താലി

വിവാഹസമയത്ത് വധുവിന്റെ കഴുത്തിൽ അണിയിക്കുന്ന പ്രധാന ആഭരണമായ മംഗല്യസൂത്രം ആണ് താലി . മംഗല്യത്തിന്റെ ശാശ്വതമായ ഭവ്യ പ്രതീകമാണിത്. ഇസ്ളാം ഒഴികെ കേരളത്തിലെ എല്ലാ മതക്കാരുടെയിടയിലും വിവാഹചടങ്ങുകളിലെ പ്രധാന ചടങ്ങ് താലികെട്ടാണ്. ഭർത്തൃമതികൾ മാത്രമേ താലി ധരിക്കാവൂ എന്നാണ് വിശ്വാസം. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭാര്യ താലി ധരിക്കാൻ പാടില്ലെന്ന വിശ്വാസം ചില സമുദായങ്ങളിലുണ്ട്. ഭർത്താവിന്റെ ചിതയിൽ താലി സമർപ്പിക്കുന്ന ചടങ്ങ് നമ്പൂതിരി സമുദായത്തിൽ നിലവിലുണ്ട്.
പത്ത് വയസ്സിന് മുമ്പ് പെൺകുട്ടികൾക്ക് താലികെട്ട് കല്യാണം നടത്തുന്ന ആചാരം നായർ, ഈഴവർ തുടങ്ങിയ ജാതിക്കാരുടെ ഇടയിൽ നിലവിലുണ്ടായിരുന്നു. വിവാഹവുമായി കാര്യമായ ബന്ധമില്ലാത്ത ഈ അനാചാരം 1911-ൽ ശ്രീനാരായണഗുരു കരിംകുളത്ത് വച്ച് നിറുത്തലാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനം ഒരു അലിഖിത നിയമമായി അംഗീകരിക്കപ്പെടുകയുണ്ടായി.
സ്ഥലകാല, ജാതിമത വ്യത്യാസമനുസരിച്ച് താലിയുടെ ആകൃതിക്കും പ്രകൃതത്തിനും താലികെട്ട് ചടങ്ങിനും വിഭിന്നത കാണപ്പെടുന്നു. സാധാരണയായി സ്വർണനിർമിതമാണ് താലി. ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്. സ്വർണമല്ലാതെ മറ്റു ലോഹങ്ങളും ചില സമുദായക്കാർ താലിക്കുപയോഗിച്ചു കാണുന്നുണ്ട്.
ഓരോ സമുദായവും പ്രത്യേകതരം താലിയാണുപയോഗിച്ചു വരുന്നത്. നമ്പൂതിരി സ്ത്രീകൾ ധരിക്കുന്നത് 'ചെറുതാലി'ആണ്. നാഗപടത്താലിയും, ഐന്തലത്താലിയും നായർ സ്ത്രീകളും മിന്ന് ഈഴവ സ്ത്രീകളും പണ്ട് ധരിച്ചിരുന്നു. പിന്നീടിതിനു മാറ്റമുണ്ടാവുകയും നായരീഴവ സ്ത്രീകൾ ഒരേ രീതിയിലുള്ള താലിധരിക്കുന്ന രീതി സാർവത്രികമാവുകയും ചെയ്തു. പഴയകാലത്ത് പലവിധ താലികൾ നിലനിന്നിരുന്നതായി സംഘകാല കൃതികൾ വെളിപ്പെടുത്തുന്നു. അക്കാലത്തെ ചില താലികളുടെ പേരുകൾ ഇങ്ങനെയാണ്: പുലിപ്പൽത്താലി (പുറനാനൂറ്), ഐമ്പടൈത്താലി (മണിമേഖല), പരിപെൺതാലി (ഐങ്കുറുനൂറ്), പിൻമണിത്താലി (പെരുങ്കതൈ) ആമൈത്താലി (തിരുമൊഴി), മംഗളനൂൽത്താലി (പെരിയപുരാണം), മംഗളഞാൽ-മംഗളത്താലി (കമ്പരാമായണം). ജീവകചിന്താമണിയിൽ മാണിക്യത്താലിയെപ്പറ്റി പ്രസ്താവമുണ്ട്. കേരളത്തിൽ മുമ്പ് നിലവിലിരുന്ന മറ്റു ചില താലികൾ കുമ്പളത്താലി, ഇളക്കത്താലി, പൂത്താലി, വനംപൂത്താലി, മാത്ര, ഉന്തുമിന്ന്, പുളിയിലമിന്ന്, കവണത്താലി, മലത്തിത്താലി, കമുത്തിത്താലി, പപ്പടത്താലി, പൊക്കൻതാലി എന്നിവയാണ്. താലി കെട്ടുന്ന വിധവും വിഭിന്ന സമുദായങ്ങളുടെ ആചാരാനുഷ്ഠാനങ്ങളനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതു കാണാം. മിക്ക സമുദായങ്ങളിലും വരൻ തന്നെയാണ് വധുവിന് താലി കെട്ടി കൊടുക്കുന്നത്. കന്യകയുടെ അമ്മാവനോ പിതാവോ വരന്റെ സഹോദരിയോ താലി കെട്ടി കന്യകയെ വരന് ദാനം ചെയ്യുന്ന രീതിയും നിലവിലുണ്ട്.

'മിന്നും പ്രാചീവധൂടിക്കഴകിലുടനണി-
ഞ്ഞോരു പൊൽത്താലിപോലെ
നന്നായ്മേളം കലർന്നൈന്ദവമുദയ ഗിരൌ
മണ്ഡലം പ്രാദുരാസീത്
എന്ന് ഭാഷാരാമായണചമ്പുവിലും
'താലിക്കു മീതെയിത്താവടം ചേർത്തതു
ചാലപ്പൊരുന്നുന്നു പിന്നെപ്പിന്നെ
എന്ന് കൃഷ്ണഗാഥയിലും, 'പെണ്ണുംകളെ താലികെട്ടിവാറ ആരിയരൈയും തവിർത്തു ഇന്നാൾ മുതൽ' എന്ന് റ്റി.എ.എസ്. വാല്യം നാലിലും താലിയെപ്പറ്റിയുള്ള വ്യക്തമായ പരാമർശങ്ങൾ കാണുന്നുണ്ട്.
ഭഗവതിക്ഷേത്രങ്ങളിലും മറ്റും വഴിപാടായി താലിചാർത്തുന്ന ചടങ്ങുകളും നിലവിലുണ്ട്. താലിയറുക എന്ന പ്രയോഗത്തിന് വൈധവ്യം വന്നുചേരുക എന്നാണ് അർഥം.
താലിക്ക് കീഴാനെല്ലി, കുടപ്പന, നിലപ്പന, താമ്രവല്ലി, ശിവൻ, താക്കോൽ എന്നീ അർഥങ്ങളും താലി (സ്ഥാലി) എന്നതിന് പാത്രം എന്ന അർഥവും സംസ്കൃത ഭാഷയിൽ കാണുന്നു.

Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഈയൽ അഥവാ ഈയാമ്പാറ്റകൾ

ആദ്യ മഴ പെയ്താൽ പിറ്റേ ദിവസം രാവിലെ മുറ്റത്ത് ജീവൻ ബലിയർപ്പിച്ച കുറേ പ്രാണികളെ കാണാം..എന്താണെന്ന് മനസ്സിലായിട്ടില്ല സംഭവം.."

ഈയൽ അഥവാ ഈയാമ്പാറ്റകൾ ആണു് ഇതു്.
ഇതിനെയാണു നാം ചിതൽ എന്ന അവസ്ഥയിൽ സാധാരണ കാണുന്നതു്.
ചിതലുകൾ അപൂർണ്ണ വളർച്ചയെത്തിയ പറക്കമുറ്റാത്ത ശലഭഷഡ്പദങ്ങളാണു്. ഇവയുടെ നിംഫുകൾ ഒരു കോളനിയിൽ അനേകായിരങ്ങൾ കാണും. അവയെ സാധാരണ ജോലിക്കാരായി (വേലക്കാരികൾ) കണക്കാക്കാം. അവയാണു് കോളനിയുടെ ദൈനംദിനപ്രവർത്തനങ്ങൾ ചെയ്തുപോരുന്നതു്.
മഴക്കാലത്തിനു് ആഴ്ചകൾക്കുമുമ്പ് ഇവയിൽ ഒരു ഭാഗം അവയുടെ വളർച്ച തുടരുന്നു. അവയ്ക്കു ചിറകുകളും പ്രത്യുല്പാദനാവയവങ്ങളും രൂപം പ്രാപിക്കുന്നു. പുതുമഴ പെയ്യുന്നതോടെ, തക്കതായ കാലാവസ്ഥ കണ്ടറിഞ്ഞു് രാത്രി അവ കോളനികളിൽനിന്നും കൂട്ടായി (swarm) പറന്നുപൊങ്ങുന്നു. ഇവയിൽ ഏതാനും ചിലതു മാത്രം റാണികൾ (മുട്ടയിടാൻ തക്ക സ്ത്രൈണാവയവങ്ങളുള്ളവ) ആയിരിക്കും. മറ്റുള്ളവ മടിയന്മാർ എന്നറിയപ്പെടുന്ന പുരുഷജീവികളും.


മഴപെയ്തതിനുശേഷമുള്ള സന്ധ്യമുതലുള്ള ഏതാനും മണിക്കൂറുകൾ മാത്രമാണു് മടിയന്മാരുടെ ആയുസ്സ് തുടരുക. അതിനിടേ അവയിൽ ചിലതു് പറന്നുകൊണ്ടുതന്നെ റാണികളുമായി ഇണ ചേർന്നിരിക്കും. തുടർന്നു് മടിയന്മാരെല്ലാം ചിറകു കൊഴിഞ്ഞു് നിലത്തുവീഴുകയും ചത്തുപോവുകയും ചെയ്യുന്നു.

റാണിയുറുമ്പ് അതിനിടയിൽ വീണ്ടും സ്വന്തം കോളനിയിൽ തിരിച്ചെത്തിയിരിക്കും. കൂടുതൽ റാണികളുണ്ടെങ്കിൽ അവ പുതിയ കോളനികൾ രൂപീകരിക്കുകയും ചെയ്യും.
റാണിയെ കോളനിയിലുള്ള മറ്റു നിംഫ് ചിതലുകൾ സ്വീകരിച്ചാനയിക്കുന്നു. പ്രത്യേകം ഒരുക്കിയിട്ടുള്ള സുരക്ഷിതമായ ഒരു അറയിലാണു് പിന്നീട് ഏതാനും ദിവസത്തേക്കു് റാണിയുടെ വാസം. ആ സമയത്തു് തുടർച്ചയായി മുട്ടയിട്ടുകൊണ്ടിരിക്കുന്ന ഒരു ഫാക്ടറിയാണു് ഈ റാണിപ്പെണ്ണു്. അതിന്റെ വയറിനു് അപ്പോൾ അസാമാന്യമായ വലുപ്പമുണ്ടാകും.
മുട്ടയിട്ടുകൊണ്ടിരിക്കുന്ന റാണിയ്ക്കു് തുടർച്ചയായി ഭക്ഷണം ആവശ്യമുണ്ടു്. മറ്റു വേലക്കാർ നിരന്തരമായി അവൾക്കു ഭക്ഷണം കൊണ്ടക്കൊടുക്കുകയും, അവളിട്ടുകൂട്ടുന്ന മുട്ടകൾ കോളനിയുടെ മറ്റു ഭാഗങ്ങളിൽ കൊണ്ടുപോയി സുരക്ഷിതമായി അടുക്കിവെക്കുകയും ചെയ്യുന്നു.

മറ്റു ചില ഉറുമ്പുവർഗ്ഗങ്ങളിലും ഈച്ചകളിലും ഇത്തരത്തിലുള്ള ജീവിതചക്രം പതിവാണു്.

ചിതലുകൾ ദ്രോഹകാരികളാണോ? പ്രത്യക്ഷത്തിൽ അങ്ങനെ തോന്നുമെങ്കിലും, അതു വാസ്തവമല്ല. ചിതലുകളില്ലെങ്കിൽ നമ്മുടെ ലോകം ജൈവമാലിന്യങ്ങളെക്കൊണ്ടു നിറഞ്ഞേനെ. പ്രകൃതിയുടെ റീസൈക്ലിങ്ങ് മൈക്രോലോകത്തിലെ ഭീമന്മാരായ റെഫ്യൂസ് ഗ്രാപ്പിൾ ട്രക്കുകളാണു് ചിതലുകൾ.

ഒരാണ്ടു മുഴുവൻ ഒരുങ്ങിയിരുന്നു്, ഒടുവിൽ പ്രായപൂർത്തിയെത്തിയാൽ ഒരു മണിക്കൂർ മാത്രം സുഖിച്ചുരസിച്ച് ആർമ്മാദിച്ചു ജീവിച്ചുമരിച്ചുപോകുന്ന ഈയാംപാറ്റകളെക്കൊണ്ടു് വേറൊരു പ്രയോജനം കൂടിയുണ്ടു്. 'ഹമ്പമ്പട ഞാനേ' എന്നു കരുതി ലോകം മുഴുവൻ ചവിട്ടിമെരുക്കി ജീവിക്കുന്ന നമ്മെ, പ്രകൃതിയുടേയും കാലത്തിന്റേയും മുന്നിൽ നമ്മിലോരോരുത്തരും എത്ര നിസ്സാരന്മാരാണെന്നു കാണിച്ചുതരിക കൂടിയാണു് അവ.

Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

അതിരാണി: ഇതിന്റെ വിത്ത് തിന്നാൽ നാവു കറുപ്പാകും

അതിരാണി, കലദി, മഷിക്കായി ചെടി, തൊടുകാര, തോട്ടുകാര, ഖരപത്രി, ജാലസ്സാനിഎന്നീ അനേക പേരുകളിൽ അറിയപെടുന്നു. ഇതിനെ നെടുമങ്ങാട് എന്ന സ്ഥലത്ത് കലദി എന്നും മധ്യ തിരുവിതാങ്കൂരിൽ കലംപൊട്ടി എന്നും വിളി പേരുണ്ട്. ഇതിന്റെ വിത്ത് തിന്നാൽ നാവു കറുപ്പാകും.

2011 ലിൽ മലേഷ്യൻ യൂണിവേഴ്‌സിറ്റി യിൽ നടന്ന റെസീർച്ചിൽ

ആന്റി ബാക്റ്റീരിയൽ
ആന്റി വൈറൽ
ആന്റി പരസിറ്റിക്ക്
ആന്റി ഒസിഡന്റ്റ്
ആന്റി ഡയറിയാൽ
വൂൻഡ് ഹെലിങ്
ആന്റി അൾസർ
ആന്റി വെനം
ആന്റി ഇൻഫലംമാറ്ററി
ആന്റി പൈറേറ്റിക്ക്

എന്നീ ഗുണകൾ തെളിയിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ കിഴക്കൻ സഹ്യനിരകളിൽസുലഭമായി കണ്ടു വരുന്ന ഒരിനം ചെടിയാണു് കലദി. മറ്റു വെളിമ്പറമ്പുകളിലും സാധാരണ കാണപ്പെടുന്ന ചെടിയാണിത്. ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ട്, നെടുമങ്ങാട് മുതലായ സ്ഥലങ്ങളിൽ ഇതിനെ കദളി എന്നും വിളിക്കുന്നു. മലബാറിൽ ഈ ചെടി അറിയപ്പെടുന്നത്അതിരാണി എന്ന പേരിലാണ്. മധ്യതിരുവിതാംകൂറ് ഭാഗത്ത് കലംപൊട്ടിഎന്നാണു് ഈ ചെടി അറിയപ്പെടുന്നത്. കലത്തിന്റെ ആകൃതിയിലുള്ള കായ്കൾ പഴുത്തു മൂക്കുമ്പോൾ പൊട്ടിപ്പിളർക്കുന്നതിനാലാണു് ഈ പേർ വന്നിരിക്കുന്നത്. തോട്ടുകാര, തൊടുകാരഎന്നീ പേരുകളിലും അറിയുന്നു.

ഇതിന്റെ വിത്തുകൾ കഴിക്കുകയാണെങ്കിൽ നാവിനു കറുത്ത നിറം വരും എന്നതിൽ നിന്നാണു് കലദിയുടെ ശാസ്ത്രീയ നാമമായ Melastoma malabathricum ഉദ്ഭവിച്ചതു്. melastoma എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ഇരുണ്ട വായ എന്നാണു്. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു കാട്ടുപഴമാണിത്.

ഇംഗ്ലീഷില് Malabar melastome, Indian Rhododendron എന്നൊക്കെയാണ് പേര്. സംസ്കൃതത്തിൽ ഖരപത്രി, ജലശാണി എന്നീ പേരുകളിൽ അറിയപ്പെടുന്നു.

രൂപവിവരണം

രണ്ടുമീറ്റർ വരെ ഉയരത്തിൽ വളരുന്നു. എല്ലാ കാലത്തും പുഷ്പിക്കും. അറ്റം കൂര്ത്ത ദീര്ഘ വൃത്താകൃതിയിലുള്ള ഇലകളാണ്. അവ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. തണ്ടുകൾ രോമിലമാണ്. അഞ്ച് ഇതളുള്ള വയലറ്റ് പൂവുകളാണു് കലദിയ്ക്കുള്ളത്. പൂവിനു താഴെയായുള്ള കലദിപ്പഴത്തിലാണു് ഈ ചെടിയുടെ വിത്തുകൾ.

ഔഷധയോഗ്യ ഭാഗം

ഇല. സ്വരസം

മറ്റു വിവരങ്ങൾ

കോകത്തിലെ ഏറ്റവും വലിയ നിശാശലഭമായനാഗശലഭത്തിന്റെ ലാർവയുടെ ഭക്ഷണമാണ് ഇവയുടെ ഇല. പേഴാളന് ചിത്രശലഭം മുട്ടയിടുന്നതും ഇവയിലാണ്. ഈ സസ്യത്തോട് സാമ്യമുള്ള osbeckia കുടുംബത്തിലെ പെട്ടചിറ്റതിരാണി( osbeckia aspera), കുഞ്ഞതിരാണി(osbeckia muralis)എന്നിവയും കേരളത്തില് കാണുന്നുണ്ട്.

ഔഷധ ഭാഗം: ഇലയും സ്വാരസവും ആണ് പ്രധാന ഔഷയോഗ്യ ഭാഗം.

കലംപൊട്ടി, കലദി, അതിരാണി, കദളി – ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഔഷധച്ചെടിയുടെ പൂവ് പറിച്ച് പഞ്ചസാരയോ തെങ്ങിൻ ചക്കരയോ ചേർത്ത് സിറപ്പ് ഉണ്ടാക്കി കഴിച്ചാൽ എത്ര മാരകമായ പൈൽസും, വേരിക്കൊസും സുഖപ്പെടും.

ആവശ്യത്തിന് കലംപൊട്ടിയുടെ പൂവ് പറിച്ചെടുത്ത് അനുയോജ്യമായ അളവിൽ വെള്ളം എടുത്ത് രണ്ടും ചേർത്ത് ചൂടാക്കി കുറുക്കി പിഴിഞ്ഞ് അരിച്ചെടുത്ത് വേണ്ടത്ര പഞ്ചസാര ചേർത്ത് വറ്റിച്ച്, ആ സിറപ്പ് ദിവസവും രണ്ടു നേരം ഓരോ ടീസ്പൂൺ കഴിച്ചാൽ എത്ര കൂടിയ പൈൽസും ദിവസങ്ങൾക്കുള്ളിൽ മാറിക്കിട്ടും. പ്രമേഹം ഉള്ളവർ പഞ്ചസാരയ്ക്ക് പകരം തെങ്ങിൻ ചക്കര ഉപയോഗിക്കുക

ഇല ചതച്ചു മുറിവിൽ ഇട്ടാൽ രക്തധാര നിലക്കും. ഒരു മികച്ച ആന്റി സെപ്റ്റിക് കൂടിയാണ്. മുറിവ് ഉണക്കുക കൂടി ചെയ്യും.

Smallpox മൂലം ഉണ്ടാകുന്ന പാടുകൾ ഇല്ലാതെയാക്കാനും ഇല ചതച്ചു ഇടാം.

ഇളം ഇലകൾ ഭക്ഷിക്കുന്നത് അതിസാരം, പൈൽസ് എന്നിവയിൽ നല്ലതാണ്

പൂവ്,വിത്ത്, ഇല എന്നിവ ചതച്ചു ഭക്ഷിച്ചാൽ വെള്ളപോക്കു ന് നല്ലതാണ്

ഇലയും വേരും, അല്ലെങ്കിൽ വേര് കഷയം വെച്ചു പ്രസവാന്തരം ഗർഭിണികൾക്ക് നൽകിയാൽ ഗർഭാശയ പേശികൾക്ക് ബലം നൽകും.

ഇലയും പൂവും ചതച്ചു സ്വരസം ത്വക് രോഗങ്ങൾക്ക് നല്ലതാണ്.

ചെടി സമൂലം അരച്ചു ഭക്ഷിക്കുന്നത് ആർത്തവ പ്രശനങ്ങൾക്കും, ആർത്തവ കാലത്തെ വേദനക്കും...,ആർത്തവം നിലച്ചു കഴിഞ്ഞുള്ള രോഗങ്ങൾക്കും. വെള്ളപൊക്കിനും, വാജികരണത്തിനും നല്ലതാണ്.




Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...