അപ്രത്യക്ഷമാക്കുന്ന തടാകം

മഴക്കാലത്ത് കരകവി‌‌ഞ്ഞൊഴുകുന്ന നിള ഉൾപ്പടെയുള്ള നദികളെല്ലാം വേനലാകുമ്പോൾ ചുരുങ്ങി ചുരുങ്ങി നൂലായി ഒഴുകുന്നത് നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ വേനൽക്കാലത്ത് തടാകം ഒരു കുഴിയിലൂടെ അപ്രത്യക്ഷമാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അതെ യു.എസിലെ ഒറിഗൺ പ്രവശ്യയിൽ സാൻഡ് പർവ്വത നിരയ്ക്കു സമീപം വില്യംറ്റെ ദേശീയ വന്യജീവി പാർക്കിലെ ലോസ്റ്റ് ലേക്കാണ് എല്ലാ വർഷവും വേനൽക്കാലത്ത് അപ്രത്യക്ഷമാകുന്നത്. തടാകത്തിനു മധ്യത്തിലുള്ള ഒരു കുഴിയിലേക്ക് തടാകത്തിലെ വെള്ളം ഉൾവലിഞ്ഞ് അപ്രത്യക്ഷമാവുകയാണ് ചെയ്യുക. ലോസ്റ്റ് ലേക് സ് എന്ന പേരിൽ ഒറിഗണിൽ 19 തടാകങ്ങളുണ്ടെങ്കിലും ഈ പേര് അന്വർത്ഥമാക്കുന്ന ഒരേയൊരു തടാകമാണ് ഇത്. മൂവായിരത്തോളം വർഷങ്ങൾക്ക് മുൻപ് അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്നാണ് ഈ തടാകം രൂപപ്പെട്ടത്. അഗ്നിപർവ്വത സ്ഫോടനത്ത തുടർന്ന് ഈ പ്രദേശത്ത് കൂടിയൊഴുകിയിരുന്ന പല അരുവികളും കെട്ടി നിർത്തപ്പെട്ട നിലയിലായി. ഇതോടെ പ്രദേശം തടാകമായി മാറുകയായിരുന്നു. ഇതാണാ രഹസ്യം! സ്ഫോടനത്തെ തുടർന്ന് ലാവ ഒഴുകി രൂപപ്പെട്ട അഗാധമായ ഗർത്തത്തിലേക്കാണ് ഇപ്പോൾ വേനൽക്കാലത്ത് ഉറവകൾ ഒഴുകി വീണ് തടാകം അപ്രത്യക്ഷമാകുന്നത്. വസന്തകാലം ഉൾപ്പടെയുള്ള മറ്റു സമയങ്ങളിൽ നീരൊഴുക്ക് ശക്തിയാർജ്ജിക്കുന്നതിനാൽ ഈ ഗർത്തം നിറയും. ഇത് വഴി തടാകത്തിന്റെ മറ്റ് പ്രദേശങ്ങളിലും വെള്ളമെത്തും. എന്നാൽ വേനക്കാലത്ത് ഈ ഗർത്തത്തിന്റെ ആഴത്തിലേക്ക് മാത്രമായി തടാകത്തിലെ വെള്ളം ചുരുങ്ങും. പുറത്തുനിന്നു നോക്കിയാൽ തടാകം അപ്രത്യക്ഷമായത് പോലെ തോന്നും. ഈ ഗർത്തത്തിലേക്ക് വീഴുന്ന വെള്ളം എത്തുന്നത് ലാവ ഒഴുകിയിരുന്ന ഒരു തുരങ്കത്തിലേക്കാണ്. ഇതു വഴിയാണ് ഗർത്തത്തിൽ നിന്ന് വെള്ളം അപ്രത്യക്ഷമാകുന്നതും. ഗർത്തത്തിൽ ഏതാണ്ട് ഒൻപതടി താഴ്ചയിലാണ് ഈ ലാവ നിർമ്മിത തുരങ്കമുള്ളത്. കഷ്ടിച്ച് ഒരടി മാത്രമാണ് ഈ തുരങ്കത്തിന്റെ വിസ് തൃതി മഴക്കാലത്ത് വലിയ തോതിൽ വെള്ളമെത്തുമ്പോൾ ഇത് മുഴുവൻ ഒഴുക്കിക്കളയുന്നതിനുള്ള ശേഷി ഈ തുരങ്കത്തിനില്ല. അതിനാലാണ് ഗർത്തം നിറഞ്ഞ് പ്രദേശത്ത് തടാകം രൂപപ്പെടുന്നത്. മഞ്ഞുകാലത്ത് പ്രദേശമാകെ മഞ്ഞു മൂടി കിടക്കും. വസന്തകാലത്ത് മഞ്ഞുരുകി വീണ്ടും വെള്ളം നിറയും.




Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...