പ്രായാധിക്യം മൂലം കണ്ണിലെ ലെന്‍സിന്‍റെ സുതാര്യത നഷ്ടപ്പെട്ട് കാഴ്ചക്കുറവു വരുത്തുന്ന നേത്രരോഗമാണു തിമിരം. ലോകത്താകമാനമുള്ള അന്ധതയുടെ 39 ശതമാനം കാരണം (17.6 ദശലക്ഷം ആളുകള്‍) തിമിരമാണ്. ഇതില്‍ ഏഴു ദശലക്ഷം പേര്‍ ഇന്ത്യയിലാണ്. കാഴ്ചക്കുറവ്, വെളിച്ചം പടര്‍ന്നു കാണുക (ഗ്ലയര്‍), രാത്രി വാഹനം ഓടിക്കാനുള്ള ബുദ്ധിമുട്ട്, ദൂരക്കാഴ്ച കുറയുകയും അടുത്തുള്ള കാഴ്ച കൂടുകയും ചെയ്യുക, ഒരു കണ്ണുകൊണ്ടു നോക്കുമ്പോള്‍ രണ്ടായി കാണുക എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. തിമിരം മൂത്ത ആളുകള്‍ക്കു കൃഷ്ണമണിയുടെ നടുവിലായി വെള്ള നിറവും കാണാറുണ്ട്. രോഗനിര്‍ണയം ഡോക്റ്ററുടെ സൂക്ഷ്മമായ പരിശോധനയിലൂടെയാണു നടത്തുന്നത്. കണ്ണിന്‍റെ മുന്‍ഭാഗത്തു വിശദമായി പരിശോധിക്കുന്ന സ്ലിറ്റ് ലാംപ് പരിശോധന, ഞരമ്പിന്‍റെ സ്ഥിതി കൃത്യമായി പരിശോധിക്കുന്ന 90 ഡി ലെന്‍സുകൊണ്ടും ഇന്‍ഡയറക്റ്റ് ഒഫ്താല്‍മോസ്കോപ്പ് ഉപയോഗിച്ചും ചെയ്യുന്ന പരിശോധന എന്നിവയിലൂടെ രോഗനിര്‍ണയം നടത്തുന്നത്, മൂത്ത തിമിരമുള്ളവര്‍ക്കു കണ്ണിന്‍റെ ഞരമ്പിന്‍റെ സ്ഥിതി അറിയാനുള്ള അള്‍ട്രാ സൗണ്ട് എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഇമ്മെച്വര്‍- കാഴ്ചശക്തി കുറയുന്ന അവസ്ഥയാണിത്. ദൈനംദിന കാര്യങ്ങള്‍ നടത്താനും ദൂരെയുള്ള വസ്തുക്കള്‍ കാണാനും വായിക്കാനും വാഹനം ഓടിക്കുന്നതിനും ഈ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങുന്നു.
മെച്വര്‍- തിമിരം മൂത്ത അവസ്ഥ. കാഴ്ചതീരെയില്ലാത്ത തരത്തില്‍ കണ്ണിലെ ലെന്‍സിന്‍റെ മൂടല്‍ കൂടുന്നു.
ഹൈപ്പര്‍ മെച്വര്‍- മെച്വര്‍ അവസ്ഥയില്‍ ചികിത്സിക്കാതിരുന്നാല്‍ ഈ ഘട്ടത്തിലേക്കു പോകുന്നു. ഇതില്‍ തിമിരത്തിന്‍റെ ആവരണത്തിനു കട്ടി കൂടുകയും കണ്ണിലെ ലെന്‍സിനെ താങ്ങിനിര്‍ത്തുന്ന നാരുകള്‍ക്കു ശക്തിക്ഷയം സംഭവിക്കുകയും ചില ആളുകളില്‍ തിമിരം അലിഞ്ഞു ദ്രാവക രൂപത്തിലാവുകയും ചെയ്യുന്നു.
ലെന്‍സ് ഇന്‍ഡ്യൂസ്ട് ഗ്ലോക്കോമ- തിമിരം മൂത്ത് കണ്ണിലെ മര്‍ദം കൂടുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ കണ്ണ് ചുവക്കും. ശക്തമായ വേദന, ഛര്‍ദ്ദില്‍ മുതലായ ലക്ഷണങ്ങള്‍ കാണുന്നു. ഇതു തുടര്‍ന്നാല്‍ കണ്ണിന്‍റെ ഞരമ്പിനു ക്ഷതം സംഭവിക്കുകയും കാഴ്ച പിന്നീടു തിരിച്ചു ലഭിക്കാത്ത അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.
എക്സ്ട്ര കാപ്സ്യൂലര്‍, സ്മാള്‍ ഇന്‍സിഷന്‍, ഫോക്കോ ഇമ്മല്‍സി ഫിക്കേഷന്‍.
തിമിരത്തിന്‍റെ വിവിധ ഘട്ടങ്ങള്‍
ഇന്‍സിപ്പിയന്‍റ്- തിമിരം തുടങ്ങുന്ന അവസ്ഥ. ഈ ഘട്ടത്തില്‍ കാഴ്ചശക്തിയില്‍ ചെറിയതോതിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുഇമ്മെച്വര്- കാഴ്ചശക്തി കുറയുന്ന അവസ്ഥയാണിത്. ദൈനംദിന കാര്യങ്ങള്‍ നടത്താനും ദൂരെയുള്ള വസ്തുക്കള്‍ കാണാനും വായിക്കാനും വാഹനം ഓടിക്കുന്നതിനും ഈ ഘട്ടത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങുന്നു.
മെച്വര്‍- തിമിരം മൂത്ത അവസ്ഥ. കാഴ്ചതീരെയില്ലാത്ത തരത്തില്‍ കണ്ണിലെ ലെന്‍സിന്‍റെ മൂടല്‍ കൂടുന്നു.
ഹൈപ്പര്‍ മെച്വര്‍- മെച്വര്‍ അവസ്ഥയില്‍ ചികിത്സിക്കാതിരുന്നാല്‍ ഈ ഘട്ടത്തിലേക്കു പോകുന്നു. ഇതില്‍ തിമിരത്തിന്‍റെ ആവരണത്തിനു കട്ടി കൂടുകയും കണ്ണിലെ ലെന്‍സിനെ താങ്ങിനിര്‍ത്തുന്ന നാരുകള്‍ക്കു ശക്തിക്ഷയം സംഭവിക്കുകയും ചില ആളുകളില്‍ തിമിരം അലിഞ്ഞു ദ്രാവക രൂപത്തിലാവുകയും ചെയ്യുന്നു.
ലെന്‍സ് ഇന്‍ഡ്യൂസ്ട് ഗ്ലോക്കോമ- തിമിരം മൂത്ത് കണ്ണിലെ മര്‍ദം കൂടുന്ന അവസ്ഥയാണിത്. ഈ ഘട്ടത്തില്‍ കണ്ണ് ചുവക്കും. ശക്തമായ വേദന, ഛര്‍ദ്ദില്‍ മുതലായ ലക്ഷണങ്ങള്‍ കാണുന്നു. ഇതു തുടര്‍ന്നാല്‍ കണ്ണിന്‍റെ ഞരമ്പിനു ക്ഷതം സംഭവിക്കുകയും കാഴ്ച പിന്നീടു തിരിച്ചു ലഭിക്കാത്ത അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു.
കാരണങ്ങള്‍
പ്രായാധിക്യമാണു തിമിരത്തിന്‍റെ പ്രധാന കാരണം. കൂടാതെ സൂര്യന്‍റെ അള്‍ട്രാവയലറ്റ് രശ്മികളുടെ പ്രഭാവം, പ്രമേഹം, രക്തസമ്മര്‍ദം, ഹൈപ്പര്‍ കൊളസ്ട്രോളിമിയ, സ്റ്റിറോയിഡ് അടങ്ങിയ മരുന്നുകളുടെ ഉപയോഗം, പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും തിമിരത്തിന്‍റെ കാരണങ്ങളായി വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ചികിത്സ
പ്രായോഗികതലത്തില്‍ തിമിരം കുറയ്ക്കാനോ, വരാതിരിക്കാനോ കൂടാതിരിക്കാനോ മരുന്നുകള്‍ മുഖേനയുള്ള ചികിത്സ ഫലപ്രദമാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. തിമിരത്തിന്‍റെ ഫലപ്രദമായ ചികിത്സ ഇപ്പോള്‍ നിലവിലുള്ളതു ശസ്ത്രക്രിയ മാത്രമാണ്. ചുവടെ പറയുന്ന മൂന്നുതരം ശസ്ത്രക്രിയകളാണ് ഇതിനു ചെയ്തുവരുന്നത്.എക്സ്ട്ര കാപ്സ്യൂലര്‍, സ്മാള്‍ ഇന്‍സിഷന്‍, ഫോക്കോ ഇമ്മല്‍സി ഫിക്കേഷന്‍.
No comments:
Post a Comment