നെയ്യാർ ഡാം - അഗസ്ത്യകൂടം

അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 മീറ്റർ ഉയരമുണ്ട് അഗസ്ത്യകൂടത്തിന്.പശ്ചിമഘടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. നിബിഡവനങ്ങളും ജലസമൃദ്ധമായ കാട്ടരുവികളും ഒരുപക്ഷേ മറ്റെവിടെയും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യമേറിയ ഔഷധസസ്യങ്ങളുമൊശക്കയായി പ്രകൃതി കവിടെ തീര്‍ത്തിരിക്കുന്നത് ഒരു വിസ്മയ ഭൂപ്രകൃതിയാണ്.
 കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.

അഗസ്ത്യമല ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യമുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. ഹിന്ദുപുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായപ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്.

മരുന്നുചെടികളും വേരുകളും
മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന്നുവേരുകളും മരുന്നു ചെടികളും വളരുന്നു. ആയുർവേദത്തിൽ മരുന്നുകൾക്കായി ഉപയോഗിക്കുന്ന 2000-ത്തോളം മരുന്നു ചെടികൾ അഗസ്ത്യകൂടത്തിൽ കണ്ടുവരുന്നു. അഗസ്ത്യകൂടത്തിന്റെ ചുറ്റുമുള്ള ബ്രൈമൂർ, ബോണക്കാട്, പൊൻ‌മുടി എന്നിവിടങ്ങളിൽ ബ്രിട്ടീഷുകാരായിരുന്നു ആദ്യം തേയിലത്തോട്ടങ്ങൾ തുടങ്ങിയത്. ജോൺ അലൻ ബ്രൌൺ എന്ന സ്കോട്ട്ലാന്റുകാരനായ ശാസ്ത്രജ്ഞൻ അഗസ്ത്യകൂടത്തിൽ ഒരു ചെറിയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അഗസ്ത്യകൂടം അപൂർവമായ സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും വന്യമൃഗങ്ങളുടെയും വാസസ്ഥലമാണ്.
തിരുവനന്തപുരത്തിന് കിഴക്കുള്ള അഗസ്ത്യകുടം മലയിൽ ( പൊതിയൽ മല ) അവലോകിനെശ്വര വിശ്വാസ സമ്പ്രദായം നിലവിൽ ഇരുന്ന ബുദ്ധ മത കേന്ദ്രം ആയിരുന്നു എന്ന് തെളിവുകൾ സഷ്യപ്പെടുതുന്നു . അവിടെ നില നിന്നിരുന്ന ആരാധനയെ പറ്റി മഹായാന ഗ്രന്ഥമായ ഗടവ്യുഹത്തിൽ പറയുന്നത് ചിത്തിര മാസത്തിൽ ( ഏപ്രിൽ - മേയ് ) ആയിരുന്നു തീർത്ഥാടനം ആയി ഭക്തർ വന്നു ചേർന്നിരുന്നത് . മഹായാന സംബ്രധയത്തിലെ ബോധിസത്വ സങ്കല്പം ആയിരുന്നു ഇവിടെ നില നിന്നിരുന്ന ആരാധനയുടെ അടിസ്ഥാനം . സ്വയം നിർമ്മലീകരിച്ചു ബുദ്ധനവുകയും പക്ഷെ നിർവാണത്തിലേക്ക് നീങ്ങാതെ ലോകത്ത് തന്നെ മനുഷ്യ വേദന ഇല്ലാതാക്കുക എന്നാ വിശ്വാസം ആന്നു ബോധിസത്വത്തിൽ ഉള്ളത് . സംഗം കൃതികളിൽ പൊതിയൽ മലയെ പോതാള എന്നാണ് വിളിക്കുന്നത്‌ . ശ്രിലങ്കയിൽ നിന്നു മാത്രം അല്ല ടിബറ്റ്‌ ലാസയിൽ നിന്ന് വരെ ബുദ്ധ മത അനുയായികളും ലാമമാരും പൊതിയൽ മല സന്ദർശിച്ചിരുന്നു . ടിബെടുകർ ചെരൻസി എന്നാണ് പോതിയൽമലയിലെ ബുദ്ധ വിഹാരത്തെ വിളിച്ചിരുന്നത്‌ എന്ന് OUT OF THIS WORLD INTO FORBIDDEN TIBET എന്ന് ലെവൽ തോമസ്‌ ജൂനിയരിന്റെ ഗ്രന്ഥത്തിൽ തെളിവ് സഹിതം വിവരിച്ചിട്ടുണ്ട് . കുടാതെ ലാസയിലെ പർവ്വതത്തിനു ദർശനമായ ഒരു കൊട്ടാരത്തിന്റെ പേര് തന്നെ ഈ ബുദ്ധ വിഹാരവും ആയി ബന്ധപ്പെട്ടത് ആന്നു എന്ന് ഈ പുസ്തകത്തിൽ പറയുന്നു . മണിമേഖലയിലും ചിലപ്പതികാരത്തിലും പൊതിയിൽ മല തീർത്ഥാടനത്തെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട് ഹുയാൻ സിയാങ് ഇവിടെ തീർത്ഥാനടനത്തിനു ശ്രമിച്ചു പരാജയപ്പെട്ടിരുന്നു . പക്ഷെ അദ്ദേഹം കേട്ടുകേഴ്വിയിലധിഷ്ടിതമായ വിവരണം നൽകിയിരുന്നു അതിനെ പറ്റി . അത് ഇങ്ങനെ ആണ് മലയപർവ്വതത്തിനു കിഴക്കുവശത്താണ് പൊതിയിൽ മല. പർവ്വതപാതകൾ കിഴക്കാംതൂക്കും ദുർഗ്ഗമവും ചെങ്കുത്തായ കൊക്കകൾ നിറഞ്ഞതുമാണ്. മലയുടെ മുകളിൽ കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ഒരു തടാകമുണ്ട്. ഒരു മലയിടുക്കിൽ നിന്നും നദി ഉദ്ഭവിച്ച് മലയെ ഇരുപതു തവണ ചുറ്റി താഴേക്കു പോകുന്നു. തടാകക്കരയിലെ കല്ലുകൊട്ടാരത്തിലിരുന്നാണ് അവലോകിതേശ്വരൻ ലോകത്തെ കാരുണ്യത്തോടെ വീക്ഷിക്കുന്നത്. ബുദ്ധിസം അസ്തമിച്ചപ്പോൾ തീർത്ഥാടനം നിൽക്കുകയും കേരളത്തിലെ ഈഴവ-തീയ പ്രാചീന ബുദ്ധജനതയുടെ ഇതര ബുദ്ധ കേന്ദ്രങ്ങളും ആയുള്ള ബന്ധം അറ്റ് പോവുകയും ചെയ്തു . പതിനാലാം നൂറ്റാണ്ടിൽ സന്ദർശിച്ച മാന് ലൻസ് പോ ആണ് ഔദ്യോഗിക ഭാഷ്യപ്രകാരം അവസാന തീർത്ഥാടകൻ.
എത്തിച്ചേരാൻ
അഗസ്ത്യകൂടം കയറാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്‌. എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളിൽ അനുമതി നൽകപ്പെടുന്നു. മറ്റൊരു സമയത്തും ഈ മല കയറാൻ സാധാരണഗതിയിൽ അനുവദിക്കാറില്ല. ഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. ഈ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സം‌രക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം.
രാവിലെ എട്ടുമണിയോടെ ബോണക്കാട്ട് നിന്നുമാണ് പര്‍വ്വതയാത്ര ആരംഭിക്കുന്നത്. അവിടെ നിന്നും ഉച്ചയോടെ അതിരുമലയെത്തണമെന്നുള്ളതാണ് പ്രാഥമിക ലക്ഷ്യം. ബോണക്കാടിനും അതിരുമലയ്ക്കും ഇടയ്ക്ക് നാലു ക്യാമ്പുകളാണ് സഞ്ചാരികള്‍ക്കുവേണ്ടിയുള്ളത്. ലാത്തിമൊട്ട, കരമനയാര്‍, വാഴപ്പത്തിയാര്‍, അട്ടയാര്‍ എന്നിവയാണവ. രാവിലെയായതിനാല്‍ തന്നെ സുഖമേറിയ ഒരുയാത്രയാണ് അതിരുമലവരെയുള്ളത്. വഴിയരികില്‍ കാനനഭംഗി അതിന്റെ മമനോഹാരിത വിടര്‍ത്തിനില്‍ക്കുന്നുണ്ടാകും. ഒടുവില്‍ അതിരുമലയെത്തുന്നതിനു മുമ്പേ വാഴപ്പത്തിയാറിലെ വെള്ളച്ചാട്ടത്തിലെ തണുത്ത വെള്ളത്തില്‍ ക്ഷീണമകറ്റാന്‍ ഒരു കുളിയും. ഉച്ചയോടെ അതിരുമലയെത്തും. ബോണക്കാട്ടുനിന്നും ലക്ഷ്യത്തിലേക്കുള്ള 24 കിലോമീറ്റര്‍ യാത്രയില്‍ ആ സമയം നമ്മള്‍ 18 കിലോമീറ്റര്‍ സഞ്ചരിച്ചിരിക്കും.
അന്നത്തെ ദിവസം പിന്നെ യാത്രയില്ല. അതിരുമലയിലാണ് അന്നത്തെ ഇടത്താവളം. 18 കിലോമീറ്റര്‍ യാത്രകഴിഞ്ഞു ഇടത്താവളത്തിലേക്ക് വരുന്‌നവരെ കാത്തിരിക്കുന്നത് രുചികരമായ ഊണാണ്. ഭക്ഷണം കഴിഞ്ഞ് കാഴ്ചകള്‍ കാണാം. പിന്നീട് സംസാരവും കാര്യങ്ങളുമായി ഇരുട്ടിനെ പ്രതീക്ഷിച്ച് ആ വനത്തിനുള്ളില്‍ ഇരിക്കാം. രാത്രി ഡോര്‍മെറ്ററിയില്‍ നിന്നും കിട്ടുന്ന നാടന്‍ ഭക്ഷണമായ കഞ്ഞിയും പയറും കഴിച്ചുകൊണ്ട് ഉറക്കത്തെ പുല്‍കാം. അതിരാവിലെ രണ്ടാംദിവസത്തെ യാത്ര തുടരേണ്ടതുണ്ട്.

പിറ്റേന്നത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ അതിരാവിലെ തന്നെ തുടങ്ങണം. ഡോര്‍മെറ്ററിയോട് സ്ഥിതിചെയ്യുന്ന കുളിമുറിയില്‍ നിന്നും മഞ്ഞിനു തുല്യം നില്‍ക്കുന്ന ജലത്തില്‍ കുളിയും കഴിഞ്ഞ് കാന്റീനില്‍ നിന്നും കിട്ടുന്ന പ്രഭാതഭക്ഷണത്തിന്റെ പൊതിയുമായാണ് അഗസ്ഥ്യമുനി തപസ്സുചെയ്തിടത്തേക്ക് പിന്നെയുള്ള യാത്ര. യഥാര്‍ത്ഥയാത്രതുടങ്ങുന്നത് അവിടെ നിന്നുമാണ്.
അടുത്തലക്ഷ്യം പൊങ്കലപ്പാറയാണ്. വളരെ ദുര്‍ഘടം പിടച്ച വഴികളും കല്ലുകളും കടന്ന് പൊങ്കാലപ്പാറയെത്തുമ്പോള്‍ ആരായാലും ഒരുദീര്‍ഘനിശ്വാസം ഉതിര്‍ത്തുപോകും. പക്ഷേ യാത്രയുടെ ഏറ്റവും അപകടംപിടിച്ചതും ഹരംപിടിപ്പിക്കുന്നതുമായ ഭാഗം ആരംഭിക്കുന്നത് പൊങ്കാലപ്പാറയില്‍ നിന്നുമാണ്. ഒരുഭാഗത്ത് ഭീമാകാരമായ പര്‍വ്വതവും മറുഭാഗത്ത് അഗാധമായ ഗര്‍ത്തവും- അതിനിടയിലുള്ള വഴിയിലൂടെ ഗര്‍ത്തത്തിന്റെ അഗാധതയേയും കണ്ട് ഒരു യാത്ര. ഈ ഏഴുമടക്കന്‍ മലകയറിയെത്തിയാല്‍ പിന്നെ കാത്തിരിക്കുന്നത് മുച്ചാണിമലയെന്ന ചെരിവുമലയാണ്. 80 ഡിഗ്രിവരെ ചരിഞ്ഞു നില്‍ക്കുന്ന ആ മലമ്പാതയില്‍ പിടിച്ചുകയറാന്‍ വടം കെട്ടിയിട്ടിണ്ട്.
വളരെ ദുര്‍ഘടം പിടച്ച വഴികളും കല്ലുകളും കടന്ന് പൊങ്കാലപ്പാറയെത്തുമ്പോള്‍ ആുതരായാലും ഒരുദീര്‍ഘനിശ്വാസം ഉതിര്‍ത്തുപോകും.
ആ മലയും കയറിക്കഴിയുമ്പോള്‍ കാത്തിരിക്കുന്നത് ലക്ഷ്യസ്ഥാനമാണ്. അഗസ്ത്യമുനിയുടെ വാസയിടവും പ്രതിഷ്ഠയുമാണുള്ളത്. പൂര്‍ണ്ണകായാകൃതിയിലുള്ള പ്രതിമയില്‍ വിളക്ക് കത്തിച്ച് പൂജനടത്താം. ഇതുവരെയുള്ള യാത്രയുടെ ഏറ്റവും സുന്ദരമായ ഭാഗമാണ് ‘കൂട’ത്തില്‍ നിന്നുള്ള കാഴ്ച. നിമിഷനേരംകൊണ്ട് വന്നണഞ്ഞ് പരസ്പരം കാണാനാകാത്ത രീതിയിലാക്കിയശേഷം മാഞ്ഞുപോകുന്ന മൂടല്‍മഞ്ഞും അനന്തവിഹായസ്സിന്റെ നേര്‍ക്കാഴ്ചയും തരുന്നത് ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങള്‍ തന്നെയാണ്. ദൂരെ കാണുന്ന പേപ്പാറ ഡാമും നമുക്ക് ഒരത്ഭുതമായി തന്നെ അപ്പോള്‍ തോന്നും.
അഗസ്ത്യമലയുടെ തൊട്ടടുത്ത് തന്നെയാണ് സപ്തര്‍ഷി മല. സ്പതര്‍ഷിമലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എപ്പോഴും തണുത്ത് കാറ്റ് വീശിക്കൊണ്ടിരിക്കുന്നിടമാണ് അവിടം. അവിടെ വിളക്കുവെയ്ക്കാന്‍ ഒരു തിരി കത്തിക്കുന്നതുതന്നെ ഭാഗമായി കരുതുന്നവരാണ് അവിടെയെത്തുന്ന സഞ്ചാരികളും. കാരണം കാറ്റ് അതിന് സമ്മതിക്കാറില്ല എന്നുള്ളതുതന്നെ.

കണ്ണിനുമിഴിവേകുന്ന ദൃശ്യങ്ങള്‍ അഗസ്ത്യമലയില്‍ നമ്മെ പിടിച്ചിരുത്തുമെങ്കിലും കുറച്ചുസമയത്തിനുശേഷം മലയറിങ്ങുന്നതാണ് ബുദ്ധി. നേരം ഇരുട്ടുവീഴുന്നതിന് മുമ്പ്് ബോണക്കാട് എത്തണമെങ്കില്‍ ഉച്ചയോടെ അതലിരുമലയിലെത്തണം. തിരിച്ചിറങ്ങുന്നവര്‍ കയ്യില്‍ ഒരു വടികൂടി കരുതും. കയറ്റത്തേക്കാള്‍ എളുപ്പമാണ് ഇറക്കമെങ്കിലും ഒരോ ചുവടും സൂക്ഷിച്ചുമാത്രമേ വയ്ക്കാന്‍ പാടുള്ളു. അങ്ങനെ മാത്രമേ നമ്മള്‍ ചെയ്യൂ. കാരണം തിരിച്ചിറങ്ങുമ്പോഴുള്ള ആ അഗാധമായ ഗര്‍ത്തം നമ്മുടെ കണ്ണിനു മുന്നില്‍ നില്‍ക്കുകയല്ലേ.

അതിരുമലയെത്തിക്കഴിഞ്ഞാല്‍ ഉച്ചയ്ക്കുള്ള ഊണ്കഴിച്ച് വീണ്ടും മലയറിങ്ങാം. ബോണക്കാട്ടേക്ക്, അടുത്തമകരവിളക്കിന്റെ തീയതിയും മനസ്സിലോര്‍ത്തുകൊണ്ട്. ഒരിക്കല്‍പോയവരോട് ഒരിക്കല്‍കൂടി അഗസ്ത്യആര്‍കൂടത്തിലേക്കുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലാ എന്നുള്ള മറുപടി എന്തായാലും കേള്‍ക്കില്ല. കാരണം പ്രകൃതിയും മനുഷ്യനും തമ്മില്‍ ഒന്നിക്കാന്‍ കഴിയുന്ന ചുരുക്കം ചില മുഹൂര്‍ത്തങ്ങളിലൊന്നാണ് ഈ യാത്ര. നാഗരികത കടന്നുവരാത്ത ഇതുപോലുള്ള ഇടങ്ങള്‍ ഇങ്ങനെതന്നെ നിലനിര്‍ത്തിയില്ലെങ്കില്‍ ഒരുപക്ഷേ നമുക്ക് നഷ്ടപ്പെടുന്നത് ദൈവത്തിന്റെ സ്വന്തമിടത്തിന്റെ സ്വത്വം തന്നെയാകും.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...