വൻ പ്രകൃതി ദുരന്തങ്ങളെ നേരിടാനായി നിർമിച്ച 'ലോകാവസാന നിലവറ' (doomsday bank) ആദ്യമായി തുറക്കുന്നു. നിർമിച്ചതിനു ശേഷം ഇതുവരെ ലോകാവസാന നിലവറ തുറന്നിട്ടില്ല. ഏവരെയും അത്ഭുതപ്പെടുത്തുന്ന ഈ നിലവറ നിറയെ വിത്തുകളാണ്. ലോകത്തെ ഭൂരിഭാഗം വിത്തുകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഈ നിലവറയാണ് ഇപ്പോൾ തുറക്കാൻ പോകുന്നത്.
സിറിയയിലെ യുദ്ധത്തെ തുടർന്ന് മറ്റൊരു വിത്ത് നിലവറ കേന്ദ്രമായ ഐസിഎആർഡിഎ ( International Center for Agricultural Research in Dry Areas) അലെപ്പോയിൽ നിന്ന് ബെയ്റൂത്തിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആവശ്യപ്രകാരമാണ് ലോകത്തെ ഏറ്റവും വലിയ വിത്ത് നിലവറ ഇപ്പോൾ തുറക്കുന്നത്. യുദ്ധത്തെതുടർന്ന് സിറിയയിലെ അലെപ്പോയിൽ നിന്ന് 2012 ലാണ് ലെബനാനിലെ ബെയ്റൂത്തിലേക്ക് ഐസിഎആർഡിഎയുടെ വിത്ത്നിലവറ മാറ്റിയത്. ഇതിനിടെ വിലപ്പെട്ട പലവിത്തിനങ്ങളും നഷ്ടമായി. ഇതോടെയാണ് നഷ്ടപ്പെട്ട വിത്തുകൾക്കായി ലോകാവസാന വിത്ത് നിലവറയുടെ സഹായം തേടിയത്.
ഭീമൻ നിലവറയിലേക്ക് 325 വിത്തുകളുടെ പെട്ടികളാണ് ഐസിഎആർഡിഎ നൽകിയിരുന്നത്. ഇതിൽ നിന്ന് 130 പെട്ടി വിത്തുകളാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകാവസാന വിത്ത് നിലവറയിൽ നിന്നുള്ള തീരുമാനം വന്നാൽ വൈകാതെ ഈ വിത്തുകളെല്ലാം ഐസിഎആർഡിഎയുടെ കേന്ദ്രത്തിൽ എത്തിക്കും. വിത്തിനായി ബുദ്ധിമുട്ടുന്ന അവസരത്തിൽ സഹായിക്കാനാണ് ലോകാവസാന വിത്ത് നിലറവ സ്ഥാപിച്ചതെന്നും ഇതിനാൽ ഇത്ര പെട്ടെന്ന് ഇത് തുറക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് നിലവറയുമായി ബന്ധപ്പെട്ടവർ അറിയിച്ചത്.
എന്താണ് 'ലോകാവസാന നിലവറ' (Doomsday vault)?
നമ്മൾ ഏറെ കേട്ടിട്ടില്ലാത്ത, പരിചയമില്ലാത്ത വാക്കാണ് 'ലോകാവസാന നിലവറ'. വർഷങ്ങൾക്ക് മുമ്പ് നോഹയുടെ പേടകം വലിയൊരു നിലവറയായി മാറിയത് ബൈബിളിൽ വായിച്ചിട്ടുണ്ട്. വലിയൊരു പ്രളയം മുന്നിൽകണ്ട് ലോകത്തെ ഒട്ടുമിക്ക ജീവികളുടെയും സസ്യങ്ങളുടെ വിത്തുകൾ, അല്ലെങ്കിൽ സാമ്പിളുകൾ പ്രത്യേകം തയാറാക്കിയ കപ്പലിൽ കയറ്റി. ഇതിനാൽ തന്നെ ലോകത്തെ മൊത്തം നശിപ്പിച്ച പ്രളയം വന്നിട്ടും എല്ലാം വീണ്ടെടുക്കാൻ നോഹയ്ക്ക് സാധിച്ചെന്നാണ് ചരിത്രം.
ഇതേ ലക്ഷ്യം തന്നെയാണ് 'ലോകാവസാന നിലവറ' നിർമ്മിച്ചവരുടെ മുന്നിലുള്ളതും. നോര്‍വെ വന്‍കരയില്‍നിന്ന് ഏകദേശം 1000 കിലോമീറ്റര്‍ വടക്ക് ഒഴിഞ്ഞ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടെ (ആര്‍ക്ടിക്ക്) നാലു ദ്വീപുകള്‍ അടുത്തുകിടക്കുന്ന ഐസ് മൂടികിടക്കുന്ന സ്ഥലമുണ്ട്. സ്വാല്‍ബാര്‍ഡ് എന്നാണ് സ്ഥലത്തിന്റെ പേര്. ഇവിടെ എത്തിപ്പെടുക വളരെ ബുദ്ധിമുട്ടാണ്. ഈ നാലു ദ്വീപുകളിൽ സ്‌പിറ്റ്‌സ്‌ബെര്‍ജന്‍ ദ്വീപിലെ കുന്നിനുള്ളിൽ ഏകദേശം 130 മീറ്റര്‍ അകത്തായാണ് 'ലോകാവസാന നിലവറ' സ്ഥിതിചെയ്യുന്നത്. ഭൂമിയിലെ വിത്തുകളെല്ലാം വർഷങ്ങളോളം കേടുവരാതെ സൂക്ഷിക്കുകയാണ് 'ലോകാവസാന നിലവറ'യുടെ മുഖ്യ ലക്ഷ്യം.
'സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാല്‍ട്ട്' (Svalbard Global Seed Vault) എന്നാണ് ഈ കേന്ദ്രത്തിനു നൽകിയിരിക്കുന്ന പേര്. പുറത്ത് ഈ ബോർഡും കാണാവുന്നതാണ്. ഭൂമിയിൽ എന്തുദുരന്തമുണ്ടായാലും നേരിടാൻ ശക്തിയുള്ളതാണ് ഈ വിത്തുനിലവറ. പ്രളയം, യുദ്ധം, ഭൂകമ്പം, ഛിന്നഗ്രഹ വീഴ്ച, സുനാമി, ആറ്റംബോംബ് എന്നീ ദുരന്തങ്ങളെയെല്ലാം പ്രതിരോധിക്കാൻ ഈ നിലവറയ്ക്ക് സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. വൻ ദുരന്തത്തിലൂടെ ഭൂമി തകർന്നാലും വരുന്ന തലമുറയ്ക്ക് വീണ്ടും കൃഷിതുടങ്ങാനുള്ള ലക്ഷ്യവുമായാണ് വിത്ത് നിലവറ നിർമിച്ചിരിക്കുന്നത്.
40 ലക്ഷത്തോളം വിത്തുസാമ്പിളുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുന്ന നിലവറയിൽ ഇപ്പോൾ ഏകദേശം 8,60,000 വിത്തുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച വിത്തുകളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ലോകാവസാന വിത്തു നിലവറയുടെ കാര്യങ്ങൾ നോക്കുന്നത് ഗ്ലോബല്‍ ക്രോപ്പ് ഡൈവേഴ്‌സിറ്റി ട്രസ്റ്റാണ് (GCDT). വിവിധ രാജ്യങ്ങളിലായി 1400-ലേറെ വിത്ത് നിലവറകൾ നിലവിലുണ്ട്. ഇവരുടെയെല്ലാം സഹായത്തോടെയാണ് ഇത്രയും വിത്തുകൾ സ്വരൂപിച്ചത്.
seed-bank നോർവെയാണ് ഇത്തരമൊരു പദ്ധതിക്കായി സഹായം നൽകിയത്. ആര്‍ക്ടിക്കിൽ പല സമയങ്ങളിലും സൂര്യനും ചന്ദ്രനും ഉദിക്കാറില്ല. ഇവിടെ മൈനസ് 18 ഡിഗ്രിസെൽഷ്യസ് തണുപ്പാണ്. ഇതിനാൽ നിലവറയിലെ വൈദ്യുതി നഷ്ടമായാലും 1000 വർഷത്തോളം വിത്തുകൾ കേടുവരാതെ സൂക്ഷിക്കാനാകും.
2008 ലാണ് ലോകാവസാന വിത്തുബാങ്ക് തുടങ്ങുന്നത്. വർഷങ്ങളോളം നിരവധി പേർ ചേർന്ന് നിർമിച്ച നിവറയുടെ അകം അത്ഭുതപ്പെടുത്തുന്നതാണ്. അന്നത്തെ യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഷുസെ മാനുവല്‍ ബരോസോ, നൊബേൽ പ്രൈസ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ വാന്‍ഗാരി മാതായി, നോര്‍വീജിയന്‍ പ്രധാനമന്ത്രിയായിരുന്ന ജെന്‍സ് സ്റ്റോള്‍റ്റെന്‍ബര്‍ഗ് എന്നിവരെല്ലാം ചേർന്നാണ് ഈ ഭീമൻ വിത്തു നിലവറയ്ക്ക് തുടക്കമിട്ടത്.
ലോകാവസാന വിത്തുനിലവറയുടെ ഭാഗമാകാൻ ഇന്ത്യയ്ക്കും സാധിച്ചിട്ടുണ്ട്. രാജ്യത്തെ വിത്തു സൂക്ഷിക്കുന്ന ഇന്റര്‍നാഷണല്‍ ക്രോപ്സ് റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ദി സെമി - ആരിഡ് ട്രോപിക്‌സി (ICRISAT) പദ്ധതിയുടെ ഭാഗമായി. ഒരു ലക്ഷത്തോളം വിത്തുകളാണ് ഇന്ത്യയിൽ നിന്നു നൽകിയത്. ലോകത്തെ പ്രമുഖ വിത്തുബാങ്കുകളിൽ നിന്നാണ് ഭീമൻ വിത്തുനിലവറയിലേക്ക് വിത്തുകൾ ശേഖരിച്ചത്.
വിത്തുനിലവറയിൽ ആരും ജോലി ചെയ്യുന്നില്ല. സെക്യൂരിറ്റിയുമില്ല. മോഷന്‍ ഡിറ്റെക്ടറുകളുടെയും കാമറകളുടെയും സഹായത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. പുറത്തുനിന്നാണ് വിത്തുബാങ്കിന്റെ അകം നിരീക്ഷിക്കുന്നത്. നാലു വാതിലുകളാണ് ഭീമൻ വിത്തുബാങ്കിനുള്ളത്. സാങ്കേതി സംവിധാനമുള്ള താക്കോലുകൾ കൊണ്ടാണ് വാതിലുകൾ പൂട്ടിയിരിക്കുന്നത്.!!

No comments:
Post a Comment