഐതിഹ്യകഥയുമുണ്ട്. ഈ കുഞ്ഞാണ് പാണ്ഡ്യവംശം ഭരിക്കാൻ പോകുന്നതെന്നും, ഇവളെ ആൺകുട്ടികളെപ്പോലെ വളർത്തണമെന്ന് അശരീരി കേൾക്കുകയും ചെയ്തുവത്രേ.
തന്റെ മകളെ സകല ആയുധ വിദ്യകളും അഭ്യസിപ്പിച്ച് തികഞ്ഞ പോരാളിയായിത്തന്നെയാണ് പാണ്ഡ്യരാജാവ് വളർത്തിയത്. ഭാരത ചരിത്രത്തിൽ ആദ്യമായി രാജ്യം ഭരിച്ച പെണ്ണാണ് മീനാക്ഷി. BC 300 കളിലെ സംഘത്തമിഴ് സാഹിത്യങ്ങളിൽ മധുര മീനാക്ഷി ക്ഷേത്രവും, മീനാക്ഷി എന്ന ധീരവനിതയും വീരവും നിറഞ്ഞു നിൽക്കുന്നത് കാണാം. പോരിനുപയോഗിച്ച ആനയുടെ കൊമ്പിൽ, ദേവി തന്റെ ശത്രുക്കളെ കോർത്തിട്ടു എന്ന് തിരുജ്ഞാനസംബന്ധർ തന്റെ തിരുപ്പാവൈപ്പതികത്തിൽ ദേവിയുടെ വീരത്തെ വർണ്ണിക്കുന്നുണ്ട്.
മീനാക്ഷിയുടെ ഭരണകാലത്താണ് തന്റെ മുത്തശ്ശൻ നിർമ്മിച്ച മധുര ക്ഷേത്രത്തെ, ലോകത്തിലെ ഏറ്റവും മികച്ച ക്ഷേത്രമായി വിപുലീകരിച്ചത്. എന്നാൽ മീനാക്ഷിയെത്തന്നെ പാർവ്വതി ദേവിയുടെ അവതാരമായി കണ്ട ജനങ്ങൾ സുന്ദരേശ്വര പ്രതിഷ്ഠയ്ക്കടുത്ത് തന്നെ മീനാക്ഷിയുടെ പ്രതിഷ്ഠയുണ്ടാക്കി.
പരമേശ്വരൻ തന്നെ ദേവിയ്ക്ക് ഭർത്താവായി വരണമെന്ന ജനങ്ങളുടെ പ്രാർത്ഥന ഫലിച്ചു. തന്നെക്കേളും ബുദ്ധിമാനും, തന്നെ യുദ്ധത്തിൽ തോൽപ്പിക്കുന്നവനുമായ രാജാവിനെ മാത്രമേ വിവാഹം കഴിക്കൂ എന്നായിരുന്നു ദേവിയുടെ ശപഥം. പിന്നീട് തേജസ്സ്വിയായ ഒരു രാജകുമാരനെത്തിയെന്നും കടക്കണ്ണുകൊണ്ടു തന്നെ ദേവിയെ യുദ്ധത്തിൽ തോൽപ്പിച്ചെന്നും പറയപ്പെടുന്നു. സുന്ദരേശ്വരൻ എന്നുപേരുള്ള ആ രാജകുമാരൻ പരമശിവൻ തന്നെയായിരുന്നെന്നും, മഹാവിഷ്ണു സഹോദരസ്ഥാനത്തു നിന്ന് മീനാക്ഷിയെ പരേമേശ്വന് വിവാഹം കഴിച്ചുകൊടുത്തുവെന്നും കരുതപ്പെടുന്നു. വ്യാഘ്രമുനിയും, പതജ്ഞലിമുനിയും വിവാഹത്തിന് കാർമ്മികത്വം വഹിച്ചു.
മുഗുള രാജാവായ മാലിക് കഫൂറിന്റെ ഇസ്ലാമിക ഭരണ കാലത്ത് മധുരമീനാക്ഷി ക്ഷേത്രത്തെ തകർത്തു. ആ കിരാതൻ തകർത്ത് തളർന്ന് ഇട്ടിട്ടുപോയതിന്റെ ബാക്കി മാത്രമാണ് നാമിന്ന് കാണുന്ന ക്ഷേത്രം.പിന്നീട് വന്ന ഹിന്ദു ഭരണാധികാരികളായ ചോളന്മാർ ക്ഷേത്രത്തെ വീണ്ടും മോടിപിടിപ്പിക്കാൻ ശ്രമിച്ചിരുന്നു. മാലിക്കിനെ ഭയന്ന് മീനാക്ഷിയുടെ വിഗ്രഹം അവിടെ നിന്ന് മാറ്റപ്പെട്ടുവെന്നും, ഇന്ന് കാണുന്നത് ചോളന്മാർ സ്ഥാപിച്ച ചെറിയ വിഗ്രഹമാണെന്നും പറയപ്പെടുന്നു.
മീനാക്ഷി - ഏതൊരു ഭാരതസ്ത്രീയ്ക്കും അഭിമാനമുണ്ടാകുന്ന ചരിത്ര സത്യം തന്നെയെന്നതിൽ സംശയം വേണ്ട.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...