ഹിമാചൽ പ്രദേശിലെ ഒരു പുരാതന ഇന്ത്യൻ ഗ്രാമമാണ് മലാന. പാർവതി താഴ്വാരത്തിനും വശത്തായി കുളു താഴ്വാരത്തിന്റെ വടക്കു-കിഴക്കായി ഒറ്റപെട്ടു കിടക്കുന്നു ഈ ഗ്രാമം. ചന്ദ്രഖാനി, ദിയോട്ടിബ്ബ മലനിരകൾ ഈ ഗ്രാമത്തെ പുറം ലോകത്തു നിന്നും മറയ്ക്കുന്നു. 2,652 മീറ്റർ സമുദ്രത്തിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം മലാന നദിക്കരയിൽ കിടക്കുന്ന ഒരു പീഠഭൂമി ആണ്. കനാശി ഭാഷ സംസാരിക്കുന്ന പുരാതന മലാന വംശജർ ഇന്ന് ഏതാണ്ട് 1700ഓളം വരും.
ചരിത്രം
ഐതിഹ്യ പ്രകാരം മലാനയിലെ ജനങ്ങൾ ആര്യന്മാരുടെ നേരിട്ടുള്ള തലമുറ ആണെന്നാണ് വിശ്വാസം. മുഗൾ ഭരണ കാലത്തു അക്ബർ ചക്രവർത്തിക്ക് ഒരു അസുഖം വരികയും ഇവിടത്തെ ചികിത്സ കൊണ്ട് ഭേദം ആവുകയും ചെയ്തതിനാൽ അദ്ദേഹം ഇവിടുത്തക്കാരെ കരം കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കുകയും അങ്ങനെ സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. മറ്റൊരു വിശ്വാസം അലക്‌സാണ്ടർ ചക്രവർത്തിയുടെ സൈന്യത്തിന്റെ തലമുറകളാണ് ഈ ഗ്രാമം നിർമ്മിച്ചത് എന്നാണു.
മലാന ഹൈഡ്രോ പവർ കേന്ദ്രം ഈ പ്രദേശത്തെ ലോകത്തോട് കൂടുതൽ അടുപ്പിക്കുകയും പുതിയ വരുമാന മാർഗ്ഗം കൊണ്ട് വരികയും ചെയ്തു. പുതിയ ഒരു പാത നിർമ്മിക്കുകയും അത് വഴി എളുപ്പത്തിലുള്ള ഒരു പ്രവേശനമാർഗ്ഗം ഈ ഗ്രാമത്തിലേക്ക് ഉണ്ടാവുകയും ചെയ്തു. അതെ സമയം ഇത് പ്രദേശത്തിന്റെ പ്രകൃതി ഭംഗിക്ക് കോട്ടം വരുത്തി വച്ചു. 2008ൽ ഉണ്ടായ ഒരു തീ പിടുത്തത്തിൽ ഇവിടുത്തെ പല പ്രധാനപ്പെട്ട പാരമ്പര്യ കെട്ടിടങ്ങളും അമ്പലങ്ങളും കത്തി നശിച്ചു.
ഭാഷ
മലാനയിലെ ആൾക്കാർ സംസാരിക്കുന്ന ഭാഷ കനാശി/രക്ഷ് എന്നൊരു ഭാഷയാണ്., ഇത് അവിടുത്തുകാർക്കു മാത്രമേ മനസ്സിലാവൂ. എത്നോലോഗ് എന്ന ഭാഷകളെ കുറിച്ചുള്ള പുസ്തകം ഇങ്ങനെ പ്രതിപാദിക്കുന്നു. കനാശി, മലാനയിലെ ഭാഷ സമീപ പ്രദേശങ്ങളിലെ യാതൊരു ഭാഷയുമായും സാമ്യത പുലർത്തുന്നില്ല. ഇത് സംസ്കൃതത്തിന്റെയും മറ്റു ടിബറ്റൻ ഭാഷകളുടെയും ഒരു സങ്കരമാണ്'. അത് കൊണ്ട് തന്നെ ഈ ഭാഷയെ ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ പെടുത്താതെ ടിബറ്റൻ-ബർമീസ് ഭാഷകളിൽ ആണ് പെടുത്തിയിരിക്കുന്നത് മാത്രവുമല്ല, ലാഹോൾ-സ്പിതി-കിന്നോർ പ്രദേശങ്ങളിലെ ടിബറ്റൻ-ബർമൻ ഭാഷകളുമായി സാമ്യവുമില്ല ഈ ഭാഷയ്ക്ക്.
Follow us on:

No comments:
Post a Comment