ഇന്ത്യയുടെ പകുതിയേക്കാള്‍ വിസ്തൃമായ ‘അലാസ്‌ക’ എന്ന പ്രദേശം റഷ്യയില്‍ നിന്നും അമേരിക്ക സ്വന്തമാക്കിയ ഉടമ്പടിയിലേക്ക് ഒരുചരിത്രാന്വേഷണം:-
അമേരിക്കയുടെ ഭൂപടം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമിടയിലുള്ള പ്രധാനഭൂപ്രദേശമല്ലാതെ കാനഡയുടെ പടിഞ്ഞാറേ അതിര്‍ത്തിക്കും പസഫിക് സമുദ്രത്തിനുമിടയില്‍ അമേരിക്കയുടെ മറ്റൊരു ഭാഗംകൂടെ കാണുവാന്‍ സാധിക്കും. അതാണ് അമേരിക്കയുടെ അലാസ്‌ക എന്ന സംസ്ഥാനം. ആ തണുത്തുറഞ്ഞ നാടിന്റെ പേര് ‘അലാസ്‌ക’ എന്നാകാന്‍ കാരണം ഭൂഖണ്ഡം എന്ന് അര്‍ത്ഥമുള്ള ‘അലിയറ്റ്’ എന്ന പദത്തില്‍ നിന്നാണ്. ഏകദേശം 50,000-ത്തിലധികം ‘എസ്‌കിമോകളും അലെയ്ട്‌സും’ അടങ്ങുന്ന സ്വദേശീയരായ ജനങ്ങളും ആയിരത്തിനടുത്ത് റഷ്യന്‍ പൗരന്മാരും അടങ്ങുന്ന നാടായിരുന്നു അന്നത്തെ ‘അലാസ്‌ക’. ഏകദേശം 1.71 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമിയാണ് 1867 ഒക്ടോബര്‍ 18-ന് റഷ്യയില്‍ നിന്നും വെറും 7.2 മില്ല്യണ്‍ ഡോളര്‍ നല്കി നിയമപരമായി അമേരിക്ക സ്വന്തമാക്കിയത്. ഈ ഭൂമികൈമാറ്റത്തോടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ റഷ്യയുടെ പരമാധികാരം എന്നെന്നേക്കുമായി ഇല്ലാതായി. അതേസമയം ‘അമേരിക്ക’ തങ്ങളുടെ ഏഷ്യാ-പസഫിക് മേഖലയിലെ അതികായരാവാനുള്ള പടയോട്ടം തുടങ്ങുകയും ചെയ്തു.
പക്ഷേ 1853 ഒക്ടോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെനീണ്ട ‘ക്രിമിയന്‍ യുദ്ധ’ത്തിലെ റഷ്യന്‍ സാമ്രാജ്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് ‘അലാസ്‌കയുടെ’ പ്രതിരോധവും അതിജീവനവും തങ്ങളാലാവില്ലെന്ന ചിന്താഗതി റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാര്‍ക്കുണ്ടായി. ഏതുനിമിഷവും ബ്രിട്ടന്റെ ഭാഗത്തുനിന്നും അലാസ്‌കയിലേക്ക് ഒരു അധിനിവേശം നടക്കുമെന്ന് റഷ്യന്‍ ചക്രവര്‍ത്തി ഭയന്നു. ഈ പ്രതിസന്ധിയെ തുടര്‍ന്ന് 1859 ആയപ്പോള്‍ ‘അലാസ്‌ക’ അന്നത്തെ റഷ്യയുടെ സുഹൃത് രാജ്യമായിരുന്ന അമേരിക്കക്ക് കൈമാറാന്‍ തീരുമാനിക്കാന്‍ സാര്‍ചക്രവര്‍ത്തി നിര്‍ബന്ധിതനായി. അമേരിക്കയില്‍ 1861 മുതല്‍ 1865 വരെനീണ്ട ‘സിവില്‍ യുദ്ധത്തിന്റെ’ സമയത്ത് ഈ റഷ്യന്‍ വില്‍പ്പന മാറ്റിവെക്കപ്പെട്ടു. എന്നാല്‍ ‘സിവില്‍ യുദ്ധത്തിനു’ശേഷം അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ‘വില്ല്യം സിവാര്‍ഡ്’ റഷ്യന്‍ സ്ഥാനപതിയായിരുന്ന ‘എഡ്വേര്‍ഡ് ഡെ സ്റ്റോയിക്കിളു’മായി 1867 മാര്‍ച്ച് 30 ന് ‘അലാസ്‌കന്‍ ഭൂമികൈമാറ്റത്തിനുള്ള ഉടമ്പടി’ തയ്യാറാക്കി. അന്നത്തെ 7.2 മില്ല്യണ്‍ ഡോളര്‍ റഷ്യക്ക് നല്കുന്നതിലൂടെ അലാസ്‌ക്ക അമേരിക്കയുടെ സ്വന്തമാകുന്നു എന്നായിരുന്നു ഉടമ്പടി. അതേവര്‍ഷം ഏപ്രില്‍ 9 ന് അമേരിക്കന്‍ സെനറ്റ് ഈ ഉടമ്പടി ചര്‍ച്ചക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്തു. അമേരിക്കയില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് ‘ആന്‍ഡ്രൂ ജോണ്‍സണ്‍’ 1967 മെയ് 28 ന് ഉടമ്പടിയില്‍ ഒപ്പുവെച്ചു. അങ്ങനെ 1967 ഒക്ടോബര്‍ 18 ന് നിയമപരമായി ‘അലാസ്‌ക’ അമേരിക്കയുടെ അധീനതയിലായി.
അമേരിക്കയുടെ ഭൂപടം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും കാനഡയ്ക്കും മെക്‌സിക്കോയ്ക്കുമിടയിലുള്ള പ്രധാനഭൂപ്രദേശമല്ലാതെ കാനഡയുടെ പടിഞ്ഞാറേ അതിര്‍ത്തിക്കും പസഫിക് സമുദ്രത്തിനുമിടയില്‍ അമേരിക്കയുടെ മറ്റൊരു ഭാഗംകൂടെ കാണുവാന്‍ സാധിക്കും. അതാണ് അമേരിക്കയുടെ അലാസ്‌ക എന്ന സംസ്ഥാനം. ആ തണുത്തുറഞ്ഞ നാടിന്റെ പേര് ‘അലാസ്‌ക’ എന്നാകാന്‍ കാരണം ഭൂഖണ്ഡം എന്ന് അര്‍ത്ഥമുള്ള ‘അലിയറ്റ്’ എന്ന പദത്തില്‍ നിന്നാണ്. ഏകദേശം 50,000-ത്തിലധികം ‘എസ്‌കിമോകളും അലെയ്ട്‌സും’ അടങ്ങുന്ന സ്വദേശീയരായ ജനങ്ങളും ആയിരത്തിനടുത്ത് റഷ്യന്‍ പൗരന്മാരും അടങ്ങുന്ന നാടായിരുന്നു അന്നത്തെ ‘അലാസ്‌ക’. ഏകദേശം 1.71 മില്ല്യണ്‍ സ്‌ക്വയര്‍ കിലോമീറ്റര്‍ ഭൂമിയാണ് 1867 ഒക്ടോബര്‍ 18-ന് റഷ്യയില്‍ നിന്നും വെറും 7.2 മില്ല്യണ്‍ ഡോളര്‍ നല്കി നിയമപരമായി അമേരിക്ക സ്വന്തമാക്കിയത്. ഈ ഭൂമികൈമാറ്റത്തോടെ വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ റഷ്യയുടെ പരമാധികാരം എന്നെന്നേക്കുമായി ഇല്ലാതായി. അതേസമയം ‘അമേരിക്ക’ തങ്ങളുടെ ഏഷ്യാ-പസഫിക് മേഖലയിലെ അതികായരാവാനുള്ള പടയോട്ടം തുടങ്ങുകയും ചെയ്തു.
അലാസ്ക
1725-ല്‍ റഷ്യന്‍ സാര്‍ ചക്രവര്‍ത്തിയായിരുന്ന ‘പീറ്റര്‍ ദി ഗ്രേറ്റ്’ ആണ് ആദ്യമായി തണുത്തുറഞ്ഞ വടക്കേ അമേരിക്കന്‍ ഭൂമിയിലേക്ക് ആദ്യമായി പര്യവേഷകസംഘങ്ങളെ അയച്ചത്. അന്നതിന് അവരെ പ്രേരിപ്പിച്ചത് ‘അലാസ്‌കന്‍’ ഭൂമിയില്‍ ഒളിഞ്ഞുകിടക്കുന്ന ധാതുനിക്ഷേപങ്ങളായിരുന്നു. അതികഠിനമായ തണുപ്പിനെ അതിജീവിച്ച് അന്ന് ‘അലാസ്‌കയില്‍’ താമസിച്ചിരുന്നത് സ്വദേശിവംശമായ ‘എസ്‌കിമോകളും അലെയ്ട്‌സും’ മാത്രമായിരുന്നു. അതിനാല്‍ റഷ്യന്‍ പര്യവേഷണ/വ്യവസായ സംഘങ്ങളെ അവര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഏകദേശം ഇതേസമയത്തുതന്നെയാണ് ‘അമേരിക്കന്‍ പര്യവേഷണ/വ്യവസായ സംഘങ്ങള്‍ വടക്ക്-പടിഞ്ഞാറേക്ക് തങ്ങളുടെ രാജ്യവിസ്തൃതിക്കായി മുന്നേറ്റം നടത്തിയത്. ഈ രണ്ടുരാജ്യങ്ങളിലേയും പര്യവേഷണ/വ്യവസായ സംഘങ്ങള്‍ പരസ്പരം കണ്ടുമുട്ടിയതോടെ ചരിത്രം തിരുത്തിയ ‘റഷ്യ അമേരിക്കന്‍ കമ്പനി'(RAC) 1799-ല്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ‘റഷ്യ അമേരിക്കന്‍ കമ്പനി'(RAC) അലാസ്‌ക്കയുടെ വികസനത്തിന്റെ ചുക്കാന്‍ ഏറ്റെടുക്കുകയും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഔന്നത്ത്യങ്ങളിലേക്ക് നയിക്കുകയും ചെയ്തു.പക്ഷേ 1853 ഒക്ടോബര്‍ മുതല്‍ 1856 ഫെബ്രുവരി വരെനീണ്ട ‘ക്രിമിയന്‍ യുദ്ധ’ത്തിലെ റഷ്യന്‍ സാമ്രാജ്യത്തിന്റെ പരാജയത്തെ തുടര്‍ന്ന് ‘അലാസ്‌കയുടെ’ പ്രതിരോധവും അതിജീവനവും തങ്ങളാലാവില്ലെന്ന ചിന്താഗതി റഷ്യന്‍ സാര്‍ ചക്രവര്‍ത്തിമാര്‍ക്കുണ്ടായി. ഏതുനിമിഷവും ബ്രിട്ടന്റെ ഭാഗത്തുനിന്നും അലാസ്‌കയിലേക്ക് ഒരു അധിനിവേശം നടക്കുമെന്ന് റഷ്യന്‍ ചക്രവര്‍ത്തി ഭയന്നു. ഈ പ്രതിസന്ധിയെ തുടര്‍ന്ന് 1859 ആയപ്പോള്‍ ‘അലാസ്‌ക’ അന്നത്തെ റഷ്യയുടെ സുഹൃത് രാജ്യമായിരുന്ന അമേരിക്കക്ക് കൈമാറാന്‍ തീരുമാനിക്കാന്‍ സാര്‍ചക്രവര്‍ത്തി നിര്‍ബന്ധിതനായി. അമേരിക്കയില്‍ 1861 മുതല്‍ 1865 വരെനീണ്ട ‘സിവില്‍ യുദ്ധത്തിന്റെ’ സമയത്ത് ഈ റഷ്യന്‍ വില്‍പ്പന മാറ്റിവെക്കപ്പെട്ടു. എന്നാല്‍ ‘സിവില്‍ യുദ്ധത്തിനു’ശേഷം അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ‘വില്ല്യം സിവാര്‍ഡ്’ റഷ്യന്‍ സ്ഥാനപതിയായിരുന്ന ‘എഡ്വേര്‍ഡ് ഡെ സ്റ്റോയിക്കിളു’മായി 1867 മാര്‍ച്ച് 30 ന് ‘അലാസ്‌കന്‍ ഭൂമികൈമാറ്റത്തിനുള്ള ഉടമ്പടി’ തയ്യാറാക്കി. അന്നത്തെ 7.2 മില്ല്യണ്‍ ഡോളര്‍ റഷ്യക്ക് നല്കുന്നതിലൂടെ അലാസ്‌ക്ക അമേരിക്കയുടെ സ്വന്തമാകുന്നു എന്നായിരുന്നു ഉടമ്പടി. അതേവര്‍ഷം ഏപ്രില്‍ 9 ന് അമേരിക്കന്‍ സെനറ്റ് ഈ ഉടമ്പടി ചര്‍ച്ചക്കെടുക്കുകയും അംഗീകരിക്കുകയും ചെയ്തു. അമേരിക്കയില്‍ അധികാരത്തിലെത്തിയ പ്രസിഡന്റ് ‘ആന്‍ഡ്രൂ ജോണ്‍സണ്‍’ 1967 മെയ് 28 ന് ഉടമ്പടിയില്‍ ഒപ്പുവെച്ചു. അങ്ങനെ 1967 ഒക്ടോബര്‍ 18 ന് നിയമപരമായി ‘അലാസ്‌ക’ അമേരിക്കയുടെ അധീനതയിലായി.
No comments:
Post a Comment