വിധിക്ക്‌ മുമ്പിൽ തളരാത്ത മാനസിയുടെ മനക്കരുത്ത്‌

ഇത്‌ മാനസി ജോഷി. മാനസിയെ പറ്റി ആദ്യമായി വായിക്കുന്നത്‌ മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മിഡ്‌ ഡേ പത്രത്തിലൂടെയായിരുന്നു. 2015 ൽ ലണ്ടനിൽ നടന്ന പാരാബാഡ്‌മിന്റൺ വേൾഡ്‌ ചാമ്പ്യൻഷിപ്പിൽ വെള്ളി കരസ്ഥമാക്കിയെ മിടുക്കിയെ പറ്റി അന്ന് മിഡ്‌ ഡേയിൽ വന്ന വാർത്ത ഷെയർ ചെയിതത്‌ മുംബൈ സുഹൃത്തായിരുന്നു.

അപകടങ്ങളിൽ വേദനിച്ച്‌ ജീവിതത്തിൽ തോറ്റോടിയവരിൽ നിന്ന് വ്യത്യസ്തയാണ്‌ മാനസി. മാനസിയുടെ കഥ നമുക്ക്‌ കൂടി പ്രചോദനമായി തീരുമെന്നതിൽ സംശയമില്ല.

മുംബൈയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയിത്‌ വരികയായിരുന്ന മാനസിയുടെ ജീവിതത്തിൽ സംഭവിച്ച ആ ദിവസം അവർക്ക്‌ മറക്കാനാവില്ല. പതിവുപോലെ തന്റെ ടുവിലറില്‍ ഓഫീസിലേക്ക് പോവുമ്പോഴാണ് അപ്രതീക്ഷിതമായെത്തിയ അപകടത്തിലൂടെ ഒരു ചരക്കുലോറിയുടെ ടയറിനടിയിൽ പെട്ട്‌ മാനസിയുടെ ഇടത്‌ കാല്‌ നഷ്ടപ്പെടുന്നത്‌. ലോറി ഡ്രൈവറുടെ കാഴ്ച്ച മറയ്ക്കുന്ന ഒരു തൂണയിരുന്നു വില്ലൻ. ഡ്രൈവറുടെ അനാസ്ഥയെ കുറ്റം പറയാൻ മാനസി ഒരുക്കമല്ല.

അപകടത്തിന്ന് ശേഷം നടത്തിയ ശസ്ത്രക്രിയ വിജയകരമായെങ്കിലും ഇന്‍ഫക്ഷന്‍ കയറിയതിനാല്‍ കാല്‍ മുറിക്കേണ്ടി വന്നു. കാൽ മുറിച്ച്‌ മാറ്റാനുള്ള അനുവാദപത്രത്തിൽ ഒപ്പിടാൻ വന്ന ഡോക്ടർമ്മാരുടെ മുമ്പിൽ പുഞ്ചിരി തൂകി മാനസി ചോദിച്ചു. ഇത്‌ ഞാന്‍ പ്രതീക്ഷിച്ചതാണെന്നും നിങ്ങള്‍ എന്തിനാണ്‌ ഇത്‌ ഇത്രയും വൈകിപ്പിക്കുന്നതെന്നുമുള്ള ചോദ്യം അമ്പരപ്പുണ്ടാക്കിയത്‌ അവിടെ കൂടി നിന്നവരിലായിരുന്നു. ആശുപത്രിയില്‍ കാണാന്‍ വരുന്നവര്‍ സഹതപിക്കുമ്പോല്‍ മാനസി തമാശ പറഞ്ഞും വിശേഷങ്ങള്‍ ചോദിച്ചും അവരെ അത്ഭുതപ്പെടുത്തി.

ചെറുപ്രായത്തിലെ ബാഡ്‌മിന്റൺ ഒരു പാഷനായി കൊണ്ട്‌ നടന്നിരുന്ന മാനസിയെ വിഷമിച്ചത്‌ കളി എന്നന്നേക്കുമായി ഉപേക്ഷിക്കേണ്ടി വരുമല്ലോയെന്ന ചിന്തയായിരുന്നു. ഇത് വിധിയാണെന്ന് പറഞ്ഞ് കരഞ്ഞ് കാലം തീര്‍ക്കുന്നതിന് പകരം ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയരാനുള്ള തീരുമാനത്തില്‍ മാനസി തന്റെ മനസ്സിനെ പ്രാപ്തയാക്കിക്കൊണ്ടിരുന്നു.

അപകടത്തിന്ന് ശേഷം വെയ്പ്‌ കാല്‌‌ വെച്ച്‌ ഫിസിയോത്തെറാപ്പിയിലൂടെ നടന്നു തുടങ്ങിയ കാലം മുതല്‍ മാനസി ബാഡ്മിന്റൺ കോര്‍ട്ടിലേക്കും എത്തി തുടങ്ങിയിരുന്നു. ശാരീരികവൈകല്യമുള്ള മറ്റൊരു അത്‌ലറ്റിക്‌ സുഹൃത്തിനെ കണ്ടുമുട്ടിയതോടെ തനിക്കും ബാഡ്‌മിന്റണിൽ നേട്ടങ്ങൾ കൊയ്യാനാവുമെന്ന് മാനസി സ്വപ്നം കണ്ടു. തുടർന്ന് ദിവസം നാല്‌ മണിക്കൂർ നേരത്തെ കഠിന പ്രാക്ടീസിലൂടെ മുംബൈ കോർപറേറ്റ്‌ മത്സരങ്ങളിൽ പങ്കെടുത്ത്‌ വിജയിക്കാനായി. തുടർന്ന് ദേശീയമത്സരങ്ങളിലും പങ്കെടുത്ത മാനസിക്ക്‌‌ പാരാബാഡ്മിന്റണ്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലേക്ക് അവസരം ലഭിച്ചു. 2015ല്‍ ഇംഗ്ലണ്ടില്‍ വച്ചു നടന്ന മത്സരത്തില്‍ മാനസി വെള്ളിയും കരസ്ഥമാക്കി.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുമ്പോഴും ദിവസവും അഞ്ച് മണിക്കൂര്‍ ബാഡ്‌മിന്റൺ പരിശീലനം തുടരുന്നു. സ്കൂബ ഡൈവിംഗ്‌ പരിശീലനവും പൂർത്തിയാക്കി. ഇഷ്ടപ്പെട്ട ദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നു. പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്രയെന്ന സ്വപ്നത്തിലേക്കും മനക്കരുത്തിന്റെ ചിറക്‌ വിരിച്ച്‌ മാനസി പറന്നുയരുന്നു. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് സ്നേഹത്തോടെ ചോദിച്ച്‌ വരുന്നവരോട്‌, മാനസി പുഞ്ചിരിയോടെ തിരിച്ച്‌ ചോദിക്കുന്നു, “What’s stopping you?”

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...