മനുഷ്യർ കൃഷിയും കന്നുകാലിവളർത്തും, വീടുപണിയും, സഹകരണ സംഘവും, കൂട്ടമായുള്ള ചെറുത്തുനിൽപ്പും ഒക്കെ തുടങ്ങിയത് കഴിഞ്ഞ പതിനായിരം കൊല്ലത്തിനിടയിലാണ്. അഞ്ച് കോടി വർഷം മുമ്പേ ഈ കാര്യങ്ങളൊക്കെ സൂപ്പറായി ആരംഭിച്ച കൂട്ടരാണ് ഉറുമ്പുകൾ. ഒറ്റയ്ക്ക് ഒരു ഉറുമ്പ് വലിയ സംഭവമൊന്നുമല്ല. പക്ഷെ ഉറുമ്പ്കോളനി മൊത്തമായി ഒറ്റ ജീവിയായിവേണം കണക്കാക്കാൻ. ചിറകുള്ള , പ്രജനന ശേഷിയുള്ള രാജ്ഞിമാർ ആണുറുമ്പുകൾക്ക് ഒപ്പം ഈയാമ്പറ്റകളുടെതുപോലുള്ള ആകാശപ്പറക്കലിനിടയിൽ ഇണചേരും. രാജ്ഞി മുട്ടയിട്ട് ലാർവയും പിന്നെ പ്യൂപ്പാവസ്ഥയും കഴിഞ്ഞ് കുഞ്ഞ് ഉറുമ്പുകൾ പിച്ചവെക്കും വരെ പട്ടിണികിടന്ന് പരിപാലിക്കും. ഉടൻ തന്നെ കുഞ്ഞുങ്ങൾ ജോലി തുടങ്ങും. കൂടുപണിയലാണ് ആദ്യ പണി. അമ്മരാജ്ഞി കൂട്ടിൽ മുട്ടയിടൽ യജ്ഞം ആരംഭിക്കലായി. അംഗസംഖ്യ കൂടുന്നതിനനുസരിച്ച് കോളനി വികസിച്ച് ഒരു വൻ പ്രസ്ഥാനമായി മാറും. ചില കോളനികളിൽ അഞ്ചു ലക്ഷത്തോളം അംഗങ്ങൾ ഉണ്ടാവും.
ലോകത്താകമാനം ഇരുപത്തിരണ്ടായിരം ഇനം ഉറുമ്പുകളുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവരിൽ മനോഹരമായ ഇലക്കൂടുകൊട്ടാരങ്ങൾ പണിത് മരമുകളിൽ വാഴുന്നവരാണ് പുളിയുറുമ്പുകൾ. Oecophylla ജീനസിൽ പെട്ട ഇവരുടെ രണ്ട് സ്പീഷിസുകളാണ് ഉള്ളത്. Oecophylla longinoda എന്ന ആഫ്രിക്കൻ പുളിയുറുമ്പുകളും , Oecophylla smaragdina എന്ന നമ്മുടെ നാട്ടിൽ കാണുന്ന ഏഷ്യക്കാരായ പുളിയുറുമ്പുകളും ആണവർ.. ഓറഞ്ച് നിറമുള്ള ശരീരവുമായി ജോറിൽ ഓടിനടക്കുന്ന പുളിയുറുമ്പ് വേലക്കാരെയാണ് നാം അധികവും കാണുക.
കോളനിയുടെ ഗർഭഗൃഹത്തിൽ മുട്ടയിട്ടുകൂട്ടാനായി ഒരു രാജ്ഞി, അവരുമായി ഇണചേരാൻ മാത്രമായുള്ള കുറച്ച് മടിയന്മാരായ ആണുങ്ങൾ, വ്യത്യസ്ഥ ധർമ്മങ്ങൾ നിർവഹിക്കുന്ന ശരീരഅവയവങ്ങൾ പോലെ വിവിധ ഉറുമ്പുസംഘങ്ങൾ. രാജ്ഞിയും കാമുകരും കഴിഞ്ഞാൽ ബാക്കിയംഗങ്ങളെല്ലാം, – പ്രത്യുത്പാദന ശേഷിയില്ലാത്ത, ഇണചേരൽ ഭാഗ്യമില്ലാത്ത പെൺ എന്ന് വിളിക്കാവുന്ന വേലക്കാരാണ്. മേജർ വേലക്കാരും മൈനർ വേലക്കാരും ഉണ്ട്. കൂടുപണിയാനും ഭക്ഷണം തേടാനും കാവൽനിൽക്കാനും ശത്രുക്കളോട് പൊരുതാനും ഒക്കെയുള്ള വിവിധ ജോലികൾ പരിഭവവും പരാതിയും ഇല്ലാതെ ചെയ്യുന്ന മേജർമാർ പടയാളികളും ആണ്. മുട്ടകളും , വിരിഞ്ഞിറങ്ങുന്ന ലാർവകളേയും അപ്പപ്പോൾ കൂട്ടിലെ മെച്ചപ്പെട്ട നേർസറികളിലേക്ക് മാറ്റി വേണ്ട ശുശ്രൂഷകൾ ചെയ്യുന്നത് മൈനർമാരാണ്. പ്യൂപ്പാവസ്ഥയിൽ കഴിയുന്നവരെ സംരക്ഷിക്കണം , രൂപാന്തരണം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഇത്തിരികുഞ്ഞന്മാരായ ഉറുമ്പിൻ കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റണം , ജോലിപ്രായമെത്തിയാൽ വിവിധ പണികൾ വിഭജിച്ച് നൽകണം – ഇതൊക്കെ മൈനർ മാരുടെ പണിയാണ്. നിൽക്കാനും ഇരിക്കാനും സമയമില്ലാത്ത ജോലി. . ഇവരെല്ലാം ഒത്തൊരുമയോടെ പരിശ്രമിച്ചാണ് ഉറുമ്പ്കോളനിയെന്ന ഒറ്റ ശരീരം ജീവിക്കുന്നത്.
വീറും വാശിയും കാണിക്കുന്നവരാണ് പുളിയുറുമ്പുകൾ. നീറ്, മിശറ്, മുതിര് എന്നിങ്ങനെ പ്രാദേശികമായി പലപേരുകളൂണ്ട്. അതിക്രമിച്ച് കടക്കുന്നവരെ ആക്രമിച്ച് തിരിച്ചോടിക്കാൻ ഇവർ സമർഥന്മാരാണ് , അപകടം മണത്താൽ മുൻപിൻ നോക്കാതെയുള്ള ചാവേർ ആക്രമണത്തിന് ഇവർ തയ്യാറാകും. പൂച്ചകൾ വാലുയർത്തിപിടിച്ച് നിൽക്കുന്നതുപോലെ പൃഷ്ടഭാഗം ഉയർത്തി വിറപ്പിച്ച് ചാടിക്കടിക്കാനാഞ്ഞ് നിൽക്കും. മരണ ഭയമില്ലാതെ കൂട്ടത്തോടെ ശത്രുവിന്റെ തൊലി കടിച്ച് മുറിക്കും. സ്വന്തമായി വിഷമുള്ളുകളൊന്നും ഇല്ലാത്തതിനാൽ വായകൊണ്ട് തന്നെയാണ് ആക്രമണം. ശരീരത്തിന്റെ പിറകുഭാഗത്ത് സൂക്ഷിച്ച ഫോർമിക് ആസിഡ്, കടിച്ച് മുറിച്ച സ്ഥലത്ത് തൂവിക്കൊടുത്തുള്ള നീറ്റിക്കലാണ് പ്രധാന ആക്രമണ തന്ത്രം.. ശരിക്കും പുണ്ണിൽ കുത്തുന്ന പരിപാടി. . നീറുകൾ അബദ്ധത്തിൽ നമ്മുടെ വായിൽ പെട്ടാൽ അംമ്ല പുളിരുചിയുള്ളതുകൊണ്ടാവാം പുളിയുറുമ്പ് എന്ന പേര് ഇവർക്ക് വീണത്. ഇരിതേടിയുള്ള യാത്രകളിൽ മണ്ണിലിറങ്ങും . വലിയ ഷഡ്പദങ്ങളെ വരെ കൂട്ടമായി ആക്രമിച്ച് കീഴടക്കും.
പന്ത്രണ്ട് മില്ലീമീറ്ററിനടുത്ത് നീളമുള്ളവരാണ് ‘മേജർ ജോലിക്കാർ . ഉറപ്പുള്ള നീളൻ കാലുകളൂം കരുത്തുള്ള വദനഭാഗങ്ങളും ഉള്ളവരാണിവർ. കൂട്ടിനകത്തെ വേലക്കാർക്ക് ഇവരുടെ നേർ പകുതി വലിപ്പമേ കാണുകയുള്ളു. രാജ്ഞിയാണ് ഏറ്റവും വലിപ്പമുള്ളയാൾ 25 മില്ലീമീറ്റർ വരെ വലിപ്പമുണ്ടാകും. സ്വന്തം കൂട്ടരോട് അളവറ്റ സ്നേഹം പ്രകടിപ്പിക്കുന്നവരാണ് എല്ലാവരും. ഒരാളുടെ കൺ വെട്ടത്ത് തൊട്ടടുത്ത് തന്നെ മറ്റൊരാൾ ഉണ്ടാകുന്ന വിധത്തിൽ മാത്രമേ സഞ്ചരിക്കുകയുള്ളു. കഴിവതും ഒറ്റയ്ക്ക് പോയി അപകടത്തിൽ ചാടാറില്ല. ഭക്ഷണം കണ്ടെത്തിയാൽ ആദ്യമെത്തിയവർ ഒരോരുത്തരായി അത് ചവച്ച് സൂക്ഷിക്കുകയാണ് ചെയ്യുക. ആവശ്യത്തിനുള്ളത് മാത്രം ദഹിപ്പിച്ച് ബാക്കി തൊട്ടടുത്ത് പിറകിൽ ഉള്ള ആളുടെ വായിലേക്ക് പകർന്ന് നൽകും. ഇങ്ങനെ പലരിലൂടെ കൈമാറി കൈമാറിയാണ് കൂട്ടിലെ അന്തേവാസികളായ സർവ്വർക്കും ഭക്ഷണം എത്തുന്നത്. വദനഭാഗങ്ങളും ആന്റിനകളും പരസ്പരം മുട്ടിച്ചാണ് വിവരങ്ങൾ കൈമാറുക. പരസ്പരമുള്ള ആശയകൈമാറ്റത്തിന് ഫിറമോൺ എന്ന രാസ സമ്യുക്തങ്ങളെ കാര്യമായി ആശ്രയിക്കുന്നുണ്ട്. ഇതുകൂടാതെ ജാഗ്രതാ നിർദേശങ്ങളായി ചില പ്രത്യേക ശരീര ചലനങ്ങളും വിറപ്പിക്കലും കുലുക്കലും ഉപയോഗിക്കാറുണ്ട്.
പച്ചിലകൾ കൂട്ടിത്തുന്നി വെള്ളം കടക്കാത്ത, കാറ്റ് തകർക്കാത്ത, ഉള്ളിൽ ചൂടുകൂട്ടാത്ത മനോഹരമായ കൂടുകൾ നിർമ്മിക്കുന്ന അത്യുഗ്രൻ ആർക്കിടെക്റ്റുകളും കൂടിയാണിവർ. ഒരു മരത്തിൽ തന്നെ നിരവധി കൂടുകൾ പരസ്പരം ബന്ധിച്ചും ഇവർ നിർമ്മിക്കും. കൂടു തുന്നൽ വലിയ അധ്വാനവും ഭാവനയും തന്ത്രങ്ങളും ആവശ്യമുള്ള പണിയാണ്. വേലക്കാരുടെ റോന്തുചുറ്റലിൽ കൂട് കെട്ടാൻ സൗകര്യമുള്ള സ്ഥലം കണ്ടെത്തി തീരുമാനിക്കുന്നു. അടുത്തടുത്തുള്ള ഇലകളെ പരസ്പരം മുട്ടിച്ച്പിടിച്ച് തുന്നിച്ചേർക്കലാണ് പ്രധാനപണി. ഇത്തിരികുഞ്ഞന്മാരായ ഈ ഉറുമ്പുകൾ വിടർന്ന് അകന്ന് നിൽകുന്ന ഉറപ്പുള്ള ഇലകളെ വലിച്ചടുപ്പിക്കുന്നത് സംഘബലം കൊണ്ടാണ്. മുട്ടിച്ച്പിടിക്കേണ്ട രണ്ട് ഇലകളുടെയും വിളുമ്പിൽ നിരനിരയായി വേലക്കാർ നിൽക്കും. പരസ്പരം ഏങ്ങിപിടിക്കാനൊരുങ്ങിയാണ് നിൽപ്പ്. ഇലകൾ തമ്മിൽ അകലം കൂടുതലുണ്ടായാൽ ഉറിയടി സംഘങ്ങളെപ്പോളെ മുകളിൽ മുകളിൽ ഏറെപ്പേർ കയറിനിൽക്കും. അരക്കെട്ടിൽ ചേർത്ത് പിടിച്ച് ഉറുമ്പ്പാലം പണിത് ഇലകളെ മെല്ലെമെല്ലെ അടുപ്പിച്ച് കടിച്ച് പിടിച്ച് നിൽക്കും. സ്റ്റേപ്പിൾ അടിച്ചപോലുണ്ടാകും ആ നിൽപ്പ്. ചേർത്ത് ഒട്ടിക്കുന്ന തുന്നൽപ്പണി ആണ് രസകരം. കൂട്ടിനുള്ളിൽ മുട്ടവിരിഞ്ഞിറങ്ങി പ്യൂപ്പാവസ്ഥയിലേക്ക് മാറാനായ ലാർവകളെ വേലക്കാർ കടിച്ച് പിടിച്ച് കൊണ്ട് വരും. എന്നിട്ട് ഗ്ലൂസ്റ്റിക്ക് തേക്കും പോലെ ഇലകളുടെ വിളുമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ഉരക്കും. ഉത്തേജിതരായ ലാർവകളുടെ ഉള്ളിൽനിന്നും കൊക്കൂൺ നിർമ്മിക്കാനാവശ്യമായ പശിമയുള്ള ദ്രാവകം ഊറി വരാൻ തുടങ്ങും. അത് സിൽക്ക് നൂലുകളാകും. ഇലകൾ പരസ്പരം ഒട്ടിഉറച്ചു എന്നുറപ്പാകും വരെ മറ്റ് ഉറുമ്പുകൾ ഇലകൾ കടിച്ച് കൂട്ടിപിടിച്ച് നിൽക്കുന്നുണ്ടാകും..മണിക്കൂറുകൾ കൊണ്ട് ഫുട്ബോൾ വലിപ്പമുള്ള കൂടൊരുക്കാനാകും ഇവർക്ക്.
രാജ്ഞിമാർ വർഷങ്ങ്ളോളം ജീവിക്കും എന്നാൽ വേലക്കാർക്ക് മാസങ്ങളുടെ ആയുസേ ഉള്ളു. മനുഷ്യരിൽ നിന്ന് വ്യത്യസ്ഥമായി യുദ്ധമുഖങ്ങളിൽ മുന്നിൽ നിന്ന് ചാവേറാകാൻ പോകുക ചെറുപ്പക്കാരല്ല , പ്രായം ചെന്ന പടയാളികളാണ്.
കുഞ്ഞ് കീടങ്ങളും പ്രാണികളും ഒക്കെയാണ് പ്രധാന ഭക്ഷണമെങ്കിലും മധുരദ്രവങ്ങളും ഇവർക്ക് വലിയ ഇഷ്ടമാണ്. പയറ് ചെടികളിലും മറ്റും കാണുന്ന അരക്ക് പ്രാണികൾ എന്നൊക്കെ വിളിപ്പേരുള്ള അഫിഡുകളെ ഇവ സംരക്ഷിച്ച് വളർത്താറുണ്ട്..ഒരു തരം പശുവളർത്തൽ. ചെടിയുടെ നീരൂറ്റികുടിക്കുന്ന അഫിഡുകളുടെ പിൻഭാഗ്ത്ത് നിന്നും ഊറിവരുന്ന മധുരദ്രവം കുടിക്കാനാണ്` ഈ സഹായം. അഫിഡുകളെ പിടിച്ച് തിന്നാൻ വരുന്ന തുള്ളൽ ചിലന്തികളെ ഒക്കെ ഇവർ ഓടിച്ച് വിടുകയും ചെയ്യും. ചിലയിനം പൂമ്പാറ്റകളുടെ ലർവകളേയും ഇതുപോലെ ചിലമധുരദ്രവങ്ങൾക്കായി ഇവ ഉപദ്രവിക്കാതെ സംരക്ഷിക്കും. .
പുളിയുറുമ്പുകളുടെ ലാർവകളും പ്യൂപ്പകളും വളർത്ത് പക്ഷികൾക്ക് തീറ്റയായും മീൻപിടിക്കാൻ ഇരയായും വ്യാപകമായി തായ്ലാന്റിലും ഇന്ത്യോനേഷ്യയിലും ഉപയോഗിക്കുന്നുണ്ട്. പ്രോട്ടീനും മിനറലുകളും വിറ്റാമിനുകളും സമ്പുഷ്ടമായ ഈ ലാർവകളെ നല്ല വിലയ്ക്കാണ് വിൽപ്പന നടക്കുന്നത്. ചില രാജ്യങ്ങളിൽ പാർമ്പര്യ ചികിത്സകളിൽ മരുന്നിനായി പുളിയുറുമ്പുകളെ ഉപയോഗിക്കുന്നുണ്ട്. ജൈവീക കീടനിയന്ത്രണത്തിനും പുളിയുറുമ്പുകളെ വ്യാപകമായി ക്ഷണിച്ച് കൃഷിയിട
പഴയ 2 ഉറുമ്പ് പോസ്റ്റുകൾ – വീണ്ടും വായിക്കാൻ കൂടെ – ഇടുന്നു.
ഉറുമ്പുകളുടെ പശു വളർത്തൽ
മൃഗങ്ങളെ മെരുക്കി വളർത്താനും, കൃഷിചെയ്യാനും ഒക്കെ ആരംഭിച്ചത് തങ്ങളാണെന്നാണ് മനുഷ്യരുടെ വിചാരം. നമ്മൾ ഈ പരിപാടി തുടങ്ങീട്ട് കുറച്ച് ആയിരം കൊല്ലമേ ആയിട്ടുള്ളു. എന്നാൽ. ചിലയിനം ഉറുമ്പുകൾ അ വർക്ക് വേണ്ട അടിപൊളി “തേൻ-പാൽ” കറന്നെടുക്കാൻ അഫിഡുകൾ എന്ന ചെറു ഷട്പദങ്ങളെ വളർത്താൻ തുടങ്ങീയത് അതിനും എത്രയോ ആയിരം വർഷം മുമ്പാണ്. മനുഷ്യർ ആദ്യമായി പാലിന് വേണ്ടി മെരുക്കി വളർത്തിയത് ആടിനെയാണത്രെ .പിന്നെയാണ് പശുവളർത്തലൊക്കെ ആരംഭിച്ചത്. സ്വന്തം പശുവിനെ പുലിപിടിക്കതെ നോക്കണം, നല്ല തീറ്റകിട്ടുന്നിടത്ത് കൊണ്ടുപോയി ആക്കണം ,മോശം കാലാവസ്ഥകളിൽ വെയിലും മഴയും മഞ്ഞും കൊള്ളിക്കതെ ആലയിലാക്കി കാക്കണം, മേയാൻ വിടുമ്പോൾ ഓടിപ്പോകാതെ നോക്കണം., കെട്ടിയിട്ട് വളർത്തുമ്പോൾ തീറ്റപ്പുല്ല് ശേഖരിച്ച് കൊണ്ടുവന്ന് നൽകണം ഇതൊക്കെയാണല്ലൊ ക്ഷീരകർഷകനായ മനുഷ്യന്റെ പണി. പകരമായി , രുചിയും ഗുണവും ഉള്ള പാലെന്ന ദ്രാവകം അത്പം കിട്ടാനാണീ പങ്കപ്പാടൊക്കെ ചെയ്യുന്നത്. .. ഉറുമ്പുകളും അഫിഡുകൾ എന്ന ചെറു പ്രാണികളെ വളർത്തുന്നത് ഏകദേശം ഇതുപോലെ തന്നെ..അഫിഡുകളിൽ ചിലയിനങ്ങളെ Ant cow എന്നും വിളിക്കാറുണ്ട്.. പയറുചെടികളുടെ തണ്ടിലൊക്കെ പച്ചനിറത്തിലും ചിലപ്പോൾ കറുപ്പ് നിറത്തിലും കുനുകുനെ കൂടിനിൽക്കുന്ന അഫിഡുകളെ കാണാം. തൊട്ടടുത്ത് തന്നെ ഉറുമ്പുകൾ ചുറ്റും കാവൽ നിൽക്കുന്നുണ്ടാകും. അഫിഡുകളെ തിന്ന് ജീവിക്കുന്ന ലേഡി ബേർഡ്, ക്രാബ് സ്പൈഡർ തുടങ്ങിയ കുഞ്ഞ് ഇരപിടിയന്മാരിൽ നിന്നും അഫിഡുകളെ രക്ഷിക്കാനാണ് ആ കാവൽ. ഉറുമ്പിനെ കണ്ടാൽ ആ വഴിക്ക് ശത്രുക്കളൊന്നും വരില്ല .വന്നാൽ ഉറുമ്പുകൾ ആക്രമിച്ചോടിക്കുകയും ചെയ്യും..
ചെടികളുടെ നീരാണ് അഫിഡുകളുടെ ഏക ഭക്ഷണം .വേറൊരു തീറ്റയും വേണ്ട. തണ്ടിൽ ചെറിയ സുഷിരങ്ങളുണ്ടാക്കി ചെടിയുടെ നീർ വലിച്ച്കുടിച്ച് വയർ വീർപ്പിക്കും…ഉറുമ്പുകൾ ഇവയെ കൂടുതൽ നീര് കിട്ടുന്ന ഇടത്തേക്ക് ആട്ടിത്തെളിച്ച് കൊണ്ടുപോകും, മോശം കാലവസ്ഥയിൽ ചിലപ്പോൾ ഉറുമ്പ് സ്വന്തം കൂട്ടിൽ തന്നെ കൊണ്ടുപോയി അഫിഡുകളെ സംരക്ഷിക്കും.അഫിഡുകളുടെ മുട്ട ഉറുമ്പ് കോളനിയിൽ സൂക്ഷിച്ച് വെച്ച് വിരിയിക്കും, വളർന്ന് വരും വരെ അത്യാവശ്യം തീറ്റയും കൊണ്ടുകൊടുക്കും. തിരികെ ചെടിത്തണ്ടിൽ കൊണ്ടുപോയാക്കും. പശുക്കൾ കൂട്ടം വിട്ട് ഓടിപ്പോകാതിരിക്കാൻ കർഷകർ ചില സൂത്രങ്ങൾ ചെയ്യാറില്ലെ. അതുപോലെ ആഫിഡുകളിൽ ചിറകുള്ളവ തങ്ങളുടെ പരിധിയിൽ നിന്ന് പറന്ന് സ്ഥലം വിടാതിരിക്കാൻ ചിലയിനം ഉറുമ്പുകൾ അവയുടെ ചിറകുകൾ കൂട്ടിഒട്ടിക്കുകയോ മുറിച്ചുകളയുകയോ ഒക്കെ ചെയ്യും ചിലപ്പോൾ. .ചിലയിനം ഉറുമ്പുകൾ ചില രാസപദാർത്ഥങ്ങൾ ഉത്പാദിപ്പിച്ച് അഫിഡുകൾക്ക് ചിറക് മുളക്കുന്നത് തടയും .(പശുവിറച്ചി ചിലർ കഴിക്കുന്നതുപോലെ ചില ഉറുമ്പുകൾ അപൂർവമായി അഫിഡ് പശുക്കളെ കൊന്ന്തിന്നാറുമുണ്ട്). ഇത്രയൊക്കെ ശ്രദ്ധയോടെ അഫിഡുകളെ ഉറുമ്പുകൾ വളർത്തുന്നത് എന്തിനാണെന്നൊ, പാലിനല്ല – തേനിനാണ്. അഫിഡുകളുടെ പിൻഭാഗത്ത് നിന്ന് അതിമധുരമുള്ള ഒരു സ്രവം ഊറിവരും. അത് നുണയാനാണീ പണിയൊക്കെ ചെയ്യുന്നത്. കൊതിവരുമ്പോൾ ഉറുമ്പുകൾ കറവക്കാരൻ പാൽ ചുരത്താൻ പശുവിന്റെ അകിടിൽ തട്ടിക്കൊടുക്കുന്നതുപോലെ തങ്ങളുടെ സ്പർശനികൾ കൊണ്ട് അഫിഡുകളുടെ പിൻഭാഗത്ത് പതുക്കെ മുട്ടി ഇക്കിളിയാക്കി മധു ചുരത്തിപ്പിക്കും… പരസ്പര സഹായ സംഘം എന്നാൽ ശരിക്കും ഇതാണ്.. ഒരാൾക്ക് സംരക്ഷണം കിട്ടുന്നു. മറ്റേ ആൾക്ക് കൂലിയായി തേനും കിട്ടുന്നു..
2
ഉറുമ്പ് വേഷം കെട്ടും ചിലന്തികൾ
നമ്മുടെ നാട്ടിലെ മരങ്ങളിൽ ധാരാളം കാണുന്ന പുളിയുറുമ്പുകൾ നല്ല പരാക്രമികളാണ്. കൂടെ സൗജന്യമായി അത്പം ഫോർമിക് ആസിഡ്കൂടി പുരട്ടിത്തരുന്നതിനാൽ കടികിട്ടിയാൽ അറിയാതെ ‘ഊശ്” ,..എന്ന് നമ്മൾ പറഞ്ഞുപോകും .നന്നായി നീറുന്നതിനാൽ ഇതിനെ ചിലയിടങ്ങളിൽ നീറ് എന്നും,മിശറ് എന്നും ഒക്കെ വിളിക്കാറുണ്ടല്ലൊ.ഇലകൾ കൂട്ടിപ്പിടിച്ച് ലാർവകളിൽ നിന്നൂറിവരുന്ന ചില സ്രവനൂലുകൾകൊണ്ട് അത്ഭുതകരമായിക്കൂട്ടിതുന്നി കൂടൊരുക്കുന്ന തയ്യൽക്കാരായ ഈ ഉറുമ്പുകളുടെ ശാസ്ത്രനാമം Oecophylla smaragdis എന്നാണ്.ലക്ഷക്കണക്കിന് ഉറുമ്പുകൾ വരെ ചില കൂട്ടക്കൂടുകളിൽ ഉണ്ടാവും.കൂട്ടാമായി ആക്രിമിക്കാൻ കഴിയുന്ന ഇവരുടെ ശക്തിദുർഗത്തിലേക്ക് ഇരപിടിയന്മാരൊന്നും എത്തിനോക്കില്ല. കൂടാതെ ഇവയുടെ ചവർപ്പൻ രുചി പക്ഷികൾക്കും കടന്നലുകൾക്കും അത്ര ഇഷ്ടവുമല്ല.
ഈ പ്രത്യേക സാഹചര്യം ശരിക്കും മുതലാക്കുന്നത് ബുദ്ധിമാന്മാരായ myrmarachne plantaleoides എന്ന ഇനം തുള്ളൻ ചിലന്തികളാണ്. അമ്പരപ്പിക്കുന്ന ആൾമാറാട്ടം വഴി ഇവർ കാഴ്ചയിൽ കിടിലൻ പുളിയുറുമ്പാകും.നോക്കിലും നടപ്പിലും ശരിക്കുമുള്ള അനുകരണം. ശരീരം ഉറുമ്പിനെപ്പോലെ മൂന്നു ഭാഗമാകും.നീണ്ട അരക്കെട്ടുപോലും അതേപോലെ ഉണ്ടാകും എട്ടുകാലുകളിൽ മുന്നിലുള്ള ജോഡി ഉയർത്തി തലക്കുമേൽ പിടിച്ച് ഉറുമ്പിന്റെ സ്പർശനിയെന്നപോലെ വിറപ്പിച്ച്കൊണ്ടിരിക്കും.ജന്മനാ ഉള്ള ചാടി ചാടിപ്പോക്ക് എന്നന്നേക്കുമായി നിർത്തും .ഉറുമ്പിനെപ്പോലെ ചറ പറ നടത്തം മാത്രം. ഉറുമ്പിൻ തലയിലെ രണ്ട് സംയുക്ത നേത്രമാണെന്ന് തോന്നും വിധം തലഭാഗത്ത് കറുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ടാകും. പെൺചിലന്ത്തിയെപ്പോലെയല്ല ആൺചിലന്തി വേഷം മാറുക. കുറച്ച്കൂടി നീളം ശരീരത്തിനുണ്ടാകും. കാഴ്ചയിൽ ഒരു കുഞ്ഞ് നീറിനൊപ്പം വലിയ ഉറുമ്പും ചേർന്ന നടന്ന് നീങ്ങുകയാണെന്നേ തോന്നു. ഇലകൾക്കടിയിൽ കൂടൊരുക്കി ഒളിച്ചിരിക്കും കുഞ്ഞുപ്രാണികളെ അരികിൽ സൗകര്യത്തിനുകിട്ടിയാൽ ചാടിപ്പിടികൂടും,അത്രതന്നെ. നമ്മുടെ നാട്ടിലെ കട്ടുറുമ്പുകളെ (Diacamma assamensis) അനുകരിക്കുന്ന ചിലന്തികളും (Myrmarachne orientales) ഉണ്ട്
ഇതുപോലെ നൂറിലധികം ചിലന്തി സ്പീഷിസുകൾ ലോകത്തെങ്ങുമായി പലതരം ഉറുമ്പുകളെ അനുകരിക്കുന്നുണ്ട്. ഇരപിടിയന്മാരിൽ നിന്നും രക്ഷനേടാൻ മാത്രമല്ല ചില ഇനങ്ങൾ ഉറുമ്പുകളെ തെറ്റിദ്ധരിപ്പിച്ച് ചതിക്കാനും ഈ ആൾമാറാട്ടം നടത്തുന്നുണ്ട്. കഴ്ചയിൽ സ്വജാതിയാണെന്ന് കരുതി ലോഹ്യം കൂടാൻ വരുന്ന ഉറുമ്പുകളുടെ കൂട്ടത്തിൽ കൂടി അവരുടെ കൂട്ടിൽ തഞ്ചത്തിൽ കയറി ഉറുമ്പിൻ കുഞ്ഞുങ്ങളെ ശാപ്പിടും.വേറെ ചില ഇനം ചിലന്തികൾ മേയ്ക്കപ്പ് മാറ്റാനൊന്നും പോകില്ല , ഉറുമ്പുകളുടേതിനു സമാന രാസഘടനയുള്ള ഫിറമോണുകൾ അവ സ്രവിപ്പിക്കും ,വന്നിരിക്കുന്നയാൾ ശത്രുവോ മിത്രമോ എന്ന ആശയക്കുഴപ്പം ഉറുമ്പുകളിലുണ്ടാക്കി ആ തക്കത്തിൽ ഇരതേടും.
അപ്പോൾ വേഷം മാറി വന്ന് നമ്മളെ പറ്റിക്കുന്നത് മനുഷ്യന്മാർ മാത്രമായിരിക്കും എന്ന് കരുതേണ്ട. കാണുന്ന പുളിയുറുമ്പെല്ലാം സാധാ മിശറ് മാത്രമാണെന്നും കരുതേണ്ട..അവയിൽ ചിലന്തികൾ വേഷം മാറി നടക്കുന്നതും ഉണ്ടാകാം. ഈ മിമിക്രി കലാകാരന്മാരെ പക്ഷെ പേടിക്കേണ്ടകാര്യമില്ല. നമ്മളെ കടിക്കാനൊന്നും ഇവർ വരില്ല. ജീവിക്കാൻ വേണ്ടി ഒരോരൊ വേഷങ്ങൾ കെട്ടുന്നു എന്നു മാത്രം.
ലോകത്താകമാനം ഇരുപത്തിരണ്ടായിരം ഇനം ഉറുമ്പുകളുണ്ട് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇവരിൽ മനോഹരമായ ഇലക്കൂടുകൊട്ടാരങ്ങൾ പണിത് മരമുകളിൽ വാഴുന്നവരാണ് പുളിയുറുമ്പുകൾ. Oecophylla ജീനസിൽ പെട്ട ഇവരുടെ രണ്ട് സ്പീഷിസുകളാണ് ഉള്ളത്. Oecophylla longinoda എന്ന ആഫ്രിക്കൻ പുളിയുറുമ്പുകളും , Oecophylla smaragdina എന്ന നമ്മുടെ നാട്ടിൽ കാണുന്ന ഏഷ്യക്കാരായ പുളിയുറുമ്പുകളും ആണവർ.. ഓറഞ്ച് നിറമുള്ള ശരീരവുമായി ജോറിൽ ഓടിനടക്കുന്ന പുളിയുറുമ്പ് വേലക്കാരെയാണ് നാം അധികവും കാണുക.
കോളനിയുടെ ഗർഭഗൃഹത്തിൽ മുട്ടയിട്ടുകൂട്ടാനായി ഒരു രാജ്ഞി, അവരുമായി ഇണചേരാൻ മാത്രമായുള്ള കുറച്ച് മടിയന്മാരായ ആണുങ്ങൾ, വ്യത്യസ്ഥ ധർമ്മങ്ങൾ നിർവഹിക്കുന്ന ശരീരഅവയവങ്ങൾ പോലെ വിവിധ ഉറുമ്പുസംഘങ്ങൾ. രാജ്ഞിയും കാമുകരും കഴിഞ്ഞാൽ ബാക്കിയംഗങ്ങളെല്ലാം, – പ്രത്യുത്പാദന ശേഷിയില്ലാത്ത, ഇണചേരൽ ഭാഗ്യമില്ലാത്ത പെൺ എന്ന് വിളിക്കാവുന്ന വേലക്കാരാണ്. മേജർ വേലക്കാരും മൈനർ വേലക്കാരും ഉണ്ട്. കൂടുപണിയാനും ഭക്ഷണം തേടാനും കാവൽനിൽക്കാനും ശത്രുക്കളോട് പൊരുതാനും ഒക്കെയുള്ള വിവിധ ജോലികൾ പരിഭവവും പരാതിയും ഇല്ലാതെ ചെയ്യുന്ന മേജർമാർ പടയാളികളും ആണ്. മുട്ടകളും , വിരിഞ്ഞിറങ്ങുന്ന ലാർവകളേയും അപ്പപ്പോൾ കൂട്ടിലെ മെച്ചപ്പെട്ട നേർസറികളിലേക്ക് മാറ്റി വേണ്ട ശുശ്രൂഷകൾ ചെയ്യുന്നത് മൈനർമാരാണ്. പ്യൂപ്പാവസ്ഥയിൽ കഴിയുന്നവരെ സംരക്ഷിക്കണം , രൂപാന്തരണം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഇത്തിരികുഞ്ഞന്മാരായ ഉറുമ്പിൻ കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റണം , ജോലിപ്രായമെത്തിയാൽ വിവിധ പണികൾ വിഭജിച്ച് നൽകണം – ഇതൊക്കെ മൈനർ മാരുടെ പണിയാണ്. നിൽക്കാനും ഇരിക്കാനും സമയമില്ലാത്ത ജോലി. . ഇവരെല്ലാം ഒത്തൊരുമയോടെ പരിശ്രമിച്ചാണ് ഉറുമ്പ്കോളനിയെന്ന ഒറ്റ ശരീരം ജീവിക്കുന്നത്.
വീറും വാശിയും കാണിക്കുന്നവരാണ് പുളിയുറുമ്പുകൾ. നീറ്, മിശറ്, മുതിര് എന്നിങ്ങനെ പ്രാദേശികമായി പലപേരുകളൂണ്ട്. അതിക്രമിച്ച് കടക്കുന്നവരെ ആക്രമിച്ച് തിരിച്ചോടിക്കാൻ ഇവർ സമർഥന്മാരാണ് , അപകടം മണത്താൽ മുൻപിൻ നോക്കാതെയുള്ള ചാവേർ ആക്രമണത്തിന് ഇവർ തയ്യാറാകും. പൂച്ചകൾ വാലുയർത്തിപിടിച്ച് നിൽക്കുന്നതുപോലെ പൃഷ്ടഭാഗം ഉയർത്തി വിറപ്പിച്ച് ചാടിക്കടിക്കാനാഞ്ഞ് നിൽക്കും. മരണ ഭയമില്ലാതെ കൂട്ടത്തോടെ ശത്രുവിന്റെ തൊലി കടിച്ച് മുറിക്കും. സ്വന്തമായി വിഷമുള്ളുകളൊന്നും ഇല്ലാത്തതിനാൽ വായകൊണ്ട് തന്നെയാണ് ആക്രമണം. ശരീരത്തിന്റെ പിറകുഭാഗത്ത് സൂക്ഷിച്ച ഫോർമിക് ആസിഡ്, കടിച്ച് മുറിച്ച സ്ഥലത്ത് തൂവിക്കൊടുത്തുള്ള നീറ്റിക്കലാണ് പ്രധാന ആക്രമണ തന്ത്രം.. ശരിക്കും പുണ്ണിൽ കുത്തുന്ന പരിപാടി. . നീറുകൾ അബദ്ധത്തിൽ നമ്മുടെ വായിൽ പെട്ടാൽ അംമ്ല പുളിരുചിയുള്ളതുകൊണ്ടാവാം പുളിയുറുമ്പ് എന്ന പേര് ഇവർക്ക് വീണത്. ഇരിതേടിയുള്ള യാത്രകളിൽ മണ്ണിലിറങ്ങും . വലിയ ഷഡ്പദങ്ങളെ വരെ കൂട്ടമായി ആക്രമിച്ച് കീഴടക്കും.
പന്ത്രണ്ട് മില്ലീമീറ്ററിനടുത്ത് നീളമുള്ളവരാണ് ‘മേജർ ജോലിക്കാർ . ഉറപ്പുള്ള നീളൻ കാലുകളൂം കരുത്തുള്ള വദനഭാഗങ്ങളും ഉള്ളവരാണിവർ. കൂട്ടിനകത്തെ വേലക്കാർക്ക് ഇവരുടെ നേർ പകുതി വലിപ്പമേ കാണുകയുള്ളു. രാജ്ഞിയാണ് ഏറ്റവും വലിപ്പമുള്ളയാൾ 25 മില്ലീമീറ്റർ വരെ വലിപ്പമുണ്ടാകും. സ്വന്തം കൂട്ടരോട് അളവറ്റ സ്നേഹം പ്രകടിപ്പിക്കുന്നവരാണ് എല്ലാവരും. ഒരാളുടെ കൺ വെട്ടത്ത് തൊട്ടടുത്ത് തന്നെ മറ്റൊരാൾ ഉണ്ടാകുന്ന വിധത്തിൽ മാത്രമേ സഞ്ചരിക്കുകയുള്ളു. കഴിവതും ഒറ്റയ്ക്ക് പോയി അപകടത്തിൽ ചാടാറില്ല. ഭക്ഷണം കണ്ടെത്തിയാൽ ആദ്യമെത്തിയവർ ഒരോരുത്തരായി അത് ചവച്ച് സൂക്ഷിക്കുകയാണ് ചെയ്യുക. ആവശ്യത്തിനുള്ളത് മാത്രം ദഹിപ്പിച്ച് ബാക്കി തൊട്ടടുത്ത് പിറകിൽ ഉള്ള ആളുടെ വായിലേക്ക് പകർന്ന് നൽകും. ഇങ്ങനെ പലരിലൂടെ കൈമാറി കൈമാറിയാണ് കൂട്ടിലെ അന്തേവാസികളായ സർവ്വർക്കും ഭക്ഷണം എത്തുന്നത്. വദനഭാഗങ്ങളും ആന്റിനകളും പരസ്പരം മുട്ടിച്ചാണ് വിവരങ്ങൾ കൈമാറുക. പരസ്പരമുള്ള ആശയകൈമാറ്റത്തിന് ഫിറമോൺ എന്ന രാസ സമ്യുക്തങ്ങളെ കാര്യമായി ആശ്രയിക്കുന്നുണ്ട്. ഇതുകൂടാതെ ജാഗ്രതാ നിർദേശങ്ങളായി ചില പ്രത്യേക ശരീര ചലനങ്ങളും വിറപ്പിക്കലും കുലുക്കലും ഉപയോഗിക്കാറുണ്ട്.
രാജ്ഞിമാർ വർഷങ്ങ്ളോളം ജീവിക്കും എന്നാൽ വേലക്കാർക്ക് മാസങ്ങളുടെ ആയുസേ ഉള്ളു. മനുഷ്യരിൽ നിന്ന് വ്യത്യസ്ഥമായി യുദ്ധമുഖങ്ങളിൽ മുന്നിൽ നിന്ന് ചാവേറാകാൻ പോകുക ചെറുപ്പക്കാരല്ല , പ്രായം ചെന്ന പടയാളികളാണ്.
കുഞ്ഞ് കീടങ്ങളും പ്രാണികളും ഒക്കെയാണ് പ്രധാന ഭക്ഷണമെങ്കിലും മധുരദ്രവങ്ങളും ഇവർക്ക് വലിയ ഇഷ്ടമാണ്. പയറ് ചെടികളിലും മറ്റും കാണുന്ന അരക്ക് പ്രാണികൾ എന്നൊക്കെ വിളിപ്പേരുള്ള അഫിഡുകളെ ഇവ സംരക്ഷിച്ച് വളർത്താറുണ്ട്..ഒരു തരം പശുവളർത്തൽ. ചെടിയുടെ നീരൂറ്റികുടിക്കുന്ന അഫിഡുകളുടെ പിൻഭാഗ്ത്ത് നിന്നും ഊറിവരുന്ന മധുരദ്രവം കുടിക്കാനാണ്` ഈ സഹായം. അഫിഡുകളെ പിടിച്ച് തിന്നാൻ വരുന്ന തുള്ളൽ ചിലന്തികളെ ഒക്കെ ഇവർ ഓടിച്ച് വിടുകയും ചെയ്യും. ചിലയിനം പൂമ്പാറ്റകളുടെ ലർവകളേയും ഇതുപോലെ ചിലമധുരദ്രവങ്ങൾക്കായി ഇവ ഉപദ്രവിക്കാതെ സംരക്ഷിക്കും. .
പുളിയുറുമ്പുകളുടെ ലാർവകളും പ്യൂപ്പകളും വളർത്ത് പക്ഷികൾക്ക് തീറ്റയായും മീൻപിടിക്കാൻ ഇരയായും വ്യാപകമായി തായ്ലാന്റിലും ഇന്ത്യോനേഷ്യയിലും ഉപയോഗിക്കുന്നുണ്ട്. പ്രോട്ടീനും മിനറലുകളും വിറ്റാമിനുകളും സമ്പുഷ്ടമായ ഈ ലാർവകളെ നല്ല വിലയ്ക്കാണ് വിൽപ്പന നടക്കുന്നത്. ചില രാജ്യങ്ങളിൽ പാർമ്പര്യ ചികിത്സകളിൽ മരുന്നിനായി പുളിയുറുമ്പുകളെ ഉപയോഗിക്കുന്നുണ്ട്. ജൈവീക കീടനിയന്ത്രണത്തിനും പുളിയുറുമ്പുകളെ വ്യാപകമായി ക്ഷണിച്ച് കൃഷിയിട
പഴയ 2 ഉറുമ്പ് പോസ്റ്റുകൾ – വീണ്ടും വായിക്കാൻ കൂടെ – ഇടുന്നു.
ഉറുമ്പുകളുടെ പശു വളർത്തൽ
മൃഗങ്ങളെ മെരുക്കി വളർത്താനും, കൃഷിചെയ്യാനും ഒക്കെ ആരംഭിച്ചത് തങ്ങളാണെന്നാണ് മനുഷ്യരുടെ വിചാരം. നമ്മൾ ഈ പരിപാടി തുടങ്ങീട്ട് കുറച്ച് ആയിരം കൊല്ലമേ ആയിട്ടുള്ളു. എന്നാൽ. ചിലയിനം ഉറുമ്പുകൾ അ വർക്ക് വേണ്ട അടിപൊളി “തേൻ-പാൽ” കറന്നെടുക്കാൻ അഫിഡുകൾ എന്ന ചെറു ഷട്പദങ്ങളെ വളർത്താൻ തുടങ്ങീയത് അതിനും എത്രയോ ആയിരം വർഷം മുമ്പാണ്. മനുഷ്യർ ആദ്യമായി പാലിന് വേണ്ടി മെരുക്കി വളർത്തിയത് ആടിനെയാണത്രെ .പിന്നെയാണ് പശുവളർത്തലൊക്കെ ആരംഭിച്ചത്. സ്വന്തം പശുവിനെ പുലിപിടിക്കതെ നോക്കണം, നല്ല തീറ്റകിട്ടുന്നിടത്ത് കൊണ്ടുപോയി ആക്കണം ,മോശം കാലാവസ്ഥകളിൽ വെയിലും മഴയും മഞ്ഞും കൊള്ളിക്കതെ ആലയിലാക്കി കാക്കണം, മേയാൻ വിടുമ്പോൾ ഓടിപ്പോകാതെ നോക്കണം., കെട്ടിയിട്ട് വളർത്തുമ്പോൾ തീറ്റപ്പുല്ല് ശേഖരിച്ച് കൊണ്ടുവന്ന് നൽകണം ഇതൊക്കെയാണല്ലൊ ക്ഷീരകർഷകനായ മനുഷ്യന്റെ പണി. പകരമായി , രുചിയും ഗുണവും ഉള്ള പാലെന്ന ദ്രാവകം അത്പം കിട്ടാനാണീ പങ്കപ്പാടൊക്കെ ചെയ്യുന്നത്. .. ഉറുമ്പുകളും അഫിഡുകൾ എന്ന ചെറു പ്രാണികളെ വളർത്തുന്നത് ഏകദേശം ഇതുപോലെ തന്നെ..അഫിഡുകളിൽ ചിലയിനങ്ങളെ Ant cow എന്നും വിളിക്കാറുണ്ട്.. പയറുചെടികളുടെ തണ്ടിലൊക്കെ പച്ചനിറത്തിലും ചിലപ്പോൾ കറുപ്പ് നിറത്തിലും കുനുകുനെ കൂടിനിൽക്കുന്ന അഫിഡുകളെ കാണാം. തൊട്ടടുത്ത് തന്നെ ഉറുമ്പുകൾ ചുറ്റും കാവൽ നിൽക്കുന്നുണ്ടാകും. അഫിഡുകളെ തിന്ന് ജീവിക്കുന്ന ലേഡി ബേർഡ്, ക്രാബ് സ്പൈഡർ തുടങ്ങിയ കുഞ്ഞ് ഇരപിടിയന്മാരിൽ നിന്നും അഫിഡുകളെ രക്ഷിക്കാനാണ് ആ കാവൽ. ഉറുമ്പിനെ കണ്ടാൽ ആ വഴിക്ക് ശത്രുക്കളൊന്നും വരില്ല .വന്നാൽ ഉറുമ്പുകൾ ആക്രമിച്ചോടിക്കുകയും ചെയ്യും..
ചെടികളുടെ നീരാണ് അഫിഡുകളുടെ ഏക ഭക്ഷണം .വേറൊരു തീറ്റയും വേണ്ട. തണ്ടിൽ ചെറിയ സുഷിരങ്ങളുണ്ടാക്കി ചെടിയുടെ നീർ വലിച്ച്കുടിച്ച് വയർ വീർപ്പിക്കും…ഉറുമ്പുകൾ ഇവയെ കൂടുതൽ നീര് കിട്ടുന്ന ഇടത്തേക്ക് ആട്ടിത്തെളിച്ച് കൊണ്ടുപോകും, മോശം കാലവസ്ഥയിൽ ചിലപ്പോൾ ഉറുമ്പ് സ്വന്തം കൂട്ടിൽ തന്നെ കൊണ്ടുപോയി അഫിഡുകളെ സംരക്ഷിക്കും.അഫിഡുകളുടെ മുട്ട ഉറുമ്പ് കോളനിയിൽ സൂക്ഷിച്ച് വെച്ച് വിരിയിക്കും, വളർന്ന് വരും വരെ അത്യാവശ്യം തീറ്റയും കൊണ്ടുകൊടുക്കും. തിരികെ ചെടിത്തണ്ടിൽ കൊണ്ടുപോയാക്കും. പശുക്കൾ കൂട്ടം വിട്ട് ഓടിപ്പോകാതിരിക്കാൻ കർഷകർ ചില സൂത്രങ്ങൾ ചെയ്യാറില്ലെ. അതുപോലെ ആഫിഡുകളിൽ ചിറകുള്ളവ തങ്ങളുടെ പരിധിയിൽ നിന്ന് പറന്ന് സ്ഥലം വിടാതിരിക്കാൻ ചിലയിനം ഉറുമ്പുകൾ അവയുടെ ചിറകുകൾ കൂട്ടിഒട്ടിക്കുകയോ മുറിച്ചുകളയുകയോ ഒക്കെ ചെയ്യും ചിലപ്പോൾ. .ചിലയിനം ഉറുമ്പുകൾ ചില രാസപദാർത്ഥങ്ങൾ ഉത്പാദിപ്പിച്ച് അഫിഡുകൾക്ക് ചിറക് മുളക്കുന്നത് തടയും .(പശുവിറച്ചി ചിലർ കഴിക്കുന്നതുപോലെ ചില ഉറുമ്പുകൾ അപൂർവമായി അഫിഡ് പശുക്കളെ കൊന്ന്തിന്നാറുമുണ്ട്). ഇത്രയൊക്കെ ശ്രദ്ധയോടെ അഫിഡുകളെ ഉറുമ്പുകൾ വളർത്തുന്നത് എന്തിനാണെന്നൊ, പാലിനല്ല – തേനിനാണ്. അഫിഡുകളുടെ പിൻഭാഗത്ത് നിന്ന് അതിമധുരമുള്ള ഒരു സ്രവം ഊറിവരും. അത് നുണയാനാണീ പണിയൊക്കെ ചെയ്യുന്നത്. കൊതിവരുമ്പോൾ ഉറുമ്പുകൾ കറവക്കാരൻ പാൽ ചുരത്താൻ പശുവിന്റെ അകിടിൽ തട്ടിക്കൊടുക്കുന്നതുപോലെ തങ്ങളുടെ സ്പർശനികൾ കൊണ്ട് അഫിഡുകളുടെ പിൻഭാഗത്ത് പതുക്കെ മുട്ടി ഇക്കിളിയാക്കി മധു ചുരത്തിപ്പിക്കും… പരസ്പര സഹായ സംഘം എന്നാൽ ശരിക്കും ഇതാണ്.. ഒരാൾക്ക് സംരക്ഷണം കിട്ടുന്നു. മറ്റേ ആൾക്ക് കൂലിയായി തേനും കിട്ടുന്നു..
2
ഉറുമ്പ് വേഷം കെട്ടും ചിലന്തികൾ
നമ്മുടെ നാട്ടിലെ മരങ്ങളിൽ ധാരാളം കാണുന്ന പുളിയുറുമ്പുകൾ നല്ല പരാക്രമികളാണ്. കൂടെ സൗജന്യമായി അത്പം ഫോർമിക് ആസിഡ്കൂടി പുരട്ടിത്തരുന്നതിനാൽ കടികിട്ടിയാൽ അറിയാതെ ‘ഊശ്” ,..എന്ന് നമ്മൾ പറഞ്ഞുപോകും .നന്നായി നീറുന്നതിനാൽ ഇതിനെ ചിലയിടങ്ങളിൽ നീറ് എന്നും,മിശറ് എന്നും ഒക്കെ വിളിക്കാറുണ്ടല്ലൊ.ഇലകൾ കൂട്ടിപ്പിടിച്ച് ലാർവകളിൽ നിന്നൂറിവരുന്ന ചില സ്രവനൂലുകൾകൊണ്ട് അത്ഭുതകരമായിക്കൂട്ടിതുന്നി കൂടൊരുക്കുന്ന തയ്യൽക്കാരായ ഈ ഉറുമ്പുകളുടെ ശാസ്ത്രനാമം Oecophylla smaragdis എന്നാണ്.ലക്ഷക്കണക്കിന് ഉറുമ്പുകൾ വരെ ചില കൂട്ടക്കൂടുകളിൽ ഉണ്ടാവും.കൂട്ടാമായി ആക്രിമിക്കാൻ കഴിയുന്ന ഇവരുടെ ശക്തിദുർഗത്തിലേക്ക് ഇരപിടിയന്മാരൊന്നും എത്തിനോക്കില്ല. കൂടാതെ ഇവയുടെ ചവർപ്പൻ രുചി പക്ഷികൾക്കും കടന്നലുകൾക്കും അത്ര ഇഷ്ടവുമല്ല.
ഈ പ്രത്യേക സാഹചര്യം ശരിക്കും മുതലാക്കുന്നത് ബുദ്ധിമാന്മാരായ myrmarachne plantaleoides എന്ന ഇനം തുള്ളൻ ചിലന്തികളാണ്. അമ്പരപ്പിക്കുന്ന ആൾമാറാട്ടം വഴി ഇവർ കാഴ്ചയിൽ കിടിലൻ പുളിയുറുമ്പാകും.നോക്കിലും നടപ്പിലും ശരിക്കുമുള്ള അനുകരണം. ശരീരം ഉറുമ്പിനെപ്പോലെ മൂന്നു ഭാഗമാകും.നീണ്ട അരക്കെട്ടുപോലും അതേപോലെ ഉണ്ടാകും എട്ടുകാലുകളിൽ മുന്നിലുള്ള ജോഡി ഉയർത്തി തലക്കുമേൽ പിടിച്ച് ഉറുമ്പിന്റെ സ്പർശനിയെന്നപോലെ വിറപ്പിച്ച്കൊണ്ടിരിക്കും.ജന്മനാ ഉള്ള ചാടി ചാടിപ്പോക്ക് എന്നന്നേക്കുമായി നിർത്തും .ഉറുമ്പിനെപ്പോലെ ചറ പറ നടത്തം മാത്രം. ഉറുമ്പിൻ തലയിലെ രണ്ട് സംയുക്ത നേത്രമാണെന്ന് തോന്നും വിധം തലഭാഗത്ത് കറുത്ത നിറത്തിലുള്ള അടയാളങ്ങൾ ഉണ്ടാകും. പെൺചിലന്ത്തിയെപ്പോലെയല്ല ആൺചിലന്തി വേഷം മാറുക. കുറച്ച്കൂടി നീളം ശരീരത്തിനുണ്ടാകും. കാഴ്ചയിൽ ഒരു കുഞ്ഞ് നീറിനൊപ്പം വലിയ ഉറുമ്പും ചേർന്ന നടന്ന് നീങ്ങുകയാണെന്നേ തോന്നു. ഇലകൾക്കടിയിൽ കൂടൊരുക്കി ഒളിച്ചിരിക്കും കുഞ്ഞുപ്രാണികളെ അരികിൽ സൗകര്യത്തിനുകിട്ടിയാൽ ചാടിപ്പിടികൂടും,അത്രതന്നെ. നമ്മുടെ നാട്ടിലെ കട്ടുറുമ്പുകളെ (Diacamma assamensis) അനുകരിക്കുന്ന ചിലന്തികളും (Myrmarachne orientales) ഉണ്ട്
ഇതുപോലെ നൂറിലധികം ചിലന്തി സ്പീഷിസുകൾ ലോകത്തെങ്ങുമായി പലതരം ഉറുമ്പുകളെ അനുകരിക്കുന്നുണ്ട്. ഇരപിടിയന്മാരിൽ നിന്നും രക്ഷനേടാൻ മാത്രമല്ല ചില ഇനങ്ങൾ ഉറുമ്പുകളെ തെറ്റിദ്ധരിപ്പിച്ച് ചതിക്കാനും ഈ ആൾമാറാട്ടം നടത്തുന്നുണ്ട്. കഴ്ചയിൽ സ്വജാതിയാണെന്ന് കരുതി ലോഹ്യം കൂടാൻ വരുന്ന ഉറുമ്പുകളുടെ കൂട്ടത്തിൽ കൂടി അവരുടെ കൂട്ടിൽ തഞ്ചത്തിൽ കയറി ഉറുമ്പിൻ കുഞ്ഞുങ്ങളെ ശാപ്പിടും.വേറെ ചില ഇനം ചിലന്തികൾ മേയ്ക്കപ്പ് മാറ്റാനൊന്നും പോകില്ല , ഉറുമ്പുകളുടേതിനു സമാന രാസഘടനയുള്ള ഫിറമോണുകൾ അവ സ്രവിപ്പിക്കും ,വന്നിരിക്കുന്നയാൾ ശത്രുവോ മിത്രമോ എന്ന ആശയക്കുഴപ്പം ഉറുമ്പുകളിലുണ്ടാക്കി ആ തക്കത്തിൽ ഇരതേടും.
അപ്പോൾ വേഷം മാറി വന്ന് നമ്മളെ പറ്റിക്കുന്നത് മനുഷ്യന്മാർ മാത്രമായിരിക്കും എന്ന് കരുതേണ്ട. കാണുന്ന പുളിയുറുമ്പെല്ലാം സാധാ മിശറ് മാത്രമാണെന്നും കരുതേണ്ട..അവയിൽ ചിലന്തികൾ വേഷം മാറി നടക്കുന്നതും ഉണ്ടാകാം. ഈ മിമിക്രി കലാകാരന്മാരെ പക്ഷെ പേടിക്കേണ്ടകാര്യമില്ല. നമ്മളെ കടിക്കാനൊന്നും ഇവർ വരില്ല. ജീവിക്കാൻ വേണ്ടി ഒരോരൊ വേഷങ്ങൾ കെട്ടുന്നു എന്നു മാത്രം.
No comments:
Post a Comment