ഭാരതത്തിലും ചിലിയിലും നടന്ന ഖനി ദുരന്തങ്ങൾ ഒരു ഓർമ്മ പുതുക്കൽ . കുറച്ചധികം നീണ്ടു പോയി.ക്ഷമായുള്ളവർ മുഴുവനും വായിക്കുമല്ലോ.
ഒടുവില്‍ സാന്‍ജോസ് സ്വര്‍ണ ഖനിയില്‍ മണ്ണിടിഞ്ഞ് ഖനിക്കുള്ളില്‍ കുടുങ്ങിയ 33 തൊഴിലാളികളും ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. 2050 അടി താഴ്‌ചയില്‍ 68 ദിവസം കഴിഞ്ഞ ഇവരുടെ പേരിലാണ് ഇനി ഏറ്റവും കൂടുതല്‍ കാലം ഭുമിക്കടിയില്‍ കഴിഞ്ഞതിന്റെ റെക്കോര്‍ഡ്. 625 മീറ്റര്‍ ആഴത്തില്‍ 65 സെന്റിമീറ്റര്‍ വ്യാസത്തില്‍ തയ്യാറാക്കിയ കൂഴലിലൂടെ ലോകത്തിലെ നിരവധി സാങ്കേതിക വിദഗ്‌ധരുടെ സഹായത്തോട തയ്യാറാക്കിയ `ഫീനിക്‌സ്' എന്ന രക്ഷാപേടകമാണ് അവരെ കൈപിടിച്ച് മൂകളിലേക്കുയര്‍ത്തിയത്. 68 ദിവസം നീണ്ടു നിന്ന അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിലൂടെ.
ആഗസ്‌ത് 5-നാണ് ചിലിയിലെ സാന്‍ജോസില്‍ ഖനിയില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ ഉള്‍പ്പെട്ട 32 ചിലിയന്‍ വംശജരും ഒരു ബൊളീവിയന്‍ വംശജനും മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. 17 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ ജീവിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞത്.
ഇതിനു ശേഷം ഇവര്‍ക്ക് കുഴലിലൂടെ ഭക്ഷണമെത്തിച്ച് നല്‍കുകയായിരുന്നു. ഇത് തന്നെ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണമായിരുന്നു.
ഇറച്ചിയും അരിയും ഉള്‍പ്പെടെയുള്ള ഭക്ഷണമാണെത്തിച്ച് നല്‍കിയത്. എന്നാല്‍ 66 സെമീ. മാത്രം വ്യാസമുള്ള കുഴലിലൂടെ കടന്നു വരാന്‍ ശരീരം പാകപ്പെടുത്തുന്നതിനായി ഒരാള്‍ 2200 കലോറിയില്‍ കൂടുതല്‍ വരുന്ന ഭക്ഷണങ്ങള്‍ കഴിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതിനിടയില്‍ തൊഴിലാളികള്‍ സുരക്ഷാ അറക്കടുത്തായി കെമിക്കല്‍ കക്കൂസ് തയ്യാറാക്കി.
പിന്നീട് പ്രത്യേകം തയ്യാറാക്കിയ കുഴിയിലൂടെയാണ് സന്ദേശങ്ങള്‍ കൈമാറിയത്. `മാടപ്രാവ്' എന്നു പേരിട്ട ഈ വഴിയിലൂടെ ബന്ധുക്കള്‍ക്ക് സന്ദേശം കൈമാറാമെന്നായി.
പിന്നീട് പ്രത്യേകം ത്‌യ്യാറാക്കിയ ഫൈബര്‍ ഒപ്‌റ്റിക് കേബിളിലൂടെ ഫോണ്‍ സന്ദേശങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗും നടത്താന്‍ സുരക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പിന്നീട് ഡോക്‌ടര്‍മാര്‍ ഇവര്‍ക്ക് ബയോമെട്രിക് ബെല്‍റ്റുകള്‍ എത്തിച്ചു കൊടുത്തു. ഉപരിതലത്തിലുള്ള ഡോക്‌ടര്‍മാര്‍ക്ക് തൊഴിലാളികളുടെ ശാരീരിക അവസ്‌ഥകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും വിവരങ്ങള്‍ കൈമാറാനും സഹായിക്കുന്ന വയര്‍ലെസ് സാങ്കേതികവിദ്യ ഇതിലുണ്ടായിരുന്നു.
രാത്രിയും പകലും നിയന്ത്രിച്ച് കുറഞ്ഞും കൂടിയും വരുന്ന തരത്തില്‍ 500 വാട്ട് ലൈന്‍ വഴി സുരക്ഷാ അറയില്‍ ഒരുക്കി. ഉപരിതലത്തിലേക്ക് വളരെ പെട്ടെന്ന് തിരിച്ചുവരുന്നതിന് വേണ്ടിയായിരുന്നു. വെളിച്ച സംവിധാനം ക്രമീകരിച്ചത്. സുരക്ഷാ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ കുഴലിലൂടെ പുറത്തേക്ക് കടക്കുന്നതിന് ശരീരം പ്രാപ്‌തമാക്കുന്നതിനായി മണിക്കൂറുകള്‍ ഇടവിട്ട് വ്യായാമം ദിവസേന ചെയ്യുമായിരുന്നു.
അവസാന ആഴ്‌ചകളില്‍ രക്ഷാദൗത്യത്തില്‍ ഇവരും പങ്കാളികളായി. കുഴിയെടുക്കുന്ന സമയത്ത് സുരക്ഷാ അറയില്‍ വീഴുന്ന അവശിഷ്‌ടങ്ങള്‍ വൃത്തിയാക്കി ഇവര്‍ ദൗത്യത്തെ സഹായിച്ചു.
അവസാന ആഴ്‌ചകളില്‍ ഇവര്‍ക്ക് ദേശീയ അന്തര്‍ദേശീയ പത്രങ്ങള്‍ സുരക്ഷാ അറയിലെത്തിച്ചു കൊടുത്തിരുന്നു. കൂടാതെ ബൈബിള്‍ കോപ്പികളും പോപ്പ് ബെനഡിക്‌ട് രണ്ടാമന്റെ ജപമാലയും സംഗീതം ആസ്വദിക്കാനുള്ള സംവിധാനവുമെത്തിച്ചിട്ടുണ്ടായിരുന്നു.സിഗരറ്റ് വലിക്കുന്നവര്‍ക്ക് സിഗരറ്റും ഖനിയില്‍ എത്തിച്ച് നല്‍കിയിട്ടുണ്ടായിരുന്നു.
തൊഴിലാളികളിലൊരാള്‍ കൈവശമെത്തിച്ചു കിട്ടിയ ക്യാമറിയില്‍ തങ്ങളുടെ അഗ്നിപരീക്ഷയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും 68 ദിവസങ്ങള്‍ ഒടുവില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചു കയറി.
തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ആറ് കുഴികള്‍ ഖനിയിലേക്ക് കുഴിച്ചു. തൊഴിലാളികളുടെ ജീവന്‍ നിലനിര്‍ത്താനായി ഖനിക്കകത്തേക്ക് ഭക്ഷണവും ഒപ്പം ആശയവിനിമയത്തിനായി വാക്കി ടോക്കികളും നല്‍കി. അപര്യാപ്‌തമായ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ നാല് ദിവസങ്ങള്‍ക്കു ശേഷം 380 അടി താഴ്‌ചയില്‍ നിന്നും അവര്‍ 64 തൊഴിലാളികളെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
ഈ കഥ നടക്കുന്നത് ചിലിയിലോ ചൈനയിലോ അല്ല. 21 വര്‍ഷം പുറകോട്ട് സഞ്ചരിക്കണം. ഇന്ത്യ എന്ന രാജ്യത്തെ പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിലെ റാണിഗഞ്ചിലെ കല്‍ക്കരി ഖനിയിലാണ് അപകടം നടന്നത്.
അന്ന് വാര്‍ത്തകള്‍ തത്സമയം വീട്ടിലെ സ്വീകരണമുറികളിലെത്തിക്കാന്‍ മാധ്യമപ്പടയില്ല. രക്ഷാപേടകം നിര്‍മിക്കുന്നതിന് സാങ്കേതിക സഹായത്തിനായി നാസയുടെ സാങ്കേതിക വിദഗ്‌ദ്ധര്‍ എത്തിയില്ല. എന്നിട്ടും ശതകോടികളുടെ പിന്‍ബലത്തില്‍ ആ രാജ്യം വിജയം കാണുക തന്നെ ചെയ്‌തു.
റാണിഗഞ്ചിലെ കല്‍ക്കരി ഖനിയില്‍ 1989 നവംബര്‍ 13-നാണ് ഈസ്റ്റേണ്‍ കല്‍ക്കരി ഖനി കമ്പനിയുടെ മഹാവീര്‍ കല്‍ക്കരി ഖനിയില്‍ അപകടം നടന്നത്. തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന സമയത്ത് ഖനിയിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. അപകടത്തില്‍ 6 തൊഴിലാളികള്‍ തത്സയം തന്നെ മുങ്ങി മരിച്ചു. 64 തൊഴിലാളികള്‍ പെട്ടെന്ന് വെള്ളമെത്താത്ത ഖനിയുടെ പൊള്ളയായ ഭാഗത്തും വിടവിലും കയറി രക്ഷപ്പെടുകയായിരുന്നു. ഖനിയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വെള്ളത്തിലൂടെ ഇരുട്ടിലൂടെ നീന്തി ഒരു തൊഴിലാളി സാഹസികമായി 36 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെട്ട് പുറത്തെത്തി.
തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ചിലിയിലെ പോലെ ഫീനിക്‌സ് പോലെ ആശയവിനിമയ സംവിധാനങ്ങളും ഓക്‌സിജന്‍ സിലിണ്ടറും മാസ്‌കുമടക്കമുള്ള സംവിധാനങ്ങളുള്ള രക്ഷാപേടകം അത്രയും പെട്ടെന്ന് നിര്‍മിക്കുക എന്നത് അന്ന് ഇന്ത്യ പോലൊരു രാജ്യത്തിന് സ്വപ്‌നം മാത്രമായിരുന്നു. പ്രാചീന രീതിയില്‍ ലോഹ ഷീറ്റുകളുപയോഗിച്ചാണ് രക്ഷാപേടകം തയ്യാറാക്കിയത്. ഇതിലാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്.
ഡിയോകാളി പാണ്ഡേ വീട്ടിലിരിക്കുമ്പോള്‍ മകന്‍ ബാംബിയോ പത്രത്തില്‍ ചിലി ഖനി ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലൂടെ 33 പേരെ പുറത്തെത്തിച്ച വാര്‍ത്ത വായിച്ച് വിവരിക്കുകയാണ്. ഓര്‍മകള്‍ മനസ്സിലേക്ക് മലവെള്ളപ്പാച്ചില്‍ പോലെ ഇരച്ചു കയറി. 21 വര്‍ഷം പുറകിലേക്ക് സഞ്ചരിച്ചു. നേരത്തെ പറഞ്ഞ കഥയില്‍ അതിസാഹസികമായി ദുരന്തത്തെ അതിജീവിച്ച ആ തൊഴിലാളിയാണ് ഡിയോകാളി പാണ്ഡേ.
പാണ്ഡേ ഖനിക്കകത്തേക്കിറങ്ങുന്നത് രാത്രി പത്ത് മണിയോടെയാണ്. സമയം ഏതാണ്ട് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഖനിക്കകത്ത് സ്‌ഫോടനം നടത്തി കല്‍ക്കരി ചുമര്‍ പാണ്ഡേയും കൂട്ടരും തുരക്കുകയായിരുന്നു. അപകടം ആദ്യം തിരിച്ചറിഞ്ഞത് പാണ്ഡേ തന്നെയായിരുന്നു. ദ്വാരമുണ്ടാക്കുന്നതിനിടയില്‍ തലയ്‌ക്കു മുകളില്‍ നിന്നും തണുത്ത കാറ്റ് വീശുന്നതു പോലെ പാണ്ഡേക്ക് തോന്നി. നോക്കുമ്പോള്‍ തലക്കു മുകളില്‍ നേരത്തെ നടത്തിയ സ്‌ഫോടനെത്തുടര്‍ന്നുണ്ടായ വലിയ ദ്വാരം. ഇത് ഖനിയുടെ ചുമരും തുരന്ന് ഭൂമിയിലെ ജലനിരപ്പിലേക്ക് എത്തിയിട്ടുണ്ടെന്നും അല്‍പ സമയങ്ങള്‍ക്കകം ഖനിക്കകത്തേക്ക് വെള്ളം ഇരച്ചു കയറുമെന്നും തിരിച്ചറിഞ്ഞ പാണ്ഡേയുടെ നിര്‍ദേശ പ്രകാരം എല്ലാവരും രക്ഷക്കായി ഓടി. 1800 അടി അപ്പുറത്തുള്ള ലിഫ്‌റ്റ് ആയിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഇതിനിടയില്‍ ഖനിക്കകത്തേക്കുള്ള വൈദ്യുതി ബന്ധം പാണ്ഡേ വിച്ഛേദിച്ചു. വെള്ളം ഖന#ിക്കകത്തേക്ക് കയറുമ്പോള്‍ മുകളിലുള്ള വൈദ്യുത കമ്പിയില്‍ പാണ്ഡേ തൂങ്ങിക്കിടക്കുകയായിരുന്നു. ഇതിനിടയില്‍ സഹപ്രവര്‍ത്തകരായിരുന്ന ആറു പേര്‍ മുന്നിലൂടെ ഒലിച്ചു പോകുന്നത് പാണ്ഡേ കണ്ടു. 36 മണിക്കൂറുകള്‍ക്കു ശേഷം നെഞ്ചോളം വെള്ളത്തിലൂടെ കമ്പിയില്‍ തൂങ്ങി പകുതിയോളം മുങ്ങിക്കിടക്കുന്ന ലിഫ്‌റ്റിനടുത്തെത്തിയ പാണ്ഡേ എമര്‍ജന്‍സി സിഗ്നല്‍ നല്‍കിയതിനെത്തുടര്‍ന്ന് ലിഫ്‌റ്റ് മുകളിലേക്ക് വലിച്ചുയര്‍ത്തുകയായിരുന്നു.
ഖനിക്കകത്ത് കുടുങ്ങിയ 64 പേര്‍ ആറ്,സ്ഥലങ്ങളിലാണുണ്ടായിരുന്നത്. ചിലിയിലെ തൊഴിലാളികളെപ്പോലെ വലിയ പാറക്കെട്ടുകള്‍ക്കടിയിലെ സുരക്ഷാ അറ ഇവര്‍ക്കുണ്ടായിരുന്നില്ല. ചരല്‍പ്പൊടിയും മണ്ണും നിറഞ്ഞ അവസ്ഥയിലായിരുന്നു ഖനി. വെള്ളം കയറി എതു നിമിഷവും ഖനി ഒന്നാകെ നിലംപൊത്തിയേക്കാവുന്ന അവസ്ഥയായിരുന്നു.
249 പേരായിരുന്നു ഖനിയിലുണ്ടായിരുന്നത് അപകടം നടന്നയുടനെ ഖനിയിലേക്കിറങ്ങുന്ന ലിഫ്‌റ്റിനടുത്ത് ജോലി ചെയ്യുകയായിരുന്ന 149 പേര്‍ അതുവഴി രക്ഷപ്പെട്ടു.
അന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു ആയിരുന്നു. അപകടം നടന്നയുടനെ 1975-ല്‍ ധന്‍ബാദില്‍ 375 പേരുടെ മരണത്തിനിടയാക്കിയ ഖനിയപകടത്തിന്റെ ആവര്‍ത്തനമാകുമോ ഇതെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിലൂടെ ഈ ദുരന്തത്തെ രാജ്യം അതിജീവിക്കുകയായിരുന്നു. നബാകുമാര്‍ മിശ്ര എന്ന സാങ്കേതിക വിദഗ്‌ദ്ധന്റെ നേതൃത്വത്തില്‍ ഖനിയൂടെ ഭൂപടം ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഭുപടത്തില്‍ നോക്കി ആറു കുഴികളുണ്ടാക്കി ഓരോ ദ്വാരത്തിലൂടെയും ഇവരെ പുറത്തെത്തിക്കുയായിരുന്നു.
''മൂന്ന് ദിവസം ഞാന്‍ ഒന്നും കഴിച്ചിട്ടില്ലായിരുന്നു. അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയായിരുന്നു. 36 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെട്ട് പുറത്തെത്തിയപ്പോള്‍ മുന്നില്‍ മകനും ഭാര്യയും പിന്നെ മറ്റുള്ളവരുടെ ബന്ധുക്കളും നാട്ടുകാരുമായി ആയിരക്കണക്കിനാളുകള്‍. കുറേ നേരത്തേക്ക് എനിക്കൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.''
അപകടത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട ഖനിക്കടുത്തുള്ള തന്റെ സ്റ്റേഷനറിക്കടയില്‍ നിന്ന് കഥ പറഞ്ഞ് നിര്‍ത്തുമ്പോള്‍ പാണ്ഡേ ഒന്ന് കിതച്ചു. പഴയ സംഭവം മുന്നില്‍ നടക്കുന്നതു പോലെ മുഖത്ത് ഭീതി നിറഞ്ഞു.
Follow us on:
ഒടുവില്‍ സാന്‍ജോസ് സ്വര്‍ണ ഖനിയില്‍ മണ്ണിടിഞ്ഞ് ഖനിക്കുള്ളില്‍ കുടുങ്ങിയ 33 തൊഴിലാളികളും ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. 2050 അടി താഴ്‌ചയില്‍ 68 ദിവസം കഴിഞ്ഞ ഇവരുടെ പേരിലാണ് ഇനി ഏറ്റവും കൂടുതല്‍ കാലം ഭുമിക്കടിയില്‍ കഴിഞ്ഞതിന്റെ റെക്കോര്‍ഡ്. 625 മീറ്റര്‍ ആഴത്തില്‍ 65 സെന്റിമീറ്റര്‍ വ്യാസത്തില്‍ തയ്യാറാക്കിയ കൂഴലിലൂടെ ലോകത്തിലെ നിരവധി സാങ്കേതിക വിദഗ്‌ധരുടെ സഹായത്തോട തയ്യാറാക്കിയ `ഫീനിക്‌സ്' എന്ന രക്ഷാപേടകമാണ് അവരെ കൈപിടിച്ച് മൂകളിലേക്കുയര്‍ത്തിയത്. 68 ദിവസം നീണ്ടു നിന്ന അനിശ്ചിതത്വം നിറഞ്ഞ ജീവിതത്തിലൂടെ.
ആഗസ്‌ത് 5-നാണ് ചിലിയിലെ സാന്‍ജോസില്‍ ഖനിയില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടാകുന്നത്. അപകടത്തില്‍ ഉള്‍പ്പെട്ട 32 ചിലിയന്‍ വംശജരും ഒരു ബൊളീവിയന്‍ വംശജനും മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം. 17 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ ജീവിച്ചിരിക്കുന്നതായി തിരിച്ചറിഞ്ഞത്.
ഭക്ഷണം
അപകടത്തെത്തുടര്‍ന്ന് ഉപരിതലവുമായ ബന്ധം നഷ്‌ടപ്പെട്ട ഇവര്‍ സുരക്ഷാ അറയില്‍ കഴിയുന്നു. ഇതിനിടയില്‍ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവര്‍ തന്നെ വീതിച്ച് കഴിക്കുകയായിരുന്നു. 48 മണിക്കൂറിലൊരിക്കല്‍ രണ്ടു സ്‌പൂണ്‍ വീതം മത്സ്യ എണ്ണ, കുറച്ച് മധുരബിസ്‌ക്കറ്റ്, അരഗ്ലാസ് പാല്‍ എന്നിവയായിരുന്നു ഒരാളുടെ ഭക്ഷണം. 17 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവര്‍ക്ക് ഉപരിതലവുമായി ബന്ധം കിട്ടിയത്.ഇതിനു ശേഷം ഇവര്‍ക്ക് കുഴലിലൂടെ ഭക്ഷണമെത്തിച്ച് നല്‍കുകയായിരുന്നു. ഇത് തന്നെ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിര്‍ദേശാനുസരണമായിരുന്നു.
ഇറച്ചിയും അരിയും ഉള്‍പ്പെടെയുള്ള ഭക്ഷണമാണെത്തിച്ച് നല്‍കിയത്. എന്നാല്‍ 66 സെമീ. മാത്രം വ്യാസമുള്ള കുഴലിലൂടെ കടന്നു വരാന്‍ ശരീരം പാകപ്പെടുത്തുന്നതിനായി ഒരാള്‍ 2200 കലോറിയില്‍ കൂടുതല്‍ വരുന്ന ഭക്ഷണങ്ങള്‍ കഴിക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതിനിടയില്‍ തൊഴിലാളികള്‍ സുരക്ഷാ അറക്കടുത്തായി കെമിക്കല്‍ കക്കൂസ് തയ്യാറാക്കി.
അവര്‍ എങ്ങനെ ആശയവിനിമയം നടത്തി...?
ആഗസ്‌ത് 22-നാണ് തൊഴിലാളികള്‍ക്ക് ഉപരിതലവുമായി ബന്ധം സ്ഥാപിക്കാനായത്. അപകടം നടന്ന സ്ഥലത്ത് സുരക്ഷാപ്രവര്‍ത്തകര്‍ ഡ്രില്ലിംഗ് നടത്തിക്കൊണ്ടിരിക്കുന്ന പൈപ്പില്‍ സന്ദേശം കുരുക്കിയിട്ടു കൊണ്ടായിരുന്നു അവര്‍ ആദ്യ സന്ദേശം മുകളിലേക്ക് കൈമാറിയത്. ''ഞങ്ങള്‍ 33 പേര്‍ ഇവിടെ സുരക്ഷിതരായിരിക്കുന്നു''-സന്ദേശം.പിന്നീട് പ്രത്യേകം തയ്യാറാക്കിയ കുഴിയിലൂടെയാണ് സന്ദേശങ്ങള്‍ കൈമാറിയത്. `മാടപ്രാവ്' എന്നു പേരിട്ട ഈ വഴിയിലൂടെ ബന്ധുക്കള്‍ക്ക് സന്ദേശം കൈമാറാമെന്നായി.
പിന്നീട് പ്രത്യേകം ത്‌യ്യാറാക്കിയ ഫൈബര്‍ ഒപ്‌റ്റിക് കേബിളിലൂടെ ഫോണ്‍ സന്ദേശങ്ങളും വീഡിയോ കോണ്‍ഫറന്‍സിംഗും നടത്താന്‍ സുരക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. പിന്നീട് ഡോക്‌ടര്‍മാര്‍ ഇവര്‍ക്ക് ബയോമെട്രിക് ബെല്‍റ്റുകള്‍ എത്തിച്ചു കൊടുത്തു. ഉപരിതലത്തിലുള്ള ഡോക്‌ടര്‍മാര്‍ക്ക് തൊഴിലാളികളുടെ ശാരീരിക അവസ്‌ഥകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും വിവരങ്ങള്‍ കൈമാറാനും സഹായിക്കുന്ന വയര്‍ലെസ് സാങ്കേതികവിദ്യ ഇതിലുണ്ടായിരുന്നു.
ദിനചര്യകള്‍
ഇവരെ കണ്ടെത്തിയയുടനെ രാവിലെയും ഉച്ചയ്‌ക്കും രാത്രിയും വൈകുന്നേരത്തെ ചായ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണക്രമീകരണമുണ്ടാക്കുകയായിരുന്നു ആദ്യം ചെയ്‌തത്.രാത്രിയും പകലും നിയന്ത്രിച്ച് കുറഞ്ഞും കൂടിയും വരുന്ന തരത്തില്‍ 500 വാട്ട് ലൈന്‍ വഴി സുരക്ഷാ അറയില്‍ ഒരുക്കി. ഉപരിതലത്തിലേക്ക് വളരെ പെട്ടെന്ന് തിരിച്ചുവരുന്നതിന് വേണ്ടിയായിരുന്നു. വെളിച്ച സംവിധാനം ക്രമീകരിച്ചത്. സുരക്ഷാ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ കുഴലിലൂടെ പുറത്തേക്ക് കടക്കുന്നതിന് ശരീരം പ്രാപ്‌തമാക്കുന്നതിനായി മണിക്കൂറുകള്‍ ഇടവിട്ട് വ്യായാമം ദിവസേന ചെയ്യുമായിരുന്നു.
അവസാന ആഴ്‌ചകളില്‍ രക്ഷാദൗത്യത്തില്‍ ഇവരും പങ്കാളികളായി. കുഴിയെടുക്കുന്ന സമയത്ത് സുരക്ഷാ അറയില്‍ വീഴുന്ന അവശിഷ്‌ടങ്ങള്‍ വൃത്തിയാക്കി ഇവര്‍ ദൗത്യത്തെ സഹായിച്ചു.
വിനോദോപാധികള്‍
ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരും ഫുട്‌ബോള്‍ ടീം അംഗങ്ങളും തൊഴിലാളികള്‍ക്കിടയിലുണ്ടായിരുന്നു. ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നതിനായി ഒരു ചെറിയ പ്രോജക്‌ടര്‍ സംവിധാനം സുരക്ഷാ അറയില്‍ ഒരുക്കി. ഇതിലൂടെ ഇവര്‍ ചിലിയും ഉക്രൈനും തമ്മില്‍ നടന്ന സൗഹൃദമത്സരം കണ്ടു. കൂടാതെ പെലെയുടെയും മാറഡോണയുടെയും സൗഹൃദമത്സരദൃശ്യങ്ങള്‍ ഇവര്‍ക്കായി ഭൂമിക്കടിയിലെ കോര്‍ട്ടിലെത്തി. കാസിനോ എന്ന പേരില്‍ ഒരു പ്രത്യേക ഭാഗം സുരക്ഷാ അറിയിലുണ്ടായിരുന്നു. സമയം കളയാനായി ഇവിടെ ഇവര്‍ ചീട്ട്, ഡൊമൈന്‍സ്, ചൂത് മത്സരങ്ങളിലേര്‍പ്പെട്ടു.അവസാന ആഴ്‌ചകളില്‍ ഇവര്‍ക്ക് ദേശീയ അന്തര്‍ദേശീയ പത്രങ്ങള്‍ സുരക്ഷാ അറയിലെത്തിച്ചു കൊടുത്തിരുന്നു. കൂടാതെ ബൈബിള്‍ കോപ്പികളും പോപ്പ് ബെനഡിക്‌ട് രണ്ടാമന്റെ ജപമാലയും സംഗീതം ആസ്വദിക്കാനുള്ള സംവിധാനവുമെത്തിച്ചിട്ടുണ്ടായിരുന്നു.സിഗരറ്റ് വലിക്കുന്നവര്‍ക്ക് സിഗരറ്റും ഖനിയില്‍ എത്തിച്ച് നല്‍കിയിട്ടുണ്ടായിരുന്നു.
തൊഴിലാളികളിലൊരാള്‍ കൈവശമെത്തിച്ചു കിട്ടിയ ക്യാമറിയില്‍ തങ്ങളുടെ അഗ്നിപരീക്ഷയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.
അനിശ്ചിതത്വത്തിന്റെയും ആശങ്കയുടെയും 68 ദിവസങ്ങള്‍ ഒടുവില്‍ അവര്‍ ജീവിതത്തിലേക്ക് തിരിച്ചു കയറി.
ഭാരതം
കല്‍ക്കരി ഖനിയിലൂണ്ടായ അപകടത്തില്‍ 64 പേര്‍ നൂറുകണക്കിന് അടി താഴെ ഖനിക്കടിയില്‍പ്പെട്ടു. ആദ്യത്തെ അമ്പരപ്പിനു ശേഷം പരിമിതികള്‍ക്കിടയില്‍ കിടന്ന് കറങ്ങുന്ന ഒരു മൂന്നാംലോക ദരിദ്ര രാഷ്‌ട്രം അത്ര മികച്ചതല്ലാത്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ത്വരിതഗതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി.തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ആറ് കുഴികള്‍ ഖനിയിലേക്ക് കുഴിച്ചു. തൊഴിലാളികളുടെ ജീവന്‍ നിലനിര്‍ത്താനായി ഖനിക്കകത്തേക്ക് ഭക്ഷണവും ഒപ്പം ആശയവിനിമയത്തിനായി വാക്കി ടോക്കികളും നല്‍കി. അപര്യാപ്‌തമായ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ നാല് ദിവസങ്ങള്‍ക്കു ശേഷം 380 അടി താഴ്‌ചയില്‍ നിന്നും അവര്‍ 64 തൊഴിലാളികളെയും ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.
ഈ കഥ നടക്കുന്നത് ചിലിയിലോ ചൈനയിലോ അല്ല. 21 വര്‍ഷം പുറകോട്ട് സഞ്ചരിക്കണം. ഇന്ത്യ എന്ന രാജ്യത്തെ പശ്ചിമ ബംഗാള്‍ സംസ്ഥാനത്തിലെ റാണിഗഞ്ചിലെ കല്‍ക്കരി ഖനിയിലാണ് അപകടം നടന്നത്.
അന്ന് വാര്‍ത്തകള്‍ തത്സമയം വീട്ടിലെ സ്വീകരണമുറികളിലെത്തിക്കാന്‍ മാധ്യമപ്പടയില്ല. രക്ഷാപേടകം നിര്‍മിക്കുന്നതിന് സാങ്കേതിക സഹായത്തിനായി നാസയുടെ സാങ്കേതിക വിദഗ്‌ദ്ധര്‍ എത്തിയില്ല. എന്നിട്ടും ശതകോടികളുടെ പിന്‍ബലത്തില്‍ ആ രാജ്യം വിജയം കാണുക തന്നെ ചെയ്‌തു.
റാണിഗഞ്ചിലെ കല്‍ക്കരി ഖനിയില്‍ 1989 നവംബര്‍ 13-നാണ് ഈസ്റ്റേണ്‍ കല്‍ക്കരി ഖനി കമ്പനിയുടെ മഹാവീര്‍ കല്‍ക്കരി ഖനിയില്‍ അപകടം നടന്നത്. തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുന്ന സമയത്ത് ഖനിയിലേക്ക് വെള്ളം ഇരച്ചു കയറുകയായിരുന്നു. അപകടത്തില്‍ 6 തൊഴിലാളികള്‍ തത്സയം തന്നെ മുങ്ങി മരിച്ചു. 64 തൊഴിലാളികള്‍ പെട്ടെന്ന് വെള്ളമെത്താത്ത ഖനിയുടെ പൊള്ളയായ ഭാഗത്തും വിടവിലും കയറി രക്ഷപ്പെടുകയായിരുന്നു. ഖനിയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന വെള്ളത്തിലൂടെ ഇരുട്ടിലൂടെ നീന്തി ഒരു തൊഴിലാളി സാഹസികമായി 36 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെട്ട് പുറത്തെത്തി.
തൊഴിലാളികളെ പുറത്തെത്തിക്കാന്‍ ചിലിയിലെ പോലെ ഫീനിക്‌സ് പോലെ ആശയവിനിമയ സംവിധാനങ്ങളും ഓക്‌സിജന്‍ സിലിണ്ടറും മാസ്‌കുമടക്കമുള്ള സംവിധാനങ്ങളുള്ള രക്ഷാപേടകം അത്രയും പെട്ടെന്ന് നിര്‍മിക്കുക എന്നത് അന്ന് ഇന്ത്യ പോലൊരു രാജ്യത്തിന് സ്വപ്‌നം മാത്രമായിരുന്നു. പ്രാചീന രീതിയില്‍ ലോഹ ഷീറ്റുകളുപയോഗിച്ചാണ് രക്ഷാപേടകം തയ്യാറാക്കിയത്. ഇതിലാണ് ഓരോരുത്തരെയായി പുറത്തെത്തിച്ചത്.
ഡിയോകാളി പാണ്ഡേ വീട്ടിലിരിക്കുമ്പോള്‍ മകന്‍ ബാംബിയോ പത്രത്തില്‍ ചിലി ഖനി ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലൂടെ 33 പേരെ പുറത്തെത്തിച്ച വാര്‍ത്ത വായിച്ച് വിവരിക്കുകയാണ്. ഓര്‍മകള്‍ മനസ്സിലേക്ക് മലവെള്ളപ്പാച്ചില്‍ പോലെ ഇരച്ചു കയറി. 21 വര്‍ഷം പുറകിലേക്ക് സഞ്ചരിച്ചു. നേരത്തെ പറഞ്ഞ കഥയില്‍ അതിസാഹസികമായി ദുരന്തത്തെ അതിജീവിച്ച ആ തൊഴിലാളിയാണ് ഡിയോകാളി പാണ്ഡേ.
പാണ്ഡേ ഖനിക്കകത്തേക്കിറങ്ങുന്നത് രാത്രി പത്ത് മണിയോടെയാണ്. സമയം ഏതാണ്ട് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം തിരിച്ചറിഞ്ഞത്. ഖനിക്കകത്ത് സ്‌ഫോടനം നടത്തി കല്‍ക്കരി ചുമര്‍ പാണ്ഡേയും കൂട്ടരും തുരക്കുകയായിരുന്നു. അപകടം ആദ്യം തിരിച്ചറിഞ്ഞത് പാണ്ഡേ തന്നെയായിരുന്നു. ദ്വാരമുണ്ടാക്കുന്നതിനിടയില്‍ തലയ്‌ക്കു മുകളില്‍ നിന്നും തണുത്ത കാറ്റ് വീശുന്നതു പോലെ പാണ്ഡേക്ക് തോന്നി. നോക്കുമ്പോള്‍ തലക്കു മുകളില്‍ നേരത്തെ നടത്തിയ സ്‌ഫോടനെത്തുടര്‍ന്നുണ്ടായ വലിയ ദ്വാരം. ഇത് ഖനിയുടെ ചുമരും തുരന്ന് ഭൂമിയിലെ ജലനിരപ്പിലേക്ക് എത്തിയിട്ടുണ്ടെന്നും അല്‍പ സമയങ്ങള്‍ക്കകം ഖനിക്കകത്തേക്ക് വെള്ളം ഇരച്ചു കയറുമെന്നും തിരിച്ചറിഞ്ഞ പാണ്ഡേയുടെ നിര്‍ദേശ പ്രകാരം എല്ലാവരും രക്ഷക്കായി ഓടി. 1800 അടി അപ്പുറത്തുള്ള ലിഫ്‌റ്റ് ആയിരുന്നു എല്ലാവരുടെയും ലക്ഷ്യം. ഇതിനിടയില്‍ ഖനിക്കകത്തേക്കുള്ള വൈദ്യുതി ബന്ധം പാണ്ഡേ വിച്ഛേദിച്ചു. വെള്ളം ഖന#ിക്കകത്തേക്ക് കയറുമ്പോള്‍ മുകളിലുള്ള വൈദ്യുത കമ്പിയില്‍ പാണ്ഡേ തൂങ്ങിക്കിടക്കുകയായിരുന്നു. ഇതിനിടയില്‍ സഹപ്രവര്‍ത്തകരായിരുന്ന ആറു പേര്‍ മുന്നിലൂടെ ഒലിച്ചു പോകുന്നത് പാണ്ഡേ കണ്ടു. 36 മണിക്കൂറുകള്‍ക്കു ശേഷം നെഞ്ചോളം വെള്ളത്തിലൂടെ കമ്പിയില്‍ തൂങ്ങി പകുതിയോളം മുങ്ങിക്കിടക്കുന്ന ലിഫ്‌റ്റിനടുത്തെത്തിയ പാണ്ഡേ എമര്‍ജന്‍സി സിഗ്നല്‍ നല്‍കിയതിനെത്തുടര്‍ന്ന് ലിഫ്‌റ്റ് മുകളിലേക്ക് വലിച്ചുയര്‍ത്തുകയായിരുന്നു.
ഖനിക്കകത്ത് കുടുങ്ങിയ 64 പേര്‍ ആറ്,സ്ഥലങ്ങളിലാണുണ്ടായിരുന്നത്. ചിലിയിലെ തൊഴിലാളികളെപ്പോലെ വലിയ പാറക്കെട്ടുകള്‍ക്കടിയിലെ സുരക്ഷാ അറ ഇവര്‍ക്കുണ്ടായിരുന്നില്ല. ചരല്‍പ്പൊടിയും മണ്ണും നിറഞ്ഞ അവസ്ഥയിലായിരുന്നു ഖനി. വെള്ളം കയറി എതു നിമിഷവും ഖനി ഒന്നാകെ നിലംപൊത്തിയേക്കാവുന്ന അവസ്ഥയായിരുന്നു.
249 പേരായിരുന്നു ഖനിയിലുണ്ടായിരുന്നത് അപകടം നടന്നയുടനെ ഖനിയിലേക്കിറങ്ങുന്ന ലിഫ്‌റ്റിനടുത്ത് ജോലി ചെയ്യുകയായിരുന്ന 149 പേര്‍ അതുവഴി രക്ഷപ്പെട്ടു.
അന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു ആയിരുന്നു. അപകടം നടന്നയുടനെ 1975-ല്‍ ധന്‍ബാദില്‍ 375 പേരുടെ മരണത്തിനിടയാക്കിയ ഖനിയപകടത്തിന്റെ ആവര്‍ത്തനമാകുമോ ഇതെന്ന് എല്ലാവരും ഭയപ്പെട്ടിരുന്നു. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിലൂടെ ഈ ദുരന്തത്തെ രാജ്യം അതിജീവിക്കുകയായിരുന്നു. നബാകുമാര്‍ മിശ്ര എന്ന സാങ്കേതിക വിദഗ്‌ദ്ധന്റെ നേതൃത്വത്തില്‍ ഖനിയൂടെ ഭൂപടം ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഭുപടത്തില്‍ നോക്കി ആറു കുഴികളുണ്ടാക്കി ഓരോ ദ്വാരത്തിലൂടെയും ഇവരെ പുറത്തെത്തിക്കുയായിരുന്നു.
''മൂന്ന് ദിവസം ഞാന്‍ ഒന്നും കഴിച്ചിട്ടില്ലായിരുന്നു. അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയായിരുന്നു. 36 മണിക്കൂറുകള്‍ക്കു ശേഷം രക്ഷപ്പെട്ട് പുറത്തെത്തിയപ്പോള്‍ മുന്നില്‍ മകനും ഭാര്യയും പിന്നെ മറ്റുള്ളവരുടെ ബന്ധുക്കളും നാട്ടുകാരുമായി ആയിരക്കണക്കിനാളുകള്‍. കുറേ നേരത്തേക്ക് എനിക്കൊന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.''
അപകടത്തിനു ശേഷം ഉപേക്ഷിക്കപ്പെട്ട ഖനിക്കടുത്തുള്ള തന്റെ സ്റ്റേഷനറിക്കടയില്‍ നിന്ന് കഥ പറഞ്ഞ് നിര്‍ത്തുമ്പോള്‍ പാണ്ഡേ ഒന്ന് കിതച്ചു. പഴയ സംഭവം മുന്നില്‍ നടക്കുന്നതു പോലെ മുഖത്ത് ഭീതി നിറഞ്ഞു.
No comments:
Post a Comment