ഉറങ്ങുന്ന_കുഞ്ഞുമാലാഖ - റൊസാലിയ_ലംബാർഡോ

റൊസാലിയോ ലംബാർഡോ ഉറങ്ങുകയാണ്....ആ ചില്ലു കൂട്ടിൽ ആരോടും ഒന്നും മിണ്ടാനാവാതെ... ഒന്ന് ചിരിക്കാൻ കഴിയാതെ...ആരെയും ഒരു നോക്കുപോലും കാണാൻ കഴിയാതെ അഗാധമായ ഉറക്കത്തിലാണവൾ....
ഉറങ്ങുന്ന സുന്ദരിയെന്നാണവളെ ലോകം വിശേഷിപ്പിച്ചത്. ചിലരാകട്ടെ ചില്ലു ശവപെട്ടിയിലെ മാലാഖ എന്നും വിളിക്കുന്നു.

ഇറ്റലിയിലെ സിസിലിയൻ പ്രവിശ്യയിൽ 1918 ഡിസംബർ 13 നാണു കുഞ്ഞു റൊസാലിയോ ജനിച്ചത്...അച്ഛനും അമ്മയും അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്ന് വാക്കുകൾ കൊണ്ടു പറയാൻ കഴിയില്ല...
അവൾക്കു രണ്ട് വയസ്സ് തികയുന്നതിനു മാസങ്ങൾക്കു  മുന്നേ തന്നെ ന്യൂമോണിയ എന്ന  രോഗം അവളോട് കൂട്ടു കൂടി...
ഒടുവിൽ അച്ഛനെയും അമ്മയെയും തനിച്ചാക്കി രണ്ട് വയസു തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ 1920 ഡിസംബർ 6 നു  റൊസാലിയോ ലോകത്തോട് യാത്രപറഞ്ഞു...

റൊസാലിയോ  മരിച്ചു എന്ന് വിശ്വസിക്കാൻ അച്ഛനും അമ്മയ്ക്കും കഴിയുമായിരുന്നില്ല.... പ്രത്യേകിച്ച് അവളുടെ അച്ഛൻ മരിയോ  ലംബാർഡോ ക്ക്‌....ഒരുപാടു അസ്വസ്ഥനായിരുന്നു മാരിയോ തന്റെ മകളുടെ വിയോഗത്തിൽ... അവളോടുള്ള അടങ്ങാത്ത സ്നേഹവും അവളെ എന്നും അതു പോലെ തന്നെ കാണുന്നതിന് വേണ്ടി അവളുടെ അച്ഛനായ ജനറൽ ലംബാർഡൊ ആ കുഞ്ഞു ശരീരം 'എംബാം' ചെയ്ത് സൂക്ഷിയ്കാൻ തീരുമാനിച്ചു.

ഒടുവിൽ റൊസാലിയോയുടെ പിതാവ് സിസിലിയയിലെ ആൽഫ്രഡോ സലഫിയാ എന്ന വ്യക്തിയെ സമീപിച്ചു....ആൽഫ്രഡോ... ശവശരീരങ്ങൾ എംബാം ചെയ്യുന്നതിൽ വിദഗ്ധനായ ഒരാൾ ആയിരുന്നു...
ആൽഫ്രഡോ മറ്റാർക്കും അറിയാത്ത കൂട്ടുകൾ കൊണ്ടു തയ്യാറാക്കിയ മിശ്രിതം ഉപയോഗിച്ചു കുഞ്ഞു റൊസാലിയോയുടെ മൃദദേഹം എംബാം ചെയ്തു....വളരെക്കാലം റൊസാലിയോയുടെ ശരീരം എംബാം ചെയ്തിരിക്കുന്ന  വിധം രഹസ്യമായി തന്നെ തുടർന്നു...ഈജിപ്ഷ്യൻ സംസ്കാരത്തിൽ നിലനിന്നിരുന്ന രീതികളിൽ നിന്നും ഒരുപാടു വ്യത്യസ്തയുള്ളതായിരുന്നു റൊസാലിയോയുടെ മമ്മി യുടെ എംബാം പ്രക്രിയ.  ഗ്ലിസറിനും, സിങ്ക് ക്ലോറൈഡ് അടങ്ങിയ ഫോർമാലിൻ, സിങ്ക് സൾഫേറ്റ് അടങ്ങിയ ഫോർമാലിൻ പിന്നെ സാലിസിലിക് ആസിഡ് അടങ്ങിയ ആൽക്കഹോളും ചേർന്നാണ് റൊസാലിയോയുടെ ശരീരം എംബാം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് കാലങ്ങൾക്കു ശേഷം  മനസിലാക്കാൻ കഴിഞ്ഞു.
സിങ്ക് സൾഫേറ്റ് ശരീരത്തെ ദൃഢമായി ഉറപ്പോടെ നിലനിർത്തുന്നു....മറ്റു പദാർഥങ്ങൾ ശരീരത്തെ ജലാംശമില്ലാതെ സൂക്ഷിക്കാൻ സഹായിക്കും.
സാലിസിലിക് ആസിഡ് സാധാരണയായി തലവേദനക്കും മററും ഉപയോഗിക്കുന്ന ഒരു മരുന്നാണ്... ഇത് ബാക്റ്റീരിയ, ഫംഗി തുടഗിയവയിൽ നിന്നും സംരക്ഷണം നൽകാൻ സഹായിക്കും.  റൊസാലിയോയുടെ ശരീരത്തിനും അവയവങ്ങൾക്കും ഇന്നും യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് എക്സ് റേ പരിശോധനയിലൂടെ തെളിഞ്ഞിരുന്നു...

റൊസാലിയോ ക്ക്‌ ഒരുപക്ഷെ ന്യൂമോണിയയിൽ നിന്നും രക്ഷനേടാൻ പെൻസിലിൻ എന്ന  മരുന്നിനാൽ കഴിയുമായിരുന്നു... നിർഭാഗ്യവശാൽ പെൻസിലിന്റെ കണ്ടുപിടുത്തം വൈകിപ്പോയി... പിന്നെയും ഒൻപതു വർഷങ്ങൾ കഴിഞ്ഞു 1929 ലാണ് പെൻസിലിൻ യാഥാർഥ്യം ആയതു...

എംബാം ചെയ്ത റൊസാലിയോയുടെ മൃദദേഹം സിസിലിയ പ്രവിശ്യയിലെ പ്രധാന തെരുവായ പലെർമോ യിലെ കപ്പൂച്ചിൻ ക്രിപ്ട് എന്നും കപ്പൂച്ചിൻ കാറ്റകോംമ്പ് എന്നറിയപ്പെടുന്ന പുരാതന ദേവാലയത്തിൽ അവളുടെ അച്ഛൻ ഒരു ചില്ലു പെട്ടിയിലാക്കി സൂക്ഷിച്ചു...മകളെ എന്നും കാണാനായുള്ള പിതാവിന്റെ ശ്രമം... മകളെ മറക്കാൻ ആ പിതാവിന് കഴിയുമായിരുന്നില്ല.

ദിവസവും നൂറു കണക്കിനാളുകൾ ഇറ്റലിയിലെ 'Sicilian Catacombs'ൽ എത്തുന്നു കുഞ്ഞു റൊസാലിയ ഉറങ്ങുന്നത് ഒന്ന് കാണുവാൻ ... വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും കേടാകാതിരിയ്കുന്ന ആ അത്ഭുതം നേരിട്ട് കാണുവാൻ...ഒപ്പം നിറം പിടിപ്പിച്ച കുറെ കഥകളും റൊസാലിയോയുടെ മമ്മി യെ പറ്റി ഉയർന്നു.
ചില്ലുകൂട്ടിൽ ഉള്ളത് മെഴുകു പ്രതിമയാണെന്നാണ് ചിലരുടെ വാദം... എന്നാൽ എക്സ് റേ പരിശോധനയിൽ തലച്ചോർ ഉൾപ്പെടെ കുഞ്ഞു റൊസാലിയോയുടെ എല്ലാ അവയവങ്ങളും കേടുകൂടാതെ ഉണ്ടെന്നു തെളിഞ്ഞു....

പിന്നെ പ്രേത കഥകൾ ആണ്... റൊസാലിയോ ഒരു പ്രേതം ആണത്രേ. റൊസാലിയോയുടെ ആത്മാവ് ദേവാലയത്തിൽ ഉണ്ടെന്നും ചില പ്രചാരണങ്ങൾ....
റൊസാലിയോയുടെ മമ്മി ചില സമയങ്ങളിൽ കണ്ണ് തുറക്കാറുണ്ടെന്നു ചിലർ സാക്ഷ്യപ്പെടുത്തി....റൊസാലിയോ യുടെ ചില്ലു കൂട്ടിലെ ചിത്രം കണ്ടാൽ പാതി തുറന്ന കണ്ണുകളുമായി കിടക്കുന്ന ഒരു കുഞ്ഞായെ തോന്നു. യാഥാർഥ്യത്തിൽ കുഞ്ഞു റൊസാലിയോ മരിച്ചതും പാതി തുറന്ന കണ്ണുകളുമായാണ്...
ചില്ലുകൂട്ടിലേയും ദേവാലയത്തിലെയും താപനിലയിൽ ഉള്ള വ്യതിയാനം ആകാം റൊസാലിയോയുടെ കണ്ണുകളുടെ ചലനത്തിന് കാരണം എന്ന് വിദഗ്ധ പഠനത്തിൽ തെളിഞ്ഞിരുന്നു.

ലോകത്തിലെ ഏറ്റവും മികച്ച രീതിയിൽ എംബാം ചെയ്തു സൂക്ഷിക്കപെട്ട മമ്മി ആണിന്നു റൊസാലിയോ ലംബാർഡോ. ഇറ്റലിയിലെ സിസിലിയിൽ കേവലം ഒന്നവർഷം മാത്രം ജീവിച്ചിരുന്ന ഒരു കുഞ്ഞ് മാലാഖ. റൊസാലിയ ലംബാർഡോയുടെ കുഞ്ഞു ശരീരം ഇന്നും ഒരു ചെറിയ ഗ്ളാസ്സ് ശവപ്പെട്ടിയിൽ ഉറങ്ങുന്നു ഒരു കേടും പറ്റാതെ...
ചരിത്രത്താളുകളിൽ ഇടം നേടിയ 'എംബാമിംഗ്' ...
ലോകത്തിലെ ഏറ്റവും സുന്ദരമായ 'Mummy'യായ് റൊസാലിയായുടെ ഈ കുഞ്ഞ് ശരീരം അറിയപ്പെടുന്നു...'Child Mummy'യായും ഇത് അറിയപ്പെടുന്നു...

ഇന്നും ആ കുഞ്ഞു റൊസാലിയ അതു പോലെ തന്നെ ഉറങ്ങുകയാണ് ഒന്നുമറിയാതെ... ഒരു കേട് പോലും സംഭവിയ്കാതെ.. ആ കുഞ്ഞു മാലാഖയെ ലോകം വിളിച്ചു "Sleeping Beauty" എന്ന്.

Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...