തക്കാളി കഴിക്കുന്നതിന്റെ ആരോഗ്യനേട്ടങ്ങള്‍

സൊളേനം ലൈക്കോപെര്‍സിക്കോണ്‍ (solanum lycopersicum) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന തക്കാളി സ്വാഭാവത്തില്‍ മുന്തിരിവള്ളിപോലെയാണ്. സസ്യശാസ്ത്രമനുസരിച്ച്‌ പഴവര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരു ഫലമാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ചെറുപഴങ്ങളുടെ വിഭാഗത്തില്‍പ്പെടുന്നതാണ് തക്കാളി. ബീജകോശം ഫലമായി വികസിക്കുന്ന ഈ ഫലത്തിന്റെ ഉള്ളില്‍ത്തന്നെയാണ് അതിന്റെ വിത്തുകള്‍ നിലകൊള്ളുന്നത്.
തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കണ്ടുവന്നിരുന്ന ഈ സസ്യത്തെ ആദ്യമായി കൃഷിചെയ്ത് തുടങ്ങുന്നത് മെക്‌സിക്കോയിലാണെന്ന് കരുതപ്പെടുന്നു. സ്‌പെയിന്‍കാര്‍ അമേരിക്കയില്‍ തങ്ങളുടെ കോളനി സ്ഥാപിക്കുമ്ബോഴാണ് തക്കാളിക്കൃഷി വ്യാപകമാകുന്നത്. ഇന്ന് നമുക്ക് ലഭിക്കുന്ന വലിപ്പംകൂടിയ ചുവന്ന തക്കാളിയെ അപേക്ഷിച്ച്‌ സ്വാഭാവിക ഇനത്തില്‍പ്പെട്ട തക്കാളി ചെറുതും കൂടുതലായി മഞ്ഞനിറമുള്ളതുമാണ്.
തക്കാളിയുടെ 95 ശതമാനവും ജലമാണ്. 5 ശതമാനം കാര്‍ബോഹൈഡ്രേറ്റും, 1 ശതമാനം മാംസ്യവും കൊഴുപ്പും ഇതില്‍ അടങ്ങിയിട്ടുണ്ട്. ലിഗ്നിന്‍, സെല്ലുലോസ്, ഹെമിസെല്ലുലോസ് എന്നിങ്ങനെ അലിയാത്ത 80% നാരുഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫൊളേറ്റ്, പൊട്ടാസ്യം, ജീവകം കെ.1, ജീവകം സി. എന്നിങ്ങനെയുള്ള ധാതുക്കളുടെയും ജീവകങ്ങളുടെയും നല്ലൊരു സ്രോതസ്സുംകൂടിയാണ് തക്കാളി. ഇതില്‍ അടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങളാണ്;
ക്ലോറോജെനിക് അമ്ലംഃ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുവാന്‍ ഇത് സഹായിക്കുന്നു.
നാര്‍സീജെനിന്‍ഃ ഇത് നീര്‍വീക്കം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്
ബീറ്റാ കാരോട്ടിന്‍ഃ ശരീരത്തില്‍ ജീവകം എ. ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നു
ലൈകോപീന്‍ഃ വളരെ വലിയ തോതില്‍ തക്കാളിയില്‍ കാണപ്പെടുന്നു. ചുവപ്പുനിറം എത്രത്തോളം കൂടുതലായിരിക്കുമോ, ലൈകോപീനും അത്രത്തോളം കൂടുതലായിരിക്കും. ലോകത്തിലെ ഒരു ഇഷ്ടഭക്ഷണമാക്കി തക്കാളിയെ മാറ്റുന്നത് എന്താണെന്ന് നോക്കാം.
പോഷക വസ്തുതകള്‍
ചുവന്നു പാകമായ 100 ഗ്രാം തക്കാളിയിലെ പോഷകഘടകങ്ങള്‍
കലോറി 18
ജലം 95%
മാംസ്യം 0.9 ഗ്രാം
കാര്‍ബോഹൈഡ്രേറ്റുകള്‍ 3.9 ഗ്രാം
പഞ്ചസാര 2.6 ഗ്രാം
നാരുഘടകങ്ങള്‍ 1.2 ഗ്രാം
കൊഴുപ്പ് 0.2 ഗ്രാം
പൂരിത ഘടകങ്ങള്‍ 0.03 ഗ്രാം
ഏകപൂരിത ഘടകങ്ങള്‍ 0.03 ഗ്രാം
ബഹുപൂരിത ഘടകങ്ങള്‍ 0.08 ഗ്രാം
ഒമേഗ 6 0.08 ഗ്രാം
പറിച്ചെടുക്കുന്ന തക്കാളിയില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് 4 ശതമാനത്തോളമേ ഉണ്ടാകൂ. ഇതില്‍ ലളിതമായ പഞ്ചസാര ഘടകങ്ങളും നാരുഘടകങ്ങളും അടങ്ങിയിരിക്കുന്നു. ധാരാളം ജീവകങ്ങളും ധാതുലവണങ്ങളും ഇതില്‍ കാണുവാനാകും. അതുകൊണ്ട് തക്കാളിയെക്കൂടി ഭക്ഷണത്തില്‍ നിത്യേന ഉള്‍പ്പെടുത്തുന്നത് ചര്‍മ്മകാന്തിക്കും, മുടിയിഴകളുടെ ആരോഗ്യത്തിനും, മൊത്തത്തിലുള്ള ശാരീരാരോഗ്യത്തിനും വളരെയേറെ ഗുണകരമാണ്.

അര്‍ബുദവിരുദ്ധത
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോപീന്‍ കുടല്‍, സ്തനങ്ങള്‍, ശ്വാസകോശം എന്നിവിടങ്ങളിലെ അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതായി അറിയപ്പെടുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന നിരോക്‌സീകാരികള്‍ ശരീരത്തിലെ മറ്റ് അര്‍ബുദപ്രവര്‍ത്തനങ്ങളെയും തടയുന്നു.
താഴ്ന്ന അളവിനുള്ള കൊളസ്‌ട്രോള്‍
തക്കാളിയുടെ വിത്തുകളില്‍ കൊളസ്‌ട്രോള്‍ കാണപ്പെടുന്നില്ല. എന്നാല്‍ കൊളസ്‌ട്രോളിന്റെ അളവിനെ കുറയ്ക്കുവാന്‍ സഹായിക്കുന്ന നാരുഘടകങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഹൃദയസംബന്ധമായ ഏതൊരു അസുഖത്തെയും ഭേദപ്പെടുത്താന്‍ ഇതില്‍ കാണപ്പെടുന്ന പൊട്ടാസ്യത്തിന് കഴിയും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു
താക്കാളിയുടെ വിത്തില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനും ക്ലോറോജെനിക് അമ്ലവും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുവാനും, അങ്ങനെ രക്താധിസമ്മര്‍ദ്ദത്തിനുള്ള സാദ്ധ്യതയെ ലഘൂകരിക്കുകയും ചെയ്യുന്നു.
നീര്‍വീക്കവിരുദ്ധ ഘടകങ്ങള്‍
സ്വതന്ത്രകണങ്ങള്‍ ശരീരത്തില്‍ രൂപംകൊള്ളുന്നത് നീര്‍വീക്കം സൃഷ്ടിക്കും. തുടര്‍ച്ചയായ നീര്‍വീക്കം രക്തധമനികള്‍ ദൃഢീകരിക്കപ്പെട്ട് ചുരുങ്ങുന്ന അവസ്ഥ, അസ്ഥിക്ഷയം, അല്‍ഷിമേഴ്‌സ് അസുഖം, ഹൃദയപേശീരോഗങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകും. തക്കാളിവിത്തില്‍ അടങ്ങിയിരിക്കുന്ന ലൈകോപീനും ബീറ്റാ കാരോട്ടിനും ശരീരത്തില്‍ ഉണ്ടാകുന്ന സ്വതന്ത്രകണങ്ങളെ ഇല്ലായ്മ ചെയ്യുവാനും, അങ്ങനെ അസുഖങ്ങളെ തടയുവാനും സഹായിക്കും.
രക്തം കട്ടപിടിക്കുന്നതിനെ തടയുന്നു
രക്തം കട്ടപിടിക്കുന്നത് കാരണമായുള്ള ഹൃദയരോഗങ്ങളാല്‍ ധാരാളം മരണങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇങ്ങനെ രക്തം കട്ടപിടിക്കുന്നതിനെ തക്കാളിക്ക് തടയുവാന്‍ കഴിയും. ഫ്രൂട്ട്‌ലോ എന്ന് വിളിക്കപ്പെടുന്ന കട്ടിയുള്ള ഒരു ശ്ലേഷ്മസ്തരം തക്കാളിയുടെ വിത്തിനെ ആവരണം ചെയ്തിരിക്കുന്നു. ലൈക്കോപീനും ഫ്രൂട്ട്‌ലോയുംകൂടി ചേര്‍ന്ന് രക്തം കട്ടിയാകുന്നതിനെ തടയുകയും രക്തത്തില്‍ ഉണ്ടായിരിക്കുന്ന അത്തരം കട്ടകളെ ഇല്ലായ്മ ചെയ്യുകയും ചെയ്യും.
ദഹനത്തെ സഹായിക്കുന്നു
തക്കാളിയില്‍ കാണപ്പെടുന്ന നാരുഘടകങ്ങള്‍ ദഹനേന്ദ്രിയ പേശികളുടെ പെരിസ്റ്റാള്‍ട്ടിക് ചലനത്തെ ക്രമീകരിക്കുന്നതിലൂടെ കൂടുതല്‍ ദഹനരസം ഉല്പാദിപ്പിക്കപ്പെടാന്‍ സഹായിക്കുന്നു. ഈ ദഹനരസവും പേശികളുടെ ആരോഗ്യകരമായ ചലനവും കുടലിന്റെ ചലനങ്ങളെ ക്രമീകരിക്കുകയും, മുഴുവന്‍ ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യകരമായി നിലനില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, വയറിളക്കത്തിന്റെയോ മലബന്ധത്തിന്റെയോ സാധ്യതയെ ഇല്ലായ്മചെയ്യുന്നു.
ചര്‍മ്മസംരക്ഷണം
ഉള്ളില്‍ കഴിച്ചാലും പുറത്ത് പ്രയോഗിച്ചാലും തക്കാളി ചര്‍മ്മത്തിന് വളരെ ഗുണകരമാണ്. ചര്‍മ്മത്തില്‍ സ്‌ക്രബ് ആയി ഉപയോഗിക്കുകയാണെങ്കില്‍ മൃതകോശങ്ങളെ നീക്കംചെയ്ത് മിനുസ്സമാര്‍ന്ന ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്നു. വെയിലേറ്റുള്ള കരുവാളിപ്പിനെ മാറ്റാന്‍ തക്കാളിയും തൈരും ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്. ഒന്നാന്തരം കുളിര്‍മ്മദായകമായി ഇത് പ്രവര്‍ത്തിക്കും. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കാന്‍ തൈരിന് കഴിയും. വെയിലുകൊണ്ടശേഷം ഒരു കഷ്ണം തക്കാളി ചര്‍മ്മത്തില്‍ തേയ്ക്കുകയാണെങ്കില്‍, വെയിലുകാരണമായി ഉണ്ടാകാന്‍ സാദ്ധ്യതയുള്ള തവിട്ടുനിറം ഉണ്ടാകുകയില്ല. പ്രായമാകുന്ന പ്രക്രിയയെ തക്കാളി മന്ദീഭവിപ്പിക്കുകയും ചെയ്യും. കൂടുതല്‍ ഓക്‌സിജനെ സ്വീകരിച്ച്‌ ചര്‍മ്മത്തെ ചെറുപ്പവും ഉന്‌മേഷഭരിതവുമായി നിലനിറുത്തും.
കേശസംരക്ഷണം
ചൊറിച്ചില്‍, താരന്‍, സോറിയോസിസ്, എക്‌സിമ തുടങ്ങിയ ശിരോചര്‍മ്മ പ്രശ്‌നങ്ങളെ ചികിത്സിക്കുവാന്‍ തക്കാളി വളരെ ഉത്തമമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ജീവകം സി. താരനുണ്ടാകുന്നതിനെ പ്രതിരോധിച്ച്‌ ശിരോചര്‍മ്മത്തെ സ്വതന്ത്രമാക്കുന്നു. ഇതിലെ കൊളാജെന്‍ എന്ന ഘടകം ശിരോചര്‍മ്മത്തിലെ കോശങ്ങളുടെ സ്വാഭാവികവളര്‍ച്ചയെ സഹായിക്കുന്നു. രണ്ടോ മൂന്നോ തക്കാളി എടുത്ത് അതില്‍ മൂന്നോ നാലോ കരണ്ടി നാരങ്ങാനീര് ചേര്‍ത്ത് കുഴമ്ബാക്കുക. ഈ കുഴമ്ബ് ശിരോചര്‍മ്മത്തില്‍ തേച്ചുപിടിപ്പിക്കുക. തിളക്കമാര്‍ന്ന കേശവും ആരോഗ്യമുള്ള ശിരോചര്‍മ്മവും ഇങ്ങനെ ചെയ്യുന്നതിലൂടെ ലഭ്യമാകും. വരണ്ട മുടി എന്ന അവസ്ഥയെ ചികിത്സിക്കുന്നതിനും തക്കാളി ഫലപ്രദമാണ്. മുടിയിഴകള്‍ക്ക് ഇലാസ്തികതയും, തിളക്കവും ഉണ്ടായി വരണ്ടമുടി എന്ന അവസ്ഥ മാറുന്നതിന് എണ്ണയും തക്കാളിയും ചേര്‍ത്തുണ്ടാക്കുന്ന കുഴമ്ബിന് കഴിയും. വരണ്ട ശിരോചര്‍മ്മത്തിന് ഈര്‍പ്പം പ്രദാനംചെയ്യുവാനും അങ്ങനെ മൂടിയിഴകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പ്രക്രിയയിലൂടെ സാധിക്കും. കേശസംരക്ഷണത്തിനുള്ള പ്രകൃതിദത്തമായ ഒരു വിദ്യയാണിത്.
കാഴ്ചയെ മെച്ചപ്പെടുത്തുന്നു
തക്കാളിയിലെ ബീറ്റാ കാരോട്ടിനില്‍നിന്നും ലഭിക്കുന്ന ഒരു ഒന്നാന്തരം നിരോക്‌സീകാരിയായ ജീവകം എ., നേത്രരോഗങ്ങളെ ഭേദമാക്കുവാന്‍ സഹായിക്കുന്ന ഘടകമാണ്. ജീവകം എ. യുടെ അഭാവം കാരണമായും സ്വതന്ത്രകണങ്ങള്‍ കാരണമായുമാണ് നിശാന്ധത, റെറ്റിനയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാകുന്നത്. തക്കാളിയിലെ നിരോക്‌സീകാരികള്‍ സ്വതന്ത്രകണങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുകയും കാഴ്ചയുമായി ബന്ധപ്പെട്ട അസുഖങ്ങളെ ഭേദമാക്കുകയും ചെയ്യുന്നു.
ജലീയതയുള്ള ഭക്ഷണം
ദൈനംദിന ഭക്ഷണത്തില്‍ തക്കാളിയെ ഉള്‍പ്പെടുത്തുക. ഇവയുടെ 95 ശതമാനവും വെള്ളമാണ്. വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ 18 മുതല്‍ 22 വരെയുള്ള താഴ്ന്ന കലോറിമൂല്യമാണ് തക്കാളിക്കുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച്‌ കൂടുതല്‍ ഭക്ഷണം അനാവശ്യമായി വേണ്ടിവരുന്നതിനെ ഒഴിവാക്കുവാന്‍ ഇതുകൊണ്ട് സാധിക്കും. കമ്ബോളത്തില്‍ സുലഭമായി ലഭിക്കുന്ന തക്കാളിയെ വീട്ടിലും കൃഷിചെയ്യാം. 0.1 ശതമാനത്തില്‍ താഴെമാത്രം പഞ്ചസാര ഘടകമുള്ള ഒരു അത്ഭുത ഫലമാണ് തക്കാളി. ഏത് ഫലം ഭക്ഷിക്കുന്നതും വളരെ ഗുണകരമാണ്. കേശത്തിനും, ചര്‍മ്മത്തിനും, ശരീരത്തിനും വളരെയധികം ഗുണകരമായതുകൊണ്ട് ഇതിനെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിമാറ്റുക.



Follow us on:
   
ഉപയോഗപ്രദമായ മറ്റുചില പേജുകൾ

No comments:

Post a Comment

മൂന്നാറിനെ മുക്കിയ വെള്ളപ്പൊക്കം

ചരിത്രപ്രസിദ്ധമായ 99 ലെ വെള്ളപ്പൊക്കത്തിലാണ് ആറായിരത്തോളം അടി ഉയരത്തിലുള്ള മൂന്നാർ മുങ്ങിയത്. 1924 ജൂലൈ 16നും 25നും ഇടയിൽ കേരളത്തിൽ പെയ്ത പ...