അലാസ്ക അമേരിക്കയുടെ അധീനതയിലായ കഥ

ഇന്ത്യയുടെ പകുതിയേക്കാള്‍ വിസ്തൃമായ ‘അലാസ്‌ക’ എന്ന പ്രദേശം റഷ്യയില്‍ നിന്നും അമേരിക്ക സ്വന്തമാക്കിയ ഉടമ്പടിയിലേക്ക് ഒരുചരിത്രാന്വേഷണം:-

അമേരിക്കയുടെ ഭൂപടം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമിടയിലുള്ള പ്രധാനഭൂപ്രദേശമല്ലാതെ കാനഡയുടെ പടിഞ്ഞാറേ അതിര്‍ത്തിക്കും പസഫിക് സമുദ്രത്തിനുമിടയില്‍ അമേരിക്കയുടെ മറ്റൊരു ഭാഗംകൂടെ കാണുവാന്‍ സാധിക്കും. അതാണ് അമേരിക്കയുടെ അലാസ്‌ക എന്ന സംസ്ഥാനം. ആ തണുത്തുറഞ്ഞ നാടിന്റെ പേര് ‘അലാസ്‌ക’ എന്നാകാന്‍ കാരണം ഭൂഖണ്ഡം എന്ന് അര്‍ത്ഥമുള്ള ‘അലിയറ്റ്’ എന്ന പദത്തില്‍ നിന്നാണ്. ഏകദേശം 50,000-ത്തിലധികം ‘എസ്‌കിമോകളും അലെയ്ട്‌സും’ അടങ്ങുന്ന സ്വദേശീയരായ ജനങ്ങളും ആയിരത്തിനടുത്ത് റഷ്യന്‍ പൗരന്മാരും അടങ്ങുന്ന നാടായിരുന്നു അന്നത്തെ ‘അലാസ്‌ക’. ഏകദേശം 1.71 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമിയാണ് 1867 ഒക്ടോബര്‍ 18-ന് റഷ്യയില്‍ നിന്നും വെറും 7.2 മില്ല്യണ്‍ ഡോളര്‍ നല്കി നിയമപരമായി അമേരിക്ക സ്വന്തമാക്കിയത്. ഈ ഭൂമികൈമാറ്റത്തോടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ റഷ്യയുടെ പരമാധികാരം എന്നെന്നേക്കുമായി ഇല്ലാതായി. അതേസമയം ‘അമേരിക്ക’ തങ്ങളുടെ ഏഷ്യാ-പസഫിക് മേഖലയിലെ അതികായരാവാനുള്ള പടയോട്ടം തുടങ്ങുകയും ചെയ്തു.

അലാസ്ക

1725-ല്‍ റഷ്യന്‍ സാര്‍ ചക്രവര്‍ത്തിയായിരുന്ന ‘പീറ്റര്‍ ദി ഗ്രേറ്റ്’ ആണ് ആദ്യമായി തണുത്തുറഞ്ഞ വടക്കേ അമേരിക്കന്‍ ഭൂമിയിലേക്ക് ആദ്യമായി പര്യവേഷകസംഘങ്ങളെ അയച്ചത്. അന്നതിന് അവരെ പ്രേരിപ്പിച്ചത് ‘അലാസ്‌കന്‍’ ഭൂമിയില്‍ ഒളിഞ്ഞുകിടക്കുന്ന ധാതുനിക്ഷേപങ്ങളായിരുന്നു. അതികഠിനമായ തണുപ്പിനെ അതിജീവിച്ച് അന്ന് ‘അലാസ്‌കയില്‍’ താമസിച്ചിരുന്നത് സ്വദേശിവംശമായ ‘എസ്‌കിമോകളും അലെയ്ട്‌സും’ മാത്രമായിരുന്നു. അതിനാല്‍ റഷ്യന്‍ പര്യവേഷണ/വ്യവസായ സംഘങ്ങളെ അവര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഏകദേശം ഇതേസമയത്തുതന്നെയാണ് ‘അമേരിക്കന്‍ പര്യവേഷണ/വ്യവസായ സംഘങ്ങള്‍ വടക്ക്-പടിഞ്ഞാറേക്ക് തങ്ങളുടെ രാജ്യവിസ്തൃതിക്കായി മുന്നേറ്റം നടത്തിയത്. ഈ രണ്ടുരാജ്യങ്ങളിലേയും പര്യവേഷണ/വ്യവസായ സംഘങ്ങള്‍ പരസ്പരം കണ്ടുമുട്ടിയതോടെ ചരിത്രം തിരുത്തിയ ‘റഷ്യ അമേരിക്കന്‍ കമ്പനി'(RAC) 1799-ല്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ‘റഷ്യ അമേരിക്കന്‍ കമ്പനി'(RAC) അലാസ്‌ക്കയുടെ വികസനത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കുകയും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഔന്നത്ത്യങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

പക്ഷേ 1853 ഒക്ടോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെനീണ്ട ‘ക്രിമിയന്‍ യുദ്ധ’ത്തിലെ റഷ്യന്‍ സാമ്രാജ്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് ‘അലാസ്‌കയുടെ’ പ്രതിരോധവും അതിജീവനവും തങ്ങളാലാവില്ലെന്ന ചിന്താഗതി റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാര്‍ക്കുണ്ടായി. ഏതുനിമിഷവും ബ്രിട്ടന്റെ ഭാഗത്തുനിന്നും അലാസ്‌കയിലേക്ക് ഒരു അധിനിവേശം നടക്കുമെന്ന് റഷ്യന്‍ ചക്രവര്‍ത്തി ഭയന്നു. ഈ പ്രതിസന്ധിയെ തുടര്‍ന്ന് 1859 ആയപ്പോള്‍ ‘അലാസ്‌ക’ അന്നത്തെ റഷ്യയുടെ സുഹൃത് രാജ്യമായിരുന്ന അമേരിക്കക്ക് കൈമാറാന്‍ തീരുമാനിക്കാന്‍ സാര്‍ചക്രവര്‍ത്തി നിര്‍ബന്ധിതനായി. അമേരിക്കയില്‍ 1861 മുതല്‍ 1865 വരെനീണ്ട ‘സിവില്‍ യുദ്ധത്തിന്റെ’ സമയത്ത് ഈ റഷ്യന്‍ വില്‍പ്പന മാറ്റിവെക്കപ്പെട്ടു. എന്നാല്‍ ‘സിവില്‍ യുദ്ധത്തിനു’ശേഷം അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ‘വില്ല്യം സിവാര്‍ഡ്’ റഷ്യന്‍ സ്ഥാനപതിയായിരുന്ന ‘എഡ്വേര്‍ഡ് ഡെ സ്റ്റോയിക്കിളു’മായി 1867 മാര്‍ച്ച് 30 ന് ‘അലാസ്‌കന്‍ ഭൂമികൈമാറ്റത്തിനുള്ള ഉടമ്പടി’ തയ്യാറാക്കി. അന്നത്തെ 7.2 മില്ല്യണ്‍ ഡോളര്‍ റഷ്യക്ക് നല്കുന്നതിലൂടെ അലാസ്‌ക്ക അമേരിക്കയുടെ സ്വന്തമാകുന്നു എന്നായിരുന്നു ഉടമ്പടി. അതേവര്‍ഷം ഏപ്രില്‍ 9 ന് അമേരിക്കന്‍ സെനറ്റ് ഈ ഉടമ്പടി ചര്‍ച്ചക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്തു. അമേരിക്കയില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് ‘ആന്‍ഡ്രൂ ജോണ്‍സണ്‍’ 1967 മെയ് 28 ന് ഉടമ്പടിയില്‍ ഒപ്പുവെച്ചു. അങ്ങനെ 1967 ഒക്ടോബര്‍ 18 ന് നിയമപരമായി ‘അലാസ്‌ക’ അമേരിക്കയുടെ അധീനതയിലായി.

Follow us on:
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഓഷോ: ഈ പിശാച് എങ്ങിനെ നിലവിൽ വന്നു?

രജനീഷ് ചന്ദ്രമോഹൻ ജെയിൻ (ഡിസംബർ 11, 1931 - ജനുവരി 19, 1990) ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഭഗവാൻ രജനീഷ്എന്നും പിന്നീട് ഓഷോ എന്നും അറിയപ്പെട്ടിരുന്ന ഭാരതീയനായ ആത്മീയഗുരുവാണു്. വിവാദമായി മാറിയ ഓഷോ-രജനീഷ് മതാശ്രമങ്ങളുടെ ആത്മീയാചാര്യൻ എന്ന നിലയിൽ പ്രസിദ്ധനായ രജനീഷ് ഇന്ത്യയിലുംഅമേരിക്കയിലുമായിജീവിച്ചിരുന്നു.അല്പകാലം ഫിലോസഫി പ്രൊഫസ്സറായിരുന്നു.

രജനീഷ്‌ എന്ന വിളിപ്പേരുണ്ടായിരുന്ന ചന്ദ്ര മോഹൻ ജയിൻ ഡിസംബർ 11 1931 ന്‌മധ്യപ്രദേശ്‌ സംസ്ഥാനത്തെ കുച്ച്‌വാഡഗ്രാമത്തിൽ ഒരു തുണി വ്യാപാരിയുടെ പതിനൊന്നു മക്കളിൽ മൂത്തവനായി ജനിച്ചു. ഏഴാം വയസ്സിൽ അപമൃത്യു സംഭവിക്കും എന്ന് ജാതകത്തിൽ കണ്ടതിനാൽ. ജാതകത്തിൽ വിശ്വസിക്കുന്ന തരൺപന്തി ജയിനുകളായിരുന്ന മാതാപിതാക്കൾ അദ്ദേഹത്തെ ഏഴുവയസ്സു വരെ മാതാമഹന്റെ പരിചരണത്തിലാണ്‌ വളർത്തിയത്‌.

എല്ലാവിധ സ്വാതന്ത്ര്യവും ബഹുമാനവും ലഭിച്ചിരുന്ന മാതൃഗൃഹത്തിലെ താമസം തന്റെ വളർച്ചയെ വളരെയധികം സ്വാധീനിച്ചു എന്ന് അദ്ദേഹം പിൽക്കാലത്ത്‌ പറഞ്ഞിട്ടുണ്ട്‌. ഏഴു വയസ്സു മുതൽ മാതാപിതാക്കളുടെ കൂടെ ജീവിച്ച രജനീഷ്‌ ഒരു അനുഗൃഹീത വിദ്യാർത്ഥിയും യാഥാസ്ഥിതികരായ ജയിൻ ആചാരങ്ങൾക്കെതിരെ വിപ്ലവകരമായ നിലപാടുകൾ സ്വീകരിച്ച പ്രാസംഗികനുമായിരുന്നു. വിവാഹം കഴിപ്പിക്കുവാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളെ എതിർത്ത രജനീഷിന്‌ തന്റെ പിതാമഹന്റെ ഭാഗത്തു നിന്നും വളരെ സ്വാതന്ത്ര്യവും പിന്തുണയും ലഭിച്ചിരുന്നു.

തരൻപന്തി ജയിൻ സമുദായം 1939 മുതൽജബൽപ്പൂരിൽ നടത്തിയിരുന്ന സർവ്വ മത സമ്മേളനത്തിൽ 1951 ൽ പൊതു വേദിയിൽ ആദ്യമായി പ്രസംഗിച്ചു. മൗലികചിന്തകനായ രജനീഷിന്റെ പ്രസംഗങ്ങൾ യാഥാസ്ഥിതികരായ ജയിനന്മാർക്ക്‌ ഉൾക്കൊള്ളുവാൻ സാധിക്കാതെ വന്നപ്പോൾ 1968 നു ശേഷം അവർ അദ്ദേഹത്തെ ക്ഷണിക്കാതെയായി.

21 മാർച്ച്‌ 1953 ൽ തനിക്ക്‌ ആത്മീയ പ്രബോധോദയം സംഭവിച്ചു എന്ന് രജനീഷ്‌ പറയുന്നു. ഏഴു ദിവസത്തെ തീവ്രമായ ആത്മീയാനുഭവങ്ങൾക്കു ശേഷം ഞാൻ പൂന്തോട്ടത്തിൽ ചെന്നു. ഞാൻ അവിടേയ്ക്കു കടന്ന നിമിഷത്തിൽ എല്ലാം തേജോമയമായി. ആ കൃപാനുഗ്രഹം അവിടമൊട്ടാകെ പരന്നു. ഞാൻ ആദ്യമായി ആ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. ഇലകളുടെ പച്ചപ്പും, അവയിലെ ജീവനും, ജീവരസം വരെയും എനിക്ക്‌ ആസ്വദിക്കുവാൻ സാധിച്ചു. ആ പൂന്തോട്ടം ആകെ സജീവമായതു പോലെ. ചെറു പുൽക്കൊടികൾ വരെ അതി സുന്ദരമായിരുന്നു. ഞാൻ ചുറ്റും നോക്കി. ഒരു മരം മാത്രം അത്യുജ്ജ്വലമായ പ്രകാശം വമിപ്പിക്കുന്നതായി തോന്നി. ആ മരച്ചുവട്ടിലേക്ക്‌ ഞാൻ ആകർഷിക്കപ്പെടുകയായിരുന്നു. അത്‌ ഞാൻ തിരഞ്ഞെടുത്തതായിരുന്നില്ല. ദൈവം സ്വയം തിരഞ്ഞെടുത്തതായിരുന്നു. ഞാൻ ആ മരച്ചുവട്ടിലിരുന്നപ്പോൾ എന്റെ ചിന്തകൾ ശാന്തമായി. ഈ പ്രപഞ്ചം മുഴുവൻ തേജോമയമായി.

സാഗർ സർവ്വകലാശാലയ്ക്കു കീഴിലുള്ള ഡി. എൻ. ജയിൻ കലാലയത്തിൽ നിന്ന് 1955തത്വശാസ്ത്രത്തിൽ ബിരുദവും, 1957 ൽ വൈശിഷ്ട്യമായി ബിരുദാനന്തര ബിരുദവും നേടി. കുറച്ചു കാലത്തേക്ക്‌ റായ്പ്പൂർ സംസ്കൃത കലാലയത്തിൽ അദ്ധ്യാപകനായിരുന്നു. 1966 വരെജബൽപ്പൂർ സർവകലാശാലയിൽ തത്ത്വശാസ്ത്ര പ്രഫസ്സറായിരുന്നു. ഈ കാലയളവിൽ അദ്ദേഹം ഭാരതമാകെ സഞ്ചരിക്കുകയും ആചാര്യ രജനീഷ്‌ എന്ന പേരിൽ സമഷ്ടിവാദത്തേയുംഗാന്ധിയേയും വിമർശിച്ച്‌ പലയിടത്തും പ്രഭാഷണങ്ങൾ നൽകുകയുമുണ്ടായി.

1962 ൽ 3 മുതൽ 10 ദിവസങ്ങൾ വരെ നീണ്ടു നിൽക്കുന്ന ധ്യാന പരമ്പരകൾക്ക്‌ തുടക്കം കൊടുക്കുകയും, ജീവനെ ഉൽബുദ്ധമാക്കുന്ന മുന്നേറ്റം എന്ന് അർത്ഥം വരുന്ന "ജീവൻ ജാഗ്രുതി ആന്ദോളൻ" എന്ന സംഘടന രൂപം കൊള്ളുകയും ചെയ്തു. 1966 ൽ അദ്ധ്യാപനവൃത്തി ഉപേക്ഷിച്ചു. 1968 ൽ, ഹൈന്ദവ നേതാക്കൾ ലൈംഗികതയ്ക്കെതിരെ കടുത്ത നിലപാട്‌ സ്വീകരിക്കുന്നതിലെ കാപട്യത്തെപ്പറ്റി പ്രസംഗിച്ചത്‌ അവരിൽ രോഷം ഉളവാക്കി. 1968 ൽ നടന്ന രണ്ടാമത്‌ ലോക ഹിന്ദു സമ്മേളനത്തിൽ, വ്യവസ്ഥാപിത മതങ്ങളേയും പൗരോഹിത്യത്തേയും വിമർശിച്ച്‌ പ്രസംഗിച്ചത്‌ വിവാദമായിരുന്നു. 1969ൽ ഓഷോയുടെ ചില സുഹൃത്തുക്കൾ ചേർന്ന് ഒരു സ്ഥാപനത്തിന്‌ രൂപം നൽകുകയുംമുംബൈ യിൽ ഒരു വാടക കെട്ടിടത്തിൽ അദ്ദേഹം താമസമാവുകയും ചെയ്തു.

1970 സെപ്റ്റംബർ 26 ന്‌ തുറസ്സായ ഒരു ധ്യാന കേന്ദ്രത്തിൽ വച്ച്‌ ആദ്യമായി ഒരു ശിഷ്യന്‌ സന്ന്യാസ ദീക്ഷ നൽകി. അദ്ദേഹത്തിന്റെ അഭിനവ സന്ന്യാസി സങ്കൽപ്പത്തിൽ ശിഷ്യന്മാർ പരമ്പരാഗതമായി തപസ്വികൾ ധരിച്ചിരുന്നകാവി വസ്ത്രമാണ്‌ ധരിക്കേണ്ടിയിരുന്നത്‌ പക്ഷെ പരമ്പരാഗത സന്ന്യാസികളുടെ ബ്രഹ്മചര്യം അനുഷ്ഠിച്ചുള്ള ജീവിതചര്യ പിന്തുടരണമെന്ന് യാതൊരു നിർബന്ധവും ഉണ്ടായിരുന്നില്ല.

1971 മുതൽ അദ്ദേഹം ഭഗവാൻ ശ്രീരജനീഷ്‌ എന്ന നാമത്തിലാണ്‌ അറിഞ്ഞിരുന്നത്‌. സന്ദർശകരുടെ ഒഴുക്ക്‌ വർദ്ധിച്ചതിനാലും, ആരോഗ്യപരമായ കാരണങ്ങളാലും 1974 ൽ, തന്റെ ബോധോദയത്തിന്റെ 21 ആം വാർഷിക ദിനത്തിൽ, ഓഷോ തന്റെ ആസ്ഥാനം മുംബൈക്ക്‌ അടുത്തുള്ള മലയോര കേന്ദ്രമായ പൂണെയിലേക്കു മാറ്റി. അവിടെ ആറ്‌ ഏക്കർ സ്ഥലത്തിനുള്ളിൽ നിർമ്മിച്ചിരുന്ന രണ്ട്‌ വീടുകളായിരുന്നു ഓഷോ അന്താരാഷ്ട്ര ധ്യാന കേന്ദ്രം.

ഓഷോയുടെ പ്രഭാഷണങ്ങളിൽ ആകൃഷ്ടരായി അനവധി വിദേശികൾ ഓഷോയുടെ ശിഷ്യത്ത്വം സ്വീകരിച്ചതിനൊപ്പം "ആശ്രമവും" വികസിച്ചുകൊണ്ടിരുന്നു. 1980 ൽ, പ്രഭാഷണം നൽകുന്നതിനിടെ ഒരു ഹിന്ദുമൗലികവാദി ഓഷോയെ വധിക്കുവാൻ ശ്രമിച്ചിരുന്നു. 1974 മുതൽ 1981 വരെ ഓഷോ പൂണെ ആശ്രമത്തിൽ തുടർന്നു.

1981 - 1990

1981 ഏപ്രിൽ 10ന്‌ പതിനഞ്ച്‌ വർഷത്തെ പ്രഭാഷണ പരമ്പരകൾക്കു ശേഷം ഓഷോ മൂന്നരവർഷം നീണ്ട മൗനവ്രതത്തിൽ കടന്നു. ഇതിനിടയിൽ നികുതി വെട്ടിപ്പ്‌മുതലായ കുറ്റങ്ങൾക്ക്‌ ഇൻഡ്യൻ അധികാരികൾ കുറ്റം ചുമത്തുകയും അറസ്റ്റിനു മുൻപ്‌ ഓഷോ ചികിത്സയ്ക്ക്‌ എന്ന വ്യാജേന ഇന്ത്യ വിടുകയും ചെയ്തു ഇതേ സമയത്ത്‌ പ്രമേഹം, ശ്വാസം മുട്ടൽ, നടുവേദന തുടങ്ങിയ രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.

ഓഷോയുടെ അനുയായികൾ വാസ്കോ കൗണ്ടിയിൽ(ഒറിഗോൺ), ഏകദേശം 60 കോടി ഡോളർ മുടക്കി വാങ്ങിയ 64000ഏക്കർ വിസ്തൃതിയുള്ള മേച്ചിൽ പ്രദേശം നിയമപരമായി രജനീഷ്‌പുരം എന്ന നഗരമായി സംഘടിപ്പിച്ചു. 1981 മധ്യത്തോടെ ഓഷോ അവിടെ എത്തുകയും അടുത്ത നാലു വർഷങ്ങൾ അവിടെ കഴിയുകയും ചെയ്തു. ആത്മീയ ഗുരുവിനു ചേരാത്തരീതിയിൽ ആഡംബര സമൃദ്ധിയിൽ രജനീഷ്‌പുരത്ത്‌ കഴിഞ്ഞ ഓഷോയ്ക്‌ 90 റോൾസ്‌ റോയ്സ്‌വാഹനങ്ങളും വീടിനുള്ളിൽത്തന്നെ നീന്തൽക്കുളവും ഉണ്ടായിരുന്നു.

1984 ഒക്ടോബറിൽ ഓഷോ തന്റെ മൗന വ്രതം അവസാനിപ്പിച്ചു. 1985 ജൂലൈ മുതൽ പ്രഭാഷണ പരമ്പരകൾ വീണ്ടും തുടങ്ങി.

ഓറിഗൺ സംസ്ഥാനമായും രജനീഷ്പുരത്തിന്റെ അയൽക്കാരുമായും നിലനിന്നിരുന്ന നിയമ പ്രശ്നങ്ങളും, സർക്കാർ അധികാരികൾക്കു നേരെയുള്ള വധ ശ്രമം, സംഭാഷണം ചോർത്തുന്ന നടപടികൾ, ഓഷോയുടെ ഡോക്ടർക്കു നേരെയുണ്ടായ വധ ശ്രമം, സാൽമണല്ലജീവാണുവിനെ ഉപയോഗിച്ച്‌ സാധാരണക്കാർക്കു നേരെ നടത്തിയ ജൈവ തീവ്രവാദം) രജനീഷ്പുരത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചു. കുറ്റക്കാരായിരുന്ന സന്ന്യാസികൾ യൂറോപ്പിലേക്ക്‌ രക്ഷപെട്ടു. (മാ ആനന്ദ്‌ ഷീല എന്ന സന്ന്യാസിനി ഇതിന്റെ പേരിൽ പിന്നീട്‌ പിടിയിലായി)

ഓഷോ ഈ പ്രശ്നങ്ങളിലൊന്നും കുറ്റാരോപിതനായില്ലയെങ്കിലും, അദ്ദേഹത്തിന്റെ ഖ്യാതിയെ, വിശേഷിച്ച്‌ പാശ്ചാത്യ രാജ്യങ്ങളിൽ, പരിഹരിക്കാവുന്നതിനപ്പുറം ബാധിച്ചു. 1985 ഒക്ടോബറിൽ, ഓഷോയെ നോർത്ത്‌ കരോളീനയിൽ വച്ച്‌ അമേരിക്കയിൽ നിന്ന് രക്ഷപെടുന്നതിനിടെ അറസ്റ്റ്‌ ചെയ്തു. ലഘുവായ കുടിയേറ്റ നിയമ ലംഘനങ്ങൾ ആരോപിക്കപ്പെട്ട ഓഷോ, രാജ്യം വിട്ടുപോകാമെന്ന ഉറപ്പിന്മേൽ പന്ത്രണ്ട്‌ ദിവസത്തെ തടവിനു ശേഷം മോചിതനായി. ഓഷോ പിന്നീട്‌ ലോകമാകെ സഞ്ചരിച്ച്‌ തന്റെ പ്രഭാഷണ പരമ്പരകൾ തുടർന്നു. ഇരുപതിലേറെ രാജ്യങ്ങൾ ഓഷോയ്ക്ക്‌ സന്ദർശനാനുമതി നിഷേധിച്ചിരുന്നു.

1986 ജൂലൈയിൽ ഇന്ത്യയിലെത്തിയ ഓഷോ, 1987 ജനുവരിയിൽ പൂണെയിലെ ആശ്രമത്തിലേക്കു മടങ്ങി. 1988 ഡിസംബറിൽ ഓഷോ എന്ന പേര്‌ സ്വീകരിച്ചു.1990 ജനുവരി 19 ന്‌ ഓഷോ അന്തരിച്ചു.

ഹൃദയാഘാതമാണ്‌ മരണകാരണമെന്ന് പറയുന്നതെങ്കിലും, അമേരിക്കയിൽ തടവിൽ കഴിഞ്ഞ സമയത്ത്‌ അമേരിക്കൻ സർക്കാർ അദ്ദേഹത്തിന്‌ അണുപ്രസരണ ശേഷിയുള്ള ഏതോ വിഷവസ്തു നൽകിയെന്നും അത്‌ താല്ലിയം എന്ന രാസവസ്തുവാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഓഷോയുടെചിതാഭസ്മം പൂണെയിലെ ആശ്രമത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. സ്മാരക ലേഘനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഓഷോ. ജനിച്ചിട്ടില്ല, മരിച്ചിട്ടില്ല. ഡിസംബർ 11 1931നും, ജനുവരി 19 1990നും ഇടയ്ക്ക്‌ ഈ ലോകം സന്ദർശിക്കുക മാത്രം ചെയ്തു."

പൂണെ യിലെ ഓഷോ അന്താരാഷ്ട്ര ധ്യാനകേന്ദ്രം പ്രതിവർഷം 200000 ആളുകൾ സന്ദർശിക്കുന്നു.

ഓഷോയുടെ കൃതികൾ ഇതു വരെ 55 ഭാഷകളിലേക്ക്‌ മൊഴിമാറ്റംചെയ്തിട്ടുണ്ട്‌.

ഇൻഡ്യൻ പാർലമന്റ്‌ വായനശാലയിൽരണ്ട്‌ വ്യക്തികളുടെ മാത്രം എല്ലാ കൃതികളും സൂക്ഷിച്ചിരിക്കുന്നു ഓഷോയുടെയും ഗാന്ധിയുടെയുമാണവ. ഓഷോയുടെ വാചകങ്ങൾ സ്ഥിരമായി ടൈംസ്‌ ഒഫ്‌ ഇൻഡ്യയിൽ വരുന്നുണ്ട്‌. ഇൻഡ്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌", കഥാകൃത്ത്‌ ഖുശ്‌വന്ത് സിങ്, അഭിനേതാക്കളായ വിനോദ് ഖന്ന,മോഹൻലാൽ തുടങ്ങിയ പ്രശസ്തർ ഓഷോ തങ്ങളെ സ്വാധീനിച്ചിട്ടുണ്ടന്ന് പറഞ്ഞിട്ടുണ്ട്.

വിവാദങ്ങൾ

വിവാദങ്ങൾ ഓഷോയെ വിടാതെ പിന്തുടർന്നു. ലൈംഗികതയെയുംവികാരപ്രകടനങ്ങളെയും പറ്റി ഓഷോയ്ക്കുണ്ടായിരുന്ന വിശാല മനഃസ്ഥിതി അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ അതിരുവിട്ട പെരുമാറ്റരീതികൾക്ക്‌ കാരണമായി. ഇത്‌ ഇൻഡ്യയിലെയും അമേരിക്കയിലേയും ജനങ്ങളിൽ ഞെട്ടലും വെറുപ്പും ഉളവാക്കി. പാശ്ചാത്യ അച്ചടി മാധ്യമങ്ങൾ, ഓഷോയ്ക്ക്‌ "യോനികളുടെ അധിപൻ" എന്ന ഒരു പദവി നൽകുകയും, അദ്ദേഹത്തിന്റെ ലൈംഗിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾക്കു മാത്രം പ്രാധാന്യം കൊടുത്തിരുന്നു.

ആഡംബര പ്രിയനായിരുന്ന ഓഷോ, ഭൗതിക ദാരിദ്ര്യം ആത്മീയതയെ ഒരു തരത്തിലും ബാധിക്കില്ല . എന്ന് വിശ്വസിച്ചിരുന്നു. താൻ പണക്കാരന്റെ ഗുരുവാണന്ന് പലപ്പോഴും ഓഷോ പറഞ്ഞിരുന്നു".

തന്റെ പ്രഭാഷണങ്ങളിൽ ഓഷോ, കുടുംബം,രാഷ്ട്രം, മതം തുടങ്ങിയ സമൂഹാധിഷ്ഠിത നിലപാടുകളെ ശക്തമായി വിമർശിക്കുകയും, രാഷ്ട്രീയക്കാരേയും പുരോഹിതന്മാരേയും , തുല്യമായി അവഹേളിക്കുകയും ചെയ്തിരുന്നു - അവർ തിരിച്ചും. ദന്ത ചികിത്സയ്ക്കിടെവേദന സംഹാരിയായുപയോഗിച്ചിരുന്നനൈട്രസ്‌ ഓക്സൈഡ്‌ വാതകത്തിന്റെ സ്വാധീനത്തിൽ ഓഷോ. മൂന്ന് കൃതികൾ പറഞ്ഞെഴുതിച്ചിട്ടുണ്ട്‌(ഗ്ലിംപ്സസ്‌ ഒഫ്‌ എ ഗോൾഡൻ ചൈൽഡ്‌ഹുഡ്‌, നോട്സ്‌ ഒഫ്‌ എ മാഡ്മാൻ, ബുക്സ്‌ ഐ ഹാവ്‌ ലവ്ഡ്‌) ഓഷോനൈട്രസ്‌ ഓക്സൈഡിന്‌ അടിമയായിരുന്നു എന്നും ആരോപിച്ചിരുന്നു.

ഓഷോ വചനങ്ങൾ

നിങ്ങൾ‍ പ്രബുദ്ധനായിത്തീരുമ്പോൾ അത്രയ്ക്കുമധികം നിങ്ങളനുഭവിച്ച എല്ലാ ദുഃഖങ്ങളും എല്ലാ സ്വപ്നങ്ങളും എല്ലാ കഷ്ടപ്പാടുകളും പെട്ടെന്ന് അത്രയ്ക്കും അപ്രധാനങ്ങളും അത്രയ്ക്കുമപ്രസക്തങ്ങളുമായി തീരുന്നു. അവ നിങ്ങളുടെ ബോധമണ്ഡലത്തിൽ നിന്നുതന്നെ അപ്രത്യക്ഷമാകും. അവ നിങ്ങളുടെ ജീവിതകഥയുടെ ഭാഗമേയല്ലാതായി തീരും. അതു നിങ്ങൾക്കല്ല, മറ്റാർക്കോ സംഭവിച്ചതാണെന്നതുപോലെ.മരിക്കുമ്പോൾ ശ്വാസം നിലയ്ക്കും. ഗാഢമായ ധ്യാനത്തിലും ശ്വാസം നിലയ്ക്കും. അതിനാൽ ഗാഢമായ ധ്യാനത്തിനും മരണത്തിനും പൊതുവായ ഒരു കാര്യമവിടെയുണ്ട്. രണ്ടിലും ശ്വാസം നിലയ്ക്കും. അതിനാൽ ഒരു മനുഷ്യൻ ധ്യാനമറിയുന്നുവെങ്കിൽ അയാൾ മരണവുമെന്തെന്നറിഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ധ്യാനിയ്ക്കുന്നവൻ മരണഭയത്തിൽ നിന്നും മുക്തനായിത്തീരുന്നത്. ശ്വാസം നിലയ്ക്കുന്നുവെങ്കിലും താനവിടെയുണ്ടെന്ന് അയാൾക്കറിയാം.എല്ലാ ലൈംഗികതയും വിഡ്ഢിത്തമാണ്. അതൊരു ജൈവതൃഷ്ണ മാത്രമാണെന്നതും നിങ്ങൾ അതിന്റെ ഇര മാത്രമാണെന്നതുമാണ് കാരണം.സംഗീതം ധ്യാനത്തിന്റെ ഏറ്റവും അടുത്തു നിൽക്കുന്ന ഒന്നാണ്. ധ്യാനത്തിലേക്കുള്ള ഒരു വഴിയാണ് സംഗീതം. ഏറ്റവും നല്ല വഴിയും. ധ്യാനം എന്നത് ശബ്ദരഹിതമായ ശബ്ദത്തെ ശ്രവിയ്ക്കുന്ന കലയാണ്. നിശ്ശബ്ദതയുടെ സംഗീതം കേൾക്കുന്ന കല.മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല.ഭക്ഷണം നാവിന് കുറച്ച് രുചി നൽകുന്നു. അതിനുവേണ്ടി ജീവിയ്ക്കാൻ മാത്രം അതിലൊന്നുമില്ല. എന്നാൽ ഭക്ഷിയ്ക്കാൻ വേണ്ടി മാത്രം ധാരാളം ആളുകൾ ജീവിയ്ക്കുന്നു. ജീവിയ്ക്കാൻ വേണ്ടി മാത്രം ഭക്ഷിയ്ക്കുന്നവരുടെ സംഖ്യ എത്രയോ കുറവാണ്.ശാസ്ത്രം പ്രകൃതിയെ കീഴടക്കിയിട്ടൊന്നുമില്ല. എന്നാൽ അതിനെ കീഴടക്കുന്നതിനായുള്ള ശ്രമത്തിൽ അത് വളരെയധികം നശിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.നിങ്ങളുടെ ശ്വസനത്തെ നിരീക്ഷിച്ചുകൊണ്ടിരിയ്ക്കുമ്പോൾ നിങ്ങളത്ഭുതപ്പെടും. പതുക്കെ പതുക്കെ നിങ്ങളുടെ ശ്വാസം ശാന്തവും നിശ്ശബ്ദവുമാകുന്നതോടെ നിങ്ങളുടെ മനസ്സും ശാന്തവും നിശ്ശബ്ദവുമാകാൻ തുടങ്ങും. ശ്വസനത്തെ നിരീക്ഷിയ്ക്കുന്നതിലൂടെ നിങ്ങൾ മനസ്സിനെ നിരീക്ഷിയ്ക്കുന്നതിന് കഴിവുള്ളവനായിത്തീരും.വിമർശിയ്ക്കുന്നവർ പല കാര്യങ്ങളും നഷ്ടപ്പെടുത്തിക്കൊണ്ടേയിരിയ്ക്കുന്നു. ഒരു വിമർശകൻ ഒരു സംഗീതം കേൾക്കുവാൻ തുടങ്ങുകയാണെങ്കിൽ അയാളുടെ ശ്രവണം സമ്പൂർണ്ണമല്ല. അയാൾ നിരന്തരം താരതമ്യപ്പെടുത്തിക്കൊണ്ടിരിയ്ക്കും, വിധി കല്പിച്ചുകൊണ്ടിരിയ്ക്കും, വ്യാഖ്യാനിച്ചുകൊണ്ടുമിരിയ്ക്കും.നിങ്ങളെന്തെങ്കിലും അടിച്ചമർത്തുകയാണെങ്കിൽ അത് പുറത്തേക്ക് വരുന്നതിനായി മറ്റേതെങ്കിലുമൊരു മാർഗ്ഗം, ഏതെങ്കിലും പ്രകൃതിവിരുദ്ധമായൊരു വഴി കണ്ടെത്താൻ തുടങ്ങും. പ്രകൃതിവിരുദ്ധമായ എല്ലാ ലൈംഗിക സ്വഭാവങ്ങൾക്കും മതപരമായ ഉറവിടമാണുള്ളതെന്ന് ഞാൻ പറയുന്നത് അതുകൊണ്ടാണ്. എല്ലാ മതങ്ങളും ലൈംഗികതയ്ക്ക് എതിരായിരിയ്ക്കുന്നു എന്ന ലളിതമായൊരു കാരണമാണ് അതിനു പിന്നിലുള്ളത്.കാമനയുടെ സഹജസ്വഭാവം തന്നെ പൂർത്തീകരിയ്ക്കപ്പെടുവാൻ സാദ്ധ്യമല്ല എന്നുള്ളതാണ്. ഓരോ കാമനയും നടക്കുവാൻ സാദ്ധ്യമല്ലാത്ത എന്തോ ഒന്നിനു വേണ്ടിയുള്ള വെറുമൊരു മോഹം മാത്രമാണ്. ഓരോ കാമനയും അർത്ഥമാക്കുന്നത് ഇനിയും ഇനിയും ഇനിയും എന്നാണ്. കൂടുതൽ കൂടുതലിനു വേണ്ടിയുള്ള ഈ നിരന്തരമായ മോഹത്തെ എങ്ങനെയാണ് നിങ്ങൾക്ക് പൂർത്തീകരിയ്ക്കാൻ കഴിയുക. നിങ്ങൾക്ക് ലോകത്തിലെ മുഴുവൻ ധനവും ഉണ്ടായേക്കാം അപ്പോഴും കാമനയവിടെത്തന്നെയുണ്ടാകും.വാസ്തവത്തിൽ ആരുംതന്നെ മറ്റൊരാൾക്കു വേണ്ടി ഉണ്ടാക്കപ്പെടുന്നില്ല. ഓരോരുത്തരും ഉണ്ടാക്കപ്പെടുന്നത് അവനവനുവേണ്ടിത്തന്നെയാണ്. ദൈവം ഒരിക്കലും നിങ്ങളെ ജോഡികളായി സൃഷ്ടിക്കുന്നില്ല. ആ അസംബന്ധങ്ങളെയെല്ലാം വിട്ടുകളയുക. അവൻ ഉണ്ടാക്കുന്നത് വ്യക്തികളെ മാത്രമാണ്.ജീവിതത്തെ ലളിതമായി ഒരു കളിതമാശയായി എടുക്കുക. അല്പം കൂടി ചിരിയ്കുക. പ്രാർത്ഥനയേക്കാൾ എത്രയോ പ്രാധാന്യമുള്ളതാണ് ചിരി. പ്രാർത്ഥന അഹംബോധത്തെ നശിപ്പിയ്ക്കുന്നില്ല. എന്നാൽ ചിരി അഹന്തയെ തീർച്ചയായും നശിപ്പിയ്ക്കുന്നു. അഹംബോധം മാറിനിൽക്കുമ്പോഴാണ് നിങ്ങൾ ചിരിയ്ക്കുന്നത്. ഒരു കൊച്ചുകുഞ്ഞായി അപ്പോൾ നിങ്ങൾ ചിരിയ്ക്കുകയാണ്. ഒരു വിശിഷ്ടവ്യക്തിയാണ് നിങ്ങളെന്ന കാര്യം അപ്പോൾ നിങ്ങൾ മറക്കുന്നു. ഇപ്പോൾ ഗൌരവം ചോർന്നുപോയിരിയ്ക്കുന്നു. ഒരു നിമിഷത്തേക്ക് സ്വയം മറക്കുന്നു.ചിരിയ്ക്കുമ്പോൽ നിങ്ങളെ നിരീക്ഷിയ്ക്കുക. എവിടെ അഹന്ത പെട്ടെന്ന് നിങ്ങൾ ഉരുകിയിരിയ്ക്കുന്നു. ഖരാവസ്ഥ മാറിയിരിയ്ക്കുന്നു. നിങ്ങൾ ഒഴുകുകയാണ്. വൃദ്ധനോ അനുഭവസമ്പന്നനോ പണ്ഡിതനോ ഒന്നുമല്ല നിങ്ങളിപ്പോൾ.

'' ഇവിടെ എല്ലാമതങ്ങളിലും ദൈവവും പിശാചും തമ്മിലുള്ള കലഹം തുടർന്നുകൊണ്ടേയിരിക്കുന്നു. ഇതിൽ യഥാർത്ഥ പ്രശ്നം, ആദ്യമായി ഈ പിശാച് എങ്ങിനെ നിലവിൽ വന്നു എന്നതാണ്. ആരാണിതിനെ സൃഷ്ടിച്ചത്? ദൈവമാണ് പിശാചിനെ സൃഷ്ടിച്ചതെങ്കിൽ മുഴുവൻ ഉത്തരവാദിത്തവും ദൈവത്തിനുതന്നെയാണ്. ഈ കലഹത്തിൽ ആരും വിജയിക്കുന്നില്ലെങ്കിൽ ദൈവവും, പിശാചും തുല്യശക്തികൾ തന്നെയാകും. പിന്നെ അവസാനവിജയം ദൈവത്തിന്രേതാണെങ്കിൽ, എന്തിനാണ് ഈ വിഡ്ഢിത്തങ്ങളൊക്കെ? ആ വിജയം ഇപ്പോൾതന്നെ ആയിക്കൂടെ! ഇനിയിപ്പോൾ പിശാചോ മറ്റോ വിജയിച്ചുപ്പോയെങ്കിൽ നിങ്ങളുടെ മതപുരോഹിതരൊക്കെ നരകത്തിൽ എറിയപ്പെടുകയില്ലേ!
ആ ഒരു പ്രതിഭാസം പ്രപഞ്ചമാണ് : ഓഷോ.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

ഇത് പാളയം – എത്ര പേര്‍ക്ക് അറിയാം ഈ ചരിത്രം?

ഗണപതി ക്ഷേത്രവും ജുമാ മസ്ജിദും st.ജോസഫ്സ് ചർച്ചും രക്തസാക്ഷി മണ്ഡപവും കണ്ണേമാറ
ചന്തയും കേരള സർവകലാശാലയും യൂണിവേർസിറ്റി കോളേജും സാഫല്യം കൊമ്പ്ലെക്സും MLA ഹോസ്റ്റെലും ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും പബ്ലിക് ലൈബ്രറിയും ഫൈൻആർട്സ് കോളേജും ഒക്കെയുള്ള നമ്മുടെ സ്വന്തം പാളയം , ഇന്നും പലർക്കും അറിയാത്ത ഫ്ലാഷ് ബാക്ക്
ആണ് പാളയത്തെ പുൽക്കൊടിക്ക് പോലും പറയാനുള്ളത് , രാജ ഭരണ കാലത്തെ തിളങ്ങുന്ന സ്മരണകളാണവ…

“cantonment” എന്ന വാക്കിന്റെ മലയാളം പദമാണ് “പാളയം”… പതിനെട്ടാം നൂറ്റാണ്ടിൽ മാർത്താണ്ട വർമ്മയുടെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരവൻ കാര്ത്തിക തിരുനാള് രാമവര്മ്മ മഹാരാജാവായി സ്ഥാനമേറ്റപ്പോൾ പദ്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തെക്ക് രാജ്യത്തിന്റെ തലസ്ഥാനം മാറ്റുകയുണ്ടായി.

അക്കാലത്ത് “Travancore nair brigade” ൽ പെട്ട പട്ടാളക്കാരും കുതിരപ്പട്ടാളക്കാരും തങ്ങൾ
ആരാധിച്ചിരുന്ന രണ്ടു ഗണപതി വിഗ്രഹങ്ങളും ഒരു ഹനുമാൻ വിഗ്രഹവും കൂടെ കൊണ്ട്
വരികയുണ്ടായി. അതിൽ ഒരെന്നമാണ് ഇന്നത്തെ പഴവങ്ങാടി ക്ഷേത്രത്തിൽ ഉള്ള
വിഗ്രഹം. രണ്ടാമത്തേത് പട്ടാളക്കാർ തമ്പടിച്ച പാളയത്തും പ്രതിഷ്ഠിച്ചു. ഹനുമാൻ വിഗ്രഹം ഇന്നത്തെ നിയമസഭാ മന്ദിരത്തിന്റ അടുത്തും പ്രതിഷ്ഠിച്ചു. അങ്ങനെയാണ് പാളയം എന്ന സ്ഥലം ഉണ്ടാകുന്നതും അവിടെ ഒരു ഗണപതി ക്ഷേത്രം ഉണ്ടായതും .(പിന്നീട് പട്ടാള ക്യാമ്പ് തിരുമലയ്ക്കു സമീപം പാങ്ങോട് എന്ന സ്ഥലത്തേക്ക് മാറ്റി.)

പിൽക്കാലത്ത് ഭാരതം ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ ആയെങ്കിലും “Princely State” എന്ന നിലയ്ക്ക് രാജഭരണം ആയതിനാൽ അന്നും പട്ടാള കേന്ദ്രം പാളയത്ത് തന്നെ തുടർന്നു,അക്കാലത്ത് തിരുവിതാംകൂർ സേനയിൽ ധാരാളം ഇസ്ലാം മതസ്ഥരും ക്രിസ്തുമത വിശ്വാസികളും അണിനിരന്നു,1814-ൽ സ്വാതി തിരുനാൾ മഹാരാജാവ് നാട് ഭരിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരു പള്ളി പാളയത്ത് ഉയരുന്നത് , “പട്ടാള പള്ളി” എന്നറിയപ്പെട്ടിരുന്ന ആ പള്ളിയാണ് ഇന്നത്തെ പാളയം ജുമാ മസ്ജിദ്. ഈ മസ്ജിദ് ഉണ്ടായി അറുപതോളം വർഷങ്ങൾ കഴിഞ്ഞാണ് തൊട്ടടുത്ത് തന്നെ ഒരു ക്രിസ്ത്യൻ പള്ളി പണിഞ്ഞത് ,അത് ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്തായിരുന്നു , അതാണ് ഇന്ന് കാണുന്ന സെന്റ് ജോസെഫ്സ് പള്ളി ,അങ്ങനെ സകല മതത്തിൽ പെട്ട സൈനീകർക്കും ആരാധിക്കാൻ നിർമ്മിച്ച ദേവാലയങ്ങൾ ഇന്നും തോളോട് തോൾ ചേർന്ന് നിൽക്കുന്നു .

രാജഭരണ കാലത്ത് നിർമ്മിക്കപ്പെട്ടതാണെങ്കിലും പള്ളികൾ രണ്ടും ഇന്ന് കാണുന്ന വിപുലീകരിച്ചതും പുതുമോടിയിൽ പണികഴിപ്പിച്ചതുമെല്ലാം പിൽക്കാലത്ത് വിശ്വാസികളുടെ കൂട്ടായ്മയാണ്. പട്ടാളക്കാർക്ക് ദേവാലയങ്ങൾ മാത്രമല്ല മഹാരാജാവ് നിർമ്മിച്ച് കൊടുത്തത് ,അവർക്കും അവരുടെ കുടുംബങ്ങൾക്കും നിത്യേന ആവശ്യമുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും ശേഖരിക്കാനും വിതരണം ചെയ്യാനുമായി ഉത്രം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഉണ്ടാക്കിയതാണ് പാളയം മാർകറ്റ് . പിന്നീട് മദ്രാസ് ഗവർണർ Sir Connemara നിർമ്മിച്ചതാണ് ഇന്ന് നാം കാണുന്ന ആ ചുവന്ന ആർച് ഗേറ്റ് .

അങ്ങനെ പാളയം ചന്ത കണ്ണേമാറ ചന്ത എന്നറിയപ്പെട്ടു .ദൂര ഗ്രാമ പ്രദേശങ്ങളിൽ നിന്നും മറ്റും കർഷകർ അവരുടെ വിളവെടുപ്പുകൾ ചുമന്നു കൊണ്ട് വന്നു ന്യായമായ വിലയ്ക്ക് നഗര വാസികൾക്കും മറ്റും കൊടുക്കുമായിരുന്നു ,മത്സ്യ കച്ചവടത്തിനായി കന്യാകുമാരിയിലെ തീരദേശ വാസികളായ മുക്കുവരെയും മഹാരാജാവ് അവിടെ കൊണ്ട് വന്നു ചേർത്തു. അവർക്ക് താമസിക്കാൻ കുന്നുകുഴി എന്ന സ്ഥലത്ത് ഒരു ചെറു ഗ്രാമവും നിർമിച്ചു കൊടുത്തു. ഇന്നും കുന്നുകുഴിയിലെയും സമീപ പ്രദേശത്തെയും കോളനി നിവാസികളാണ് പാളയത്ത് കച്ചവടം നടത്തുന്നത്.

1830 ൽ ,സംഗീതത്തിലും സാഹിത്യത്തിലും അറിവിലും അഗ്രകണ്യനായിരുന്ന സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്താണ് പാളയത്ത് പബ്ലിക് ലൈബ്രറി നിർമ്മിക്കുന്നത്. ഭാരതത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള ലൈബ്രറികളിൽ ഒന്നാണ് ഇത് . പിന്നീട് ശ്രീമൂലം തിരുനാൾ മഹാരാജാവാണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരസമാനമായ ആ ഭംഗിയുള്ള കെട്ടിടം നിർമ്മിച്ചത് .1888 ൽ അദ്ദേഹം തന്നെയാണ് ഫൈൻ ആർട്സ് കോളേജ് നിർമ്മിച്ചതും.

പാളയത്ത് തല ഉയർത്തി നിൽക്കുന്ന കേരള സർവകലാശാല (The University of Kerala)യുടെ നിർമാതാവ് തിരുവിതാംകൂറിലെ അവസാന മഹാരാജാവായിരുന്ന ചിത്തിര തിരുനാൾ ആണ്. ആദ്യ നാമം “തിരുവിതാംകൂർ സർവകലാശാല” അഥവാ University of Travancore എന്നായിരുന്നു. അക്കാലത്ത് ദക്ഷിണ ഭാരതത്തിലെ ഏറ്റവും മുന്തിയ സർവകലാശാല മദ്രാസ് യൂണിവേർസിറ്റി ആയിരുന്നു. മലയാള മണ്ണിൽ ഒന്നാം തരം ഒരു സർവകലാശാല വേണമെന്നുള്ള മഹാരാജാവിന്റെ അടങ്ങാത്ത ആഗ്രഹത്തിന്റെ ഫലമായിരുന്നു കേരള സർവകലാശാല.

തൊട്ടടുത്തുള്ള യൂണിവേർസിറ്റി കോളേജ് നിർമിച്ചത് സ്വാതി തിരുനാൾ ആണ് . അന്നത് ഒരു സ്കൂൾ ആയിരുന്നു . ഭാരതം സ്വതന്ത്രയായതിനു ശേഷം കേരള സംസ്ഥാന രൂപീകരണം കഴിഞ്ഞു ആദ്യമായി ചുമതല ഏറ്റെടുത്ത പോലീസ് ഇൻസ്പെക്ടർ ജനറൽ ആയിരുന്നു ചന്ദ്രശേഖരൻ നായർ. പണ്ട് പട്ടാളക്കാർ കവാത്തും മറ്റും നടത്തിയിരുന്ന ഒഴിഞ്ഞ മൈതാന പ്രദേശത്തെ നവീകരിച്ചു ഫുട്ബാൾ സ്റ്റേഡിയം ആക്കി മാറ്റുകയും അതിനു കേരളത്തിലെ ആദ്യത്തെ പോലീസ് മേധാവിയുടെ നാമം നൽകുകയും ചെയ്തു.

ഒന്നാം സ്വാതന്ത്രസമര രക്തസാക്ഷികളുടെ ഓര്മയ്ക്കായി ഇഎംഎസ് സര്ക്കാറിന്റെ കാലത്താണ് പാളയത്ത് രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത്. ആ ചടങ്ങില് രക്തസാക്ഷികളുടെ സ്മരണയ്ക്കായി വയലാറും ദവരാജനും ഒരുക്കിയ ഗാനമാണ് “ബലികുടീരങ്ങളേ” എന്ന അനശ്വരഗാനം. ഒന്നാം സ്വാതന്ത്രസമരത്തിന്റെ 100ാം വാര്ഷികത്തില് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദാണ് രക്തസാക്ഷി മണ്ഡപം ഉദ്ഘാടനം ചെയ്തത്. ദിവസേന നഗരത്തിലൂടെയുള്ള ഈ നെട്ടോട്ടത്തിൽ മൂന്നോ നാലോ സെക്കന്റുകൾ കൊണ്ട് പാളയത്ത് കൂടി കടന്നു പോകുമ്പോൾ നിങ്ങൾ ഓർമ്മിക്കുന്നുവോ  ഇത്രയും വലിയ ചരിത്രം.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...