ഗോസ്റ്റ് ഒാഫ് മൗല്‍സ്

പ്രകൃതി തന്‍റെ കരവിരുതിനാല്‍ ചാലിച്ചെടുത്ത ,അഴകാര്‍ന്ന രാജ്യമാണ് സ്വിറ്റ്സര്‍ലാണ്ട്.

ഹരിതകമ്പളം വിരിച്ച പര്‍വ്വതനിരകളും,തെളിനീര് അഴകിനാല്‍ ഒഴുകുന്ന നദികളും,പുല്‍മേടുകളും ഒത്ത് ചേര്‍ന്നഒരു മരതക പരവതാനി..!

സ്വിറ്റസര്‍ലണ്ട് വനങ്ങളുടെ സൗന്ദര്യത്തിന് ഒരു വന്യമുഖം നല്‍കിയ ഒരു ദൂരൂഹവ്യക്തിത്വം ആയിരുന്നു ലേലയോണ്‍..

ആരാണ് ഈ ലേലയോണ്‍..?

ലേലയോണ്‍ ഒരു മനുഷ്യനാണോ,മാനസികവിഭ്രാന്തിയുളള ഒരു സൈനികനായിരുന്നോ,അതോ ഒരു അന്യഗൃഹ ജീവി ആയിരുന്നോ എന്ന കാര്യത്തില്‍ പ്രാദേശവാസികളുടെ ഇടയില്‍ ഇന്നും തര്‍ക്കമുണ്ട്.

2003 മുതല്‍ 2013വരെയുള്ള പത്ത് വര്‍ഷകാലയളവില്‍ മൗള്‍സ് കാടുകളില സ്ഥിരം സാന്നിദ്ധ്യമായിരുന്നു ലേലയോണ്‍ .
(വര്‍ഷത്തിന്‍റെ കാര്യത്തില്‍ വ്യക്തതയില്ല)

കാടുകളില്‍ റോന്തു ചുറ്റാറുള്ള വനപാലകരില്‍ ഒരാളാണ് ഒരിക്കല്‍ പുഴവക്കിലിരുന്നു.ഒരു മത്സ്യത്തെ പച്ചയോടെ കഴിക്കുന്ന ലേലയോണിനെ ആദ്യമായി കാണുന്നത്.

തന്‍റെ ശബ്ദം ശ്രവിച്ച മാത്രയില്‍ പുഴയിലേക്ക് ഊളിയിട്ട് മറഞ്ഞ ,ഇയാളെ പ്പറ്റി തന്‍റെ മറ്റു സഹപ്രവര്‍ത്തകരോടായി പറഞ്ഞുവെങ്കിലും,അവര്‍ അതിനെ കാര്യമായി എടുത്തില്ല.

പതിവ് റോന്ത് ചുറ്റലിനടയില്‍ വനത്തിലെ മരങ്ങളില്‍ പ്രത്യേകരീതിയില്‍ ചിലത് കോറിയിട്ട പോലുള്ള ചിഹ്നങ്ങളും, ചിത്രങ്ങളും അവരില്‍ ചിലര്‍ ശ്രദ്ദിക്കാറുണ്ടായിരുന്നു..!

മോല്‍സ് ടൗണിലെ പബ്ബുകളിലും,ബാറുകളിലും താമസിയാതെ ലേലയോണ്‍ എന്ന ദൂരൂഹന്‍ പ്രശസ്തനാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല.

ലേലയോണെ ഒരു നിമിഷമാത്രയില്‍ കണ്ടിട്ടുള്ളവരൊക്കെ,തങ്ങളുടെ ഭാവനയ്ക്ക് ഉതകുന്ന രീതിയില്‍ വേഷവിധാനങ്ങളും,മുഖഭാവമൊക്കെ നല്‍കിവന്ന് കൊണ്ടിരുന്നു.

അങ്ങനെ ഒരിക്കലാണ്.
അന്‍റോണിയോ തോമസ് എന്ന വ്യക്തി തന്‍റെ ഭാര്യയും കുട്ടികളുമൊടൊപ്പം,ആഴ്ചയവധിദിനങ്ങള്‍ ആസ്വദിക്കാന്‍ മൗല്‍സ് കാടുകളില്‍വരുന്നത്.

തങ്ങളെ ശ്രദ്ധിക്കാതെ നടന്ന് പോകുന്ന ഒരാളെ ശ്രദ്ധിക്കുന്നത് വനപാലകരുടെ വേഷവിധാനങ്ങളല്ല അയാള്‍ ധരിച്ചിരുന്നതിനാല്‍,
കണ്ടമാത്രയില്‍ തന്നെ വിചിത്രവേഷധാരിയായ അയാളുടെ ചിത്രങ്ങള്‍ അദ്ദേഹം തന്‍റെ മൊബൈലില്‍ പകര്‍ത്തി.

ആ സന്ദര്‍ഭങ്ങള്‍ അന്‍റോണിയോ വിവരിക്കുന്ന് ഇങ്ങനെയാണ്.
”ഭാര്യയുമൊപ്പം ഞങ്ങളുടെ ടെന്‍റിന് സമീപം പാചകം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ വിജനമായ ആ പ്രദേശത്ത് കൂടീ ഒരാള്‍ നടന്ന് പോകുന്നതായി ശ്രദ്ദിച്ചത്..

കണ്ടപ്പോള്‍ അയാളുടെ വേഷവിധാനങ്ങളില്‍ ഒരു കൗതുകം തോന്നി.

ഒന്നാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച സൈനികവേഷവും ,മുഖാവരണമായി ഗ്യാസ് ചേംബര്‍ മാസ്കും,കൈയില്‍ ഒരു കറുത്ത ക്ളോക്കും ഉണ്ടായിരുന്നു .”

എന്‍റെ മൊബൈലിന്‍റെ ഫ്ളൊഷ് അയാളുടെ ശ്രദ്ധയില്‍ പ്പെട്ടത് കൊണ്ടാകാം അയാള്‍ പതിയെ ഞങ്ങളുടെ അടുത്തേക്ക് വന്നു.എല്ലാവരെയും സൂക്ഷ്മഭാവത്തില്‍ നോക്കി ഭാര്യയുടെ പിന്നിലൊളിച്ച കുട്ടികളെ തമാശരൂപേണ ഒന്ന് ഭയപ്പെടുത്തി. വിചിത്രമായ ഏതോ ഒരു ഭാഷയില്‍ കൂക്ക് വിളിച്ചു.എന്‍റെ കൈയിലിരുന്ന മൊബൈല്‍ തട്ടിയെടുത്തതിന് ശേഷം അയാളുടെ ബൂട്ട് കൊണ്ട് ചവിട്ടി തകര്‍ത്തു.
പാകം ചെയ്യാനായി വച്ചിരുന്ന പച്ചമാംസം കൈയിലെടുത്ത് പതിയെ അവിടുന്ന് നടന്നകന്നു.

നടന്ന പോകുമ്പോള്‍ അയാളുടെ ഉയരവും,മറ്റും ഞാന്‍ കണക്ക് കൂട്ടി 1.90 മീറ്ററെങ്കിലും ഉണ്ടാവാം അതിനൊത്ത ശരീരവും
എന്തായാലും അയാള്‍ ഒരു മനുഷ്യനല്ല എന്ന് തന്നെയാണ് ,എന്‍റെ വിശ്വാസം.”

പീന്നിട് മൊബൈലില്‍ താന്‍ എടുത്ത ചിത്രങ്ങള്‍ ,
മൊബൈല്‍,തകര്‍ന്നെങ്കിലും അതിലുണ്ടായിരുന്ന മെമ്മറികാര്‍ഡിന്‍റെ സഹായത്തോട് കുടീ പ്രിന്‍റ് ചെയ്ത്.തന്‍റെ ഒരു സുഹൃത്ത് മുഖേന ഡെയ്ലി മെയിലിന്‍റെ ലേഖകനായ ലെമെറ്റിന്‍റെ സഹായത്തോടെ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തി.

വിവരങ്ങള്‍ വായിച്ചറിഞ്ഞ നിരവധിപേരും,പോലീസും,സൈന്യവുമൊക്കെ ,മൗല്‍സ് കാടുകളില്‍ അന്വേഷണം നടത്തിയെങ്കിലും,പരാജയമായിരുന്നു ഫലം.

മൗല്‍സ് ടൗണിലെ വനത്തിനോടു സമീപം താമസിക്കുന്ന വീടുകളിലെ ആളുകളോട് നടത്തിയ അന്വേഷണത്തില്‍ പലരും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍തന്നെയാണ് അവരോട് പറഞ്ഞതും..

എങ്കിലും ഒരു യുവതി പറഞ്ഞ അംഗ വിക്ഷേപങ്ങള്‍ അന്‍റോണിയോ എടുത്ത ചിത്രങ്ങള്‍കനുയോജ്യമായരീതിയില്‍ അവര്‍ക്ക് സ്വീകാര്യമായി തോന്നി.

”അന്ന് വൈകുന്നേരം നല്ലൊരു മഴയുള്ളദിവസമായിരുന്നു.
കാറ്റ് നല്ല ശക്തിയോടെ വീശൂന്നതിനാല്‍,ജനാലകള്‍ അടയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ വീടീന്‍റെ കാര്‍പോര്‍ച്ചിനോട് ചേര്‍ന്ന് ഒരാള്‍ തന്‍റെ മഴയില്‍ നനഞ്ഞ വസ്ത്രങ്ങള്‍ മാറുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.മുഖത്ത് ധരിച്ചിരുന്ന മാസ്ക് നീക്കം ചെയ്തപ്പോള്‍ മുഖം ഒരു പ്രത്യേകത ഉള്ളത്പോലെ തോന്നി.കാറ്റിന്‍റെ വേഗതയില്‍ ജനാലകള്‍ വന്നിടിച്ച ശബ്ദം കേട്ടഭാഗത്തേക്ക് നോക്കിയ അയാള്‍ എന്ന കണ്ട നിമിഷത്തില്‍ തന്നെ അവിടെ നിന്നും ഒാടി മറഞ്ഞു.”
(കേസ് ഡയറിയിലെ യുവതിയുടെ ,വാക്കുകള്‍)

ഈ സംഭവങ്ങള്‍ക്കുശേഷവും നിരവധി ആളൂകള്‍ ലേലയോണിനെ കണ്ടതായി അവകാശപ്പെട്ടുവെങ്കിലും തെളിവ് നിരത്താന്‍ ആരെക്കൊണ്ടും കഴിഞ്ഞില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം,പതിവ് തിരച്ചിലിനിടയില്‍ ഒരിടത്ത് നിന്നും ലേലയോണിന്‍റേതെന്ന് കരുതുന്ന,ഗ്യാസ് ചേംബര്‍ മാസ്ക്കും,പീന്നിട് ഒരു ദിവസം മറ്റൊരിടത്ത് നിന്നും മൂഷിഞ്ഞ രിതിയില്‍ ഒരൂ പഴയ സൈനിക വേഷവും,ഫ്രഞ്ച് ഭാഷയില്‍ എഴുതിയ ഒരു ആത്മഹത്യകുറിപ്പും അന്വേഷണ സംഘത്തിന് ലഭിച്ചു.

ആത്മഹത്യ കുറിപ്പിലെഴുതിയ വാചകങ്ങള്‍ ഇപ്രകാരമാണ്.

,”ഞാനൊരു സന്ദര്‍ശനത്തിന് വന്നു
സമയമായി തിരിച്ച് പോകുന്നു ”(കൂടെ അന്ന് ആ വനപാലകന്‍ മരങ്ങളില്‍ കണ്ട ചിഹ്നങ്ങളും,ചിത്രങ്ങളും)

ആത്മഹത്യ കുറിപ്പിലെ ഈ വാചകങ്ങളാണ് പലരെയും
രണ്ട് തട്ടിലേക്ക് നയിച്ചു

ഒരൂ കൂട്ടര്‍ ലേലയോണ്‍ ഒരു അന്യ ഗ്രഹജീവിയാണന്നും,
മറ്റൊരു കൂട്ടര്‍ അയാള്‍ മാനസിക വിഭ്രാന്തിയുള്ള ഒരു പഴയ സൈനികാണന്നും എന്ന രീതിയില്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടു.

കാര്യം എന്ത് തന്നെയായാലും 2013ന് ശേഷം ലേലയോണിനെ കണ്ടതായി ആരും പറയുന്നില്ലെന്ന് മൗല്‍സ് നിവാസികള്‍ തന്നെ അവകാശപ്പെടുന്നുണ്ട്…!
അന്വേഷണ ഉദ്യോഗസ്ഥരും തെളിവുകളുടെ അഭാവത്താല്‍ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു.

ഇപ്പോഴും ഇവരെയാല്ലാം കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യമുണ്ട്…!

പത്ത് വര്‍ഷക്കാലം തങ്ങളെ ഭയവിഹ്വലതയില്‍ ആറാടിച്ച ആ ദൂരൂഹനായ വ്യക്തി ആരാണ്?

മനുഷ്യനോ?അതോ ഭൂമിയില്‍ പെട്ട് പോയ ഒരൂ ഏലീയനോ?..!

(ലേലയോണ്‍ ആണ്,
അയാളുടെ പേര്, എന്ന് പോലും ആത്മഹത്യ കുറിപ്പില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിഞ്ഞത്)

(ചിത്രങ്ങള്‍ പലതും അയാളെ (ലേലയോണ്‍)കണ്ട ചിലരുടെ ഭാവനനയ്ക്കനുസൃതമായ ഗ്രാഫിക്സ് ചിത്രങ്ങളാണ്)

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

കാപ്പി (പാനീയം): നമ്മുടെ സ്വന്തം കാപ്പി

കാപ്പിച്ചെടിയുടെ കായ് വറുത്തു പൊടിച്ചു തിളപ്പിച്ചുണ്ടാക്കുന്ന ഉന്മേഷദായകമായ പാനീയമാണ് കാപ്പി. ലോകത്തെമ്പാടുമുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന പാനീയങ്ങളിലൊന്നാണിത്. ഒമ്പതാം നൂറ്റാണ്ടിൽ എത്യോപ്യയിൽ കണ്ടുപിടിക്കപ്പെട്ടുവെന്നു കരുതുന്ന ഈ പാനീയം അവിടെ നിന്നും ഈജിപ്റ്റ്, യെമൻ എന്നീ രാജ്യങ്ങളിലേക്കും, പതിനഞ്ചാം നൂറ്റാണ്ടോടു കൂടി കാപ്പി പേർഷ്യ, ടർക്കി, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലേക്കും പടർന്നു. ഇതിനു പിന്നാലെ കാപ്പി ഇറ്റലി, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും പ്രചരിച്ചു.

ചരിത്രം

ആഫ്രിക്കയിലെ എത്യോപ്യയിൽ കൽദി എന്ന് പേരുള്ളൊരു ആട്ടിടയൻ ഒരിക്കൽ തന്റെ ആടുകൾ ഇളകിമറിഞ്ഞ് തിമിർക്കുന്നതുകണ്ടു. അടുത്തുള്ളൊരു പച്ച ചെടിയുടെ ചുവന്ന നിറത്തിലുള്ള കായകൾ അവ ഭക്ഷിച്ചിരുന്നതാൺ കാരണം എന്നവൻ മനസ്സിലായി. അവനും അതൊന്ന് തിന്നുനോക്കി. ആകെപ്പാടെ ഒരു ഉത്സാഹം തോന്നി. അടുത്തുള്ളൊരു സന്യാസിയോട് ഈ വിവരം പറഞ്ഞു. അയാൾക്കും ഈ കായ തിന്നപ്പോൾ രസം തോന്നി. അയാൾ ആ കായ പൊടിച്ച് വെള്ളത്തിൽ കലക്കി തന്റെ സന്യാസിമഠത്തിലെല്ലാവർക്കും നൽകി. ആ കായ കാപ്പിക്കുരു ആയിരുന്നു.
ഏഴാം നൂറ്റാണ്ട് മുതല് ചുവപ്പു കടലിനു സമീപം കാപ്പിച്ചെടി നട്ടുവളർത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറേബ്യൻ സഞ്ചാരിയായിരുന്ന ഷഹാബുദ്ദിൻ ബെൻ എഴുതിയിരിക്കുന്നത് വളരെക്കാലങ്ങൾക്കു മുമ്പെ എത്യോപ്യക്കാർ കാപ്പി ഉപയോഗിച്ചു തുടങ്ങി എന്നാണ്. പതിനാറാം നൂറ്റാണ്ടിൽ യമനിൽ കോഫി നട്ടുവളർത്തിയിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. 1669കളിൽ തുർക്കി അംബാസിഡർ ഫ്രാൻസിലെ ലൂയി പതിനാലാമന്റെ ഭരണകാലത്തില് കാപ്പി എത്തിക്കുന്നതോടെ യൂറോപ്യന്മാരും കാപ്പിയുമായുള്ള ബന്ധം ആരംഭിക്കുന്നു. കുറച്ചു വർഷങ്ങൾക്കു ശേഷം ഡച്ചുകാർ ജാവയിലേക്കു കാപ്പി എത്തിച്ചു. 1714ൽ ഫ്രഞ്ചുകാരനായ ഡെസ്ക്ലു(Desclieux) മാർട്ടിനി ദ്വീപിൽ വ്യവസായികാടിസ്ഥാനത്തിൽ കോഫി നട്ടു വളർത്തിത്തുടങ്ങി. 1723ൽ ഫ്രഞ്ച് നാവിക ഉദ്യോഗസ്ഥനായിരുന്ന ഗബ്രിയൊ മാത്യു ദൊ ക്ലി കോഫിയുടെ വിത്തുകൾ മാർട്ടിനി ദ്വീപിൽ നിന്നും മോഷ്ടിച്ച് പടിഞ്ഞാറൻ ഹെമിസ്ഫെയറിലെക്ക് കടത്തി.അവിടെ നിന്നും ഫ്രഞ്ച് ഗയാനയിലേക്കും, ബ്രസിലിലേക്കും മധ്യ അമേരിക്കയിലെക്കും എത്തിചേർന്നു. 1773ൽ അമേരിക്കയിൽ ചായക്ക് സ്റ്റാമ്പ് ആക്റ്റ് പ്രകാരം നികുതി ചുമത്തുകയുണ്ടായി. അക്കാലത്ത് അമേരിക്കയിലെ ദേശിയ പാനിയം ചായ ആയിരുന്നു. എന്നാൽ വിലക്കൂടുതൽ കാരണം കോണ്ടിനെന്റൽ കോൺഗ്രസ് കോഫിയെ അമേരിക്കയുടെ ദേശിയ പാനീയമായി പ്രഖ്യാപിച്ചു.
1906ൽ ഗ്വാട്ടിമാലയിൽ ജീവിച്ചിരുന്ന വാഷിംഗ്ടൺ എന്ന ഇംഗ്ലിഷുകാരൻ ഇൻസ്റ്റന്റ് കോഫി കണ്ടുപിടിച്ചു. ഫിൽട്ടർയന്ത്രം കണ്ടുപിടിക്കുന്നത് 1822ൽ ഫ്രഞ്ചുകാരാണ്. പക്ഷെ ഇറ്റലിക്കാരാണ് ഇതിനെ മെച്ചപ്പെടുത്തുകയും വിതരണം ചെയ്യുകയും മറ്റും ചെയ്തത്.
ലോകത്തിലാകമാനം 25ൽ കൂടുതലിനം കാപ്പിക്കുരു കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നത് റോബസ്റ്റ (Robusta), ലൈബീരിയ (Liberia), കോഫിയ അറബിക Arabica) എന്നീ മൂന്നിനങ്ങളാണ്.
ലോകത്തിലുല്പാദിപ്പിക്കുന്ന കാപ്പിയുടെ 70 ശതമാനത്തോളം ഈ മൂന്നിനങ്ങളിൽ നിന്നുമാണ്. ഏകദേശം ഒരു കിലോയോളം കാപ്പിക്കുരു ഒരു ചെടിയിൽ നിന്നും ഒരു വർഷം ലഭിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഊർജ്ജുദായക പാനീയങ്ങളിലൊന്നാണ് കോഫി
ഒരു കപ്പ് സാധാരണ കോഫിയിൽ 115 മില്ലി ഗ്രാം കഫീൻ അടങ്ങിയിരിക്കുന്നു. ഫിൽട്ടർ കോഫിയിൽ 80 മില്ലിഗ്രാമും, ഇൻസ്റ്റന്റ് കോഫിയിൽ എകദേശം 65 മില്ലിഗ്രാമും കഫീൻ അടങ്ങിയിരിക്കുന്നു. ഒരു കപ്പു പെപ്സിയിലും കൊക്കൊ കോളയിലും 23 മില്ലിഗ്രാം വീതം കഫീനും അടങ്ങിയിരിക്കുനു. ഒരു ഔൺസ് ചോക്കലേറ്റിൽ 20 മില്ലിഗ്രാമും.

സംസ്കരണം

കാപ്പിച്ചെടിയിൽ നിന്നും പഴുത്ത കായ്കൾ പറിച്ചതിനുശേഷം അതിൽ നിന്നും കുരുക്കൾ വേർതിരിക്കുന്നതാണ്‌ സംസ്കരണത്തിലെ ആദ്യപടിയായി നടത്തുന്നത്. ഇത് രണ്ട് രീതികളിൽ ഉപയോഗിച്ചുവരുന്നു. പഴങ്ങൾ വെയിലത്തോ ഡ്രയർ ഉപയോഗിച്ചോ ഉണക്കി കുത്തിയെടുക്കുന്ന സാധാരണരീതി. ഇതിനെ ചെറി കോഫി എന്ന പേരിൽ അറിയപ്പെടുന്നു.

ഉപഭോഗം

ഒരു ദിവസം 40 കോടി കപ്പ് കാപ്പി അമേരിക്കക്കാർ ഉപയോഗിക്കുന്നതായാണ് കണക്കുകൾ. അഞ്ചില് നാലു അമേരിക്കകാർ കോഫി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ലോകത്തിലാകമാനം രണ്ടരക്കോടി ജനങ്ങൾ കോഫി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നു. പെട്രോളിയം കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ വ്യാപാരം നടത്തുന്ന ഉല്പന്നം കാപ്പിയാണ്.
കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ (Caffeine) ആസ്പിരിനിലും മറ്റും വേദനസംഹാരിയായി ഉപയോഗിക്കുന്നു. കഫീന്റെ ഒരു പ്രധാനപ്പെട്ട ഒരു ഗുണം തലവേദനയെ അകറ്റി നിർത്തുന്നു എന്നുള്ളതാണ്. സ്ത്രീകൾ ദിവസേന രണ്ട് കപ്പു കാപ്പി കുടിക്കുന്നത് നടുവേദനയും മറ്റും അകറ്റി നിർത്തുമെന്ന് പറയുന്നു. പാലുമായൊ യോഗർട്ടുമായൊ ചേർത്ത് കഴിച്ചാൽ കാത്സ്യത്തിന്റെ അഭാവവവും കോഫി നികത്തുന്നു. എന്നാൽ കോഫിയുടെ അമിതമായ ഉപയോഗം വന്ധ്യതക്കും, വളർച്ചയെത്താത്ത കുഞ്ഞുങ്ങളുടെ ജനനത്തിനും കാരണമാകുന്നു എന്നു പഠനങ്ങൾ തെളിയിക്കുന്നു.
സാധാരണ 15 അടി പൊക്കത്തിൽ വളരുന്ന കാപ്പി ചെടി കൃഷി ചെയ്യുമ്പോൾ 6 അടി പൊക്കത്തിൽ കൂടുതൽ വളരാൻ അനുവദിക്കില്ല. മൂന്ന് നാലു കൊല്ലമെത്തുമ്പോൾ കായ്ച്ചു തുടങ്ങും. പച്ചക്കായ പഴുക്കുമ്പോൾ ചുവന്ന നിറമാകും. കായ ഉണക്കി വറുത്ത ശേഷം പൊടിക്കുന്നു. പൊടിയിട്ടു തിളപ്പിച്ച് കറുത്ത കാപ്പി കുടിക്കുന്നവരുമുണ്ട്. പഞ്ചസാരയും പാലും ചേർത്ത് കഴിക്കുന്നവരാണധികവും. തണുപ്പിച്ച കാപ്പി കഴിക്കുന്നവരുമുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉത്പാദിപ്പിക്കുന്നത് ബ്രസീൽ ആണ്. ആഫ്രിക്കയിലും അമേരിക്കയിലും ഏഷ്യയിലും പലയിടത്തും കാപ്പി വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.
എ.കെ. ഗോപാലൻ കേരളത്തിലും ഇന്ത്യയിലുടനീളവും സ്ഥാപിച്ച ഇൻഡ്യ കോഫീബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഇന്ത്യൻ കോഫീ ഹൗസുകൾ വളരെ പ്രസിദ്ധമാണ്

തയ്യാറാക്കുന്ന രീതികൾ


കട്ടൻകാപ്പി
കാപ്പിപ്പൊടി ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരുതരം പാനീയമാണ് കട്ടൻകാപ്പി. വെള്ളം തിളപ്പിച്ച് കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്താണ് കട്ടൻ കാപ്പി തയാറാക്കുന്നത്.

ആരോഗ്യപ്രശ്നങ്ങൾ

കാപ്പി അധികം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. 55 വയസ്സിനു താഴെയുള്ളവരെയാണ് ഇതു കൂടുതലായി ബാധിക്കുക എന്നും ചില പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മദം: അല്പം ആനക്കാര്യം

21 നും 80 വയസ്സിനും ഇടയിലുള്ള ആരോഗ്യമുള്ള ആനകളിൽ കാണപ്പെടുന്ന ഒരു പ്രകൃതിജന്യ സ്വഭാവമാണ് മദം. 15 നും 20 നും ഇടയിലുള്ള 11 ആനകളിലും മദപ്പാട് കണ്ടിട്ടുണ്ട്, ഇതിനെ മോട അല്ലെങ്കിൽ അപക്വമദം എന്ന് പറയുന്നു. സാധാരണയായി 3 മാസം നീണ്ടുനിൽക്കുന്ന മദപ്പാട് കാലം എന്നാൽ പഠനകാലയളവിൽ ഒരു ആനയിൽ 5 മാസം നീണ്ടതായും കാണപ്പെട്ടു. തണുപ്പ് കാലത്താണ് മദപ്പാട് പൊതുവെ ഉണ്ടാകുന്നത്. മദത്തിലെ സ്വഭാവ വ്യതിയാനം അനുസരിച്ച് ഇതിനെ മൂന്നായി തിരിച്ചിരിക്കുന്നു.

1. മദത്തിനു മുമ്പ് ഈ സമയത്ത് ആനയുടെ കന്നകുഴിയിൽ സ്ഥിതിചെയ്യുന്ന മദഗ്രന്ഥി വീർക്കാൻ തുടങ്ങുന്നു. ചെറിയ രീതിയിലുള്ള നനവ് ആ പ്രദേശത്ത് കാണുവാനും ആകും. ആദ്യകാലങ്ങൾ വരുന്ന ദ്രാവകം മദജലമല്ല അത് തവിട്ട് നിറത്തോടുകൂടിയതും കട്ടിയുള്ളതും രൂക്ഷഗന്ധമുള്ളതുമായ ഒന്നാണ്. ചിലപ്പോൾ ഈ കട്ടിയുള്ള ദ്രാവകം ആനയുടെ മദഗ്രന്ഥിയുടെ പുറത്തേയ്ക്കുള്ള സുഷിരത്തെ അടഞ്ഞരീതിയിൽ ആക്കാനും കാരണമാകുന്നു. ഇക്കാരണത്താൽ ആനകൾ തുമ്പികൈ കൊണ്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും കൂർത്ത വസ്തുക്കൾ കൊണ്ടോ കന്നം ചൊറിയുന്നത് കാണാം. ചില ആനകളിൽ ഒരു ശാസ്ത്രക്രീയ വഴിയോ അല്ലെങ്കിൽ നല്ല മർദ്ദം ഉപയോഗിച്ചോ ഈ കന്നക്കുഴിയിലെ ദ്വാരത്തെ തുറക്കേണ്ടാതായി വരുന്നു. മദത്തിന്റെ ഈ സമയത്ത് ജനനേന്ദ്രിയ ഭാഗം വീർത്തിരിക്കുന്നതായും സ്വയംഭോഗം ചെയ്യാനുള്ള പ്രവണത കാണിക്കുകയും ചെയ്യും. വളരെ നീളമുള്ള ജനനേന്ദ്രിയമുള്ള ആനകളുടെ ഈ ഭാഗത്തിന് തറയിൽ മുട്ടി മുറിവ് വരാതിരിക്കാൻ ചട്ടക്കാർ തുണി പോലുള്ളവ ഉപയോഗിച്ച് പരിരക്ഷിക്കേണ്ടതാണ്.

2. മദകാലം / അക്രമാസക്ത കാലം

ഘട്ടം 1 : കന്നത്തിൽ നിന്നുള്ള മദജലത്തിന്റെ ഒഴുക്ക് സാവധാനത്തിലും കട്ടികൂടിയതുമായിരിക്കും. യോനി ഭാഗികമായി തളർന്നതും സ്ഖലനം കുറവോ അല്ലെങ്കിൽ ഇല്ലാത്തതോ ആയിരിക്കും. ആനയുടെ സ്വഭാവം അച്ചടക്കമില്ലാതെയും ചട്ടക്കാരുടെ ആജ്ഞകൾ അനുസരിക്കാതെയും വരുന്നു. ചട്ടക്കാരുടെ ശബ്ദം അവരിൽ അക്രമാവസ്ഥ ഉളവാക്കുന്നു. ശരീര ഘടന വിസ്താരമായും അയവില്ലാതെയും പരുക്കനായും കാണപ്പെടുന്നു. തുമ്പിക്കൈ മുന്നോട്ട് പരമാവധി അയച്ച് പലതിനെയും കൈക്കുള്ളിൽ കിട്ടാൻ ശ്രമിക്കുന്നു. ചെവികൾ വിടർത്തി ശ്രവണ തല്പരത കാണിക്കുന്നു.

ഘട്ടം 2 : മദജലത്തിന്റെ ഒഴുക്ക് കണ്ണുനീരിന്റെ വേഗത്തിൽ ഒഴുകുന്നു. നീരിന് വെടിമരുന്നിന്റേതു പോലുള്ള തീഷ്ണവുമായ ഗന്ധം വളരെ ദൂരെ നിന്ന് തന്നെ അനുഭവിക്കുമാറാകുന്നു. ചില ആനകളുടെ കന്നക്കുഴി ചുമപ്പ് നിറത്തിൽ കാണപ്പെടുന്നു. സ്വഭാവം വളരെ ആക്രമണകാരിയായും തുമ്പിക്കൈ തറയിൽ അടിച്ച് ദേഷ്യസ്വഭാവം പ്രകടിപ്പിക്കുന്നതായും കാണപ്പെടുന്നു. കെട്ടുചങ്ങല മുന്നോട്ട് വലിച്ചും കഴിക്കാനോ കുടിക്കാനോ താൽപര്യക്കുറവ് കാണിക്കുകയും ചെയ്യുന്നു. വിശപ്പില്ലായ്മ്മ എന്ന കാരണം മൂലം ഉടമസ്ഥർ മുഖേന ആനയ്ക്ക് ഇഷ്ട്ടപ്പെട്ട പഴമോ തൈരും ചോറുമൊക്കെ കൊടുത്ത് പരിരക്ഷിക്കുന്നു.

ഘട്ടം 3 : ഈ ഘട്ടം ഏതാണ്ട് ഒരു മാസത്തോളം നിലനിൽക്കുന്നു. മദഗ്രന്ഥിയുടെ കനം കുറയുകയും നീരൊഴുക്കിന്റെ വേഗം സാവധാനത്തിലാവുകയും ചെയ്യുന്നു. ജനനേന്ദ്രിയം പുറത്താക്കി സാധാരണ പോലെ മൂത്രമൊഴിക്കാനും അക്രമാസക്ത അവസ്ഥ കുറഞ്ഞു ചട്ടക്കാരെ അനുസരിക്കാനും തുടങ്ങുന്നു.

3. മദത്തിനു ശേഷം ഇതാണ് മദക്കാലത്തിലെ അവസാന ഭാഗം. മദഗ്രന്ഥി പൂർണ്ണമായും പഴയരൂപത്തിൽ ആകുകയും മദജലത്തിന്റെ ഒഴുക്ക് നിൽക്കുകയും ചെയ്യുന്നു. സ്വഭാവവും വിസ്സർജ്ജനവും സാധാരണപോലെ ആകുന്നു. എന്നിരുന്നാലും ആനയെ നീയന്ത്രിച്ച് നിർത്താനുള്ള ചങ്ങലയും മറ്റും നിർബന്ധമായും ധരിച്ചിരിക്കണം. 15 വയസ്സ് കഴിഞ്ഞു യവ്വനാരംഭമായ ഏതൊരാനയ്ക്കും മദം ഉണ്ടാകാം.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...