1945 വരെ കൊറിയ ഉപദ്വീപ് ഒറ്റ രാജ്യമായിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധാനന്തരം നോർത്ത് കൊറിയ, സൗത്ത് കൊറിയ എന്നിങ്ങനെ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. വളരെ വിചിത്രമായ ചില വിശേഷങ്ങളുള്ള ഒരു രാജ്യമാണ് നോർത്ത് കൊറിയ . അതിൽ ചിലത് കുറിക്കട്ടെ ,
1 ) നോർത്ത് കൊറിയയക്കാർ പിന്തുടരുന്നത് നമ്മുടെ കലണ്ടറല്ല (Gregorian calendar). അതായത് അവിടെ ഇപ്പോൾ വർഷം 2016 അല്ല . മറിച്ച് അവിടെ 104 ആം വർഷമാണ് . രാഷ്ട്രപിതാവ് കിം ഇൽ സുൻഗിൻറെ (kim il sung) ജന്മവർഷമായ 1912 മുതലാണ് അവരുടെ കലണ്ടർ ആരംഭിക്കുന്നത് .ടൈറ്റാനിക് മുങ്ങിയ ദിവസമാണ് അദ്ദേഹം ജനിച്ചത് ( April 15, 1912).
2) നിയമപരമായി 28 തരം ഹെയർ സ്റ്റയിൽ (hair style) മാത്രമേ നോർത്ത് കൊറിയൻ പൗരന്മാർക്ക് അനുവദിക്കപെട്ടിട്ടൊള്ളൂ , പുരുഷന്മാർക്ക് 10 തരത്തിലുള്ള വ്യത്യസ്ത ഹെയർ കട്ടുകളുണ്ട് .സ്ത്രീകൾക്ക് മാത്രമായി 18 വ്യത്യസ്ത ഹെയർ കട്ടുകളുണ്ട്.
3) ബൈബിൾ കയ്യിൽ സൂക്ഷിക്കുക ,സൗത്ത് കൊറിയൻ സിനിമ കാണുക ,അശ്ലീലസിനിമ (pornography) കാണൽ, ഇവയെല്ലാം വധശിക്ഷ വരെ ലഭിക്കാവുന്ന തെറ്റുകളായി കണക്കാക്കപ്പെടുന്നു .ഇത്തരം കുറ്റങ്ങൾക്ക് 2013 നവംബറിൽ എൺപതോളം ആളുകളെ പതിനായിരക്കണക്കിന് ആളുകളുടെ മുമ്പിൽ വെച്ച് പരസ്യമായി വെടിവെച്ചു കൊന്നു . എന്നിരുന്നാലും ചില ക്രൈസ്തവ സംഘടനകൾ നിയമപാലകരുടെ കണ്ണുവെട്ടിച്ച് ബലൂണിൽ ബൈബിൾ കോർത്ത് ആകാശത്തിലൂടെ പറത്തി (parachutes) ജനങ്ങങ്ങൾക്കിടയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്താറുണ്ട് .
4) ഇതര രാജ്യങ്ങളിൽ നിയമം മൂലം നിയന്ത്രിതമായ കഞ്ചാവ്,പുകയിലയുമെല്ലാം നിയമപരമായി അനുവദിക്കപ്പെട്ട രാജ്യമാണ് നോർത്ത് കൊറിയ .അവിടം ആർക്കും അതെല്ലാം പരസ്യമായി കൃഷി ചെയ്യാം. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിൽ നിയമ തടസ്സമൊന്നുമില്ല.
5) പേരിൽ ജനാധിപത്യ രാജ്യമായ നോർത്ത് കൊറിയയിൽ എല്ലാ അഞ്ച് വർഷത്തിലും ഇലക്ഷനുണ്ടാകും എന്നാൽ തെരഞ്ഞെടുപ്പിൽ ഒരൊറ്റ സ്ഥാനാർഥി മാത്രമേ മത്സരിക്കൂ .അയാൾക്ക് നിർബന്ധമായും ജനങ്ങൾ വോട്ട് ചെയ്തിരിക്കണം .
6) 2013 ൽ നോർത്ത് കൊറിയൻ പ്രസിഡണ്ട് കിം ജോങ് ഉൻ സ്വന്തം അമ്മാവനായ Jang Song Thaek നെ നഗ്നനാക്കി 120 വിശന്നുവലഞ്ഞ നായിക്കളുള്ള ഒരു കൂട്ടിലേക്ക് എറിഞ്ഞു കൊന്നു . നോർത്ത് കൊറിയൻ ജയിലുകൾ പൊതുവേ മരണമുറികളായാണ് (Death camps ) അറിയപ്പെടുന്നത് . രണ്ടാം ലോക മഹായുദ്ധകാലത്തെ ഹിറ്റലറിൻറെ ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന രൂപത്തിലുള്ള ക്രൂരമായ പീഠനാമാണത്രേ കുറ്റവാളികൾ അവിടം അനുഭവിക്കേണ്ടിവരുന്നത് .കുറ്റം ചെയ്തവരുടെ കുടുംബവും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമത്രേ!
7) 1950 കളിൽ സൗത്ത് കൊറിയക്കാരെ നോർത്ത് കൊറിയയിലേക്ക് ആകർഷിക്കാൻ വേണ്ടി നോർത്ത് കൊറിയയുടെ അതിർത്ഥിയിൽ Kijong -Dong എന്നൊരു പട്ടണം പണിതുണ്ടാക്കി .യഥാർത്ഥത്തിൽ അതൊരു ശൂന്യപട്ടണമായിരുന്നു ,പ്രേത പട്ടണം (ghost city) എന്നാണ് അത് അറിയപ്പെടുന്നത് തന്നെ .അപ്പുറത്തുള്ള ആളുകളെ തങ്ങളിലേക്ക് ആകർഷിക്കാൻ വേണ്ടിയുണ്ടാക്കിയ ഒരു തന്ത്രം മാത്രമായിരുന്നു അത് !
8) ലോകത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിൽ ഒന്നായ Rungnado May Day Stadium നോർത്ത് കൊറിയയിലാണ് .
9) അമേരിക്കൻ നാവികസേനയുടെ ഒരു കപ്പൽ (USS Pueblo 23 January 1968 ൽ) ഇന്നും കയ്യടക്കി വെച്ചിരിക്കുന്ന ലോകത്തെ ഒരേയൊരു രാജ്യമാണ് നോർത്ത് കൊറിയ.
10) പൗരാണിക കഥാപാത്രമായ ചിറകുകളുള്ള ഒരു കുതിരയാണ് (Chollima) നോർത്ത് കൊറിയയുടെ ദേശീയ മൃഗം.

No comments:
Post a Comment